< അപ്പൊ. പ്രവൃത്തികൾ 24 >
1 ൧ അഞ്ചുനാൾ കഴിഞ്ഞശേഷം മഹാപുരോഹിതനായ അനന്യാസ് മൂപ്പന്മാരോടും തെർത്തുല്ലൊസ് എന്ന വാക്ചാതുര്യം ഉള്ള ഒരുവനോടും കൂടിവന്നു, പൗലൊസിന്റെ നേരെയുള്ള അന്യായം ദേശാധിപതിയുടെ മുമ്പാകെ ബോധിപ്പിച്ചു.
Sau đó năm ngày, có thầy cả thượng phẩm là A-na-nia đến, với vài người trưởng lão cùng một nhà diễn thuyết kia tên là Tẹt-tu-lu, trình đơn kiện Phao-lô trước mặt quan tổng đốc.
2 ൨ പൗലൊസിനെ വിളിച്ചു വരുത്തിയതിന് ശേഷം തെർത്തുല്ലൊസ് അന്യായം വിവരിച്ചു പറഞ്ഞതെന്തെന്നാൽ:
Phao-lô bị đòi đến rồi, Tẹt-tu-lu khởi sự cáo người như vầy:
3 ൩ “ശ്രേഷ്ഠനായ ശ്രീ ഫേലിക്സേ, നിന്റെ പരിപാലനത്താൽ ഈ ജാതിയ്ക്ക് ഏറിയ ഗുണങ്ങൾ സാധിച്ചിരിക്കുന്നതും വളരെ സമാധാനം അനുഭവിക്കുന്നതും ഞങ്ങൾ എപ്പോഴും എല്ലായിടത്തും പൂർണ്ണനന്ദിയോടുംകൂടെ അംഗീകരിക്കുന്നു.
Bẩm quan lớn Phê-lít, nhờ ơn quan mà chúng tôi được hưởng sự bình an trọn vẹn, và nhờ sự khôn ngoan của quan đổi được mọi tình tệ để giúp dân nầy, lúc nào và nơi nào chúng tôi cũng rất cảm tạ biết ơn quan vậy.
4 ൪ എങ്കിലും നിന്നെ അധികം അസഹ്യപ്പെടുത്തരുത് എന്നുവച്ച് ക്ഷമയോടെ സംക്ഷിപ്തമായി ഞങ്ങളുടെ അന്യായം കേൾക്കണം എന്ന് അപേക്ഷിക്കുന്നു.
Nhưng muốn cho khỏi phiền quan lâu hơn, thì tôi xin quan lấy lòng khoan nhơn mà nghe một vài lời chúng tôi nói đây.
5 ൫ ഈ പുരുഷൻ ഒരു ഉപദ്രവകാരിയും ലോകത്തിലുള്ള സകല യെഹൂദന്മാരുടെയും ഇടയിൽ കലഹമുണ്ടാക്കുവാൻ പ്രേരിപ്പിക്കുന്നവനും നസറായമതത്തിന് തലവനും എന്ന് ഞങ്ങൾ കണ്ടിരിക്കുന്നു.
Vậy, chúng tôi đã gặp người nầy, như là đồ ôn dịch, đã gây loạn trong hết thảy người Giu-đa trên cả thế giới: nó làm đầu phe người Na-xa-rét,
6 ൬ അവൻ ദൈവാലയം അശുദ്ധമാക്കുവാൻ ശ്രമിച്ചതുകൊണ്ട് ഞങ്ങൾ അവനെ പിടിച്ച് ഞങ്ങളുടെ ന്യായപ്രമാണപ്രകാരം വിസ്തരിപ്പാൻ വിചാരിച്ചു.
cũng đã toan làm ô uế đền thờ, nên chúng tôi đã bắt nó và chúng tôi có muốn xử nó theo luật pháp chúng tôi.
