< അപ്പൊ. പ്രവൃത്തികൾ 1 >
1 ൧ തെയോഫിലോസേ, ഞാൻ ആദ്യം എഴുതിയിരുന്നത്: യേശു ശുശ്രൂഷിപ്പാനും പഠിപ്പിക്കുവാനും ആരംഭിച്ചതുമുതൽ അവൻ എടുക്കപ്പെട്ട നാളുകൾവരെ ചെയ്തതും,
O Theophilus, moi laga prothom kitab te, Jisu pora ki hikai se aru ki korise,
2 ൨ അതിനുശേഷം, അവൻ തിരഞ്ഞെടുത്ത അപ്പൊസ്തലന്മാർക്ക് പരിശുദ്ധാത്മാവിലൂടെ നല്കിയ കല്പനകളെക്കുറിച്ചും,
Taike sorgote loi najuwa din tak, aru Pobitro Atma laga hokti pora Jisu nijor basi luwa apostle khan ke hukum diya khan laga likhi dise.
3 ൩ യേശു തന്റെ കഷ്ടാനുഭവത്തിനുശേഷം വീഴ്ചകൂടാത്ത തെളിവുകളിലൂടെ താൻ അവർക്ക് തന്നെത്താൻ വെളിപ്പെട്ടതും, നാല്പത് നാളുകൾ അവർക്ക് കാണപ്പെട്ടതും ദൈവരാജ്യ സംബന്ധമായ കാര്യങ്ങളെപ്പറ്റി അവരോട് സംസാരിച്ചിരുന്നതുമായ സംഗതികളെക്കുറിച്ചും ആയിരുന്നുവല്ലോ.
Tai bisi dukh kori kene morise aru wapas jee uthija-a pichete, Tai chalis din tak hosa pora jinda hoise koi kene dikhai dise, aru Isor rajyo laga kotha taikhan ke koi dise.
4 ൪ അങ്ങനെ യേശു അവരുമായി കൂടിയിരുന്നപ്പോൾ അവരോട് കല്പിച്ചത്; “നിങ്ങൾ യെരൂശലേം വിട്ട് പോകാതെ, എന്നില്‍നിന്നും കേട്ടതുപോലെ പിതാവിന്റെ വാഗ്ദത്തത്തിനായി കാത്തിരിക്കേണം,
Tai jitia taikhan logote thakise, tai hukum dise Jerusalem chari kene najabole, aru Baba laga itcha rukhi thaki bole juntu laga kotha Tai koise, “Tumikhan etu kotha moi pora huni loise
5 ൫ യോഹന്നാൻ വെള്ളംകൊണ്ട് സ്നാനം കഴിപ്പിച്ചു, എന്നാല്‍ ഇനി കുറച്ചുനാളുകൾക്കുള്ളിൽ നിങ്ങൾ പരിശുദ്ധാത്മാവുകൊണ്ട് സ്നാനം ചെയ്യപ്പെടും”.
John to pani pora Baptizma dise, kintu tumikhan to olop din pichete Pobitro Atma pora baptizma pabo.”
6 ൬ ഒരുമിച്ചു കൂടിയിരുന്നപ്പോൾ അവർ അവനോട്: “കർത്താവേ, നീ യിസ്രായേലിന് ഈ കാലത്തിലോ രാജ്യം യഥാസ്ഥാനപ്പെടുത്തുന്നത്?” എന്ന് ചോദിച്ചു.
Jitia Jisu aru chela khan eke logot joma korise, titia taikhan eneka hudise, “Probhu Apuni etu homoi te Israel laga rajyo wapas dibo naki?”
7 ൭ അവൻ അവരോട്: “പിതാവ് തന്റെ സ്വന്ത അധികാരത്തിൽ നിര്‍ണയിച്ചിട്ടുള്ള കാലങ്ങളെയോ സമയങ്ങളെയോ അറിയുന്നത് നിങ്ങൾക്കുള്ളതല്ല.
Kintu Tai taikhan ke koise, “Etu tumikhan janibole din aru homoi aha nai, Baba he nijor adhikar aru hokti pora koribo.
8 ൮ എന്നാൽ പരിശുദ്ധാത്മാവ് നിങ്ങളില്‍ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ട് യെരൂശലേമിലും യെഹൂദ്യയിൽ എല്ലായിടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും”.
Kintu tumikhan hokti pabo, jitia Pobitro Atma ahibo, aru tumikhan Moi laga gawahi dibo, Jerusalem te, aru Judea aru Samaria te aru prithibi laga sob jagate.”
9 ൯ കര്‍ത്താവായ യേശു ഇത് പറഞ്ഞശേഷം അവർ കാൺകെ ആരോഹണം ചെയ്തു; ഒരു മേഘം അവനെ മൂടിയിട്ട് അവൻ അവരുടെ കാഴ്ചയ്ക്ക് മറഞ്ഞു.
