< അപ്പൊ. പ്രവൃത്തികൾ 23 >

1 പൗലൊസ് ന്യായാധിപസംഘത്തെ ഉറ്റുനോക്കി: “സഹോദരന്മാരേ, ഞാൻ ഈ ദിവസംവരെ നിശ്ചയമായും നല്ല മനസ്സാക്ഷിയോടുകൂടെ ദൈവത്തിന്റെ മുമ്പാകെ നടന്നിരിക്കുന്നു” എന്നു പറഞ്ഞു.
సభాసద్లోకాన్ ప్రతి పౌలోఽనన్యదృష్ట్యా పశ్యన్ అకథయత్, హే భ్రాతృగణా అద్య యావత్ సరలేన సర్వ్వాన్తఃకరణేనేశ్వరస్య సాక్షాద్ ఆచరామి|
2 അപ്പോൾ മഹാപുരോഹിതനായ അനന്യാസ് അരികെ നില്ക്കുന്നവരോട് അവന്റെ വായ്ക്ക് അടിയ്ക്കുവിൻ എന്ന് കല്പിച്ചു.
అనేన హనానీయనామా మహాయాజకస్తం కపోలే చపేటేనాహన్తుం సమీపస్థలోకాన్ ఆదిష్టవాన్|
3 പൗലൊസ് മഹാപുരോഹിതനോട്: “വെള്ള തേച്ച ചുവരേ; ദൈവം നിന്നെ അടിക്കും, നീ ന്യായപ്രമാണപ്രകാരം എന്നെ വിസ്തരിപ്പാൻ ഇരിക്കുകയും ന്യായപ്രമാണത്തിന് വിരോധമായി എന്നെ അടിക്കുവാൻ കല്പിക്കുകയും ചെയ്യുന്നുവോ?” എന്നു പറഞ്ഞു.
తదా పౌలస్తమవదత్, హే బహిష్పరిష్కృత, ఈశ్వరస్త్వాం ప్రహర్త్తుమ్ ఉద్యతోస్తి, యతో వ్యవస్థానుసారేణ విచారయితుమ్ ఉపవిశ్య వ్యవస్థాం లఙ్ఘిత్వా మాం ప్రహర్త్తుమ్ ఆజ్ఞాపయసి|
4 അരികെ നിന്നിരുന്നവർ: “നീ ദൈവത്തിന്റെ മഹാപുരോഹിതനെ ശകാരിക്കുന്നുവോ?” എന്നു ചോദിച്ചു.
తతో నికటస్థా లోకా అకథయన్, త్వం కిమ్ ఈశ్వరస్య మహాయాజకం నిన్దసి?
5 അതിനുത്തരമായി പൗലൊസ്: “സഹോദരന്മാരേ, മഹാപുരോഹിതൻ എന്ന് ഞാൻ അറിഞ്ഞില്ല; ‘നിന്റെ ജനത്തിന്റെ അധിപതിയെ ദുഷിക്കരുത്’ എന്ന് എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു.
తతః పౌలః ప్రతిభాషితవాన్ హే భ్రాతృగణ మహాయాజక ఏష ఇతి న బుద్ధం మయా తదన్యచ్చ స్వలోకానామ్ అధిపతిం ప్రతి దుర్వ్వాక్యం మా కథయ, ఏతాదృశీ లిపిరస్తి|
6 എന്നാൽ ന്യായാധിപസംഘത്തിൽ ഒരു ഭാഗം സദൂക്യരും മറുഭാഗം പരീശന്മാരും ആകുന്നു എന്ന് പൗലൊസ് തിരിച്ചറിഞ്ഞിട്ട് “സഹോദരന്മാരേ, ഞാൻ ഒരു പരീശനും, പരീശന്റെ മകനും ആകുന്നു; മരിച്ചവരുടെ പ്രത്യാശയെയും പുനരുത്ഥാനത്തെയും കുറിച്ച് ഞാൻ വിസ്താരത്തിലായിരിക്കുന്നു” എന്ന് വിളിച്ചുപറഞ്ഞു.
