< അപ്പൊ. പ്രവൃത്തികൾ 28 >
1 ൧ രക്ഷപെട്ടശേഷം ദ്വീപിന്റെ പേർ മെലിത്ത എന്ന് ഞങ്ങൾ മനസ്സിലാക്കി.
Zvino vakati vapona, ipapo vakaziva kuti chiwi chinonzi Merita.
2 ൨ അവിടുത്തെ സ്ഥലവാസികൾ ഞങ്ങൾക്ക് അസാധാരണ ദയ കാണിച്ചു, മഴയും തണുപ്പുമായിരുന്നതുകൊണ്ട് തീ കൂട്ടി ഞങ്ങളെ ഒക്കെയും സ്വീകരിച്ചു.
Zvino vatorwa vakatiitira unyoro husina kujairika; nokuti vakavesa moto, vakatigamuchira tese, nekuda kwemvura yaitanga uye nekuda kwechando.
3 ൩ പൗലൊസ് കുറെ വിറക് പെറുക്കി തീയിൽ ഇട്ടപ്പോൾ ഒരു അണലി, ചൂടുനിമിത്തം പുറപ്പെട്ട് അവന്റെ കൈയ്ക്ക് ചുറ്റി.
Zvino Pauro wakati aunganidza svinga rehuni, akaisa pamoto, kwakabuda chiva kubva murudziyira, chikakwinyira paruoko rwake.
4 ൪ അണലി അവന്റെ കൈമേൽ തൂങ്ങുന്നത് ആ സ്ഥലവാസികൾ കണ്ടപ്പോൾ: “ഈ മനുഷ്യൻ ഒരു കൊലപാതകൻ സംശയമില്ല; കടലിൽനിന്ന് രക്ഷപെട്ടിട്ടും നീതിദേവി അവനെ ജീവിച്ചിരിപ്പാൻ സമ്മതിക്കുന്നില്ല” എന്ന് തമ്മിൽ പറഞ്ഞു.
Zvino vatorwa vakati vachiona chikara chakaremberera paruoko rwake, vakataurirana vachiti: Zvirokwazvo munhu uyu imhondi, iye kunyange apukunyuka gungwa, kururama hakumutenderi kurarama.
5 ൫ അവനോ അതിനെ തീയിൽ കുടഞ്ഞ് കളഞ്ഞു, അവന് ദോഷം ഒന്നും പറ്റിയതുമില്ല.
Iye ndokuzuzira chikara mumoto, akasambokuvara.
6 ൬ അവൻ വീർക്കുകയോ പെട്ടെന്ന് ചത്തു വീഴുകയോ ചെയ്യും എന്ന് വിചാരിച്ച് അവർ കാത്തുനിന്നു; വളരെ നേരം കാത്തുനിന്നിട്ടും അവന് ആപത്ത് ഒന്നും ഭവിക്കുന്നില്ല എന്ന് കണ്ട് മനസ്സ് മാറി അവൻ ഒരു ദേവൻ എന്നു പറഞ്ഞു.
Zvino vakatarisira kuti iye achazvimba, kana kuwira pasi pakarepo akafa; asi vakati vatarira nguva refu, vakaona pasina chinhu chisina kujairika chaitika kwaari, vakashandura fungwa dzavo voti iye ndimwari.
7 ൭ ആ സ്ഥലത്തിന്റെ സമീപത്ത് പുബ്ലിയൊസ് എന്ന് പേരുള്ള ആ ദ്വീപുപ്രമാണിയ്ക്ക് ഒരു ജന്മഭൂമി ഉണ്ടായിരുന്നു; അവൻ ഞങ്ങളെ സ്വീകരിച്ച് മൂന്ന് ദിവസം ആദരവോടെ ഞങ്ങളെ സൽക്കരിക്കുകയും ചെയ്തു.
Zvino panharaunda yenzvimbo iyo paiva neminda yemukuru wechiwi wainzi Pubhirio; iye wakatigamuchira akatigarisa zvakanaka mazuva matatu.
8 ൮ പുബ്ലിയൊസിന്റെ അപ്പൻ പനിയും അതിസാരവും പിടിച്ച് കിടപ്പായിരുന്നു. പൗലൊസ് അവന്റെ അടുക്കൽ അകത്ത് ചെന്ന് പ്രാർത്ഥിച്ച് അവന്റെമേൽ കൈവച്ച് സുഖപ്പെടുത്തി.
Zvino zvakaitika kuti baba vaPubhirio vakange varere vakabatwa nefivhiri nemudumbu weropa; kwavari Pauro kwaakapinda, akanyengetera, akaisa maoko pamusoro pavo, akavaporesa.
