< അപ്പൊ. പ്രവൃത്തികൾ 9 >
1 ൧ ആ കാലത്ത് ശൌല്‍ കോപത്തോടെ കർത്താവിന്റെ ശിഷ്യന്മാരുടെ നേരെ വധഭീഷണി മുഴക്കിക്കൊണ്ട് മഹാപുരോഹിതന്റെ അടുക്കൽ ചെന്ന്,
与此同时,扫罗仍在暴力威胁着主的使徒,想要杀死他们。他到大祭司那里,
2 ൨ ദമസ്കൊസിൽ യേശുവിന്റെ മാർഗ്ഗക്കാരായ വല്ല പുരുഷന്മാരെയോ സ്ത്രീകളെയോ കണ്ടാൽ അവരെ പിടിച്ചുകെട്ടി യെരൂശലേമിലേക്കു കൊണ്ടുവരുവാൻതക്കവണ്ണം അവിടുത്തെ പള്ളികളിലേക്കുള്ള അധികാരപത്രം മഹാപുരോഹിതനോട് വാങ്ങി.
要大祭司提供授权函,扫罗想要送到大马士革的各会堂,在发现奉行此道之人后,无论男女,都准许扫罗将其缉拿,带回耶路撒冷。
3 ൩ അവൻ പ്രയാണം ചെയ്ത് ദമസ്കൊസിന് സമീപിച്ചപ്പോൾ പെട്ടെന്ന് ആകാശത്തുനിന്ന് ഒരു വെളിച്ചം അവന്റെ ചുറ്റും മിന്നി;
快到大马士革的时候,他周围忽然被来自天堂的光照亮。
4 ൪ അവൻ നിലത്തുവീണു; “ശൌലേ, ശൌലേ, നീ എന്നെ ഉപദ്രവിക്കുന്നത് എന്ത്?” എന്ന് തന്നോട് പറയുന്ന ഒരു ശബ്ദം കേട്ട്.
他伏倒在地,听见有声音对他说:“扫罗啊,扫罗!你为什么迫害我?”
5 ൫ അതിന് ശൌല്‍; “നീ ആരാകുന്നു, കർത്താവേ?” എന്ന് ചോദിച്ചതിന് അവനോട്; “നീ ഉപദ്രവിക്കുന്ന യേശു ആകുന്നു ഞാൻ.
他说:“主啊,你是谁?” 主说:“我就是你所迫害的耶稣。
6 ൬ നീ എഴുന്നേറ്റ് പട്ടണത്തിൽ ചെല്ലുക; നീ ചെയ്യേണ്ടുന്നത് അവിടെവച്ച് നിന്നോട് പറയും” എന്ന് പറഞ്ഞു.
起来吧,到城里去,会有人告诉你应当做什么。”
7 ൭ അവനോടുകൂടെ പ്രയാണം ചെയ്ത പുരുഷന്മാർ ശബ്ദം കേട്ട് എങ്കിലും ആരെയും കാണാതെ സ്തംഭിച്ചുനിന്നു.
与扫罗同行的人听见了声音,却看不见人影,于是站在那里说不出话来。
8 ൮ ശൌല്‍ നിലത്തുനിന്ന് എഴുന്നേറ്റ് കണ്ണ് തുറന്നപ്പോൾ ഒന്നും കാണാൻ കഴിഞ്ഞില്ല; അതുകൊണ്ട് അവർ അവനെ കൈയ്ക്ക് പിടിച്ച് ദമസ്കൊസിലേക്ക് കൂട്ടിക്കൊണ്ടുപോയി;
扫罗从地上爬起来,睁开眼睛后却什么也看不见。随行的人牵着他的手,领他进入大马士革。
9 ൯ അവൻ മൂന്നുദിവസം കണ്ണ് കാണാതെയും തിന്നുകയോ കുടിയ്ക്കുകയോ ചെയ്യാതെയും ഇരുന്നു.
