< അപ്പൊ. പ്രവൃത്തികൾ 26 >

1 അഗ്രിപ്പാവ് പൗലൊസിനോട്: “നിന്റെ കാര്യം പറയുവാൻ അനുവാദം ഉണ്ട്” എന്നു പറഞ്ഞപ്പോൾ പൗലൊസ് കൈ നീട്ടി പ്രതിവാദിച്ചതെന്തെന്നാൽ.
തത ആഗ്രിപ്പഃ പൗലമ് അവാദീത്, നിജാം കഥാം കഥയിതും തുഭ്യമ് അനുമതി ർദീയതേ| തസ്മാത് പൗലഃ കരം പ്രസാര്യ്യ സ്വസ്മിൻ ഉത്തരമ് അവാദീത്|
2 “അഗ്രിപ്പാരാജാവേ, യെഹൂദന്മാർ എന്റെ മേൽ ചുമത്തുന്ന എല്ലാ കുറ്റങ്ങളെയും കുറിച്ച് ഇന്ന് തിരുമുമ്പാകെ പ്രതിവാദിക്കുവാൻ ഇടവന്നതുകൊണ്ട്,
ഹേ ആഗ്രിപ്പരാജ യത്കാരണാദഹം യിഹൂദീയൈരപവാദിതോ ഽഭവം തസ്യ വൃത്താന്തമ് അദ്യ ഭവതഃ സാക്ഷാൻ നിവേദയിതുമനുമതോഹമ് ഇദം സ്വീയം പരമം ഭാഗ്യം മന്യേ;
3 വിശേഷാൽ നീ യെഹൂദന്മാരുടെ ഇടയിലെ ആചാരങ്ങളും പ്രശ്നങ്ങളും സംബന്ധിച്ച് നിനക്ക് നന്നായി അറിയാമെന്ന് മനസ്സിലാക്കിയിട്ടുള്ളതിനാൽ ഞാൻ സന്തോഷിക്കുന്നു. അതുകൊണ്ട് എന്റെ പ്രതിവാദം ക്ഷമയോടെ കേൾക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു.
യതോ യിഹൂദീയലോകാനാം മധ്യേ യാ യാ രീതിഃ സൂക്ഷ്മവിചാരാശ്ച സന്തി തേഷു ഭവാൻ വിജ്ഞതമഃ; അതഏവ പ്രാർഥയേ ധൈര്യ്യമവലമ്ബ്യ മമ നിവേദനം ശൃണോതു|
4 എന്റെ സ്വന്തം ജനങ്ങളുടെ ഇടയിലും യെരൂശലേമിലും ഞാൻ ബാല്യംമുതൽ ജീവിച്ചതെങ്ങനെയെന്ന് യെഹൂദന്മാർ എല്ലാവർക്കും അറിയാം.
അഹം യിരൂശാലമ്നഗരേ സ്വദേശീയലോകാനാം മധ്യേ തിഷ്ഠൻ ആ യൗവനകാലാദ് യദ്രൂപമ് ആചരിതവാൻ തദ് യിഹൂദീയലോകാഃ സർവ്വേ വിദന്തി|
5 ഞാൻ നമ്മുടെ മതാനുഷ്ഠാനങ്ങൾ ഏറ്റവും കർക്കശമായി പ്രമാണിക്കുന്ന പരീശവിഭാഗത്തിൽ ഒരുവനായി ജീവിച്ചു എന്ന് അവർ ആദിമുതൽ അറിയുന്നു; അത് അവർ അംഗീകരിക്കേണ്ടതുമാകുന്നു.
അസ്മാകം സർവ്വേഭ്യഃ ശുദ്ധതമം യത് ഫിരൂശീയമതം തദവലമ്ബീ ഭൂത്വാഹം കാലം യാപിതവാൻ യേ ജനാ ആ ബാല്യകാലാൻ മാം ജാനാന്തി തേ ഏതാദൃശം സാക്ഷ്യം യദി ദദാതി തർഹി ദാതും ശക്നുവന്തി|
6 എന്നാൽ ഞാൻ ഇപ്പോൾ വിസ്താരത്തിൽ ആയിരിക്കുന്നത് ദൈവത്താൽ നമ്മുടെ പിതാക്കന്മാർക്ക് ലഭിച്ച വാഗ്ദത്തത്തിൽ പ്രത്യാശ വെച്ചത് കൊണ്ടത്രേ.