Jitia Probhu Jisu taikhan ke etu kotha khan koi dise, aru taikhan upor phale sai thakise, titia Taike uporte uthai loi jaise, aru badal ahi kene taike bondh kori dise aru taikhan laga suku pora eku nadikha hoi jaise.
10 ൧൦ അവൻ പോകുന്നേരം അവർ ആകാശത്തിലേക്ക് ശ്രദ്ധയോടെ നോക്കുമ്പോൾ വെള്ളവസ്ത്രം ധരിച്ച രണ്ട് പുരുഷന്മാർ അവരുടെ അടുക്കൽനിന്ന്:
Jitia taikhan Jisu ke sorgote loijai thaka to sai thakise, achanak pora, duijon manu boga kapra lagai kene taikhan usorte khara hoi jaise.
11 ൧൧ “അല്ലയോ ഗലീലാപുരുഷന്മാരേ, നിങ്ങൾ ആകാശത്തിലേക്ക് നോക്കിനില്ക്കുന്നത് എന്ത്? നിങ്ങളെ വിട്ട് സ്വർഗ്ഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വർഗ്ഗത്തിലേക്ക് പോകുന്നവനായി നിങ്ങൾ കണ്ടതുപോലെതന്നെ അവൻ വീണ്ടും വരും” എന്ന് പറഞ്ഞു.
Aru tai duijon pora koise, “Galilee laga manu khan, tumikhan kele sorgo phale saikene khara kori ase? Jisu junke sorgote loi jaise, Taike sorgote loi juwa dikha nisena aru Tai wapas eneka aha dikhibo.”
12 ൧൨ അവർ യെരൂശലേമിന് സമീപത്ത് ഒരു ശബ്ബത്ത് ദിവസത്തെ വഴിദൂരമുള്ള ഒലിവുമലവിട്ട് യെരൂശലേമിലേക്ക് മടങ്ങിപ്പോന്നു.
Titia chela khan Jerusalem sheher te ahise, Oliv Pahar pora, jun to Jerusalem pora ekta Bisram din nisena dur te ase.
13 ൧൩ അവിടെ എത്തിയപ്പോൾ അവർ പാർത്തുകൊണ്ടിരുന്ന മാളികമുറിയിൽ കയറിപ്പോയി, പത്രൊസ്, യോഹന്നാൻ, യാക്കോബ്, അന്ത്രെയാസ്, ഫിലിപ്പൊസ്, തോമസ്, ബർത്തൊലൊമായി, മത്തായി, അൽഫായുടെ മകനായ യാക്കോബ്, എരിവുകാരനായ ശിമോൻ, യാക്കോബിന്റെ മകനായ യൂദാ ഇവർ എല്ലാവരും
Taikhan ponchi kene upor kamra te jaise, aru ta te Peter, James, John, aru Andrew, Philip aru Thomas, Bartholomew, Matthew, Alpheus laga chokra James, Simon Zealot aru James laga chokra Judas khan bohi thakise.
14 ൧൪ സ്ത്രീകളോടും യേശുവിന്റെ അമ്മയായ മറിയയോടും അവന്റെ സഹോദരന്മാരോടും കൂടെ ഒരുമനപ്പെട്ട് ശ്രദ്ധയോടെ പ്രാർത്ഥന കഴിച്ചുപോന്നു.
Taikhan sob eke mon hoi kene prathana korise, ta te mahila khan bhi thakise, aru Jisu laga ama Mary aru Tai bhai khan bhi thakise.
15 ൧൫ ആ കാലത്ത് ഏകദേശം നൂറ്റിരുപത് പേരുള്ള ഒരു സംഘം കൂടിയിരിക്കുമ്പോൾ പത്രൊസ് അവരുടെ നടുവിൽ എഴുന്നേറ്റുനിന്ന് പറഞ്ഞത്:
Aru etu homoi te eksoh bis nisena bhai khan joma thakise, titia Peter koise,
16 ൧൬ “സഹോദരന്മാരേ, യേശുവിനെ പിടിച്ചവർക്ക് വഴികാട്ടിയായിത്തീർന്ന യൂദയെക്കുറിച്ച് പരിശുദ്ധാത്മാവ് ദാവീദ് മുഖാന്തരം മുൻപറഞ്ഞ തിരുവെഴുത്ത് നിവൃത്തിയാകേണ്ടത് ആവശ്യമായിരുന്നു.
“Bhai khan, Shastro te ki likha ase etu pura hobo lagibo, Pobitro Atma dwara David laga mukh pora Judas nimite koi disele, jun he Jisu ke dhoribole manu khan ke loi anise.
17 ൧൭ അവൻ ഞങ്ങളിലൊരുവനായി ഈ ശുശ്രൂഷയിൽ പങ്ക് ലഭിച്ചിരുന്നുവല്ലോ”.