随后三天,他什么也看不到,不吃不喝。
10 ൧൦ എന്നാൽ അനന്യാസ് എന്നൊരു ശിഷ്യൻ ദമസ്കൊസിൽ ഉണ്ടായിരുന്നു; അവനോട് കർത്താവ് ഒരു ദർശനത്തിൽ; “അനന്യാസേ” എന്നു വിളിച്ചു. “കർത്താവേ, അടിയൻ ഇതാ” എന്ന് അവൻ വിളികേട്ടു.
大马士革有一名叫亚拿尼亚的使徒,主在异像中唤他:“亚拿尼亚!” 他说:“主啊,我在这里。”
11 ൧൧ കർത്താവ് അവനോട്: “നീ എഴുന്നേറ്റ് നേർവ്വീഥി എന്ന തെരുവിൽ, യൂദയുടെ വീട്ടിൽചെന്ന്, തർസൊസുകാരനായ ശൌല്‍ എന്നു പേരുള്ളവനെ അന്വേഷിക്ക; അവൻ പ്രാർത്ഥിക്കുന്നു;
主说:“起来到直街去,在犹大家里找一位来自大数的人。他叫扫罗,现在正在祷告,
12 ൧൨ അനന്യാസ് എന്നൊരു പുരുഷൻ അകത്തുവന്ന് താൻ കാഴ്ച പ്രാപിക്കേണ്ടതിന് തന്റെമേൽ കൈ വയ്ക്കുന്നത് അവൻ ദർശനത്തിൽ കണ്ടിരിക്കുന്നു” എന്നു കല്പിച്ചു.
他在异象中看见一位名叫亚拿尼亚的人,过去为他按手,让他可以再次看得见。”
13 ൧൩ അതിന് അനന്യാസ്; “കർത്താവേ, ആ മനുഷ്യൻ യെരൂശലേമിൽ നിന്റെ വിശുദ്ധന്മാർക്ക് എത്ര ദോഷം ചെയ്തിരിക്കുന്നു എന്നു പലരും പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്.
但亚拿尼亚回答:“主啊,很多人都说起过这个人,他在耶路撒冷做了许多迫害你信徒的事,
14 ൧൪ ഇവിടെയും അങ്ങയുടെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവരെ ഒക്കെയും പിടിച്ചുകെട്ടുവാൻ അവന് മഹാപുരോഹിതന്മാരുടെ അധികാരപത്രം ഉണ്ട്” എന്ന് ഉത്തരം പറഞ്ഞു.
祭司长还给了他权力,逮捕所有膜拜和追随你的人。”
15 ൧൫ കർത്താവ് അവനോട്: “നീ പോക; അവൻ എന്റെ നാമം ജാതികൾക്കും രാജാക്കന്മാർക്കും യിസ്രായേൽമക്കൾക്കും മുമ്പിൽ വഹിക്കുവാൻ ഞാൻ തിരഞ്ഞെടുത്തിരിക്കുന്നൊരു പാത്രം ആകുന്നു.
但主对他说:“去吧,我已选中此人,把我的名传给异教徒、君王和以色列人。
16 ൧൬ എന്റെ നാമത്തിനുവേണ്ടി അവൻ എന്തെല്ലാം കഷ്ടം അനുഭവിക്കേണമെന്ന് ഞാൻ അവനെ കാണിയ്ക്കും” എന്ന് പറഞ്ഞു.
我会向他显示,为了我之名,他不得不受苦。”
17 ൧൭ അങ്ങനെ അനന്യാസ് ആ വീട്ടിൽചെന്ന് അവന്റെമേൽ കൈ വെച്ച്: “ശൌലേ, സഹോദരാ, നീ കാഴ്ച പ്രാപിക്കുകയും പരിശുദ്ധാത്മാവിനാൽ നിറയപ്പെടുകയും ചെയ്യേണ്ടതിന് നീ വന്ന വഴിയിൽ നിനക്ക് പ്രത്യക്ഷനായ യേശു എന്ന കർത്താവ് എന്നെ അയച്ചിരിക്കുന്നു” എന്ന് പറഞ്ഞു.