9 ൯ ഇത് സംഭവിച്ചശേഷം ദ്വീപിലുണ്ടായിരുന്ന മറ്റ് രോഗികളും വന്ന് സൗഖ്യം പ്രാപിച്ചു.
Naizvozvo izvi zvakati zvaitika, vamwewo vaiva nezvirwere pachiwi vakaswedera ndokuporeswa;
10 ൧൦ അവരും ഏറിയ സമ്മാനങ്ങൾ തന്ന് ഞങ്ങളെ മാനിച്ചു; ഞങ്ങൾ കപ്പൽയാത്രയ്ക്കായ് ഒരുങ്ങുമ്പോൾ ഞങ്ങൾക്കാവശ്യമുള്ളതെല്ലാം കൊണ്ടുവന്ന് തന്നു.
ivo vakatikudzawo nerukudzo ruzhinji, uye toenda nechikepe, vakakwidza zvinhu zvaidikanwa.
11 ൧൧ മൂന്നുമാസം കഴിഞ്ഞശേഷം ആ ദ്വീപിൽ ശീതകാലം കഴിച്ച് കിടന്നിരുന്ന സിയുസ് ദേവന്റെ ഇരട്ടമക്കളുടെ ചിഹ്നമുള്ളോരു അലെക്സന്ത്രിയകപ്പലിൽ ഞങ്ങൾ കയറി പുറപ്പെട്ടു,
Zvino shure kwemwedzi mitatu takabva nechikepe cheArekizandiria, chakange chagara muchando pachiwi, chaiva nechiratidzo chekuti Dhiosikuri.
12 ൧൨ സുറക്കൂസ് പട്ടണത്തിന്റെ കരയ്ക്കിറിങ്ങി അവിടെ മൂന്നുനാൾ പാർത്തു; അവിടെനിന്ന് ഓടി രേഗ്യൊയും എന്ന പട്ടണത്തിൽ എത്തി.
Zvino tasvika paSirakuse takagara mazuva matatu.
13 ൧൩ ഒരു ദിവസം കഴിഞ്ഞിട്ട് തെക്കൻ കാറ്റ് അടിച്ചതിനാൽ രണ്ടാംദിവസം ഞങ്ങൾ പുത്യൊലി പട്ടണത്തിൽ എത്തി.
Tabvapo tikatenderera tikasvika kuRegiomu; zvino shure kwezuva rimwe mhepo yechamhembe ikasimuka, zuva repiri tikasvika muPuteori;
14 ൧൪ അവിടെ ചില സഹോദരന്മാരെ കണ്ട്, തങ്ങളോടുകൂടെ ഏഴ് നാൾ താമസിക്കേണം എന്ന് അവർ അപേക്ഷിച്ചു; പിന്നെ ഞങ്ങൾ റോമിൽ എത്തി.
matakawana hama, tikakumbirwa kugara nadzo mazuva manomwe; saizvozvowo takaenda kuRoma.
15 ൧൫ അവിടുത്തെ സഹോദരന്മാർ ഞങ്ങളുടെ വർത്തമാനം കേട്ടിട്ട് അപ്യപുരവും ത്രിമണ്ഡപവും വരെ ഞങ്ങളെ എതിരേറ്റുവന്നു; അവരെ കണ്ടിട്ട് പൗലൊസ് ദൈവത്തെ വാഴ്ത്തുകയും ധൈര്യം പ്രാപിക്കുകയും ചെയ്തു.
Zvino kubva ipapo hama dzakati dzanzwa nezvedu, dzikabuda kuzotichingamidza kudzamara Apio Foramu nepaDzimba Dzevaeni Nhatu; ivo Pauro vaakati achiona, akavonga Mwari, akatsunga moyo.
16 ൧൬ റോമയിൽ എത്തിയശേഷം തനിക്ക് കാവലായ പടയാളിയോടുകൂടെ വേറിട്ട് പാർപ്പാൻ പൗലൊസിന് അനുവാദം കിട്ടി.
Zvino takati tasvika kuRoma, mukuru wezana akakumikidza vasungwa kumutungamiriri wevarindi; asi Pauro wakatenderwa kugara ari ega, nemuuto anomurinda.
