< അപ്പൊ. പ്രവൃത്തികൾ 11 >

1 ദൈവവചനം ജാതികളും സ്വീകരിച്ചു എന്ന് അപ്പൊസ്തലന്മാരും യെഹൂദ്യയിലുള്ള സഹോദരന്മാരും കേട്ടതുകൊണ്ട്
וישמעו השליחים והאחים אשר ביהודה כי קבלו גם הגוים את דבר האלהים׃
2 പത്രൊസ് യെരൂശലേമിൽ എത്തിയപ്പോൾ പരിച്ഛേദനക്കാരായവർ അവനോട് വാദിച്ചു:
ויהי כאשר עלה פטרוס ירושלים ויריבו עמו בני המילה לאמר׃
3 “നീ അഗ്രചർമികളുടെ അടുക്കൽ ചെന്ന് അവരോടുകൂടെ ഭക്ഷിച്ചു” എന്നു പറഞ്ഞു.
אל אנשים אשר להם ערלה באת ותאכל אתם לחם׃
4 പത്രൊസ് ആദിമുതൽ സംഭവിച്ചതെല്ലാം ക്രമമായി അവരോട് വിവരിച്ചു പറഞ്ഞു:
ויחל פטרוס ויספר להם את כל אשר קרהו לאמר׃
5 “ഞാൻ യോപ്പാ പട്ടണത്തിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ വിവശതയിൽ ഒരു ദർശനം കണ്ട്: ആകാശത്തിൽനിന്ന് നാല് കോണും കെട്ടിയിട്ടുള്ള വലിയ ഒരു വിരിപ്പ് ഒരു പാത്രംപോലെ എന്റെ അടുക്കലോളം വന്നു.
מתפלל הייתי בעיר יפו וארדם וארא מראה והנה כלי כדמות מטפחת בד גדולה יורד מן השמים ותורד בארבע כנפותיה ותבא עדי׃
6 അതിൽ ഞാൻ സൂക്ഷിച്ചുനോക്കിയപ്പോൾ ഭൂമിയിലെ നാൽക്കാലികളെയും കാട്ടുമൃഗങ്ങളെയും ഇഴജാതികളെയും ആകാശത്തിലെ പറവകളെയും കണ്ട്:
והסתכלתי בה ואבין וארא את בהמת הארץ ואת החיה ורמש האדמה ועוף השמים׃
7 ‘പത്രൊസേ, എഴുന്നേറ്റ് കൊന്നു തിന്നുക’ എന്ന് എന്നോട് പറയുന്നൊരു ശബ്ദവും കേട്ട്.
ואשמע גם קול האמר אלי קום פטרוס זבח ואכל׃
8 അതിന് ഞാൻ: ‘ഒരിക്കലും പാടില്ല, കർത്താവേ; മലിനമോ അശുദ്ധമോ ആയതൊന്നും ഞാൻ ഒരിക്കലും തിന്നിട്ടില്ലല്ലോ’ എന്നു പറഞ്ഞു.
ואמר חלילה לי אדני כי כל פגול וטמא לא בא בפי מעולם׃
9 ആ ശബ്ദം പിന്നെയും ആകാശത്തിൽനിന്ന്: ‘ദൈവം ശുദ്ധീകരിച്ചത് നീ മലിനം എന്നു വിചാരിക്കരുത്’ എന്ന് ഉത്തരം പറഞ്ഞു.
ויענני הקול שנית מן השמים ויאמר את אשר טהר האלהים אתה אל תטמאנו׃
10 ൧൦ ഇത് മൂന്നുപ്രാവശ്യം ഉണ്ടായി; പിന്നെ എല്ലാം തിരികെ ആകാശത്തിലേക്ക് എടുക്കപ്പെട്ടു.
וכן היה שלש פעמים והכל שב והעלה השמימה׃
11 ൧൧ അപ്പോൾ തന്നേ കൈസര്യയിൽനിന്ന് എന്റെ അടുക്കൽ അയച്ചിരുന്ന മൂന്നു പുരുഷന്മാർ ഞങ്ങൾ പാർത്ത വീടിന്റെ മുമ്പിൽ നിന്നിരുന്നു;
והנה כרגע שלשה אנשים עמדים על פתח הבית אשר אנכי שם והמה שלוחים אלי מקסרין׃
12 ൧൨ ഒന്നും സംശയിക്കാതെ അവരോടുകൂടെ പോകുവാൻ പരിശുദ്ധാത്മാവ് എന്നോട് കല്പിച്ചു. ഈ ആറ് സഹോദരന്മാരും എന്നോടുകൂടെ പോന്നു; ഞങ്ങൾ ആ പുരുഷന്റെ വീട്ടിൽചെന്ന്.
