< അപ്പൊ. പ്രവൃത്തികൾ 19 >

1 അപ്പൊല്ലോസ് കൊരിന്തിൽ ഇരിക്കുമ്പോൾ പൗലോസ് ഉൾപ്രദേശങ്ങളിൽ കൂടി സഞ്ചരിച്ച് എഫെസൊസിൽ എത്തി ചില ശിഷ്യന്മാരെ കണ്ട്:
કરિન્થનગર આપલ્લસઃ સ્થિતિકાલે પૌલ ઉત્તરપ્રદેશૈરાગચ્છન્ ઇફિષનગરમ્ ઉપસ્થિતવાન્| તત્ર કતિપયશિષ્યાન્ સાક્ષત્ પ્રાપ્ય તાન્ અપૃચ્છત્,
2 “നിങ്ങൾ വിശ്വസിച്ചിട്ട് പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ?” എന്ന് അവരോട് ചോദിച്ചതിന്: “പരിശുദ്ധാത്മാവ് ഉണ്ടെന്നുപോലും ഞങ്ങൾ കേട്ടിട്ടില്ല” എന്ന് അവർ പറഞ്ഞു.
યૂયં વિશ્વસ્ય પવિત્રમાત્માનં પ્રાપ્તા ન વા? તતસ્તે પ્રત્યવદન્ પવિત્ર આત્મા દીયતે ઇત્યસ્માભિઃ શ્રુતમપિ નહિ|
3 “എന്നാൽ ഏതായിരുന്നു നിങ്ങളുടെ സ്നാനം?” എന്ന് അവൻ അവരോട് ചോദിച്ചതിന്: “യോഹന്നാന്റെ സ്നാനം” എന്ന് അവർ പറഞ്ഞു.
તદા સાઽવદત્ તર્હિ યૂયં કેન મજ્જિતા અભવત? તેઽકથયન્ યોહનો મજ્જનેન|
4 അതിന് പൗലൊസ്: “യോഹന്നാൻ മനസാന്തരസ്നാനമത്രേ കഴിപ്പിച്ചത്, തന്റെ പിന്നാലെ വരുന്നവനായ യേശുവിൽ വിശ്വസിക്കണം എന്ന് ജനത്തോടു പറഞ്ഞു” എന്നു പറഞ്ഞു.
તદા પૌલ ઉક્તવાન્ ઇતઃ પરં ય ઉપસ્થાસ્યતિ તસ્મિન્ અર્થત યીશુખ્રીષ્ટે વિશ્વસિતવ્યમિત્યુક્ત્વા યોહન્ મનઃપરિવર્ત્તનસૂચકેન મજ્જનેન જલે લોકાન્ અમજ્જયત્|
5 ഇതു കേട്ടപ്പോൾ അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റു.
તાદૃશીં કથાં શ્રુત્વા તે પ્રભો ર્યીશુખ્રીષ્ટસ્ય નામ્ના મજ્જિતા અભવન્|
6 പൗലൊസ് അവരുടെ മേൽ കൈവച്ചപ്പോൾ പരിശുദ്ധാത്മാവ് അവരുടെ മേൽ വന്നു, അവർ അന്യഭാഷകളിൽ സംസാരിക്കുകയും പ്രവചിക്കയും ചെയ്തു.
તતઃ પૌલેન તેષાં ગાત્રેષુ કરેઽર્પિતે તેષામુપરિ પવિત્ર આત્માવરૂઢવાન્, તસ્માત્ તે નાનાદેશીયા ભાષા ભવિષ્યત્કથાશ્ચ કથિતવન્તઃ|
7 ആ പുരുഷന്മാർ എല്ലാംകൂടി പന്ത്രണ്ടോളം ആയിരുന്നു.
તે પ્રાયેણ દ્વાદશજના આસન્|
8 പിന്നെ അവൻ പള്ളിയിൽ ചെന്ന് മൂന്നു മാസത്തോളം ദൈവരാജ്യത്തെക്കുറിച്ച് ധൈര്യത്തോടെ സംവാദിക്കുകയും സ്വാധീനിക്കുകയും ചെയ്തുകൊണ്ട് പ്രസംഗിച്ചു പോന്നു.