കിന്തു ഹേ ആഗ്രിപ്പരാജ ഈശ്വരോഽസ്മാകം പൂർവ്വപുരുഷാണാം നികടേ യദ് അങ്ഗീകൃതവാൻ തസ്യ പ്രത്യാശാഹേതോരഹമ് ഇദാനീം വിചാരസ്ഥാനേ ദണ്ഡായമാനോസ്മി|
7 നമ്മുടെ പന്ത്രണ്ട് ഗോത്രങ്ങളും രാപ്പകൽ ശ്രദ്ധയോടെ ദൈവത്തെ സേവിച്ചുംകൊണ്ട്, എത്തിപ്പിടിക്കുവാൻ ആശിക്കുന്നതായ അതേ വാഗ്ദത്തത്തിലുള്ള പ്രത്യാശയെച്ചൊല്ലി ആകുന്നു, രാജാവേ, യെഹൂദന്മാർ എന്റെ മേൽ കുറ്റം ചുമത്തുന്നത്.
തസ്യാങ്ഗീകാരസ്യ ഫലം പ്രാപ്തുമ് അസ്മാകം ദ്വാദശവംശാ ദിവാനിശം മഹായത്നാദ് ഈശ്വരസേവനം കൃത്വാ യാം പ്രത്യാശാം കുർവ്വന്തി തസ്യാഃ പ്രത്യാശായാ ഹേതോരഹം യിഹൂദീയൈരപവാദിതോഽഭവമ്|
8 ദൈവം മരിച്ചവരെ ഉയിർപ്പിക്കും എന്നുള്ളത് വിശ്വസിക്കാൻ സാധിക്കുന്നതല്ല എന്ന് നിങ്ങൾക്ക് തോന്നുന്നത് എന്ത്?
ഈശ്വരോ മൃതാൻ ഉത്ഥാപയിഷ്യതീതി വാക്യം യുഷ്മാകം നികടേഽസമ്ഭവം കുതോ ഭവേത്?
9 നസറായനായ യേശുവിന്റെ നാമത്തിന് വിരോധമായി പലതും പ്രവർത്തിക്കേണം എന്ന് ഞാനും ഒരുസമയത്ത് വിചാരിച്ചിരുന്നു സത്യം.
നാസരതീയയീശോ ർനാമ്നോ വിരുദ്ധം നാനാപ്രകാരപ്രതികൂലാചരണമ് ഉചിതമ് ഇത്യഹം മനസി യഥാർഥം വിജ്ഞായ
10 ൧൦ അത് ഞാൻ യെരൂശലേമിൽ ചെയ്തിട്ടുമുണ്ട്; മഹാപുരോഹിതന്മാരോട് അധികാരപത്രം വാങ്ങി വിശുദ്ധന്മാരിൽ പലരെയും തടവിൽ ആക്കി അടച്ചു; അവരെ കൊല്ലുന്ന സമയത്ത് ഞാനും സമ്മതം കൊടുത്തു.
യിരൂശാലമനഗരേ തദകരവം ഫലതഃ പ്രധാനയാജകസ്യ നികടാത് ക്ഷമതാം പ്രാപ്യ ബഹൂൻ പവിത്രലോകാൻ കാരായാം ബദ്ധവാൻ വിശേഷതസ്തേഷാം ഹനനസമയേ തേഷാം വിരുദ്ധാം നിജാം സമ്മതിം പ്രകാശിതവാൻ|
11 ൧൧ ഞാൻ എല്ലാ പള്ളികളിലും അവരെ പലപ്പോഴും ദണ്ഡിപ്പിച്ചുംകൊണ്ട് യേശുവിനെ ദുഷിച്ചുപറവാൻ നിര്‍ബ്ബന്ധിക്കയും അവരുടെ നേരെ അത്യന്തം ഭ്രാന്തുപിടിച്ച് അന്യപട്ടണങ്ങളോളവും ചെന്ന് അവരെ ഉപദ്രവിക്കുകയും ചെയ്തു.
