< 2 തിമൊഥെയൊസ് 4 >
1 ൧ ദൈവത്തെയും, ജീവിക്കുന്നവർക്കും മരിച്ചവർക്കും ന്യായവിസ്താരം നടത്തുവാനുള്ള ക്രിസ്തുയേശുവിനെയും സാക്ഷിനിർത്തി അവന്റെ പ്രത്യക്ഷതയും രാജ്യവും നിമിത്തം ഗൗരവപൂർവം ഞാൻ കല്പിക്കുന്നത്:
ഈശ്വരസ്യ ഗോചരേ യശ്ച യീശുഃ ഖ്രീഷ്ടഃ സ്വീയാഗമനകാലേ സ്വരാജത്വേന ജീവതാം മൃതാനാഞ്ച ലോകാനാം വിചാരം കരിഷ്യതി തസ്യ ഗോചരേ ഽഹം ത്വാമ് ഇദം ദൃഢമ് ആജ്ഞാപയാമി|
2 ൨ വചനം പ്രസംഗിക്കുക; സമയത്തിലും അസമയത്തിലും ഒരുങ്ങിനിൽക്കുക; സകല ദീർഘക്ഷമയോടും ഉപദേശത്തോടുംകൂടെ ശാസിക്കുക; തർജ്ജനം ചെയ്യുക; പ്രബോധിപ്പിക്കുക.
ത്വം വാക്യം ഘോഷയ കാലേഽകാലേ ചോത്സുകോ ഭവ പൂർണയാ സഹിഷ്ണുതയാ ശിക്ഷയാ ച ലോകാൻ പ്രബോധയ ഭർത്സയ വിനയസ്വ ച|
3 ൩ എന്തെന്നാൽ ജനങ്ങൾ ആരോഗ്യകരമായ ഉപദേശം സ്വീകരിക്കാതെ, കർണ്ണരസത്തിനായി സ്വന്ത മോഹങ്ങൾക്കൊത്തവണ്ണം ഉപദേഷ്ടാക്കന്മാരെ തങ്ങൾക്കായി വിളിച്ചുകൂട്ടുകയും
യത ഏതാദൃശഃ സമയ ആയാതി യസ്മിൻ ലോകാ യഥാർഥമ് ഉപദേശമ് അസഹ്യമാനാഃ കർണകണ്ഡൂയനവിശിഷ്ടാ ഭൂത്വാ നിജാഭിലാഷാത് ശിക്ഷകാൻ സംഗ്രഹീഷ്യന്തി
4 ൪ സത്യത്തിന് ചെവികൊടുക്കാതെ, കെട്ടുകഥ കേൾക്കുവാൻ തിരിയുകയും ചെയ്യുന്ന കാലം വരും.
സത്യമതാച്ച ശ്രോത്രാണി നിവർത്ത്യ വിപഥഗാമിനോ ഭൂത്വോപാഖ്യാനേഷു പ്രവർത്തിഷ്യന്തേ;
5 ൫ നീയോ സകലത്തിലും സമചിത്തൻ ആയിരിക്കുക; കഷ്ടം സഹിക്കുക; സുവിശേഷകന്റെ പ്രവൃത്തി ചെയ്യുക; നിന്റെ ശുശ്രൂഷ നിവർത്തിക്കുക.
കിന്തു ത്വം സർവ്വവിഷയേ പ്രബുദ്ധോ ഭവ ദുഃഖഭോഗം സ്വീകുരു സുസംവാദപ്രചാരകസ്യ കർമ്മ സാധയ നിജപരിചര്യ്യാം പൂർണത്വേന കുരു ച|
6 ൬ ഞാനോ ഇപ്പോൾതന്നെ പാനീയയാഗമായി ഒഴിക്കപ്പെടുന്നു; എന്റെ നിര്യാണകാലവും അടുത്തിരിക്കുന്നു.
മമ പ്രാണാനാമ് ഉത്സർഗോ ഭവതി മമ പ്രസ്ഥാനകാലശ്ചോപാതിഷ്ഠത്|
7 ൭ ഞാൻ നല്ല പോർ പൊരുതി, ഓട്ടം തികച്ചു, വിശ്വാസം കാത്തു.