于是亚拿尼亚出发去了那栋房子,为扫罗按手,说:“扫罗兄弟,主耶稣在你来的路上已向你显现,他派我来让你可以重见光明,可以被圣灵充满。”
18 ൧൮ ഉടനെ അവന്റെ കണ്ണിൽ നിന്ന് ചെതുമ്പൽപോലെ വീണു; അവന് കാഴ്ച ലഭിച്ചു. അവൻ എഴുന്നേറ്റ് സ്നാനം ഏൽക്കുകയും ആഹാരം കഴിച്ച് ബലം പ്രാപിക്കുകയും ചെയ്തു.
话音刚落,扫罗的眼里立刻掉下来鳞片一样的东西,然后他就恢复了视力,然后起身接受施洗。
19 ൧൯ അവൻ ദമസ്കൊസിലുള്ള ശിഷ്യന്മാരോട് കൂടെ കുറേനാൾ പാർത്തു,
他还吃了些东西,感觉有些力气了,之后他和大马士革的使徒同住了几天。
20 ൨൦ യേശു തന്നേ ദൈവപുത്രൻ എന്നു പള്ളികളിൽ പ്രസംഗിച്ചു.
然后,他立刻在各会堂宣讲耶稣,说“耶稣是上帝之子。”
21 ൨൧ കേട്ടവർ എല്ലാവരും വിസ്മയിച്ചു: “യെരൂശലേമിൽ ഈ നാമം വിളിച്ചപേക്ഷിക്കുന്നവർക്ക് നാശം ചെയ്തവൻ ഇവനല്ലയോ? ഇവിടെയും അവരെ പിടിച്ചുകെട്ടി മഹാപുരോഹിതന്മാരുടെ അടുക്കൽ കൊണ്ടുപോകുവാനല്ലോ വന്നത്” എന്നു പറഞ്ഞു.
众人听此都感到很惊讶,说:“他不是在耶路撒冷迫害那些相信耶稣的人吗?他来这里,不是为了捉拿信徒,然后交给祭司长吗?”
22 ൨൨ ശൌലാകട്ടെ അധികം ശക്തിപ്രാപിച്ചു, യേശു തന്നെ ക്രിസ്തു എന്നു പ്രസംഗിച്ചുകൊണ്ട് ദമസ്കൊസിൽ പാർക്കുന്ന യെഹൂദന്മാർക്ക് എതിർ പറവാൻ കഴിയാതാക്കി.
但扫罗变得越来越有信心,以强有力的方式证明耶稣就是基督,住在大马士革的犹太人完全无法与他辩论。
23 ൨൩ കുറേനാൾ കഴിഞ്ഞപ്പോൾ യെഹൂദന്മാർ അവനെ കൊല്ലുവാൻ കൂടിയാലോചിച്ചു.
过了一段时间后,犹太人商议要杀掉他。
24 ൨൪ അവനെ കൊല്ലുവാൻ അവർ രാവും പകലും നഗര ഗോപുരങ്ങളിൽ കാവൽ വെച്ച്. എന്നാൽ ശൌലിന് അവരുടെ കൂട്ടുകെട്ടിനെ കുറിച്ച് അറിവ് കിട്ടി.
但扫罗知晓了他们的阴谋。犹太人在各城门处日夜把守,打算除掉他。
25 ൨൫ അതുകൊണ്ട് അവന്റെ ശിഷ്യന്മാർ രാത്രിയിൽ അവനെ ഒരു കൊട്ടയിലാക്കി മതിൽവഴിയായി ഇറക്കിവിട്ടു.
于是在一天晚上,他的门徒从城墙的一个开口处,用大篮子把他顺了下去。
26 ൨൬ അവൻ യെരൂശലേമിൽ എത്തിയപ്പോൾ ശിഷ്യന്മാരോട് ചേരുവാൻ ശ്രമിച്ചു; എന്നാൽ അവൻ ഒരു ശിഷ്യൻ എന്നു വിശ്വസിക്കാതെ എല്ലാവരും അവനെ പേടിച്ചു.