വാരം വാരം ഭജനഭവനേഷു തേഭ്യോ ദണ്ഡം പ്രദത്തവാൻ ബലാത് തം ധർമ്മം നിന്ദയിതവാംശ്ച പുനശ്ച താൻ പ്രതി മഹാക്രോധാദ് ഉന്മത്തഃ സൻ വിദേശീയനഗരാണി യാവത് താൻ താഡിതവാൻ|
12 ൧൨ ഇങ്ങനെ ചെയ്തുവരികയിൽ ഞാൻ മഹാപുരോഹിതന്മാരുടെ അധികാരത്തോടും ആജ്ഞയോടും കൂടെ ദമസ്കൊസിലേക്ക് യാത്രപോകുമ്പോൾ,
ഇത്ഥം പ്രധാനയാജകസ്യ സമീപാത് ശക്തിമ് ആജ്ഞാപത്രഞ്ച ലബ്ധ്വാ ദമ്മേഷക്നഗരം ഗതവാൻ|
13 ൧൩ രാജാവേ, നട്ടുച്ചയ്ക്ക് ഞാൻ വഴിയിൽവച്ച് സൂര്യന്റെ പ്രകാശത്തെ കവിഞ്ഞൊരു വെളിച്ചം ആകാശത്തിൽനിന്ന് എന്നെയും എന്നോടുകൂടെ യാത്രചെയ്യുന്നവരെയും ചുറ്റി പ്രകാശിക്കുന്നത് കണ്ട്.
തദാഹം ഹേ രാജൻ മാർഗമധ്യേ മധ്യാഹ്നകാലേ മമ മദീയസങ്ഗിനാം ലോകാനാഞ്ച ചതസൃഷു ദിക്ഷു ഗഗണാത് പ്രകാശമാനാം ഭാസ്കരതോപി തേജസ്വതീം ദീപ്തിം ദൃഷ്ടവാൻ|
14 ൧൪ ഞങ്ങൾ എല്ലാവരും നിലത്തുവീണപ്പോൾ: ‘ശൌലേ, ശൌലേ, നീ എന്നെ ഉപദ്രവിക്കുന്നത് എന്ത്? മുള്ളിന്റെ നേരെ എതിരിടുന്നത് നിനക്ക് പ്രയാസം ആകുന്നു’ എന്ന് എബ്രായഭാഷയിൽ എന്നോട് പറയുന്നൊരു ശബ്ദം ഞാൻ കേട്ട്.
തസ്മാദ് അസ്മാസു സർവ്വേഷു ഭൂമൗ പതിതേഷു സത്സു ഹേ ശൗല ഹൈ ശൗല കുതോ മാം താഡയസി? കണ്ടകാനാം മുഖേ പാദാഹനനം തവ ദുഃസാധ്യമ് ഇബ്രീയഭാഷയാ ഗദിത ഏതാദൃശ ഏകഃ ശബ്ദോ മയാ ശ്രുതഃ|
15 ൧൫ ‘നീ ആരാകുന്നു കർത്താവേ?’ എന്നു ഞാൻ ചോദിച്ചതിന് കർത്താവ്: ‘നീ ഉപദ്രവിക്കുന്ന യേശു തന്നെ ഞാൻ;
തദാഹം പൃഷ്ടവാൻ ഹേ പ്രഭോ കോ ഭവാൻ? തതഃ സ കഥിതവാൻ യം യീശും ത്വം താഡയസി സോഹം,
16 ൧൬ എങ്കിലും എഴുന്നേറ്റ് നിവിർന്നുനിൽക്ക; ഇപ്പോൾ നീ എന്നെ കണ്ടതിനും ഇനി ഞാൻ നിനക്ക് കാണിക്കുവാനിരിക്കുന്നതായ കാര്യങ്ങൾക്കും നിന്നെ ശുശ്രൂഷകനും സാക്ഷിയുമായി നിയമിപ്പാൻ തന്നെ ഞാൻ നിനക്ക് പ്രത്യക്ഷനായി.