7 ൭ എങ്കിലും സഹസ്രാധിപനായ ലുസിയാസ് വന്ന് ഞങ്ങളുടെ കയ്യിൽനിന്ന് വളരെ ബലത്തോടുകൂടെ അവനെ പിടിച്ചുകൊണ്ടുപോയി,
Nhưng quản cơ Ly-sia đến, bắt nó khỏi tay chúng tôi cách hung bạo,
8 ൮ അവനുവേണ്ടി വാദിക്കുന്നവർ നിന്റെ മുമ്പാകെ വരുവാൻ കല്പിച്ചു നീ തന്നേ അവനെ വിസ്തരിച്ചാൽ ഞങ്ങൾ അന്യായം ബോധിപ്പിക്കുന്ന ഈ സകല സംഗതികളും സത്യം എന്ന് അറിഞ്ഞുകൊൾവാൻ ഇടയാകും”.
truyền lịnh cho các người kiện nó hãy đến hầu quan. Xin chính quan hãy tự tra hỏi hắn, thì sẽ biết được mọi việc chúng tôi đang kiện cáo.
9 ൯ അത് അങ്ങനെ തന്നെ എന്ന് യെഹൂദന്മാരും യോജിച്ചു പറഞ്ഞു.
Ðến phiên các người Giu-đa cũng hùa theo lời đó, quyết rằng thật có như vậy.
10 ൧൦ സംസാരിക്കാം എന്ന് ദേശാധിപതി ആംഗ്യം കാട്ടിയപ്പോൾ പൗലൊസ് ഉത്തരം പറഞ്ഞത്: “ഈ യഹൂദജാതികൾക്ക് നീ അനേകസംവത്സരമായി ന്യായാധിപതി ആയിരിക്കുന്നു എന്ന് അറിയുകകൊണ്ട് എന്റെ കാര്യത്തിൽ ഞാൻ ധൈര്യത്തോടെ പ്രതിവാദം ചെയ്യുന്നു.
Quan tổng đốc ra dấu biểu Phao-lô nói đi, thì người thưa rằng: Tôi biết quan làm quan án trong nước nầy đã lâu năm, nên tôi dạn dĩ mà binh vực duyên cớ mình.
11 ൧൧ ഞാൻ യെരൂശലേമിൽ ആരാധിപ്പാൻ പോയിട്ട് പന്ത്രണ്ട് നാളിൽ അധികമായില്ല എന്ന് നിനക്ക് അറിയാകുന്നുവല്ലോ.
Quan tra xét thì sẽ biết tôi vừa lên thành Giê-ru-sa-lem mà thờ lạy, chưa được mười hai ngày nay.
12 ൧൨ യെരൂശലേം ദൈവാലയത്തിലോ യഹൂദന്മാരുടെ പള്ളികളിലോ നഗരങ്ങളിലോ വച്ച് ആരോടെങ്കിലും വാദിക്കുകയോ പുരുഷാരത്തിൽ കലഹം ഉണ്ടാക്കുകയോ ചെയ്യുന്നവനായി അവർ ആരെങ്കിലും എന്നെ കണ്ടിട്ടുണ്ടോ?
Người ta chẳng từng gặp tôi, hoặc trong đền thờ, hoặc trong nhà hội, hoặc trong thành phố, cãi lẫy cùng ai hay xui dân làm loạn bao giờ.
13 ൧൩ ഇന്ന് എന്റെ നേരെ ബോധിപ്പിക്കുന്ന അന്യായം നിന്റെ മുമ്പാകെ തെളിയിപ്പാൻ അവർക്ക് കഴിയുന്നതുമല്ല.
Bây giờ họ cũng chẳng biết lấy chi mà làm chứng cớ việc điều họ kiện tôi đó.
14 ൧൪ എന്നാൽ ഒന്ന് ഞാൻ സമ്മതിക്കുന്നു: മതഭേദം എന്ന് ഇവർ വിശേഷിപ്പിക്കുന്ന ഈ മാർഗ്ഗപ്രകാരം ഞാൻ പിതാക്കന്മാരുടെ ദൈവത്തെ ആരാധിക്കുകയും ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും എഴുതിയിരിക്കുന്നത് ഒക്കെയും വിശ്വസിക്കയും ചെയ്യുന്നു.
