< അപ്പൊ. പ്രവൃത്തികൾ 20 >
1 ൧ കലഹം ശമിച്ചശേഷം പൗലൊസ് ശിഷ്യന്മാരെ കൂട്ടിവരുത്തി പ്രബോധിപ്പിച്ചു പിന്നീട് അവരോട് യാത്രപറഞ്ഞ് മക്കെദോന്യെക്കു പുറപ്പെട്ടുപോയി.
Men efter at dette Røre var stillet, lod Paulus Disciplene hente og formanede dem, tog Afsked og begav sig derfra for at rejse til Makedonien.
2 ൨ ആ പ്രദേശങ്ങളിൽ കൂടി സഞ്ചരിച്ച് അവിടെയുള്ളവരെ ധൈര്യപ്പെടുത്തുവാൻ വളരെയധികം പ്രബോധിപ്പിച്ചതിനുശേഷം യവനദേശത്തേക്ക് പോയി.
Og da han var dragen igennem disse Egne og havde formanet dem med megen Tale, kom han til Grækenland.
3 ൩ അവിടെ മൂന്ന് മാസം കഴിച്ചിട്ട് സിറിയയ്ക്ക് കപ്പൽ കയറിപ്പോകുവാൻ ഭാവിക്കുമ്പോൾ യെഹൂദന്മാർ അവന് വിരോധമായി കൂട്ടുകെട്ട് ഉണ്ടാക്കുകയാൽ വീണ്ടും മക്കെദോന്യ വഴിയായി മടങ്ങിപ്പോകുവാൻ നിശ്ചയിച്ചു.
Der tilbragte han tre Måneder, og da Jøderne havde Anslag for imod ham, just som han skulde til at sejle til Syrien, blev han til Sinds at vende tilbage igennem Makedonien.
4 ൪ ബെരോവയിലെ പുറൊസിന്റെ മകൻ സോപത്രൊസും, തെസ്സലോനിക്യരായ അരിസ്തർഹൊസും സെക്കുന്തൊസും, ദെർബ്ബക്കാരനായ ഗായൊസും, തിമൊഥെയൊസും, ആസ്യക്കാരായ തിഹിക്കൊസും ത്രൊഫിമൊസും ആസ്യവരെ അവനോടൊപ്പം ഉണ്ടായിരുന്നു.
Men Pyrrus's Søn Sopater fra Berøa og af Thessalonikerne Aristarkus og Sekundus og Kajus fra Derbe og Timotheus og af Asiaterne Tykikus og Trofimus fulgte med ham til Asien.
5 ൫ എന്നാൽ അവർ മുമ്പെ പോയി ത്രോവാസിൽ ഞങ്ങൾക്കായി കാത്തിരുന്നു.
Disse droge forud og biede på os i Troas;
6 ൬ ഞങ്ങളോ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ കഴിഞ്ഞിട്ട് ഫിലിപ്പിയിൽനിന്ന് കപ്പൽ കയറി അഞ്ച് ദിവസംകൊണ്ട് ത്രോവാസിൽ അവരുടെ അടുക്കൽ എത്തി, ഏഴ് ദിവസം അവിടെ പാർത്തു.
men vi sejlede efter de usyrede Brøds Dage ud fra Filippi og kom fem Dage efter til dem i Troas, hvor vi tilbragte syv Dage.
7 ൭ ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസത്തിൽ ഞങ്ങൾ അപ്പം നുറുക്കുവാൻ കൂടിവന്നപ്പോൾ പൗലൊസ് പിറ്റെന്നാൾ പുറപ്പെടുവാൻ ഭാവിച്ചതുകൊണ്ട് അവരോട് പാതിരവരെയും സംഭാഷിച്ചു കൊണ്ടിരുന്നു.
Men på den første Dag i Ugen, da vi vare forsamlede for at bryde Brødet, samtalede Paulus med dem, da han den næste Dag vilde rejse derfra, og han blev ved med at tale indtil Midnat.
8 ൮ ഞങ്ങൾ കൂടിയിരുന്ന മാളികയിൽ വളരെ വിളക്കുകൾ ഉണ്ടായിരുന്നു. അവിടെ യൂത്തിക്കൊസ് എന്ന യൗവനക്കാരൻ കിളിവാതിൽക്കൽ ഇരുന്ന് ഗാഢനിദ്ര പിടിച്ച്,
Men der var mange Lamper i Salen ovenpå, hvor vi vare samlede.
9 ൯ പൗലൊസ് വളരെ നേരം സംഭാഷിക്കയാൽ നിദ്രാവശനായി മൂന്നാം തട്ടിൽ നിന്ന് താഴെ വീണു; അവനെ മരിച്ചവനായി എടുത്തുകൊണ്ട് വന്നു.