കിന്തു സമുത്തിഷ്ഠ ത്വം യദ് ദൃഷ്ടവാൻ ഇതഃ പുനഞ്ച യദ്യത് ത്വാം ദർശയിഷ്യാമി തേഷാം സർവ്വേഷാം കാര്യ്യാണാം ത്വാം സാക്ഷിണം മമ സേവകഞ്ച കർത്തുമ് ദർശനമ് അദാമ്|
17 ൧൭ യഹൂദാജനത്തിന്റെയും ജാതികളുടെയും കയ്യിൽനിന്ന് ഞാൻ നിന്നെ രക്ഷിക്കും.
വിശേഷതോ യിഹൂദീയലോകേഭ്യോ ഭിന്നജാതീയേഭ്യശ്ച ത്വാം മനോനീതം കൃത്വാ തേഷാം യഥാ പാപമോചനം ഭവതി
18 ൧൮ അവരുടെ കണ്ണ് തുറപ്പാനും അവരെ ഇരുളിൽനിന്ന് വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽനിന്ന് ദൈവത്തിങ്കലേക്കും തിരിപ്പാനും അങ്ങനെ അവർക്ക് പാപമോചനവും എന്നിലുള്ള വിശ്വാസത്താൽ ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയിൽ അവകാശവും ലഭിക്കേണ്ടതിന് ഞാൻ ഇപ്പോൾ നിന്നെ അവരുടെ അടുക്കൽ അയയ്ക്കുന്നു’ എന്നു കല്പിച്ചു.
യഥാ തേ മയി വിശ്വസ്യ പവിത്രീകൃതാനാം മധ്യേ ഭാഗം പ്രാപ്നുവന്തി തദഭിപ്രായേണ തേഷാം ജ്ഞാനചക്ഷൂംഷി പ്രസന്നാനി കർത്തും തഥാന്ധകാരാദ് ദീപ്തിം പ്രതി ശൈതാനാധികാരാച്ച ഈശ്വരം പ്രതി മതീഃ പരാവർത്തയിതും തേഷാം സമീപം ത്വാം പ്രേഷ്യാമി|
19 ൧൯ അതുകൊണ്ട് അഗ്രിപ്പാരാജാവേ, ഞാൻ സ്വർഗ്ഗീയദർശനത്തിന് അനുസരണക്കേട് കാണിക്കാതെ
ഹേ ആഗ്രിപ്പരാജ ഏതാദൃശം സ്വർഗീയപ്രത്യാദേശം അഗ്രാഹ്യമ് അകൃത്വാഹം
20 ൨൦ ആദ്യം ദമസ്കൊസിലും യെരൂശലേമിലും യെഹൂദ്യദേശത്തെങ്ങും ഉള്ളവരോടും പിന്നെ ജാതികളോടും മാനസാന്തരപ്പെട്ട് ദൈവത്തിങ്കലേക്ക് തിരിഞ്ഞ് മാനസാന്തരത്തിന് യോഗ്യമായ പ്രവൃത്തികൾ ചെയ്യേണം എന്ന് പ്രസംഗിച്ചു.
പ്രഥമതോ ദമ്മേഷക്നഗരേ തതോ യിരൂശാലമി സർവ്വസ്മിൻ യിഹൂദീയദേശേ അന്യേഷു ദേശേഷു ച യേന ലോകാ മതിം പരാവർത്ത്യ ഈശ്വരം പ്രതി പരാവർത്തയന്തേ, മനഃപരാവർത്തനയോഗ്യാനി കർമ്മാണി ച കുർവ്വന്തി താദൃശമ് ഉപദേശം പ്രചാരിതവാൻ|
21 ൨൧ ഇത് നിമിത്തം യെഹൂദന്മാർ ദൈവാലയത്തിൽവച്ച് എന്നെ പിടിച്ച് കൊല്ലുവാൻ ശ്രമിച്ചു.