પૌલો ભજનભવનં ગત્વા પ્રાયેણ માસત્રયમ્ ઈશ્વરસ્ય રાજ્યસ્ય વિચારં કૃત્વા લોકાન્ પ્રવર્ત્ય સાહસેન કથામકથયત્|
9 എന്നാൽ ചില യഹൂദന്മാർ കഠിനപ്പെട്ട് അനുസരിക്കാതെ ജനങ്ങളുടെ മുമ്പാകെ ഈ മാർഗ്ഗത്തെ ദുഷിച്ചുപറഞ്ഞപ്പോൾ പൗലോസ് അവരെ വിട്ടു ശിഷ്യന്മാരെ അവരിൽനിന്ന് വേർതിരിച്ച്, തുറന്നൊസിന്റെ പാഠശാലയിൽ കൊണ്ടുപോയി അവിടെ ദിനംപ്രതി വചനം സംവാദിച്ചുപോന്നു.
કિન્તુ કઠિનાન્તઃકરણત્વાત્ કિયન્તો જના ન વિશ્વસ્ય સર્વ્વેષાં સમક્ષમ્ એતત્પથસ્ય નિન્દાં કર્ત્તું પ્રવૃત્તાઃ, અતઃ પૌલસ્તેષાં સમીપાત્ પ્રસ્થાય શિષ્યગણં પૃથક્કૃત્વા પ્રત્યહં તુરાન્નનામ્નઃ કસ્યચિત્ જનસ્ય પાઠશાલાયાં વિચારં કૃતવાન્|
10 ൧൦ അത് രണ്ടു വർഷത്തോളം നടക്കയാൽ ആസ്യയിൽ പാർക്കുന്ന യെഹൂദന്മാരും യവനന്മാരും എല്ലാം കർത്താവിന്റെ വചനം കേൾക്കുവാൻ ഇടയായി.
ઇત્થં વત્સરદ્વયં ગતં તસ્માદ્ આશિયાદેશનિવાસિનઃ સર્વ્વે યિહૂદીયા અન્યદેશીયલોકાશ્ચ પ્રભો ર્યીશોઃ કથામ્ અશ્રૌષન્|
11 ൧൧ ദൈവം പൗലൊസ് മുഖാന്തരം അസാധാരണമായ വീര്യപ്രവൃത്തികളെ ചെയ്യിക്കയാൽ
પૌલેન ચ ઈશ્વર એતાદૃશાન્યદ્ભુતાનિ કર્મ્માણિ કૃતવાન્
12 ൧൨ അവന്റെ ശരീരത്തിൽ ധരിച്ചുവന്ന റൂമാലും മേൽവസ്ത്രവും രോഗികളുടെമേൽ കൊണ്ടുവന്നിടുമ്പോൾ അവർ സൗഖ്യമാകുകയും ദുരാത്മാക്കൾ അവരെ വിട്ടുമാറുകയും ചെയ്തു.
યત્ પરિધેયે ગાત્રમાર્જનવસ્ત્રે વા તસ્ય દેહાત્ પીડિતલોકાનામ્ સમીપમ્ આનીતે તે નિરામયા જાતા અપવિત્રા ભૂતાશ્ચ તેભ્યો બહિર્ગતવન્તઃ|
13 ൧൩ എന്നാൽ സഞ്ചാരികളായി നടക്കുന്ന മന്ത്രവാദികളായ ചില യെഹൂദന്മാർ ദുരാത്മാവ് ബാധിച്ചവരോട്: “പൗലൊസ് പ്രസംഗിക്കുന്ന യേശുവിന്റെ നാമത്തിൽ ഞാൻ നിങ്ങളോടു കൽപ്പിക്കുന്നു” എന്ന് പറഞ്ഞ് യേശുവിന്റെ നാമം ചൊല്ലുവാൻ തുനിഞ്ഞു.