Og der sad i Vinduet en ung Mand ved Navn Eutykus; han faldt i en dyb Søvn, da Paulus fortsatte Samtalen så længe, og overvældet af Søvnen styrtede han ned fra det tredje Stokværk og blev tagen død op.
10 ൧൦ പൗലൊസ് താഴെ ഇറങ്ങി അവന്റെനേരെ ചെന്ന് അവനെ വാരിപുണർന്നു; എന്നിട്ട് “ഭ്രമിക്കണ്ട; അവൻ ജീവിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
Men Paulus gik ned og kastede sig over ham og omfavnede ham og sagde: "Larmer ikke; thi hans Sjæl er i ham."
11 ൧൧ പിന്നെ പൗലൊസ് മുകളിലേക്ക് കയറിച്ചെന്ന് അപ്പം നുറുക്കി തിന്ന് പുലരുവോളം സംഭാഷിച്ച് പുറപ്പെട്ടുപോയി.
Men han gik op igen og brød Brødet og nød deraf og talte endnu længe med dem indtil Dagningen, og dermed drog han bort.
12 ൧൨ അവർ ആ യൗവനക്കാരനെ ജീവനുള്ളവനായി കൊണ്ടുവന്ന് അത്യന്തം ആശ്വസിച്ചു.
Men de bragte det unge Menneske levende op og vare ikke lidet trøstede.
13 ൧൩ ഞങ്ങൾ പൗലൊസിന് മുമ്പായി കപ്പൽ കയറി അസ്സൊസിലേക്ക് പോയി എന്നാൽ അവൻ അവിടംവരെ കരയിലൂടെ സഞ്ചരിച്ചതിനുശേഷം ഞങ്ങളുടെകൂടെ കപ്പൽ കയറുമെന്ന് തീരുമാനിച്ചിരുന്നു.
Men vi gik forud til Skibet og sejlede til Assus og skulde derfra tage Paulus med; thi således havde han bestemt det, da han selv vilde gå til Fods.
14 ൧൪ അവൻ അസ്സൊസിൽ ഞങ്ങളോടു ചേർന്നപ്പോൾ അവനെ കപ്പലിൽ കയറ്റി മിതുലേനയിലേക്ക് പോയി;
Da han nu stødte til os i Assus, toge vi ham om Bord og kom til Mitylene.
15 ൧൫ അവിടെനിന്ന് നീക്കി, പിറ്റെന്നാൾ ഖിയൊസ്ദ്വീപിന്റെ എതിർവശത്തെത്തി, മറുനാൾ സാമൊസ്ദ്വീപിൽ അണഞ്ഞു, പിറ്റേന്ന് മിലേത്തൊസ് പട്ടണത്തിൽ എത്തി.
Og vi sejlede derfra og kom den næste Dag lige udfor Kios; Dagen derpå lagde vi til ved Samos og kom næste Dag til Milet.
16 ൧൬ കഴിയും എങ്കിൽ പെന്തെക്കൊസ്തുനാളേക്ക് യെരൂശലേമിൽ എത്തേണ്ടതിന് പൗലൊസ് ബദ്ധപ്പെടുകയാൽ ആസ്യയിൽ ഒട്ടും സമയം ചെലവഴിക്കാതിരിക്കേണ്ടതിന് എഫെസൊസിൽ അടുക്കാതെ ഓടേണം എന്ന് നിശ്ചയിച്ചിരുന്നു.
Thi Paulus havde besluttet at sejle Efesus forbi, for at det ikke skulde hændes, at han blev opholdt i Asien; thi han hastede for at komme til Jerusalem på Pinsedagen, om det var ham muligt.
17 ൧൭ അതുകൊണ്ട് മിലേത്തൊസിൽനിന്ന് അവൻ എഫെസൊസിലേക്ക് ആളയച്ച് സഭയിലെ മൂപ്പന്മാരെ വരുത്തി.
Men fra Milet sendte han Bud til Efesus og lod Menighedens Ældste kalde til sig.
