< അപ്പൊ. പ്രവൃത്തികൾ 9 >

1 ആ കാലത്ത് ശൌല്‍ കോപത്തോടെ കർത്താവിന്റെ ശിഷ്യന്മാരുടെ നേരെ വധഭീഷണി മുഴക്കിക്കൊണ്ട് മഹാപുരോഹിതന്റെ അടുക്കൽ ചെന്ന്,
Mbe nawe saul, nagendelela- la okwaika no kubhakanga na jinfu ja bheigisibhwa bha Latabugenyi, agendele ku mugabhisi mukulu.
2 ദമസ്കൊസിൽ യേശുവിന്റെ മാർഗ്ഗക്കാരായ വല്ല പുരുഷന്മാരെയോ സ്ത്രീകളെയോ കണ്ടാൽ അവരെ പിടിച്ചുകെട്ടി യെരൂശലേമിലേക്കു കൊണ്ടുവരുവാൻതക്കവണ്ണം അവിടുത്തെ പള്ളികളിലേക്കുള്ള അധികാരപത്രം മഹാപുരോഹിതനോട് വാങ്ങി.
no ku musabhwa Inyalubha yo kugenda ku mekofyanyisho eyo Damesiki, koleleki ati akamubhona omunu unu kabha ali ku njila ilya, abhe mulume amwi mugasi, abhabhoye no kubhaleta Yerusalemu.
3 അവൻ പ്രയാണം ചെയ്ത് ദമസ്കൊസിന് സമീപിച്ചപ്പോൾ പെട്ടെന്ന് ആകാശത്തുനിന്ന് ഒരു വെളിച്ചം അവന്റെ ചുറ്റും മിന്നി;
Anu aliga achalibhata, nijibhonekana ati ejile elila ayei na Damesiki, nechula bhwangu obhwelu nibhumusekanila one one obhwelu okusoka mulwile,'
4 അവൻ നിലത്തുവീണു; “ശൌലേ, ശൌലേ, നീ എന്നെ ഉപദ്രവിക്കുന്നത് എന്ത്?” എന്ന് തന്നോട് പറയുന്ന ഒരു ശബ്ദം കേട്ട്.
omwene nagwa ansi nogwa obhulaka nibhumubhwila,”Sauli, Sauli, kulwaki ounyasha anye?”
5 അതിന് ശൌല്‍; “നീ ആരാകുന്നു, കർത്താവേ?” എന്ന് ചോദിച്ചതിന് അവനോട്; “നീ ഉപദ്രവിക്കുന്ന യേശു ആകുന്നു ഞാൻ.
Sauli nasubhya, ka awe nawega Latabhugenyi? Latabhugenyi naika ati,”anye nanye Yesu unu ounyasha;
6 നീ എഴുന്നേറ്റ് പട്ടണത്തിൽ ചെല്ലുക; നീ ചെയ്യേണ്ടുന്നത് അവിടെവച്ച് നിന്നോട് പറയും” എന്ന് പറഞ്ഞു.
mbe nawe imuka, wingile mu musi, oujokubhwilwa ganu geile okukola
7 അവനോടുകൂടെ പ്രയാണം ചെയ്ത പുരുഷന്മാർ ശബ്ദം കേട്ട് എങ്കിലും ആരെയും കാണാതെ സ്തംഭിച്ചുനിന്നു.
Abhanu bhalya bhanu bhalibhataga amwi na sauli nibhajibhila jibhi, nibhogwa obhulaka, bhatalolele munu.
8 ശൌല്‍ നിലത്തുനിന്ന് എഴുന്നേറ്റ് കണ്ണ് തുറന്നപ്പോൾ ഒന്നും കാണാൻ കഴിഞ്ഞില്ല; അതുകൊണ്ട് അവർ അവനെ കൈയ്ക്ക് പിടിച്ച് ദമസ്കൊസിലേക്ക് കൂട്ടിക്കൊണ്ടുപോയി;
Mbe Sauli nemuka ansi ejile abhandula ameso gae, atabhwene chinu, nibhamugwata okubhoko nibhamuleta okukinga Damesiki.