તદા દેશાટનકારિણઃ કિયન્તો યિહૂદીયા ભૂતાપસારિણો ભૂતગ્રસ્તનોકાનાં સન્નિધૌ પ્રભે ર્યીશો ર્નામ જપ્ત્વા વાક્યમિદમ્ અવદન્, યસ્ય કથાં પૌલઃ પ્રચારયતિ તસ્ય યીશો ર્નામ્ના યુષ્માન્ આજ્ઞાપયામઃ|
14 ൧൪ ഇങ്ങനെ ചെയ്തവർ മഹാപുരോഹിതനായ സ്കേവാ എന്ന ഒരു യെഹൂദന്റെ ഏഴ് പുത്രന്മാർ ആയിരുന്നു.
સ્કિવનામ્નો યિહૂદીયાનાં પ્રધાનયાજકસ્ય સપ્તભિઃ પુત્તૈસ્તથા કૃતે સતિ
15 ൧൫ ദുരാത്മാവ് അവരോട്: “യേശുവിനെ ഞാൻ അറിയുന്നു; പൗലൊസിനെയും പരിചയമുണ്ട്; എന്നാൽ നിങ്ങൾ ആർ?” എന്നു ചോദിച്ചു.
કશ્ચિદ્ અપવિત્રો ભૂતઃ પ્રત્યુદિતવાન્, યીશું જાનામિ પૌલઞ્ચ પરિચિનોમિ કિન્તુ કે યૂયં?
16 ൧൬ പിന്നെ ദുരാത്മാവുള്ള മനുഷ്യൻ അവരുടെ മേൽ ചാടിവീണ് അവരെ തോല്പിച്ച് കീഴടക്കി; അവർ നഗ്നരും മുറിവേറ്റവരുമായി ആ വീട്ടിൽനിന്ന് ഓടിപ്പോയി.
ઇત્યુક્ત્વા સોપવિત્રભૂતગ્રસ્તો મનુષ્યો લમ્ફં કૃત્વા તેષામુપરિ પતિત્વા બલેન તાન્ જિતવાન્, તસ્માત્તે નગ્નાઃ ક્ષતાઙ્ગાશ્ચ સન્તસ્તસ્માદ્ ગેહાત્ પલાયન્ત|
17 ൧൭ ഇത് എഫെസൊസിൽ പാർക്കുന്ന സകലയെഹൂദന്മാരും യവനന്മാരും അറിഞ്ഞ്; അവർക്ക് ഒക്കെയും ഭയം തട്ടി, കർത്താവായ യേശുവിന്റെ നാമം മഹിമപ്പെട്ടു.
સા વાગ્ ઇફિષનગરનિવાસિનસં સર્વ્વેષાં યિહૂદીયાનાં ભિન્નદેશીયાનાં લોકાનાઞ્ચ શ્રવોગોચરીભૂતા; તતઃ સર્વ્વે ભયં ગતાઃ પ્રભો ર્યીશો ર્નામ્નો યશો ઽવર્દ્ધત|
18 ൧൮ വിശ്വസിച്ചവരിൽ അനേകരും വന്ന് തങ്ങളുടെ തെറ്റുകളെ അംഗീകരിച്ച് ഏറ്റുപറഞ്ഞു.
યેષામનેકેષાં લોકાનાં પ્રતીતિરજાયત ત આગત્ય સ્વૈઃ કૃતાઃ ક્રિયાઃ પ્રકાશરૂપેણાઙ્ગીકૃતવન્તઃ|
19 ൧൯ ക്ഷുദ്രപ്രയോഗം ചെയ്തിരുന്ന പലരും തങ്ങളുടെ പുസ്തകങ്ങളെ കൊണ്ടുവന്ന് എല്ലാവരും കാൺകെ ചുട്ടുകളഞ്ഞു; അവയുടെ വില കണക്കുകൂട്ടിയപ്പോൾ അമ്പതിനായിരം വെള്ളിക്കാശ് എന്നു കണ്ട്.