扫罗来到耶路撒冷后想要见其他门徒,但大家都怕他,不相信他也是个门徒。
27 ൨൭ എന്നാൽ ബർന്നബാസോ അവനെ കൂട്ടിക്കൊണ്ട് അപ്പൊസ്തലന്മാരുടെ അടുക്കൽ ചെന്നു; അവൻ വഴിയിൽവെച്ച് കർത്താവിനെ കണ്ടതും കർത്താവ് അവനോട് സംസാരിച്ചതും ദമസ്കൊസിൽ അവൻ യേശുവിന്റെ നാമത്തിൽ പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചതും എല്ലാം അവരോട് വിവരിച്ചു പറഞ്ഞു.
但巴拿巴带着他去见其他门徒,还帮他解释了如何在路上看见主、主如何与他说话,以及扫罗如何在大马士革以耶稣之名传道。
28 ൨൮ പിന്നെ അവൻ യെരൂശലേമിൽ പാർക്കുകയും ശിഷ്യന്മാരോടുകൂടെ എല്ലായിടത്തും സഞ്ചരിച്ച് കർത്താവിന്റെ നാമത്തിൽ പ്രാഗത്ഭ്യത്തോടെ പ്രസംഗിക്കുകയും ചെയ്തുകൊണ്ടിരുന്നു.
于是扫罗与其他门徒待在一起,与他们走遍耶路撒冷,
29 ൨൯ യവനഭാഷക്കാരായ യെഹൂദന്മാരോടും അവൻ സംഭാഷിച്ചു തർക്കിച്ചു; അവരോ അവനെ കൊല്ലുവാൻ തക്കം നോക്കിക്കൊണ്ടിരുന്നു.
以主之名勇敢讲道。他与说希腊语的犹太人讲述辩论,那些人却想杀了他。
30 ൩൦ സഹോദരന്മാർ അത് അറിഞ്ഞ് അവനെ കൈസര്യയിലേക്ക് കൂട്ടിക്കൊണ്ടുപോയി, അവിടെനിന്ന് തർസോസിലേക്ക് അയച്ചു.
他的兄弟们得知这件事,就把他带到该撒利亚,派他往大数去。
31 ൩൧ അങ്ങനെ യെഹൂദ്യയിൽ എല്ലായിടത്തും, ഗലീല, ശമര്യ എന്നീ ദേശങ്ങളിൽ ഒക്കെയും സഭയ്ക്ക് സമാധാനം ഉണ്ടായി. സഭ ആത്മികവർദ്ധന പ്രാപിച്ചും കർത്താവിനോടുള്ള ഭക്തിയിലും പരിശുദ്ധാത്മാവിന്റെ സാന്ത്വനത്തിലും വളർന്ന് പെരുകിക്കൊണ്ടിരുന്നു.
当时位于犹太、加利利、撒玛利亚各处的教会都太平无事。这些教会越来越强大,人数也越来越多,因为信徒们在圣灵的鼓励下,为主过着虔诚的生活。
32 ൩൨ പത്രൊസ് എല്ലായിടവും സഞ്ചരിച്ച് ലുദ്ദയിൽ പാർക്കുന്ന വിശുദ്ധന്മാരുടെ അടുക്കലും ചെന്ന്,
彼得周游各地过程中,去造访吕大的信徒。
33 ൩൩ അവിടെ പക്ഷവാതം പിടിച്ച് എട്ട് സംവത്സരമായി കിടപ്പിൽ ആയിരുന്ന ഐനെയാസ് എന്ന് പേരുള്ളോരു മനുഷ്യനെ കണ്ട്.
在那里他遇见了以尼雅,此人瘫痪在床已经整整八年。
34 ൩൪ പത്രൊസ് അവനോട്: “ഐനെയാസേ, യേശുക്രിസ്തു നിന്നെ സൌഖ്യമാക്കുന്നു; എഴുന്നേറ്റ് നീ തന്നെ കിടക്ക വിരിച്ചുകൊൾക” എന്നു പറഞ്ഞു; ഉടനെ അവൻ എഴുന്നേറ്റ്.
彼得对他说:“以尼雅,耶稣基督让你痊愈了!起来,拿好你的垫子!”以尼雅立刻站起来。
35 ൩൫ ലുദ്ദയിലും ശാരോനിലും പാർക്കുന്നവർ എല്ലാവരും സൗഖ്യമായ അവനെ കണ്ട് കർത്താവിങ്കലേക്ക് തിരിഞ്ഞു.