అనన్తరం పౌలస్తేషామ్ అర్ద్ధం సిదూకిలోకా అర్ద్ధం ఫిరూశిలోకా ఇతి దృష్ట్వా ప్రోచ్చైః సభాస్థలోకాన్ అవదత్ హే భ్రాతృగణ అహం ఫిరూశిమతావలమ్బీ ఫిరూశినః సత్నానశ్చ, మృతలోకానామ్ ఉత్థానే ప్రత్యాశాకరణాద్ అహమపవాదితోస్మి|
7 അവൻ ഇതു പറഞ്ഞപ്പോൾ പരീശന്മാരും സദൂക്യരും തമ്മിൽ വാഗ്വാദം ഉണ്ടായിട്ട് സംഘം ഭിന്നിച്ചു.
ఇతి కథాయాం కథితాయాం ఫిరూశిసిదూకినోః పరస్పరం భిన్నవాక్యత్వాత్ సభాయా మధ్యే ద్వౌ సంఘౌ జాతౌ|
8 പുനരുത്ഥാനം ഇല്ല, ദൂതനും ആത്മാവും ഇല്ല എന്ന് സദൂക്യർ പറയുന്നു; പരീശന്മാരോ രണ്ടും ഉണ്ടെന്ന് വിശ്വസിക്കുന്നു.
యతః సిదూకిలోకా ఉత్థానం స్వర్గీయదూతా ఆత్మానశ్చ సర్వ్వేషామ్ ఏతేషాం కమపి న మన్యన్తే, కిన్తు ఫిరూశినః సర్వ్వమ్ అఙ్గీకుర్వ్వన్తి|
9 അങ്ങനെ വലിയൊരു ലഹള ഉണ്ടായി; പരീശ പക്ഷത്തിലെ ശാസ്ത്രിമാരിൽ ചിലർ എഴുന്നേറ്റ് വാദിച്ചു: “ഈ മനുഷ്യനിൽ ഞങ്ങൾ ഒരു കുറ്റവും കാണുന്നില്ല; ആത്മാവോ ദൂതനോ അവനോട് സംസാരിച്ചിരിക്കും” എന്നു പറഞ്ഞു.
తతః పరస్పరమ్ అతిశయకోలాహలే సముపస్థితే ఫిరూశినాం పక్షీయాః సభాస్థా అధ్యాపకాః ప్రతిపక్షా ఉత్తిష్ఠన్తో ఽకథయన్, ఏతస్య మానవస్య కమపి దోషం న పశ్యామః; యది కశ్చిద్ ఆత్మా వా కశ్చిద్ దూత ఏనం ప్రత్యాదిశత్ తర్హి వయమ్ ఈశ్వరస్య ప్రాతికూల్యేన న యోత్స్యామః|
10 ൧൦ അങ്ങനെ അക്രമാസക്തമായ വലിയ ലഹള ആയതുകൊണ്ട് അവർ പൗലൊസിനെ ചീന്തിക്കളയും എന്ന് സഹസ്രാധിപൻ ഭയപ്പെട്ടു, പടയാളികൾ ഇറങ്ങിവന്ന് അവനെ അവരുടെ നടുവിൽനിന്ന് പിടിച്ചെടുത്ത് കോട്ടയിൽ കൊണ്ടുപോകുവാൻ കല്പിച്ചു.
తస్మాద్ అతీవ భిన్నవాక్యత్వే సతి తే పౌలం ఖణ్డం ఖణ్డం కరిష్యన్తీత్యాశఙ్కయా సహస్రసేనాపతిః సేనాగణం తత్స్థానం యాతుం సభాతో బలాత్ పౌలం ధృత్వా దుర్గం నేతఞ్చాజ్ఞాపయత్|
11 ൧൧ രാത്രിയിൽ കർത്താവ് അവന്റെ അടുക്കൽനിന്ന്: “ധൈര്യമായിരിക്ക; നീ എന്നെക്കുറിച്ച് യെരൂശലേമിൽ സാക്ഷിയായതുപോലെ റോമയിലും സാക്ഷിയാകേണ്ടതാകുന്നു” എന്ന് അരുളിച്ചെയ്തു.