બહવો માયાકર્મ્મકારિણઃ સ્વસ્વગ્રન્થાન્ આનીય રાશીકૃત્ય સર્વ્વેષાં સમક્ષમ્ અદાહયન્, તતો ગણનાં કૃત્વાબુધ્યન્ત પઞ્ચાયુતરૂપ્યમુદ્રામૂલ્યપુસ્તકાનિ દગ્ધાનિ|
20 ൨൦ ഇങ്ങനെ കർത്താവിന്റെ വചനം ശക്തിയോടെ പരന്നു അനേകർ യേശുവിൽ വിശ്വസിച്ചു.
ઇત્થં પ્રભોઃ કથા સર્વ્વદેશં વ્યાપ્ય પ્રબલા જાતા|
21 ൨൧ അങ്ങനെ എഫെസൊസിലെ ശുശ്രൂഷ കഴിഞ്ഞതിനുശേഷം പൗലൊസ് മക്കെദോന്യയിലും അഖായയിലും കൂടി കടന്ന് യെരൂശലേമിലേക്ക് പോകേണം എന്ന് മനസ്സിൽ നിശ്ചയിച്ചു: “അവിടെ എത്തിയതിനുശേഷം റോമിലും പോകേണം” എന്നു പറഞ്ഞു.
સર્વ્વેષ્વેતેષુ કર્મ્મસુ સમ્પન્નેષુ સત્સુ પૌલો માકિદનિયાખાયાદેશાભ્યાં યિરૂશાલમં ગન્તું મતિં કૃત્વા કથિતવાન્ તત્સ્થાનં યાત્રાયાં કૃતાયાં સત્યાં મયા રોમાનગરં દ્રષ્ટવ્યં|
22 ൨൨ തന്റെ ശിഷ്യന്മാരായി തന്നെ സഹായിച്ചിരുന്നവരിൽ തിമൊഥെയൊസ്, എരസ്തൊസ് എന്ന രണ്ടുപേരെ മക്കെദോന്യയിലേക്ക് അയച്ചിട്ട് താൻ കുറേക്കാലം ആസ്യയുടെ പ്രവിശ്യയിലുള്ള എഫെസൊസിൽ താമസിച്ചു.
સ્વાનુગતલોકાનાં તીમથિયેરાસ્તૌ દ્વૌ જનૌ માકિદનિયાદેશં પ્રતિ પ્રહિત્ય સ્વયમ્ આશિયાદેશે કતિપયદિનાનિ સ્થિતવાન્|
23 ൨൩ ആ കാലത്ത് ക്രിസ്തുമാർഗ്ഗത്തെച്ചൊല്ലി വലിയ കലഹം ഉണ്ടായി.
કિન્તુ તસ્મિન્ સમયે મતેઽસ્મિન્ કલહો જાતઃ|
24 ൨൪ വെള്ളികൊണ്ട് അർത്തെമിസ് ദേവിയുടെ ക്ഷേത്രരൂപങ്ങളെ ഉണ്ടാക്കുന്ന ദെമേത്രിയൊസ് എന്ന തട്ടാൻ ഈ വക തൊഴിൽക്കാർക്ക് വളരെ ലാഭം വരുത്തി വന്നു.
તત્કારણમિદં, અર્ત્તિમીદેવ્યા રૂપ્યમન્દિરનિર્મ્માણેન સર્વ્વેષાં શિલ્પિનાં યથેષ્ટલાભમ્ અજનયત્ યો દીમીત્રિયનામા નાડીન્ધમઃ
25 ൨൫ അവൻ അവരെയും ആ വകയിൽ ഉൾപ്പെട്ട വേലക്കാരെയും കൂട്ടിവരുത്തി: “പുരുഷന്മാരേ, നമ്മുടെ സമ്പാദ്യം ഈ തൊഴിൽകൊണ്ട് ആകുന്നു എന്ന് നിങ്ങൾക്ക് അറിയാമല്ലോ.