ഏതത്കാരണാദ് യിഹൂദീയാ മധ്യേമന്ദിരം മാം ധൃത്വാ ഹന്തുമ് ഉദ്യതാഃ|
22 ൨൨ എന്നാൽ ദൈവത്തിന്റെ സഹായം ലഭിക്കയാൽ ഞാൻ ഇന്നുവരെ നിൽക്കയും ചെറിയവരോടും വലിയവരോടും സാക്ഷ്യം പറഞ്ഞ് പോരുകയും ചെയ്യുന്നു.
തഥാപി ഖ്രീഷ്ടോ ദുഃഖം ഭുക്ത്വാ സർവ്വേഷാം പൂർവ്വം ശ്മശാനാദ് ഉത്ഥായ നിജദേശീയാനാം ഭിന്നദേശീയാനാഞ്ച സമീപേ ദീപ്തിം പ്രകാശയിഷ്യതി
23 ൨൩ ക്രിസ്തു കഷ്ടം അനുഭവിക്കയും മരിച്ചവരുടെ പുനരുത്ഥാനത്തിൽ ആദ്യനായി, യഹൂദജനത്തോടും ജാതികളോടും വെളിച്ചം അറിയിക്കുകയും ചെയ്യും എന്ന് പ്രവാചകന്മാരും മോശെയും ഭാവികാലത്തെക്കുറിച്ച് പ്രസ്താവിച്ചതൊഴികെ വേറെയൊന്നും ഞാൻ പറയുന്നില്ല”.
ഭവിഷ്യദ്വാദിഗണോ മൂസാശ്ച ഭാവികാര്യ്യസ്യ യദിദം പ്രമാണമ് അദദുരേതദ് വിനാന്യാം കഥാം ന കഥയിത്വാ ഈശ്വരാദ് അനുഗ്രഹം ലബ്ധ്വാ മഹതാം ക്ഷുദ്രാണാഞ്ച സർവ്വേഷാം സമീപേ പ്രമാണം ദത്ത്വാദ്യ യാവത് തിഷ്ഠാമി|
24 ൨൪ പൗലോസ് ഇങ്ങനെ പ്രതിവാദിച്ചപ്പോൾ ഫെസ്തൊസ്: “പൗലൊസേ, നിനക്ക് ഭ്രാന്തുണ്ട്; വിദ്യാബഹുത്വത്താൽ നിനക്ക് ഭ്രാന്ത് പിടിച്ചിരിക്കുന്നു” എന്ന് ഉറക്കെ പറഞ്ഞു.
തസ്യമാം കഥാം നിശമ്യ ഫീഷ്ട ഉച്ചൈഃ സ്വരേണ കഥിതവാൻ ഹേ പൗല ത്വമ് ഉന്മത്തോസി ബഹുവിദ്യാഭ്യാസേന ത്വം ഹതജ്ഞാനോ ജാതഃ|
25 ൨൫ അതിന് പൗലൊസ്: “അതിവിശിഷ്ടനായ ഫെസ്തൊസേ, എനിക്ക് ഭ്രാന്തില്ല; ഞാൻ സത്യവും സുബോധവുമായ വാക്കത്രേ സംസാരിക്കുന്നത്.
സ ഉക്തവാൻ ഹേ മഹാമഹിമ ഫീഷ്ട നാഹമ് ഉന്മത്തഃ കിന്തു സത്യം വിവേചനീയഞ്ച വാക്യം പ്രസ്തൗമി|
26 ൨൬ രാജാവിന് ഇതിനെക്കുറിച്ച് അറിവുള്ളതുകൊണ്ട് അവനോട് ഞാൻ പ്രാഗത്ഭ്യത്തോടെ സംസാരിക്കുന്നു; അവന് ഇത് ഒന്നും മറവായിരിക്കുന്നില്ല എന്ന് എനിക്ക് നിശ്ചയമുണ്ട്; കാരണം അത് രഹസ്യമായി നടന്നതല്ല.