9 അവൻ മൂന്നുദിവസം കണ്ണ് കാണാതെയും തിന്നുകയോ കുടിയ്ക്കുകയോ ചെയ്യാതെയും ഇരുന്നു.
ku nsiku esatu atakulola, nolwo kulya, amwi kunywa.
10 ൧൦ എന്നാൽ അനന്യാസ് എന്നൊരു ശിഷ്യൻ ദമസ്കൊസിൽ ഉണ്ടായിരുന്നു; അവനോട് കർത്താവ് ഒരു ദർശനത്തിൽ; “അനന്യാസേ” എന്നു വിളിച്ചു. “കർത്താവേ, അടിയൻ ഇതാ” എന്ന് അവൻ വിളികേട്ടു.
Mbe aliga alio mwiigisibhwa Damesiki lisina lyae Anania, Latabugenyi aikile nage mu bhilolo, “Anania.” Naika ati, “lola, nilio anu Latabugenyi.
11 ൧൧ കർത്താവ് അവനോട്: “നീ എഴുന്നേറ്റ് നേർവ്വീഥി എന്ന തെരുവിൽ, യൂദയുടെ വീട്ടിൽചെന്ന്, തർസൊസുകാരനായ ശൌല്‍ എന്നു പേരുള്ളവനെ അന്വേഷിക്ക; അവൻ പ്രാർത്ഥിക്കുന്നു;
“Latabugenyi namubhwila, “Imuka ugende mu luguyo lunu olutogwa olugololoke, mu nyumbha ya Yuda mbe ubhusilishe alimo omunu asokele Tarso kabhilikilwa Sauli; kulwo kubha na oli kasabhwa;
12 ൧൨ അനന്യാസ് എന്നൊരു പുരുഷൻ അകത്തുവന്ന് താൻ കാഴ്ച പ്രാപിക്കേണ്ടതിന് തന്റെമേൽ കൈ വയ്ക്കുന്നത് അവൻ ദർശനത്തിൽ കണ്ടിരിക്കുന്നു” എന്നു കല്പിച്ചു.
Aliga amulolele mu bhilolo omunu unu lisina lyae Anania nengila no kumutelako amabhoko ingulu yae koleleki alole.
13 ൧൩ അതിന് അനന്യാസ്; “കർത്താവേ, ആ മനുഷ്യൻ യെരൂശലേമിൽ നിന്റെ വിശുദ്ധന്മാർക്ക് എത്ര ദോഷം ചെയ്തിരിക്കുന്നു എന്നു പലരും പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്.
Mbe nawe Anania nasubhya ati, “Latabugenyi, nonguywe misango jo munu unu mu bhanu bhafu, jinu jitakutula kumenyekana ati ni kutiki lwa kutyo abhakoleye amabhibhi abhelu bhanu bhali eyo Yerusalemu;
14 ൧൪ ഇവിടെയും അങ്ങയുടെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവരെ ഒക്കെയും പിടിച്ചുകെട്ടുവാൻ അവന് മഹാപുരോഹിതന്മാരുടെ അധികാരപത്രം ഉണ്ട്” എന്ന് ഉത്തരം പറഞ്ഞു.
Anu aliga ali na malagililo okusoka ku mugabhisi mukulu okumugwata bhuli umwi unu kalibhilikila lisina lyao.
15 ൧൫ കർത്താവ് അവനോട്: “നീ പോക; അവൻ എന്റെ നാമം ജാതികൾക്കും രാജാക്കന്മാർക്കും യിസ്രായേൽമക്കൾക്കും മുമ്പിൽ വഹിക്കുവാൻ ഞാൻ തിരഞ്ഞെടുത്തിരിക്കുന്നൊരു പാത്രം ആകുന്നു.