Trước mặt quan, tôi nhận rằng theo như đạo mà họ gọi là một phe đảng, tôi thờ phượng Ðức Chúa Trời của tổ phụ tôi, tin mọi điều chép trong sách luật và các sách tiên tri;
15 ൧൫ നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും എന്ന് ഇവർ കാത്തിരിക്കുന്നതുപോലെ ഞാനും ദൈവത്തിങ്കൽ ആശവച്ച് ഉറച്ചിരിക്കുന്നു.
và tôi có sự trông cậy nầy nơi Ðức Chúa Trời, như chính họ cũng có vậy, tức là sẽ có sự sống lại của người công bình và không công bình.
16 ൧൬ അതുകൊണ്ട് എനിക്ക് ദൈവത്തോടും മനുഷ്യരോടും കുറ്റമില്ലാത്ത മനസ്സാക്ഷി എല്ലായ്പോഴും ഉണ്ടായിരിക്കുവാൻ ഞാൻ പരിശ്രമിക്കുന്നു.
Cũng vì cớ ấy, nên tôi vẫn gắng sức cho có lương tâm không trách móc trước mặt Ðức Chúa Trời và trước mặt loài người.
17 ൧൭ പലസംവത്സരം കൂടീട്ട് ഞാൻ എന്റെ ജാതിക്കാർക്ക് സാമ്പത്തിക സഹായം കൊണ്ടുവരുവാനും വഴിപാട് കഴിക്കുവാനും വന്നു.
Vả, đã lâu năm nay tôi đi vắng, rồi mới về bố thí cho bổn quốc tôi và dâng của lễ.
18 ൧൮ അത് അനുഷ്ഠിക്കുമ്പോൾ അവർ എന്നെ ദൈവാലയത്തിൽവച്ച് ശുദ്ധീകരണം കഴിഞ്ഞവനായി കണ്ട്; പുരുഷാരത്തോടോ കലഹത്തോടോ കൂടിയല്ല.
Ðang khi ấy, có mấy người Giu-đa quê ở cõi A-si kia gặp tôi ở trong đền thờ, được tinh sạch, chớ chẳng có dân đông hay rối loạn chi.
19 ൧൯ എന്നാൽ ആസ്യക്കാരായ ചില യെഹൂദന്മാർ ഉണ്ടായിരുന്നു; അവർക്ക് എന്റെ നേരെ അന്യായം ഉണ്ടെങ്കിൽ നിന്റെ മുമ്പിൽ വന്ന് ബോധിപ്പിക്കേണ്ടതായിരുന്നു.
Nếu họ có điều gì kiện tôi, thì có lẽ đến hầu trước mặt quan mà cáo đi.
20 ൨൦ അല്ല, ഞാൻ ന്യായാധിപസംഘത്തിന്റെ മുമ്പിൽ നില്ക്കുമ്പോൾ ‘മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ച് ഇന്ന് നിങ്ങൾ എന്നെ വിസ്തരിക്കുന്നു’ എന്ന് ഞാൻ വിളിച്ചുപറഞ്ഞൊരു വാക്കല്ലാതെ
Hay là các người ở đây phải nói cho biết đã thấy tôi có sự gì đáng tội, lúc tôi đứng tại tòa công luận,
21 ൨൧ അവിടെവച്ച് എന്റെ പക്കൽ വല്ല കുറ്റവും കണ്ടിട്ടുണ്ടെങ്കിൽ ഇവർ തന്നെ പറയട്ടെ”.
hoặc có, thì cũng chỉ trách câu tôi nói giữa họ rằng: Ấy vì sự sống lại của kẻ chết mà hôm nay tôi bị xử đoán trước mặt các ông.