రాత్రో ప్రభుస్తస్య సమీపే తిష్ఠన్ కథితవాన్ హే పౌల నిర్భయో భవ యథా యిరూశాలమ్నగరే మయి సాక్ష్యం దత్తవాన్ తథా రోమానగరేపి త్వయా దాతవ్యమ్|
12 ൧൨ പ്രഭാതമായപ്പോൾ ചില യെഹൂദന്മാർ തമ്മിൽ യോജിച്ച് പൗലൊസിനെ കൊന്നുകളയുന്നതുവരെ ഒന്നും തിന്നുകയോ കുടിയ്ക്കുകയോ ചെയ്കയില്ല എന്ന് ശപഥം ചെയ്തു.
దినే సముపస్థితే సతి కియన్తో యిహూదీయలోకా ఏకమన్త్రణాః సన్తః పౌలం న హత్వా భోజనపానే కరిష్యామ ఇతి శపథేన స్వాన్ అబధ్నన్|
13 ൧൩ ഇങ്ങനെ ശപഥം ചെയ്തവർ നാല്പതിൽ അധികംപേർ ആയിരുന്നു.
చత్వారింశజ్జనేభ్యోఽధికా లోకా ఇతి పణమ్ అకుర్వ్వన్|
14 ൧൪ അവർ മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ ചെന്ന്: “ഞങ്ങൾ പൗലൊസിനെ കൊന്നുകളയുവോളം ഒന്നും ഭക്ഷിക്കുകയില്ല എന്നൊരു കഠിനശപഥം ചെയ്തിരിക്കുന്നു.
తే మహాయాజకానాం ప్రాచీనలోకానాఞ్చ సమీపం గత్వా కథయన్, వయం పౌలం న హత్వా కిమపి న భోక్ష్యామహే దృఢేనానేన శపథేన బద్ధ్వా అభవామ|
15 ൧൫ ആകയാൽ നിങ്ങൾ അവന്റെ കാര്യം അധികം സൂക്ഷ്മതയോടെ പരിശോധിക്കേണം എന്നുള്ള ഭാവത്തിൽ അവനെ നിങ്ങളുടെ അടുക്കൽ താഴെ കൊണ്ടുവരുവാൻ ന്യായാധിപസംഘവുമായി സഹസ്രാധിപനോട് അപേക്ഷിക്കുവിൻ; എന്നാൽ അവൻ ഇവിടെ എത്തുംമുമ്പെ ഞങ്ങൾ അവനെ കൊന്നുകളയുവാൻ ഒരുങ്ങിയിരിക്കുന്നു” എന്നു പറഞ്ഞു.
అతఏవ సామ్ప్రతం సభాసద్లోకైః సహ వయం తస్మిన్ కఞ్చిద్ విశేషవిచారం కరిష్యామస్తదర్థం భవాన్ శ్వో ఽస్మాకం సమీపం తమ్ ఆనయత్వితి సహస్రసేనాపతయే నివేదనం కురుత తేన యుష్మాకం సమీపం ఉపస్థితేః పూర్వ్వం వయం తం హన్తు సజ్జిష్యామ|
16 ൧൬ ഈ പതിയിരിപ്പിനെക്കുറിച്ച് പൗലൊസിന്റെ പെങ്ങളുടെ മകൻ കേട്ടിട്ട് ചെന്ന് കോട്ടയിൽ കടന്ന് പൗലൊസിനോട് വസ്തുതകൾ അറിയിച്ചു.
తదా పౌలస్య భాగినేయస్తేషామితి మన్త్రణాం విజ్ఞాయ దుర్గం గత్వా తాం వార్త్తాం పౌలమ్ ఉక్తవాన్|
17 ൧൭ പൗലൊസ് ശതാധിപന്മാരിൽ ഒരുവനെ വിളിച്ച്: “ഈ യൗവനക്കാരന് സഹസ്രാധിപനോട് ഒരു കാര്യം അറിയിക്കുവാനുള്ളതിനാൽ അവനെ അങ്ങോട്ട് കൊണ്ടുപോകണം” എന്ന പറഞ്ഞു.