Mbe nawe Latabugenyi namubhwila ati, “Genda kulwo kubha mwenene ni chimogwa chisolwa kwanye, koleleki aligege lisina lyani ku maanga na mu
16 ൧൬ എന്റെ നാമത്തിനുവേണ്ടി അവൻ എന്തെല്ലാം കഷ്ടം അനുഭവിക്കേണമെന്ന് ഞാൻ അവനെ കാണിയ്ക്കും” എന്ന് പറഞ്ഞു.
bhakama na mu bhana bha Israel. Kulwo kubha enija okubhelesha mafu ganu gamwiile okunyasibhwa kulwa lisina lyani”.
17 ൧൭ അങ്ങനെ അനന്യാസ് ആ വീട്ടിൽചെന്ന് അവന്റെമേൽ കൈ വെച്ച്: “ശൌലേ, സഹോദരാ, നീ കാഴ്ച പ്രാപിക്കുകയും പരിശുദ്ധാത്മാവിനാൽ നിറയപ്പെടുകയും ചെയ്യേണ്ടതിന് നീ വന്ന വഴിയിൽ നിനക്ക് പ്രത്യക്ഷനായ യേശു എന്ന കർത്താവ് എന്നെ അയച്ചിരിക്കുന്നു” എന്ന് പറഞ്ഞു.
Anania nagenda, nengila mu nyumbha ilya; namutelako amabhoko naika, wasu Sauli, Latabugenyi Yesu, oyo akubhonekee ku njila anu waliga nu uja, antumile koleleki ulole lindi na wijusibhwe na Mwoyo mwelu.
18 ൧൮ ഉടനെ അവന്റെ കണ്ണിൽ നിന്ന് ചെതുമ്പൽപോലെ വീണു; അവന് കാഴ്ച ലഭിച്ചു. അവൻ എഴുന്നേറ്റ് സ്നാനം ഏൽക്കുകയും ആഹാരം കഴിച്ച് ബലം പ്രാപിക്കുകയും ചെയ്തു.
Ao nao nibhilagala ebhinu nibhisoka mu meso gae kuti bhikambha, nalola, nemelegulu, nabhatijibhwa, nalya ebhilyo no kubhona amanaga.
19 ൧൯ അവൻ ദമസ്കൊസിലുള്ള ശിഷ്യന്മാരോട് കൂടെ കുറേനാൾ പാർത്തു,
Nenyanja amwi na beigisibwa eyo Damesiki nsiku nyafu.
20 ൨൦ യേശു തന്നേ ദൈവപുത്രൻ എന്നു പള്ളികളിൽ പ്രസംഗിച്ചു.
Mu mwanya ogwo ogwo namukumusha Yesu mu mekofyanyisho, naika ati mwenene ni mwana wa Nyamuanga.
21 ൨൧ കേട്ടവർ എല്ലാവരും വിസ്മയിച്ചു: “യെരൂശലേമിൽ ഈ നാമം വിളിച്ചപേക്ഷിക്കുന്നവർക്ക് നാശം ചെയ്തവൻ ഇവനല്ലയോ? ഇവിടെയും അവരെ പിടിച്ചുകെട്ടി മഹാപുരോഹിതന്മാരുടെ അടുക്കൽ കൊണ്ടുപോകുവാനല്ലോ വന്നത്” എന്നു പറഞ്ഞു.
Bhona bhanu bhonguywe bhatang'ang'ae no kwaika,”atali omunu unu aliga nanyasha bhone bhanu bhabhilikie lisina linu eyo Yerusalemu? Anu one ejile kwa insonga yo kubhabhoya no kubhasila kubhagabhisi.”
22 ൨൨ ശൌലാകട്ടെ അധികം ശക്തിപ്രാപിച്ചു, യേശു തന്നെ ക്രിസ്തു എന്നു പ്രസംഗിച്ചുകൊണ്ട് ദമസ്കൊസിൽ പാർക്കുന്ന യെഹൂദന്മാർക്ക് എതിർ പറവാൻ കഴിയാതാക്കി.
Mbe nawe Sauli asakiywe mu kusimula no kubhakola Abhayaudi bhanu bhaliga bhekae Damesiki na nibhagandasibhwa no kubhakomelesha ati unu niwe masiya (kristo).