સ તાન્ તત્કર્મ્મજીવિનઃ સર્વ્વલોકાંશ્ચ સમાહૂય ભાષિતવાન્ હે મહેચ્છા એતેન મન્દિરનિર્મ્માણેનાસ્માકં જીવિકા ભવતિ, એતદ્ યૂયં વિત્થ;
26 ൨൬ എന്നാൽ ഈ പൗലൊസ് എന്നവൻ കയ്യാൽ തീർത്തത് ദേവന്മാർ അല്ല എന്നു പറഞ്ഞുകൊണ്ട് എഫെസൊസിൽ മാത്രമല്ല, മിക്കവാറും ആസ്യയിൽ ഒക്കെയും വളരെ ജനങ്ങളെ സമ്മതിപ്പിച്ച് പിൻതിരിപ്പിച്ചുകളഞ്ഞു എന്ന് നിങ്ങൾ കണ്ടും കേട്ടും ഇരിക്കുന്നുവല്ലോ.
કિન્તુ હસ્તનિર્મ્મિતેશ્વરા ઈશ્વરા નહિ પૌલનામ્ના કેનચિજ્જનેન કથામિમાં વ્યાહૃત્ય કેવલેફિષનગરે નહિ પ્રાયેણ સર્વ્વસ્મિન્ આશિયાદેશે પ્રવૃત્તિં ગ્રાહયિત્વા બહુલોકાનાં શેમુષી પરાવર્ત્તિતા, એતદ્ યુષ્માભિ ર્દૃશ્યતે શ્રૂયતે ચ|
27 ൨൭ അതുമൂലം നമ്മുടെ ഈ തൊഴിൽ ആവശ്യമില്ലാതെയാകും എന്ന അപായംമാത്രമല്ലാതെ അർത്തെമിസ് മഹാദേവിയുടെ ക്ഷേത്രം ഏതുമില്ല എന്ന് വരികയും ആസ്യമുഴുവനും ഭൂതലവും ഭജിച്ചു പോരുന്നവളുടെ മാഹാത്മ്യം ഏതുമില്ലാതെയായിപോകുകയും ചെയ്യും” എന്നു പറഞ്ഞു.
તેનાસ્માકં વાણિજ્યસ્ય સર્વ્વથા હાનેઃ સમ્ભવનં કેવલમિતિ નહિ, આશિયાદેશસ્થૈ ર્વા સર્વ્વજગત્સ્થૈ ર્લોકૈઃ પૂજ્યા યાર્તિમી મહાદેવી તસ્યા મન્દિરસ્યાવજ્ઞાનસ્ય તસ્યા ઐશ્વર્ય્યસ્ય નાશસ્ય ચ સમ્ભાવના વિદ્યતે|
28 ൨൮ അവർ ഇതുകേട്ട് ക്രോധം നിറഞ്ഞവരായി: “എഫെസ്യരുടെ അർത്തെമിസ് മഹാദേവി” എന്ന് ആർത്തു.
એતાદૃશીં કથાં શ્રુત્વા તે મહાક્રોધાન્વિતાઃ સન્ત ઉચ્ચૈઃકારં કથિતવન્ત ઇફિષીયાનામ્ અર્ત્તિમી દેવી મહતી ભવતિ|
29 ൨൯ പട്ടണം മുഴുവനും കലഹംകൊണ്ട് നിറഞ്ഞു, അവർ പൗലൊസിന്റെ കൂട്ടുയാത്രക്കാരായ ഗായൊസ് അരിസ്തർഹൊസ് എന്ന മക്കെദോന്യരെ പിടിച്ചുകൊണ്ട് പൊതുമണ്ഡപത്തിലേക്ക് ഒരുമനപ്പെട്ട് പാഞ്ഞുചെന്നു.
તતઃ સર્વ્વનગરં કલહેન પરિપૂર્ણમભવત્, તતઃ પરં તે માકિદનીયગાયારિસ્તાર્ખનામાનૌ પૌલસ્ય દ્વૌ સહચરૌ ધૃત્વૈકચિત્તા રઙ્ગભૂમિં જવેન ધાવિતવન્તઃ|
30 ൩൦ പൗലൊസ് ജനസമൂഹത്തിൽ ചെല്ലുവാൻ ഭാവിച്ചപ്പോൾ ശിഷ്യന്മാർ അവനെ വിട്ടില്ല.