18 ൧൮ അവർ അവന്റെ അടുക്കൽ വന്നപ്പോൾ അവൻ അവരോട് പറഞ്ഞത്: “ഞാൻ ആസ്യയിൽ വന്ന ഒന്നാം നാൾമുതൽ എല്ലായ്പോഴും നിങ്ങളോടുകൂടെ എങ്ങനെയിരുന്നു എന്നും,
Og da de kom til ham, sagde han til dem: "I vide, hvorledes jeg færdedes iblandt eder den hele Tid igennem fra den første Dag, jeg kom til Asien,
19 ൧൯ വളരെ താഴ്മയോടും കണ്ണുനീരോടും, എനിക്കെതിരെ യെഹൂദന്മാരുടെ കൂട്ടുകെട്ടുകളാൽ ഉണ്ടായ കഷ്ടങ്ങളോടും കൂടെ കർത്താവിനെ സേവിച്ചു വന്നു എന്നും,
idet jeg tjente Herren i al Ydmyghed og under Tårer og Prøvelser, som timedes mig ved Jødernes Efterstræbelser;
20 ൨൦ പ്രായോജനമുള്ളത് ഒന്നും മറച്ചുവെക്കാതെ പരസ്യമായും വീടുതോറും നിങ്ങളോടു അറിയിക്കുകയും ഉപദേശിക്കുകയും ചെയ്തു എന്നും,
hvorledes jeg ikke har unddraget mig fra at forkynde eder noget som helst af det, som kunde være til Gavn, og at lære eder offentligt og i Husene,
21 ൨൧ ദൈവത്തിങ്കലേക്കുള്ള മാനസാന്തരവും നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസവും യെഹൂദന്മാർക്കും യവനന്മാർക്കും ഉപദേശിച്ചു എന്നും നിങ്ങൾ അറിയുന്നുവല്ലോ.
idet jeg vidnede både for Jøder og Grækere om Omvendelsen til Gud og Troen på vor Herre Jesus Kristus.
22 ൨൨ ഇപ്പോൾ ഇതാ, ഞാൻ പരിശുദ്ധാത്മാവിനാൽ നിർബ്ബന്ധിക്കപ്പെട്ടവനായി യെരൂശലേമിലേക്ക് പോകുന്നു.
Og nu se, bunden af Ånden drager jeg til Jerusalem uden at vide, hvad der skal møde mig,
23 ൨൩ എല്ലാ പട്ടണങ്ങളിലും ബന്ധനങ്ങളും കഷ്ടങ്ങളും എനിക്കായി കാത്തിരിക്കുന്നു എന്ന് പരിശുദ്ധാത്മാവ് സാക്ഷ്യം പറയുന്നതല്ലാതെ അവിടെ എനിക്ക് നേരിടുവാനുള്ളത് ഒന്നും ഞാൻ അറിയുന്നില്ല.
kun, at den Helligånd i hver By vidner for mig og siger, at Lænker og Trængsler vente mig.
24 ൨൪ എങ്കിലും ഞാൻ എന്റെ പ്രാണനെ വിലയേറിയതായി എണ്ണുന്നില്ല; എന്റെ ഓട്ടവും ദൈവകൃപയുടെ സുവിശേഷത്തിന് സാക്ഷ്യം പറയേണ്ടതിന് കർത്താവായ യേശു തന്ന ശുശ്രൂഷയും തികയ്ക്കേണം എന്നേ എനിക്കുള്ളൂ.
Men jeg agter ikke mit Liv noget værd for mig selv, for at jeg kan fuldende mit Løb og den Tjeneste, som jeg har fået af den Herre Jesus, at vidne om Guds Nådes Evangelium.
25 ൨൫ എന്നാൽ നിങ്ങളുടെ ഇടയിൽ ദൈവരാജ്യം പ്രസംഗിച്ചുകൊണ്ടു നടന്നവനായ എന്റെ മുഖം നിങ്ങൾ ആരും ഇനി കാൺകയില്ല എന്ന് ഞാൻ അറിയുന്നു.
Og nu se, jeg ved, at I ikke mere skulle se mit Ansigt, alle I, iblandt hvem jeg gik om og prædikede Riget.
26 ൨൬ അതുകൊണ്ട് നിങ്ങളിൽ ആരെങ്കിലും നശിച്ചുപോയാൽ ഞാൻ കുറ്റക്കാരനല്ല എന്ന് ഞാൻ ഇന്നേ ദിവസം നിങ്ങളോടു സാക്ഷ്യം പറയുന്നു.
Derfor vidner jeg for eder på denne Dag, at jeg er ren for alles Blod;
27 ൨൭ ദൈവത്തിന്റെ ആലോചന ഒട്ടും മറച്ചുവെക്കാതെ ഞാൻ മുഴുവനും അറിയിച്ചുതന്നിരിക്കുന്നുവല്ലോ.
thi jeg unddrog mig ikke fra at forkynde eder hele Guds Råd.
28 ൨൮ ദൈവം തന്റെ സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്റെ സഭയെ മേയ്ക്കുവാൻ, നിങ്ങളെത്തന്നെയും പരിശുദ്ധാത്മാവ് നിങ്ങളെ അദ്ധ്യക്ഷരാക്കിവച്ച ആട്ടിൻകൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊള്ളുവിൻ.
Så giver Agt på eder selv og den hele Hjord, i hvilken den Helligånd satte eder som Tilsynsmænd, til at vogte Guds Menighed, som han erhvervede sig med sit eget Blod.