23 ൨൩ കുറേനാൾ കഴിഞ്ഞപ്പോൾ യെഹൂദന്മാർ അവനെ കൊല്ലുവാൻ കൂടിയാലോചിച്ചു.
Jejile jatulao nsiku nyafu, Abhayaudi nibhalwajisha amwi koleleki bhamwit.
24 ൨൪ അവനെ കൊല്ലുവാൻ അവർ രാവും പകലും നഗര ഗോപുരങ്ങളിൽ കാവൽ വെച്ച്. എന്നാൽ ശൌലിന് അവരുടെ കൂട്ടുകെട്ടിനെ കുറിച്ച് അറിവ് കിട്ടി.
Mbe nawe obhwilige-lige bhwebhwe nibhumenyekana na Sauli. nibhamutegela ku mulyango mu mwisi na mungeta koleleki bhamwite.
25 ൨൫ അതുകൊണ്ട് അവന്റെ ശിഷ്യന്മാർ രാത്രിയിൽ അവനെ ഒരു കൊട്ടയിലാക്കി മതിൽവഴിയായി ഇറക്കിവിട്ടു.
Nawe abheigisibhwa bhae nibhamugega mungeta nibhamwisisha ku ndugu, kenu Ali mwikapo nibhamwisha kukinga Ansi.
26 ൨൬ അവൻ യെരൂശലേമിൽ എത്തിയപ്പോൾ ശിഷ്യന്മാരോട് ചേരുവാൻ ശ്രമിച്ചു; എന്നാൽ അവൻ ഒരു ശിഷ്യൻ എന്നു വിശ്വസിക്കാതെ എല്ലാവരും അവനെ പേടിച്ചു.
Sauli ejile akinga Yerusalemu, alegejishe okubha amwi na bheigisibhwa nawe bhaliga nibhamubhaya, bhaliga bhatakwikilisha ati mwenene one ni mwiigisibhwa.
27 ൨൭ എന്നാൽ ബർന്നബാസോ അവനെ കൂട്ടിക്കൊണ്ട് അപ്പൊസ്തലന്മാരുടെ അടുക്കൽ ചെന്നു; അവൻ വഴിയിൽവെച്ച് കർത്താവിനെ കണ്ടതും കർത്താവ് അവനോട് സംസാരിച്ചതും ദമസ്കൊസിൽ അവൻ യേശുവിന്റെ നാമത്തിൽ പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചതും എല്ലാം അവരോട് വിവരിച്ചു പറഞ്ഞു.
Mbe nawe Barnaba namugega namsila ku ntumwa no kubhelesha lwa kutyo Sauli amubhwene Latabugenyi mu njila na lwa kutyo Latabugenyi aikile nage, lwa kutyo Sauli asimue kwo bhubhasi kubhwa lisina lya Yesu eyo Damesiki.
28 ൨൮ പിന്നെ അവൻ യെരൂശലേമിൽ പാർക്കുകയും ശിഷ്യന്മാരോടുകൂടെ എല്ലായിടത്തും സഞ്ചരിച്ച് കർത്താവിന്റെ നാമത്തിൽ പ്രാഗത്ഭ്യത്തോടെ പ്രസംഗിക്കുകയും ചെയ്തുകൊണ്ടിരുന്നു.
Abhugangene nabho anu bhaliga nibhengila no kuuluka okusoka mu Yerusalemu. Naika kwo bhubhasi kulwa lisina lya Latabungenyi Yesu,
29 ൨൯ യവനഭാഷക്കാരായ യെഹൂദന്മാരോടും അവൻ സംഭാഷിച്ചു തർക്കിച്ചു; അവരോ അവനെ കൊല്ലുവാൻ തക്കം നോക്കിക്കൊണ്ടിരുന്നു.
nabhambashanya na Bhayaudi bhe chiyunani nawe kwiya kafu nibhalegeja okumwita.