അഹമ് ഉത്തമയുദ്ധം കൃതവാൻ ഗന്തവ്യമാർഗസ്യാന്തം യാവദ് ധാവിതവാൻ വിശ്വാസഞ്ച രക്ഷിതവാൻ|
8 ൮ ഇനി നീതിയുടെ കിരീടം എനിക്കായി കരുതിവച്ചിരിക്കുന്നു; അത് നീതിയുള്ള ന്യായാധിപതിയായ കർത്താവ് ആ ദിവസത്തിൽ എനിക്ക് നല്കും; എനിക്ക് മാത്രമല്ല, അവന്റെ പ്രത്യക്ഷത പ്രിയംവച്ച ഏവർക്കുംകൂടെ.
ശേഷം പുണ്യമുകുടം മദർഥം രക്ഷിതം വിദ്യതേ തച്ച തസ്മിൻ മഹാദിനേ യഥാർഥവിചാരകേണ പ്രഭുനാ മഹ്യം ദായിഷ്യതേ കേവലം മഹ്യമ് ഇതി നഹി കിന്തു യാവന്തോ ലോകാസ്തസ്യാഗമനമ് ആകാങ്ക്ഷന്തേ തേഭ്യഃ സർവ്വേഭ്യോ ഽപി ദായിഷ്യതേ|
9 ൯ വേഗത്തിൽ എന്റെ അടുക്കൽ വരുവാൻ ഉത്സാഹിക്കുക.
ത്വം ത്വരയാ മത്സമീപമ് ആഗന്തും യതസ്വ,
10 ൧൦ എന്തെന്നാൽ ദേമാസ് ഈ ലോകത്തെ സ്നേഹിച്ചിട്ട് എന്നെ വിട്ട് തെസ്സലോനിക്യയിലേക്ക് പോയി. ക്രേസ്കസ് ഗലാത്യയ്ക്കും തീത്തൊസ് ദല്മാത്യയ്ക്കും പോയി; (aiōn )
യതോ ദീമാ ഐഹികസംസാരമ് ഈഹമാനോ മാം പരിത്യജ്യ ഥിഷലനീകീം ഗതവാൻ തഥാ ക്രീഷ്കി ർഗാലാതിയാം ഗതവാൻ തീതശ്ച ദാൽമാതിയാം ഗതവാൻ| (aiōn )
11 ൧൧ ലൂക്കോസ് മാത്രമേ എന്നോടുകൂടെ ഉള്ളൂ; മർക്കൊസ് എനിക്ക് ശുശ്രൂഷയ്ക്കായി ഉപയോഗമുള്ളവൻ ആകയാൽ അവനെ കൂട്ടിക്കൊണ്ട് വരിക.
കേവലോ ലൂകോ മയാ സാർദ്ധം വിദ്യതേ| ത്വം മാർകം സങ്ഗിനം കൃത്വാഗച്ഛ യതഃ സ പരിചര്യ്യയാ മമോപകാരീ ഭവിഷ്യതി,
12 ൧൨ തിഹിക്കൊസിനെ ഞാൻ എഫെസൊസിലേക്ക് അയച്ചിരിക്കുന്നു.
തുഖികഞ്ചാഹമ് ഇഫിഷനഗരം പ്രേഷിതവാൻ|
13 ൧൩ ഞാൻ ത്രോവാസിൽ കർപ്പൊസിന്റെ പക്കൽ വച്ചിട്ട് പോന്ന പുതപ്പും പുസ്തകങ്ങളും വിശേഷാൽ ചർമ്മലിഖിതങ്ങളും നീ വരുമ്പോൾ കൊണ്ടുവരിക.
യദ് ആച്ഛാദനവസ്ത്രം ത്രോയാനഗരേ കാർപസ്യ സന്നിധൗ മയാ നിക്ഷിപ്തം ത്വമാഗമനസമയേ തത് പുസ്തകാനി ച വിശേഷതശ്ചർമ്മഗ്രന്ഥാൻ ആനയ|
14 ൧൪ ചെമ്പുപണിക്കാരൻ അലെക്സന്തർ എനിക്ക് വളരെ ദോഷം ചെയ്തു; അവന്റെ പ്രവൃത്തികൾക്കു തക്കവണ്ണം കർത്താവ് അവന് പകരം ചെയ്യും.