17 ൧൭ മൂന്ന് ദിവസം കഴിഞ്ഞിട്ട് അവൻ യെഹൂദന്മാരിൽ പ്രധാനികളായവരെ വിളിപ്പിച്ചു. അവർ വന്നുകൂടിയപ്പോൾ അവരോട് പറഞ്ഞത്: “സഹോദരന്മാരേ, ഞാൻ ജനത്തിനോ പിതാക്കന്മാരുടെ ആചാരങ്ങൾക്കോ വിരോധം ഒന്നും ചെയ്തിട്ടില്ലാതിരിക്കെ എന്നെ യെരൂശലേമിൽനിന്ന് ബദ്ധനായി റോമക്കാരുടെ കയ്യിൽ ഏല്പിച്ചു.
Zvino zvikaitika shure kwemazuva matatu, kuti Pauro wakadanira vaiva vakuru veVaJudha pamwe; zvino vakati vaungana, akati kwavari: Varume hama, ini ndisina kuita chinhu chinopesana nerudzi kana tsika dzemadzibaba, ndiri musungwa ndabva kuJerusarema ndakumikidzwa pamaoko eVaRoma;
18 ൧൮ അവർ വിസ്തരിച്ചപ്പോൾ മരണയോഗ്യമായത് ഒന്നും എന്നിൽ കാണാത്തതുകൊണ്ട് എന്നെ വിട്ടയപ്പാൻ അവർ ആഗ്രഹിച്ചിരുന്നു.
ivo vakati vandiongorora vakada kundisunungura, nokuti pakange pasina chikonzero cherufu kwandiri.
19 ൧൯ എന്നാൽ അവരുടെ ആഗ്രഹത്തിന് യെഹൂദന്മാർ എതിർപറഞ്ഞതുകൊണ്ട്; എന്റെ ജാതിക്കെതിരെ അന്യായം ബോധിപ്പിക്കുവാൻ എനിക്ക് യാതൊന്നും ഇല്ലെങ്കിലും ഞാൻ കൈസരെ അഭയം ചൊല്ലേണ്ടിവന്നു.
Asi VaJudha vakaramba, ndikarovererwa kuikwidza kuna Kesari, kwete kuti ndaiva nechinhu chekumhan'arira rudzi rwangu.
20 ൨൦ ഇതു മുഖാന്തരം നിങ്ങളെ കണ്ട് സംസാരിക്കണം എന്നു വിചാരിച്ച് ഞാൻ നിങ്ങളെ വിളിപ്പിച്ചു. യിസ്രായേലിന്റെ ദൃഢവിശ്വാസത്തിനുവേണ്ടിയാകുന്നു ഞാൻ ഈ ചങ്ങലയാൽ ബന്ധിയ്ക്കപ്പെട്ടിരിക്കുന്നത്”.
Naizvozvo nekuda kwechikonzero ichi ndakudanai kuti ndikuonei, nditaure nemwi; nokuti ndakamoneredzwa neketani iyi nekuda kwetariro yaIsraeri.
21 ൨൧ അവർ അവനോട്: “നിന്റെ സംഗതിയ്ക്ക് യെഹൂദ്യയിൽനിന്ന് ഞങ്ങൾക്ക് എഴുത്തു വരികയോ സഹോദരന്മാരിൽ ആരും വന്ന് നിന്നെക്കുറിച്ച് യാതൊരു ദോഷവും പറകയോ ചെയ്തിട്ടില്ല.
Zvino vakati kwaari: Isu hatina kugamuchira tsamba kubva kuJudhiya pamusoro pako, uye hakuna umwe wehama, wakati asvika, akatipira kana kutaura chinhu chakaipa pamusoro pako.
22 ൨൨ എങ്കിലും എല്ലായിടത്തും ഈ വിഭാഗം ജനങ്ങൾക്ക് വിരോധമായി സംസാരിക്കുന്നു എന്ന് ഞങ്ങൾ അറിയുന്നതുകൊണ്ട് നിന്റെ വിശ്വാസം ഇന്നത് എന്ന് നീ തന്നെ പറഞ്ഞുകേൾപ്പാൻ ആഗ്രഹിക്കുന്നു” എന്നു പറഞ്ഞു.
Asi tinoda kunzwa newe zvaunofunga; nokuti maererano nebato iri tinoziva kuti rinopikiswa kwese-kwese.
23 ൨൩ ഒരു ദിവസം നിശ്ചയിച്ചിട്ട് അനേകർ അവന്റെ പാർപ്പിടത്തിൽ അവന്റെ അടുക്കൽ വന്നു; അവൻ അവരോട് ദൈവരാജ്യത്തിന് സാക്ഷ്യം പറഞ്ഞു, മോശെയുടെ ന്യായപ്രമാണവും പ്രവാചകപുസ്തകങ്ങളും ആധാരമാക്കി യേശുവിനെക്കുറിച്ച് അവർ വിശ്വസിക്കാൻ തക്കവണ്ണം രാവിലെ തുടങ്ങി സന്ധ്യവരെ വിവരിച്ചു.