30 ൩൦ സഹോദരന്മാർ അത് അറിഞ്ഞ് അവനെ കൈസര്യയിലേക്ക് കൂട്ടിക്കൊണ്ടുപോയി, അവിടെനിന്ന് തർസോസിലേക്ക് അയച്ചു.
Abhaili bhejile bhamenya omusango ogwo, nibhamugega okukinga kaisaria, no kumusila aje Tarso.
31 ൩൧ അങ്ങനെ യെഹൂദ്യയിൽ എല്ലായിടത്തും, ഗലീല, ശമര്യ എന്നീ ദേശങ്ങളിൽ ഒക്കെയും സഭയ്ക്ക് സമാധാനം ഉണ്ടായി. സഭ ആത്മികവർദ്ധന പ്രാപിച്ചും കർത്താവിനോടുള്ള ഭക്തിയിലും പരിശുദ്ധാത്മാവിന്റെ സാന്ത്വനത്തിലും വളർന്ന് പെരുകിക്കൊണ്ടിരുന്നു.
Mbe likanisa lyona mu bhuyaudi, Galilaya na Samaria nilibha no mulembhe no kumbhakwa, no kulibhatila mu bhubha bhwa Latabugenyi no kusilishanya kwa Mwoyo Mwelu; mbe likanisa nilikula na bhanu nibheyongesha.
32 ൩൨ പത്രൊസ് എല്ലായിടവും സഞ്ചരിച്ച് ലുദ്ദയിൽ പാർക്കുന്ന വിശുദ്ധന്മാരുടെ അടുക്കലും ചെന്ന്,
Anu Petro aliga neinda-inda kumabhala gone age misi Jone namala nabhekila abhekilisha bhona bhanu bhaliga bhekae mu misi ja Lida.
33 ൩൩ അവിടെ പക്ഷവാതം പിടിച്ച് എട്ട് സംവത്സരമായി കിടപ്പിൽ ആയിരുന്ന ഐനെയാസ് എന്ന് പേരുള്ളോരു മനുഷ്യനെ കണ്ട്.
Eyo namulola omunu umwi lisina lyae Ainea, unu aliga amalile ku bhulili Miaka munana; kulwo kubha omubhili gwae gwaliga gufuye.
34 ൩൪ പത്രൊസ് അവനോട്: “ഐനെയാസേ, യേശുക്രിസ്തു നിന്നെ സൌഖ്യമാക്കുന്നു; എഴുന്നേറ്റ് നീ തന്നെ കിടക്ക വിരിച്ചുകൊൾക” എന്നു പറഞ്ഞു; ഉടനെ അവൻ എഴുന്നേറ്റ്.
Petro namubhwila, “Ainea, Yesu Kristo akwiulishe; imuka wiyanjulile obhulili bhwao,” Ao nao nemka.
35 ൩൫ ലുദ്ദയിലും ശാരോനിലും പാർക്കുന്നവർ എല്ലാവരും സൗഖ്യമായ അവനെ കണ്ട് കർത്താവിങ്കലേക്ക് തിരിഞ്ഞു.
Abhanu bhona bhanu bhaliga bhekae Lida na Sharon bhejile bhamulola omunu oyo, nibhamuindukila Latabugenyi.
36 ൩൬ യോപ്പയിൽ “പേടമാൻ” എന്നർത്ഥമുള്ള തബീഥ എന്നു പേരുള്ളോരു ശിഷ്യ ഉണ്ടായിരുന്നു; അവൾ വളരെ സൽപ്രവൃത്തികളും ധർമ്മങ്ങളും ചെയ്തുപോന്നവളായിരുന്നു.
Aliga alio mwiigisibhwa Yafa aliga natogwa Tabitha, linu lyagajuywe ati “Dorcas” omugasi Unu aliga ejue emilimu ne bhikolwa bhye kisi ne chigogo chinu akolele mu bhataka.
37 ൩൭ ആ കാലത്ത് അവൾ ദീനംപിടിച്ചു മരിച്ചു; അവർ അവളെ കുളിപ്പിച്ച് ഒരു മാളികമുറിയിൽ കിടത്തി.