ויאמר אלי הרוח ללכת אתם ולבלתי התמהמה וילכו אתי גם ששת האחים האלה ונבוא אל בית האיש׃
13 ൧൩ അവൻ തന്റെ വീട്ടിൽ ഒരു ദൂതൻ നില്ക്കുന്നതു കണ്ട് എന്നും ‘നീ യോപ്പയിലേക്ക് ആളയച്ച് പത്രൊസ് എന്ന് അറിയപ്പെടുന്ന ശിമോനെ വരുത്തുക;
ויגד לנו את אשר ראה המלאך נצב בביתו ואמר אליו שלח אל יפו אנשים וקרא אליך את שמעון המכנה פטרוס׃
14 ൧൪ നീയും നിന്റെ ഗൃഹം മുഴുവനും രക്ഷിയ്ക്കപ്പെടുവാനുള്ള വാക്കുകളെ അവൻ നിന്നോട് സംസാരിക്കും’ എന്നു ദൂതൻ പറഞ്ഞു എന്നും ഞങ്ങളോട് അറിയിച്ചു.
והוא ידבר אליך דברים אשר תושע בהם אתה וכל ביתך׃
15 ൧൫ ഞാൻ സംസാരിച്ചു തുടങ്ങിയപ്പോൾ പരിശുദ്ധാത്മാവ് ആദിയിൽ നമ്മുടെമേൽ വന്നതുപോലെ അവരുടെമേലും വന്നു.
וכאשר החלותי לדבר צלחה עליהם רוח הקדש כאשר צלחה עלינו בתחלה׃
16 ൧൬ അപ്പോൾ ഞാൻ: ‘യോഹന്നാൻ വെള്ളംകൊണ്ട് സ്നാനം കഴിപ്പിച്ചു; നിങ്ങൾക്കോ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും’ എന്നു കർത്താവ് പറഞ്ഞവാക്ക് ഓർത്തു.
ואזכר את דבר האדון אשר אמר יוחנן הטביל במים ואתם תטבלו ברוח הקדש׃
17 ൧൭ ആകയാൽ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചവരായ നമുക്കു ലഭിച്ചതുപോലെ അതേ ദാനത്തെ അവർക്കും ദൈവം കൊടുത്തു എങ്കിൽ ദൈവത്തെ തടയുവാൻ തക്കവണ്ണം ഞാൻ ആർ?”
ועתה אם מתנה אחת נתן האלהים להם ולנו המאמינים באדון ישוע המשיח מי אנכי כי אעצר לאלהים׃
18 ൧൮ അവർ ഇത് കേട്ടപ്പോൾ മിണ്ടാതിരുന്നു: “അങ്ങനെ ദൈവം ജാതികൾക്കും തങ്ങളുടെ പാപവഴികളിൽനിന്നും മാനസാന്തരപ്പെടുന്നതിനാൽ നിത്യജീവൻ പ്രാപിക്കാൻ കഴിയുമല്ലോ” എന്നു പറഞ്ഞ് ദൈവത്തെ മഹത്വപ്പെടുത്തി.
ויהי כשמעם זאת ויחרישו ויהללו את האלהים ויאמרו אכן גם לגוים נתן האלהים התשובה לחיים׃
19 ൧൯ സ്തെഫാനൊസ് നിമിത്തം ഉണ്ടായ ഉപദ്രവത്താൽ ചിതറിപ്പോയവർ യെഹൂദന്മാരോടല്ലാതെ മറ്റാരോടും വചനം സംസാരിക്കാതെ ഫൊയ്നിക്യാ, കുപ്രൊസ്, അന്ത്യൊക്യ എന്നീ പ്രദേശങ്ങളോളം സഞ്ചരിച്ചു.
והנפוצים מפני הצרה אשר היתה על אודת אסטפנוס הלכו ובאו עד פינוקיא וקפרוס ואנטיוכיא ולא דברו את הדבר כי אם אל היהודים לבדם׃
20 ൨൦ അവരിൽ ചിലർ കുപ്രൊസ്കാരും കുറേനക്കാരും ആയിരുന്നു; അവർ അന്ത്യൊക്യയിൽ എത്തിയശേഷം യവനന്മാരോടും കർത്താവായ യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിച്ചു.