తస్మాత్ పౌల ఏకం శతసేనాపతిమ్ ఆహూయ వాక్యమిదమ్ భాషితవాన్ సహస్రసేనాపతేః సమీపేఽస్య యువమనుష్యస్య కిఞ్చిన్నివేదనమ్ ఆస్తే, తస్మాత్ తత్సవిధమ్ ఏనం నయ|
18 ൧൮ ശതാധിപന്മാരിൽ ഒരുവൻ യൗവനക്കാരനെ കൂട്ടി സഹസ്രാധിപന്റെ അടുക്കൽ കൊണ്ടുചെന്ന്: “തടവുകാരനായ പൗലൊസ് എന്നെ വിളിച്ച്, നിന്നോട് ഒരു കാര്യം പറവാനുള്ള ഈ യൗവനക്കാരനെ നിന്റെ അടുക്കൽ കൊണ്ടുവരുവാൻ എന്നോട് അപേക്ഷിച്ചു” എന്നു പറഞ്ഞു.
తతః స తమాదాయ సహస్రసేనాపతేః సమీపమ్ ఉపస్థాయ కథితవాన్, భవతః సమీపేఽస్య కిమపి నివేదనమాస్తే తస్మాత్ బన్దిః పౌలో మామాహూయ భవతః సమీపమ్ ఏనమ్ ఆనేతుం ప్రార్థితవాన్|
19 ൧൯ സഹസ്രാധിപൻ അവനെ കൈയ്ക്ക് പിടിച്ച് സ്വകാര്യസ്ഥലത്തേക്ക് മാറിനിന്ന്: “എന്നോട് ബോധിപ്പിക്കുവാനുള്ളത് എന്ത്?” എന്ന് രഹസ്യമായി ചോദിച്ചു.
తదా సహస్రసేనాపతిస్తస్య హస్తం ధృత్వా నిర్జనస్థానం నీత్వా పృష్ఠవాన్ తవ కిం నివేదనం? తత్ కథయ|
20 ൨൦ അതിന് അവൻ: “യെഹൂദന്മാർ പൗലൊസിനെക്കുറിച്ച് അധികം സൂക്ഷ്മത്തോടെ വിസ്താരം കഴിക്കണമെന്നുള്ള വ്യാജഭാവത്തിൽ വന്ന് നാളെ അവനെ ന്യായാധിപസംഘത്തിലേക്ക് കൊണ്ടുവരേണ്ടതിന് നിന്നോട് അപേക്ഷിക്കുവാൻ ഒത്തുകൂടിയിരിക്കുന്നു.
తతః సోకథయత్, యిహూదీయలాకాః పౌలే కమపి విశేషవిచారం ఛలం కృత్వా తం సభాం నేతుం భవతః సమీపే నివేదయితుం అమన్త్రయన్|
21 ൨൧ നീ അവരെ വിശ്വസിച്ച് പൗലൊസിനെ വിട്ടുകൊടുക്കരുത്; അവരിൽ നാല്പതിൽ അധികംപേർ അവനെ കൊന്നുകളയുവോളം ഒന്നും തിന്നുകയോ കുടിയ്ക്കുകയോ ചെയ്കയില്ല എന്ന് ശപഥംചെയ്ത് അവനായി പതിയിരിക്കുന്നു; നിന്റെ സമ്മതം കിട്ടും എന്ന് ആശിച്ച് അവർ ഇപ്പോൾ ഒരുങ്ങി നില്ക്കുന്നു” എന്നു പറഞ്ഞു.
కిన్తు మవతా తన్న స్వీకర్త్తవ్యం యతస్తేషాం మధ్యేవర్త్తినశ్చత్వారింశజ్జనేభ్యో ఽధికలోకా ఏకమన్త్రణా భూత్వా పౌలం న హత్వా భోజనం పానఞ్చ న కరిష్యామ ఇతి శపథేన బద్ధాః సన్తో ఘాతకా ఇవ సజ్జితా ఇదానీం కేవలం భవతో ఽనుమతిమ్ అపేక్షన్తే|
22 ൨൨ “നീ ഇത് എന്നോട് അറിയിച്ചു എന്ന് ആരോടും പറയരുത്” എന്നു സഹസ്രാധിപൻ കല്പിച്ചു, യൗവനക്കാരനെ പറഞ്ഞയച്ചു.