യസ്യ സാക്ഷാദ് അക്ഷോഭഃ സൻ കഥാം കഥയാമി സ രാജാ തദ്വൃത്താന്തം ജാനാതി തസ്യ സമീപേ കിമപി ഗുപ്തം നേതി മയാ നിശ്ചിതം ബുധ്യതേ യതസ്തദ് വിജനേ ന കൃതം|
27 ൨൭ അഗ്രിപ്പാരാജാവേ, പ്രവാചകന്മാരെ വിശ്വസിക്കുന്നുവോ? വിശ്വസിക്കുന്നു എന്ന് ഞാൻ അറിയുന്നു” എന്നു പറഞ്ഞു.
ഹേ ആഗ്രിപ്പരാജ ഭവാൻ കിം ഭവിഷ്യദ്വാദിഗണോക്താനി വാക്യാനി പ്രത്യേതി? ഭവാൻ പ്രത്യേതി തദഹം ജാനാമി|
28 ൨൮ അഗ്രിപ്പാ പൗലൊസിനോട്: “ഞാൻ ക്രിസ്ത്യാനിയായിത്തീരുവാൻ നീ എന്നെ അല്പസമയംകൊണ്ട് സമ്മതിപ്പിക്കുന്നു” എന്നു പറഞ്ഞു.
തത ആഗ്രിപ്പഃ പൗലമ് അഭിഹിതവാൻ ത്വം പ്രവൃത്തിം ജനയിത്വാ പ്രായേണ മാമപി ഖ്രീഷ്ടീയം കരോഷി|
29 ൨൯ അതിന് പൗലൊസ്: “നീ മാത്രമല്ല, ഇന്ന് എന്റെ പ്രസംഗം കേൾക്കുന്നവർ എല്ലാവരും അല്പം കൊണ്ടാകട്ടെ അധികം കൊണ്ടാകട്ടെ ഈ ചങ്ങല ഒഴികെ എന്നെപ്പോലെ ആകണം എന്ന് ഞാൻ ദൈവത്തോട് അപേക്ഷിക്കുന്നു” എന്നു പറഞ്ഞു.
തതഃ സോഽവാദീത് ഭവാൻ യേ യേ ലോകാശ്ച മമ കഥാമ് അദ്യ ശൃണ്വന്തി പ്രായേണ ഇതി നഹി കിന്ത്വേതത് ശൃങ്ഖലബന്ധനം വിനാ സർവ്വഥാ തേ സർവ്വേ മാദൃശാ ഭവന്ത്വിതീശ്വസ്യ സമീപേ പ്രാർഥയേഽഹമ്|
30 ൩൦ അപ്പോൾ രാജാവും ദേശാധിപതിയും ബെർന്നീക്കയും അവരോടുകൂടെ ഇരുന്നവരും എഴുന്നേറ്റ് മാറിനിന്നു.
ഏതസ്യാം കഥായാം കഥിതായാം സ രാജാ സോഽധിപതി ർബർണീകീ സഭാസ്ഥാ ലോകാശ്ച തസ്മാദ് ഉത്ഥായ
31 ൩൧ അവർ ആ മുറിവിട്ട് പോകുമ്പോൾ: “ഈ മനുഷ്യൻ മരണത്തിനോ ചങ്ങലയ്ക്കോ യോഗ്യമായത് ഒന്നും ചെയ്തിട്ടില്ല” എന്ന് തമ്മിൽ പറഞ്ഞു.
ഗോപനേ പരസ്പരം വിവിച്യ കഥിതവന്ത ഏഷ ജനോ ബന്ധനാർഹം പ്രാണഹനനാർഹം വാ കിമപി കർമ്മ നാകരോത്|
32 ൩൨ “കൈസരെ അഭയം ചൊല്ലിയിരുന്നില്ലെങ്കിൽ അവനെ വിട്ടയപ്പാൻ കഴിയുമായിരുന്നു” എന്ന് അഗ്രിപ്പാവ് ഫെസ്തൊസിനോടു പറഞ്ഞു.
തത ആഗ്രിപ്പഃ ഫീഷ്ടമ് അവദത്, യദ്യേഷ മാനുഷഃ കൈസരസ്യ നികടേ വിചാരിതോ ഭവിതും ന പ്രാർഥയിഷ്യത് തർഹി മുക്തോ ഭവിതുമ് അശക്ഷ്യത്|

< അപ്പൊ. പ്രവൃത്തികൾ 26 >