તતઃ પૌલો લોકાનાં સન્નિધિં યાતુમ્ ઉદ્યતવાન્ કિન્તુ શિષ્યગણસ્તં વારિતવાન્|
31 ൩൧ ആസ്യാധിപന്മാരിൽ ചിലർ പൗലൊസിന്റെ സ്നേഹിതന്മാർ ആയതുകൊണ്ട്: പൊതുമണ്ഡപത്തിലേക്ക് ചെന്നുപോകരുത് എന്ന് അവരും അവന്റെ അടുക്കൽ ആളയച്ച് അപേക്ഷിച്ചു.
પૌલસ્યત્મીયા આશિયાદેશસ્થાઃ કતિપયાઃ પ્રધાનલોકાસ્તસ્ય સમીપં નરમેકં પ્રેષ્ય ત્વં રઙ્ગભૂમિં માગા ઇતિ ન્યવેદયન્|
32 ൩൨ ജനസംഘം ആശയക്കുഴപ്പത്തിലായതുകൊണ്ട് മിക്കപേരും തങ്ങൾ വന്നുകൂടിയ സംഗതി എന്തെന്നുപോലും അറിയായ്കയാൽ ചിലർ ഇങ്ങനെയും ചിലർ അങ്ങനെയും ആർത്തു.
તતો નાનાલોકાનાં નાનાકથાકથનાત્ સભા વ્યાકુલા જાતા કિં કારણાદ્ એતાવતી જનતાભવત્ એતદ્ અધિકૈ ર્લોકૈ ર્નાજ્ઞાયિ|
33 ൩൩ യെഹൂദന്മാർ മുമ്പോട്ടുകൊണ്ടുവന്ന അലെക്സന്തരിനെ പുരുഷാരത്തിൽ ചിലർ സംസാരിപ്പാൻ ഉത്സാഹിപ്പിച്ചു; അലെക്സന്തർ ആംഗ്യം കാട്ടി ജനസമൂഹത്തോട് പ്രതിവാദിക്കുവാൻ ഭാവിച്ചു.
તતઃ પરં જનતામધ્યાદ્ યિહૂદીયૈર્બહિષ્કૃતઃ સિકન્દરો હસ્તેન સઙ્કેતં કૃત્વા લોકેભ્ય ઉત્તરં દાતુમુદ્યતવાન્,
34 ൩൪ എന്നാൽ അവൻ യെഹൂദൻ എന്ന് അറിഞ്ഞപ്പോൾ: “എഫെസ്യരുടെ അർത്തെമിസ് മഹാദേവി” എന്ന് എല്ലാവരുംകൂടി രണ്ടു മണിക്കൂറോളം ഏകശബ്ദത്തോടെ ആർത്തുകൊണ്ടിരുന്നു.
કિન્તુ સ યિહૂદીયલોક ઇતિ નિશ્ચિતે સતિ ઇફિષીયાનામ્ અર્ત્તિમી દેવી મહતીતિ વાક્યં પ્રાયેણ પઞ્ચ દણ્ડાન્ યાવદ્ એકસ્વરેણ લોકનિવહૈઃ પ્રોક્તં|
35 ൩൫ പിന്നെ നഗരാധികാരി പുരുഷാരത്തെ ശാന്തമാക്കി പറഞ്ഞത്: “എഫെസ്യപുരുഷന്മാരേ, എഫെസൊസ് പട്ടണം അർത്തെമിസ് മഹാദേവിക്കും, ദേവലോകത്തുനിന്ന് വീണ അവളുടെ ബിംബത്തിനും ക്ഷേത്രപാലിക എന്ന് അറിയാത്ത മനുഷ്യൻ ആരുള്ളു?
તતો નગરાધિપતિસ્તાન્ સ્થિરાન્ કૃત્વા કથિતવાન્ હે ઇફિષાયાઃ સર્વ્વે લોકા આકર્ણયત, અર્તિમીમહાદેવ્યા મહાદેવાત્ પતિતાયાસ્તત્પ્રતિમાયાશ્ચ પૂજનમ ઇફિષનગરસ્થાઃ સર્વ્વે લોકાઃ કુર્વ્વન્તિ, એતત્ કે ન જાનન્તિ?