吕大和沙仑的所有居民看见以尼雅,于是就成为了主的信徒。
36 ൩൬ യോപ്പയിൽ “പേടമാൻ” എന്നർത്ഥമുള്ള തബീഥ എന്നു പേരുള്ളോരു ശിഷ്യ ഉണ്ടായിരുന്നു; അവൾ വളരെ സൽപ്രവൃത്തികളും ധർമ്മങ്ങളും ചെയ്തുപോന്നവളായിരുന്നു.
在约帕有一个名叫戴比莎(希腊语为多加)的女信徒,为人一向乐善好施。
37 ൩൭ ആ കാലത്ത് അവൾ ദീനംപിടിച്ചു മരിച്ചു; അവർ അവളെ കുളിപ്പിച്ച് ഒരു മാളികമുറിയിൽ കിടത്തി.
但在那时候她因病去世,人们把她洗净后安置在楼上。
38 ൩൮ ലുദ്ദ യോപ്പയ്ക്ക് സമീപമാകയാൽ പത്രൊസ് അവിടെ ഉണ്ടെന്ന് ശിഷ്യന്മാർ കേട്ട്: “നീ താമസിയാതെ ഞങ്ങളുടെ അടുക്കലോളം വരേണം” എന്ന് അപേക്ഷിക്കുവാൻ രണ്ടുപേരെ അവന്റെ അടുക്കൽ അയച്ചു.
吕大与约帕距离不远,门徒们听说彼得在那边,就派两个人去求他,说:“请立刻到我们这边来。”
39 ൩൯ പത്രൊസ് എഴുന്നേറ്റ് അവരോടുകൂടെ ചെന്ന്. അവിടെ എത്തിയപ്പോൾ അവർ അവനെ മാളികമുറിയിൽ കൊണ്ടുപോയി; അവിടെ വിധവമാർ എല്ലാവരും കരഞ്ഞുകൊണ്ടും തബീഥ തങ്ങളോടുകൂടെ ഉള്ളപ്പോൾ ഉണ്ടാക്കിയ കുപ്പായങ്ങളും ഉടുപ്പുകളും കാണിച്ചുകൊണ്ടും അവന്റെ ചുറ്റും നിന്നു.
于是彼得动身跟他们前去。来到这里后,他们把他带上楼。所有寡妇都在那里哭泣,把多加在世时给她们做的衣服拿给彼得看。
40 ൪൦ പത്രൊസ് അവരെ ഒക്കെയും പുറത്തിറക്കി മുട്ടുകുത്തി പ്രാർത്ഥിച്ചു മൃതശരീരത്തിനു നേരെ തിരിഞ്ഞു: “തബീഥയേ, എഴുന്നേൽക്ക” എന്നു പറഞ്ഞു; അവൾ കണ്ണുതുറന്നു പത്രൊസിനെ കണ്ട് എഴുന്നേറ്റ് ഇരുന്നു.
彼得让大家都出去,然后跪下来祷告,接着转过身对那具尸体说:“戴比莎,起来吧!”她睁开眼睛,看见彼得后就坐了起来。
41 ൪൧ അവൻ അവളെ കൈ പിടിച്ച് എഴുന്നേല്പിച്ച്, വിശുദ്ധന്മാരെയും വിധവമാരെയും വിളിച്ച് അവളെ ജീവനുള്ളവളായി അവരുടെ മുമ്പിൽ നിർത്തി.
彼得伸手扶她起来,然后叫来信徒和寡妇,活生生的多加就出现在他们面前。
42 ൪൨ ഇത് യോപ്പയിൽ എങ്ങും പ്രസിദ്ധമായി, അനേകർ കർത്താവിൽ വിശ്വസിച്ചു.
这事传遍了约帕,很多人便信了主。
43 ൪൩ പിന്നെ പത്രൊസ് തുകൽ പണിക്കാരനായ ശിമോൻ എന്ന ഒരുവനോടുകൂടെ വളരെനാൾ യോപ്പയിൽ പാർത്തു.
彼得在约帕的制皮匠西门家里住了很久。