22 ൨൨ ഫേലിക്സിന് ഈ മാർഗ്ഗം സംബന്ധിച്ച് സൂക്ഷ്മമായ അറിവ് ഉണ്ടായിരുന്നിട്ടും: “ലുസിയാസ് സഹസ്രാധിപൻ വരുമ്പോൾ ഞാൻ നിങ്ങളുടെ കാര്യം തീർച്ചപ്പെടുത്തും” എന്നു പറഞ്ഞ് അവധിവച്ച്,
Phê-lít vẫn biết rõ ràng về đạo người nói đó, nên giãn việc kiện ra, mà rằng: khi nào quan quản cơ Ly-sia xuống, ta sẽ xét việc nầy.
23 ൨൩ ശതാധിപനോട് അവനെ തടവിൽത്തന്നെ സൂക്ഷിച്ച് ദയകാണിപ്പാനും അവന്റെ സ്നേഹിതന്മാർ അവന് ശുശ്രൂഷ ചെയ്യുന്നത് വിരോധിക്കാതിരിപ്പാനും കല്പിച്ചു.
Ðoạn, người truyền cho thầy đội giữ Phao-lô, nhưng phải cho người hơi được thong thả, có kẻ nào thuộc về người đến hầu việc người, thì đừng cấm.
24 ൨൪ കുറേനാൾ കഴിഞ്ഞിട്ട് ഫേലിക്സ് യെഹൂദ സ്ത്രീയായ തന്റെ ഭാര്യ ദ്രുസില്ലയുമായി വന്ന്, പൗലൊസിനോട് സംസാരിക്കേണ്ടതിനായി അവനെ വരുത്തി ക്രിസ്തുയേശുവിൽ വിശ്വസിക്കേണ്ടതിനെക്കുറിച്ചുള്ള അവന്റെ വാക്കുകൾ കേട്ട്.
Qua mấy ngày sau, Phê-lít với vợ mình là Ðơ-ru-si, người Giu-đa, đến, rồi sai gọi Phao-lô, và nghe người nói về đức tin trong Ðức Chúa Jêsus Christ.
25 ൨൫ എന്നാൽ അവൻ നീതി, ഇന്ദ്രിയജയം, വരുവാനുള്ള ന്യായവിധി എന്നിവയെക്കുറിച്ച് സംസാരിക്കുമ്പോൾ ഫേലിക്സ് ഭയപരവശനായി: “തൽക്കാലം പോകാം; അവസരം ഉള്ളപ്പോൾ വീണ്ടും നിന്നെ വിളിപ്പിക്കാം” എന്നു പറഞ്ഞു.
Nhưng khi Phao-lô nói về sự công bình, sự tiết độ và sự phán xét ngày sau, thì Phê-lít run sợ, nói rằng: Bây giờ ngươi hãy lui; đợi khi nào ta rảnh, sẽ gọi lại.
26 ൨൬ പൗലൊസ് തനിക്ക് പണം തരും എന്ന് ആശിച്ചു പലപ്പോഴും അവനെ വരുത്തി അവനോട് സംഭാഷിച്ചുപോന്നു.
Phê-lít cũng trông Phao-lô lót bạc cho mình; nên năng đòi người đến, và nói chuyện cùng người.
27 ൨൭ രണ്ടാണ്ട് കഴിഞ്ഞിട്ട് ഫേലിക്സിനുശേഷം പൊർക്ക്യൊസ് ഫെസ്തൊസ് വന്നപ്പോൾ ഫേലിക്സ് യെഹൂദന്മാരുടെ പ്രീതി സമ്പാദിക്കേണ്ടതിനായി പൗലൊസിനെ സ്വതന്ത്രനാക്കാതെ തടവുകാരനായി വിട്ടേച്ചു പോയി.
Khỏi hai năm, Bốt-tiu Phê-tu đến thay Phê-lít. Bởi cớ Phê-lít muốn làm cho dân Giu-đa bằng lòng, bèn cứ giam Phao-lô nơi ngục.