36 ൩൬ ഇത് എതിർമൊഴിയില്ലാത്തതാകയാൽ നിങ്ങൾ തിടുക്കമായി ഒന്നും ചെയ്യാതെ അടങ്ങിപ്പാർക്കേണ്ടതാകുന്നു.
તસ્માદ્ એતત્પ્રતિકૂલં કેપિ કથયિતું ન શક્નુવન્તિ, ઇતિ જ્ઞાત્વા યુષ્માભિઃ સુસ્થિરત્વેન સ્થાતવ્યમ્ અવિવિચ્ય કિમપિ કર્મ્મ ન કર્ત્તવ્યઞ્ચ|
37 ൩൭ ഈ പുരുഷന്മാരെ നിങ്ങൾ കൂട്ടിക്കൊണ്ടുവന്നുവല്ലോ; അവർ ക്ഷേത്രം കവർച്ച ചെയ്യുന്നവരല്ല, നമ്മുടെ ദേവിയെ ദുഷിക്കുന്നവരുമല്ല.
યાન્ એતાન્ મનુષ્યાન્ યૂયમત્ર સમાનયત તે મન્દિરદ્રવ્યાપહારકા યુષ્માકં દેવ્યા નિન્દકાશ્ચ ન ભવન્તિ|
38 ൩൮ എന്നാൽ ദെമേത്രിയൊസിനും കൂടെയുള്ള തൊഴിൽക്കാർക്കും വല്ലവന്റെയും നേരെ ഒരു സംഗതി ഉണ്ടെങ്കിൽ വിസ്താരദിവസങ്ങൾ വെച്ചിട്ടുണ്ട്; ദേശാധിപതികളും ഉണ്ട്; തമ്മിൽ വ്യവഹരിക്കട്ടെ.
યદિ કઞ્ચન પ્રતિ દીમીત્રિયસ્ય તસ્ય સહાયાનાઞ્ચ કાચિદ્ આપત્તિ ર્વિદ્યતે તર્હિ પ્રતિનિધિલોકા વિચારસ્થાનઞ્ચ સન્તિ, તે તત્ સ્થાનં ગત્વા ઉત્તરપ્રત્યુત્તરે કુર્વ્વન્તુ|
39 ൩൯ വേറെ കാര്യം ചൊല്ലി ആകുന്നു വാദം എങ്കിൽ ധർമ്മസഭയിൽ തീർക്കാമല്ലോ.
કિન્તુ યુષ્માકં કાચિદપરા કથા યદિ તિષ્ઠતિ તર્હિ નિયમિતાયાં સભાયાં તસ્યા નિષ્પત્તિ ર્ભવિષ્યતિ|
40 ൪൦ ഇന്നത്തെ കലഹത്തിന് കാരണമില്ലായ്കയാൽ അതുനിമിത്തം നമ്മുടെ പേരിൽ കുറ്റം ചുമത്തുവാൻ ഇടയുണ്ട് സ്പഷ്ടം; ഈ ആൾക്കൂട്ടത്തിന് ഉത്തരം പറവാൻ നമുക്ക് വക ഒന്നുമില്ലല്ലോ”.
કિન્ત્વેતસ્ય વિરોધસ્યોત્તરં યેન દાતું શક્નુમ્ એતાદૃશસ્ય કસ્યચિત્ કારણસ્યાભાવાદ્ અદ્યતનઘટનાહેતો રાજદ્રોહિણામિવાસ્માકમ્ અભિયોગો ભવિષ્યતીતિ શઙ્કા વિદ્યતે|
41 ൪൧ ഇങ്ങനെ പറഞ്ഞ് അവൻ സഭയെ പിരിച്ചുവിട്ടു.
ઇતિ કથયિત્વા સ સભાસ્થલોકાન્ વિસૃષ્ટવાન્|

< അപ്പൊ. പ്രവൃത്തികൾ 19 >