Zvino vakati vamutarira zuva, vazhinji vakauya kwaari kuimba yevaenzi; akavadudzira achivapupurira ushe hwaMwari, akavagombedzera zviri maererano naJesu, zvese kubva pamurairo waMozisi nevaporofita, kubva mangwanani kusvikira madekwani.
24 ൨൪ അവൻ പറഞ്ഞത് ചിലർ സമ്മതിച്ചു; മറ്റുള്ളവർ വിശ്വസിച്ചില്ല.
Zvino vamwe vakatenda zvinhu zvakataurwa, asi vamwe vakasatenda.
25 ൨൫ അവർ തമ്മിൽ യോജിക്കാതെ പിരിഞ്ഞുപോകുമ്പോൾ പൗലൊസ് അവരോട് ഒരു വാക്ക് പറഞ്ഞതെന്തെന്നാൽ:
Zvino zvavakange vasingawirirani pachavo, vakaenda, Pauro ataura shoko rimwe chete rekuti: Mweya Mutsvene wakataura zvakanaka naIsaya muporofita kumadzibaba edu,
26 ൨൬ “‘നിങ്ങൾ ചെവികൊണ്ട് കേട്ടിട്ടും ഗ്രഹിക്കാതിരിക്കും; കണ്ണുകൊണ്ട് കണ്ടിട്ടും കാണാതിരിക്കും; കണ്ണുകൊണ്ട് കാണാതെയും ചെവികൊണ്ട് കേൾക്കാതെയും ഹൃദയംകൊണ്ട് ഗ്രഹിച്ച് മനന്തിരിയാതെയും.
achiti: Enda kurudzi urwu ugoti: Nekunzwa muchanzwa, uye hamungatongonzwisisi; nekuona muchaona, uye hamungatongoonesesi.
27 ൨൭ ഞാൻ അവരെ സൗഖ്യമാക്കാതെയും ഇരിക്കേണ്ടതിന് ഈ ജനത്തിന്റെ ഹൃദയം തടിച്ചിരിക്കുന്നു. അവരുടെ ചെവി കേൾക്കുവാൻ മന്ദമായിരിക്കുന്നു; അവരുടെ കണ്ണ് അടച്ചിരിക്കുന്നു എന്ന് ഈ ജനത്തിന്റെ അടുക്കൽ പോയി പറക’ എന്നിങ്ങനെ പരിശുദ്ധാത്മാവ് യെശയ്യാപ്രവാചകൻ മുഖാന്തരം നിങ്ങളുടെ പിതാക്കന്മാരോട് പറഞ്ഞിരിക്കുന്നത് ശരിതന്നെ.”
Nokuti moyo wevanhu ava wakasindimadzwa, uye nenzeve vanonzwa nemutsutsururu, nemeso avo vakavhara; kuti zvimwe vangaona nemeso, nekunzwa nenzeve, nekunzwisisa nemoyo, zvino vatendeuke, ndigovaporesa.
28 ൨൮ ആകയാൽ ദൈവം തന്റെ ഈ രക്ഷ ജാതികൾക്ക് അയച്ചിരിക്കുന്നു; അവർ കേൾക്കും എന്നു നിങ്ങൾ അറിഞ്ഞുകൊൾവിൻ.
Naizvozvo ngazvizikanwe kwamuri, kuti ruponeso rwaMwari rwunotumirwa kuvahedheni, ivo vachanzwawo.
Zvino wakati ataura zvinhu izvi, VaJudha vakaenda, vachiita nharo huru pakati pavo.
30 ൩൦ അവൻ സ്വന്തമായി വാടകയ്ക്കെടുത്ത വീട്ടിൽ രണ്ട് വർഷം മുഴുവൻ താമസിച്ച്, തന്റെ അടുക്കൽ വരുന്നവരെ ഒക്കെയും സ്വീകരിച്ചു.
Pauro akagara makore maviri agere muimba yake pachake yaairipira mari, uye akagamuchira vese vaipinda kwaari,
31 ൩൧ പൂർണ്ണ പ്രാഗത്ഭ്യത്തോടെ യാതൊരു വിഘ്നവും കൂടാതെ ദൈവരാജ്യം പ്രസംഗിച്ചും കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ച് ഉപദേശിച്ചും പോന്നു.
achiparidza ushe hwaMwari, nekudzidzisa zviri maererano naIshe Jesu Kristu, neushingi hwese, pasina kudziviswa.