Jabhonekene mu nsiku ejo alwae nafwa; bhejile bhamwosha, nibhamulinya mu chumbha cha ingulu no kumumamya.
38 ൩൮ ലുദ്ദ യോപ്പയ്ക്ക് സമീപമാകയാൽ പത്രൊസ് അവിടെ ഉണ്ടെന്ന് ശിഷ്യന്മാർ കേട്ട്: “നീ താമസിയാതെ ഞങ്ങളുടെ അടുക്കലോളം വരേണം” എന്ന് അപേക്ഷിക്കുവാൻ രണ്ടുപേരെ അവന്റെ അടുക്കൽ അയച്ചു.
kulwo kubha Lida yaliga ayei na Yafa, na bheigisibhwa bhejile bhongwa ati Petro alio, nibhabhatuma bhanu bhabhili ku mwene, nibhamulembeleja, “nu uje kwiswe wasiga kukola.
39 ൩൯ പത്രൊസ് എഴുന്നേറ്റ് അവരോടുകൂടെ ചെന്ന്. അവിടെ എത്തിയപ്പോൾ അവർ അവനെ മാളികമുറിയിൽ കൊണ്ടുപോയി; അവിടെ വിധവമാർ എല്ലാവരും കരഞ്ഞുകൊണ്ടും തബീഥ തങ്ങളോടുകൂടെ ഉള്ളപ്പോൾ ഉണ്ടാക്കിയ കുപ്പായങ്ങളും ഉടുപ്പുകളും കാണിച്ചുകൊണ്ടും അവന്റെ ചുറ്റും നിന്നു.
Petro nemuka nagenda amwi nabho. Ejile akinga, nibhamuleta mu chumba cha ingulu. Mbe abhatumbagasi bhona nibhemelegulu ayei nage nibhalila, nibhamwelesha likoti na jingubho jinu Dorcas abhasonee mu mwanya ogwo aliga ali amwi nabho.
40 ൪൦ പത്രൊസ് അവരെ ഒക്കെയും പുറത്തിറക്കി മുട്ടുകുത്തി പ്രാർത്ഥിച്ചു മൃതശരീരത്തിനു നേരെ തിരിഞ്ഞു: “തബീഥയേ, എഴുന്നേൽക്ക” എന്നു പറഞ്ഞു; അവൾ കണ്ണുതുറന്നു പത്രൊസിനെ കണ്ട് എഴുന്നേറ്റ് ഇരുന്നു.
Petro nabhaulusha bhona anja nibhasoka mu chumbha, nafukama nasabhwa okumala naguindukila omubhili, naika ati, “Tabitha, imuka”. Nabhandula ameso gae ejile amulola Petro Nenyanja ansi.
41 ൪൧ അവൻ അവളെ കൈ പിടിച്ച് എഴുന്നേല്പിച്ച്, വിശുദ്ധന്മാരെയും വിധവമാരെയും വിളിച്ച് അവളെ ജീവനുള്ളവളായി അവരുടെ മുമ്പിൽ നിർത്തി.
Okumala Petro namuyana okubhoko kwae namwinamusha, mbe ejile abhabhilikila abhekilisha na abhatumbhagasi, namubhayana bhenene ali muanga.
42 ൪൨ ഇത് യോപ്പയിൽ എങ്ങും പ്രസിദ്ധമായി, അനേകർ കർത്താവിൽ വിശ്വസിച്ചു.
omusango ogwo nigumenyekana mu Yafa yone, na bhanu bhafu nibhamwikilisha Latabugenyi.
43 ൪൩ പിന്നെ പത്രൊസ് തുകൽ പണിക്കാരനായ ശിമോൻ എന്ന ഒരുവനോടുകൂടെ വളരെനാൾ യോപ്പയിൽ പാർത്തു.
Njibhonekana Petro nenyanja Yafa mwanya mulela amwi no munu unu aliga nabhilikilwa Simoni, unu aliga nayasha jinjai.

< അപ്പൊ. പ്രവൃത്തികൾ 9 >