యామిమాం కథాం త్వం నివేదితవాన్ తాం కస్మైచిదపి మా కథయేత్యుక్త్వా సహస్రసేనాపతిస్తం యువానం విసృష్టవాన్|
23 ൨൩ പിന്നെ അവൻ ശതാധിപന്മാരിൽ രണ്ടുപേരെ വരുത്തി: “ഈ രാത്രിയിൽ മൂന്നാം മണിനേരത്ത് കൈസര്യയ്ക്ക് പോകുവാൻ ഇരുനൂറ് പടയാളികളെയും എഴുപത് കുതിരച്ചേവകരെയും ഇരുനൂറ് കുന്തക്കാരെയും ഒരുക്കുവിൻ.
అనన్తరం సహస్రసేనాపతి ర్ద్వౌ శతసేనాపతీ ఆహూయేదమ్ ఆదిశత్, యువాం రాత్రౌ ప్రహరైకావశిష్టాయాం సత్యాం కైసరియానగరం యాతుం పదాతిసైన్యానాం ద్వే శతే ఘోటకారోహిసైన్యానాం సప్తతిం శక్తిధారిసైన్యానాం ద్వే శతే చ జనాన్ సజ్జితాన్ కురుతం|
24 ൨൪ പൗലൊസിനെ കയറ്റി ദേശാധിപതിയായ ഫേലിക്സിന്റെ അടുക്കൽ ക്ഷേമത്തോടെ എത്തിക്കുവാൻ മൃഗവാഹനങ്ങളെയും സജ്ജീകരിപ്പിൻ” എന്നു കല്പിച്ചു.
పౌలమ్ ఆరోహయితుం ఫీలిక్షాధిపతేః సమీపం నిర్వ్విఘ్నం నేతుఞ్చ వాహనాని సముపస్థాపయతం|
25 ൨൫ താഴെ പറയുന്ന വിധത്തിൽ ഒരു എഴുത്തും എഴുതി.
అపరం స పత్రం లిఖిత్వా దత్తవాన్ తల్లిఖితమేతత్,
26 ൨൬ “ശ്രേഷ്ഠനായ രാജശ്രീ ഫേലിക്സ് ദേശാധിപതിക്ക് ക്ലൌദ്യൊസ് ലുസിയാസ് വന്ദനം ചൊല്ലുന്നു.
మహామహిమశ్రీయుక్తఫీలిక్షాధిపతయే క్లౌదియలుషియస్య నమస్కారః|
27 ൨൭ ഈ പുരുഷനെ യെഹൂദന്മാർ പിടിച്ച് കൊല്ലുവാൻ ഭാവിച്ചപ്പോൾ റോമാപൗരൻ എന്ന് അറിഞ്ഞ് ഞാൻ പട്ടാളത്തോടുകൂടെ നേരിട്ടു ചെന്ന് അവനെ വിടുവിച്ചു.
యిహూదీయలోకాః పూర్వ్వమ్ ఏనం మానవం ధృత్వా స్వహస్తై ర్హన్తుమ్ ఉద్యతా ఏతస్మిన్నన్తరే ససైన్యోహం తత్రోపస్థాయ ఏష జనో రోమీయ ఇతి విజ్ఞాయ తం రక్షితవాన్|
28 ൨൮ അവന്റെമേൽ കുറ്റം ചുമത്തുന്ന സംഗതി ഗ്രഹിപ്പാൻ ഇച്ഛിച്ചിട്ട് അവരുടെ ന്യായാധിപസംഘത്തിലേക്ക് അവനെ കൊണ്ടുചെന്നു.
కిన్నిమిత్తం తే తమపవదన్తే తజ్జ్ఞాతుం తేషా సభాం తమానాయితవాన్|
29 ൨൯ എന്നാൽ അവരുടെ ന്യായപ്രമാണം സംബന്ധിച്ചുള്ള തർക്കങ്ങളെക്കുറിച്ച് കുറ്റം ചുമത്തുന്നതല്ലാതെ മരണത്തിനോ തടവുശിക്ഷക്കോ യോഗ്യമായത് ഒന്നും ഇല്ല എന്ന് കണ്ട്.