Kelemane Judas bhi amikhan logote ginti korise, aru Isor laga kaam kori bole tai laga bhag bhi thakise.”
18 ൧൮ -- അവൻ അനീതിയുടെ കൂലികൊണ്ട് ഒരു നിലം വാങ്ങി, തലകീഴായി വീണ് ശരീരം പിളർന്ന് അവന്റെ കുടലെല്ലാം പുറത്തുചാടി.
- Ekjon manu tai laga letera kamai pora kheti kinise, aru etu jagate tai poila matha ulta kori kene girise, aru tai laga pet phati jaise, aru pet nari sob bahar te ulai jaise.
19 ൧൯ ഈ വിവരം യെരൂശലേമിൽ പാർക്കുന്ന എല്ലാവരും അറിഞ്ഞിരുന്നതിനാൽ ആ നിലത്തിന് അവരുടെ ഭാഷയിൽ രക്തനിലം എന്നർത്ഥമുള്ള അക്കല്ദാമാ എന്ന് പേര് വിളിച്ചു.
Aru Jerusalem sheher te thaka manu sob etu kotha janise, aru titia taikhan nijor kotha pora etu kheti laga naam “Akeldama,” rakhidise juntu laga motlob ase, “Khun laga Kheti.”-
20 ൨൦ “അവന്റെ വാസസ്ഥലം ശുന്യമായിപ്പോകട്ടെ; അതിൽ ആരും പാർക്കാതിരിക്കട്ടെ” എന്നും “അവന്റെ അദ്ധ്യക്ഷസ്ഥാനം മറ്റൊരുത്തന് ലഭിക്കട്ടെ” എന്നും സങ്കീർത്തനപുസ്തകത്തിൽ എഴുതിയിരിക്കുന്നു.
“Kelemane Bhajan Geet laga Kitab te likha ase, ‘Tai laga kheti khali hoi jabo, Ta te kunke bhi thaki bole nadibi,’ Aru ‘kunba pora tai laga kaam to loi lobole dibi.’
21 ൨൧ ആകയാൽ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തിന് സാക്ഷിയായി ഒരുവൻ നമ്മോടുകൂടെ ഇരിക്കേണം അവൻ
Etu dorkar ase, kelemane, Probhu Jisu thaka homoi pora Tai naja tak kunkhan amikhan logote thakise,
22 ൨൨ യോഹന്നാന്റെ സ്നാനം മുതൽ കർത്താവ് നമ്മെ വിട്ട് ആരോഹണം ചെയ്ത നാൾവരെ നമ്മുടെ ഇടയിൽ ഉണ്ടായിരുന്നവരിൽ ഒരുവനുമായിരിക്കേണം.
shuru pora John ke baptizma diya homoi aru Jisu ke amikhan logot pora uthai loi naja tak- etu majot pora, ekjon manu amikhan logote mili kene Tai arubi jee uthija-a laga gawahi kori bole lage.”
23 ൨൩ അങ്ങനെ അവർ യുസ്തൊസ് എന്ന് മറുപേരുള്ള ബർശബാസ് എന്ന യോസഫ്, മത്ഥിയാസ് എന്നിവരുടെ പേരുകൾ നിർദ്ദേശിച്ചു:
Aru taikhan duijon manu ke age te rakhise, Joseph junke Barsabbas aru Justus bhi mate, aru Matthias.
24 ൨൪ “സകല ഹൃദയങ്ങളെയും അറിയുന്ന കർത്താവേ, തന്റെ സ്ഥലത്തേയ്ക്ക് പോകേണ്ടതിന് യൂദാ ഒഴിഞ്ഞുപോയ ഈ ശുശ്രൂഷയുടെയും അപ്പൊസ്തലത്വത്തിന്റെയും സ്ഥാനം ലഭിക്കേണ്ടതിന്
Aru taikhan prathana kori kene koise, “Apuni, Probhu, sob manu laga mon jane, etu nimite duijon majote kunke basi loise etu jonai dibi
25 ൨൫ ഈ ഇരുവരിൽ ആരെ നീ തിരഞ്ഞെടുത്തിരിക്കുന്നു എന്ന് കാണിച്ചുതരേണമേ” എന്ന് പ്രാർത്ഥിച്ച് അവരുടെ പേർക്ക് നറുക്കിട്ടു.
kun he sewa laga jaga lobo juntu Judas pora chari kene nijor jagate jai jaise.”
26 ൨൬ നറുക്ക് മത്ഥിയാസിനു വീഴുകയും അവനെ പതിനൊന്ന് അപ്പൊസ്തലന്മാരുടെ കൂട്ടത്തിൽ എണ്ണുകയും ചെയ്തു.
Titia taikhan chithi korise, aru chithi te Matthias laga naam ulaise, aru egaroh jon chela majote tai bhi ginti hoi jaise.