29 ൨൯ ഞാൻ പോയശേഷം ആട്ടിൻകൂട്ടത്തെ ആദരിക്കാത്ത ദുഷ്ടത നിറഞ്ഞ ചെന്നായ്ക്കൾ നിങ്ങളുടെ ഇടയിൽ കടക്കും എന്നു ഞാൻ അറിയുന്നു.
Jeg ved, at der efter min Bortgang skal komme svare Ulve ind iblandt eder, som ikke ville spare Hjorden.
30 ൩൦ ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വലിച്ചുകളയുവാനായി വിപരീതോപദേശം പ്രസ്താവിക്കുന്ന പുരുഷന്മാർ നിങ്ങളുടെ ഇടയിൽനിന്നും എഴുന്നേല്ക്കും.
Og af eders egen Midte skal der opstå Mænd, som skulle tale forvendte Ting for at drage Disciplene efter sig.
31 ൩൧ അതുകൊണ്ട് ഉണർന്നിരിപ്പിൻ; ഞാൻ മൂന്ന് വർഷക്കാലം രാപ്പകൽ ഇടവിടാതെ കണ്ണുനീർ വാർത്തുംകൊണ്ട് ഓരോരുത്തന് നിർദ്ദേശിച്ചുതന്നത് ഓർത്തുകൊൾവിൻ.
Derfor våger og kommer i Hu, at jeg har ikke ophørt i tre År, Nat og Dag, at påminde hver enkelt med Tårer.
32 ൩൨ നിങ്ങൾക്ക് ആത്മികവർദ്ധന വരുത്തുവാനും സകല വിശുദ്ധന്മാരോടുംകൂടെ അവകാശം തരുവാനും കഴിയുന്ന ദൈവത്തിലും അവന്റെ കൃപയുടെ വചനത്തിലും ഞാൻ ഇപ്പോൾ നിങ്ങളെ ഭരമേല്പിക്കുന്നു.
Og nu overgiver jeg eder til Gud og hans Nådes Ord, som formår at opbygge eder og at give eder Arven iblandt alle de helligede.
33 ൩൩ ആരുടെയും വെള്ളിയോ പൊന്നോ വസ്ത്രമോ ഞാൻ മോഹിച്ചിട്ടില്ല.
Jeg har ikke begæret nogens Sølv eller Guld eller Klædebon.
34 ൩൪ എന്റെ ആവശ്യങ്ങൾക്കും എന്നോടുകൂടെയുള്ളവർക്കും വേണ്ടി ഞാൻ ഈ കൈകളാൽ അദ്ധ്വാനിച്ചു എന്ന് നിങ്ങൾതന്നെ അറിയുന്നുവല്ലോ.
I vide selv, at disse Hænder have tjent for mine Fornødenheder og for dem, som vare med mig.
35 ൩൫ ഇങ്ങനെ പ്രയത്നം ചെയ്ത് പ്രാപ്തിയില്ലാത്തവരെ സഹായിക്കുകയും, ‘വാങ്ങുന്നതിനേക്കാൾ കൊടുക്കുന്നത് ഭാഗ്യം’ എന്ന് കർത്താവായ യേശു താൻ പറഞ്ഞവാക്ക് ഓർത്തുകൊൾകയും വേണം എന്ന് ഞാൻ എല്ലാംകൊണ്ടും നിങ്ങൾക്ക് ദൃഷ്ടാന്തം കാണിച്ചിരിക്കുന്നു”.
Jeg viste eder i alle Ting, at således bør vi arbejde og tage os af de skrøbelige og ihukomme den Herres Jesu Ord, at han selv har sagt: "Det er saligere at give end at tage."
36 ൩൬ ഇങ്ങനെ പറഞ്ഞിട്ട് അവൻ മുട്ടുകുത്തി അവരെല്ലാവരോടും കൂടെ പ്രാർത്ഥിച്ചു.
Og da han havde sagt dette, faldt han på sine Knæ og bad med dem alle.
37 ൩൭ എല്ലാവരും വളരെ കരഞ്ഞു.
Og de brast alle i heftig Gråd, og de faldt Paulus om Halsen og kyssede ham.
38 ൩൮ ഇനി മേൽ അവന്റെ മുഖം കാണുകയില്ല എന്നു പറഞ്ഞ വാക്കിനാൽ അവർ ഏറ്റവും ദുഃഖിച്ചു പൗലൊസിന്റെ കഴുത്തിൽ കെട്ടിപ്പിടിച്ച് അവനെ ചുംബിച്ചു കപ്പലോളം അവനോടുകൂടെ വന്ന് അവനെ യാത്രയയച്ചു.
Og mest smertede dem det Ord, han havde sagt, at de ikke mere skulde se hans Ansigt. Så ledsagede de ham til Skibet.