తతస్తేషాం వ్యవస్థాయా విరుద్ధయా కయాచన కథయా సోఽపవాదితోఽభవత్, కిన్తు స శృఙ్ఖలబన్ధనార్హో వా ప్రాణనాశార్హో భవతీదృశః కోప్యపరాధో మయాస్య న దృష్టః|
30 ൩൦ അനന്തരം ഈ പുരുഷന്റെ നേരെ അവർ കൂട്ടുകെട്ട് ഉണ്ടാക്കുന്നു എന്നുള്ള ഗൂഢാലോചനയെപ്പറ്റി അറിവ് കിട്ടിയപ്പോൾ ഞാൻ തൽക്ഷണം അവനെ നിന്റെ അടുക്കലേക്ക് അയച്ചിരിക്കുന്നു; അവന്റെ നേരെയുള്ള അന്യായം ദേശാധിപതിയുടെ സാന്നിദ്ധ്യത്തിൽ ബോധിപ്പിക്കുവാൻ വാദികളോട് കല്പിച്ചുമിരിക്കുന്നു; ശുഭമായിരിക്കട്ടെ”.
తథాపి మనుష్యస్యాస్య వధార్థం యిహూదీయా ఘాతకాఇవ సజ్జితా ఏతాం వార్త్తాం శ్రుత్వా తత్క్షణాత్ తవ సమీపమేనం ప్రేషితవాన్ అస్యాపవాదకాంశ్చ తవ సమీపం గత్వాపవదితుమ్ ఆజ్ఞాపయమ్| భవతః కుశలం భూయాత్|
31 ൩൧ പടയാളികൾ അവരുടെ കല്പനകൾ അനുസരിച്ചു പൗലൊസിനെ കൂട്ടി രാത്രിയിൽ അന്തിപത്രിസോളം കൊണ്ടുചെന്നു,
సైన్యగణ ఆజ్ఞానుసారేణ పౌలం గృహీత్వా తస్యాం రజన్యామ్ ఆన్తిపాత్రినగరమ్ ఆనయత్|
32 ൩൨ പിറ്റെന്നാൾ കുതിരച്ചേവകരെ അവനോടുകൂടെ അയച്ച് പടയാളികൾ കോട്ടയിലേക്ക് മടങ്ങിപ്പോന്നു.
పరేఽహని తేన సహ యాతుం ఘోటకారూఢసైన్యగణం స్థాపయిత్వా పరావృత్య దుర్గం గతవాన్|
33 ൩൩ മറ്റവർ കൈസര്യയിൽ എത്തി ദേശാധിപതിക്ക് കത്ത് കൊടുത്ത് പൗലൊസിനെയും അവന്റെ മുമ്പിൽ നിർത്തി.
తతః పరే ఘోటకారోహిసైన్యగణః కైసరియానగరమ్ ఉపస్థాయ తత్పత్రమ్ అధిపతేః కరే సమర్ప్య తస్య సమీపే పౌలమ్ ఉపస్థాపితవాన్|
34 ൩൪ അവൻ കത്ത് വായിച്ചിട്ട് ഏത് സംസ്ഥാനക്കാരൻ എന്നു ചോദിച്ചു. കിലിക്യക്കാരൻ എന്നു കേട്ടാറെ:
తదాధిపతిస్తత్పత్రం పఠిత్వా పృష్ఠవాన్ ఏష కిమ్ప్రదేశీయో జనః? స కిలికియాప్రదేశీయ ఏకో జన ఇతి జ్ఞాత్వా కథితవాన్,
35 ൩൫ “വാദികളും കൂടെ വന്നുചേരുമ്പോൾ നിന്നെ വിസ്തരിക്കാം” എന്നു പറഞ്ഞ് ഹെരോദാവിന്റെ കൊട്ടാരത്തിൽ അവനെ കാത്തുകൊൾവാൻ കല്പിച്ചു.
తవాపవాదకగణ ఆగతే తవ కథాం శ్రోష్యామి| హేరోద్రాజగృహే తం స్థాపయితుమ్ ఆదిష్టవాన్|

< അപ്പൊ. പ്രവൃത്തികൾ 23 >