ויהי בתוכם אנשי קפרוס וקוריני אשר באו אל אנטיוכיא וידברו גם אל היונים ויבשרו אתם את האדון ישוע׃
21 ൨൧ കർത്താവിന്റെ കൈ അവരോടുകൂടെ ഉണ്ടായിരുന്നു; വലിയൊരു കൂട്ടം ജനങ്ങൾ വിശ്വസിച്ചു കർത്താവിങ്കലേക്ക് തിരിഞ്ഞു.
ותהי עמהם יד יהוה ומספר רב האמינו וישובו אל האדון׃
22 ൨൨ അവരെക്കുറിച്ചുള്ള ഈ സന്ദേശം യെരൂശലേമിലെ സഭ കേട്ടപ്പോൾ അവർ ബർന്നബാസിനെ അന്ത്യൊക്യയിലേക്ക് പറഞ്ഞയച്ചു.
וישמע הדבר באזני הקהלה אשר בירושלים וישלחו את בר נבא אל אנטיוכיא׃
23 ൨൩ അവൻ ചെന്ന്, ദൈവകൃപ കണ്ട് സന്തോഷിച്ചു. എല്ലാവരും പൂർണ്ണഹൃദയത്തോടെ കർത്താവിനോട് ചേർന്നുനില്പാന്തക്കവണ്ണം പ്രബോധിപ്പിച്ചു.
ויבא שמה וישמח כראתו את חסד האלהים ויזהר את כלם לדבקה באדון בלב נכון׃
24 ൨൪ ബർന്നബാസ് നല്ല മനുഷ്യനും പരിശുദ്ധാത്മാവും വിശ്വാസവും നിറഞ്ഞവനും ആയിരുന്നു; അനേകർ കർത്താവിനോട് ചേർന്നു.
כי איש טוב היה ומלא רוח הקדש ואמונה ויאספו לאדון עם רב׃
25 ൨൫ ബർന്നബാസ് ശൌലിനെ അന്വേഷിച്ച് തർസോസിലേക്ക് പോയി, അവനെ കണ്ടെത്തിയപ്പോൾ അന്ത്യൊക്യയിലേക്ക് കൂട്ടിക്കൊണ്ടുവന്നു.
וילך בר נבא משם אל טרסוס לבקש את שאול וימצא אתו ויביאהו אל אנטיוכיא׃
26 ൨൬ അവർ ഒരു വർഷം മുഴുവനും സഭായോഗങ്ങളിൽ കൂടുകയും ബഹുജനത്തെ ഉപദേശിക്കുകയും ചെയ്തു; അങ്ങനെ അന്ത്യൊക്യയിൽവച്ച് ശിഷ്യന്മാർക്ക് ക്രിസ്ത്യാനികൾ എന്നു പേര് ലഭിച്ചു.
ויהיו ישבים יחד בקהלה שנה תמימה ומלמדים עם רב אז הוחל באנטיוכיא לקרא את התלמידים בשם משיחיים׃
27 ൨൭ ആ കാലത്ത് യെരൂശലേമിൽനിന്ന് പ്രവാചകന്മാർ അന്ത്യൊക്യയിലേക്ക് വന്നു.
ויהי בימים ההם ויבאו נביאים מירושלים אל אנטיוכיא׃
28 ൨൮ അവരിൽ അഗബൊസ് എന്നു പേരുള്ള ഒരുവൻ എഴുന്നേറ്റ് ലോകത്തിൽ ഒക്കെയും മഹാക്ഷാമം ഉണ്ടാകും എന്ന് ദൈവാത്മാവിനാൽ പ്രവചിച്ചു; അത് ക്ലൌദ്യൊസിന്റെ കാലത്ത് സംഭവിച്ചു.
ויקם אחד מהם ושמו אגבוס ויגד על פי הרוח כי רעב גדול יבוא על כל ישבי תבל ויהי כן בימי קלודיוס׃
29 ൨൯ അപ്പോൾ യെഹൂദ്യയിൽ പാർക്കുന്ന സഹോദരന്മാരുടെ സഹായത്തിനായി ശിഷ്യന്മാരിൽ ഓരോരുത്തൻ പ്രാപ്തിപോലെ ധനശേഖരം കൊടുത്തയയ്ക്കുവാൻ നിശ്ചയിച്ചു.
ויועצו התלמידים לשלח איש איש מאשר תשיג ידו לעזרת האחים הישבים ביהודה׃
30 ൩൦ അവർ അങ്ങനെ ചെയ്തു, ബർന്നബാസിന്റെയും ശൌലിന്റെയും കയ്യിൽ മൂപ്പന്മാർക്ക് കൊടുത്തയച്ചു.
וכן גם עשו וישלחו אל הזקנים על ידי בר נבא ושאול׃

< അപ്പൊ. പ്രവൃത്തികൾ 11 >