കാംസ്യകാരഃ സികന്ദരോ മമ ബഹ്വനിഷ്ടം കൃതവാൻ പ്രഭുസ്തസ്യ കർമ്മണാം സമുചിതഫലം ദദാതു|
15 ൧൫ അവൻ നമ്മുടെ പ്രസംഗത്തോട് അത്യന്തം എതിർത്തുനിന്നതുകൊണ്ട് നീയും അവനെ സൂക്ഷിച്ചുകൊള്ളുക.
ത്വമപി തസ്മാത് സാവധാനാസ്തിഷ്ഠ യതഃ സോഽസ്മാകം വാക്യാനാമ് അതീവ വിപക്ഷോ ജാതഃ|
16 ൧൬ എന്റെ ഒന്നാം പ്രതിവാദത്തിൽ ആരും എനിക്ക് തുണ നിന്നില്ല; എല്ലാവരും എന്നെ കൈവിട്ടു; അത് അവർക്ക് എതിരെ കണക്കിടാതിരിക്കട്ടെ.
മമ പ്രഥമപ്രത്യുത്തരസമയേ കോഽപി മമ സഹായോ നാഭവത് സർവ്വേ മാം പര്യ്യത്യജൻ താൻ പ്രതി തസ്യ ദോഷസ്യ ഗണനാ ന ഭൂയാത്;
17 ൧൭ എന്നാൽ കർത്താവ് എന്നോട് കൂടെ നിന്ന് പ്രസംഗം എന്നെക്കൊണ്ട് നിവർത്തിക്കുവാനും സകലജാതികളും കേൾക്കുവാനും എന്നെ ശക്തീകരിച്ചു; അങ്ങനെ ഞാൻ സിംഹത്തിന്റെ വായിൽനിന്നു രക്ഷപ്രാപിച്ചു.
കിന്തു പ്രഭു ർമമ സഹായോ ഽഭവത് യഥാ ച മയാ ഘോഷണാ സാധ്യേത ഭിന്നജാതീയാശ്ച സർവ്വേ സുസംവാദം ശൃണുയുസ്തഥാ മഹ്യം ശക്തിമ് അദദാത് തതോ ഽഹം സിംഹസ്യ മുഖാദ് ഉദ്ധൃതഃ|
18 ൧൮ കർത്താവ് എന്നെ സകല ദുഷ്പ്രവൃത്തിയിൽനിന്നും വിടുവിച്ച് തന്റെ സ്വർഗ്ഗീയരാജ്യത്തിനായി കാത്തുസൂക്ഷിക്കും; അവന് എന്നെന്നേക്കും മഹത്വം. ആമേൻ. (aiōn )
അപരം സർവ്വസ്മാദ് ദുഷ്കർമ്മതഃ പ്രഭു ർമാമ് ഉദ്ധരിഷ്യതി നിജസ്വർഗീയരാജ്യം നേതും മാം താരയിഷ്യതി ച| തസ്യ ധന്യവാദഃ സദാകാലം ഭൂയാത്| ആമേൻ| (aiōn )
19 ൧൯ പ്രിസ്കെക്കും അക്വിലാവിനും ഒനേസിഫൊരൊസിന്റെ കുടുംബത്തിനും വന്ദനം ചൊല്ലുക.
ത്വം പ്രിഷ്കാമ് ആക്കിലമ് അനീഷിഫരസ്യ പരിജനാംശ്ച നമസ്കുരു|
20 ൨൦ എരസ്തൊസ് കൊരിന്തിൽ താമസിച്ചു; എന്നാൽ ത്രൊഫിമൊസിനെ ഞാൻ മിലേത്തിൽ രോഗിയായി വിട്ടിട്ടുപോന്നു.
ഇരാസ്തഃ കരിന്ഥനഗരേ ഽതിഷ്ഠത് ത്രഫിമശ്ച പീഡിതത്വാത് മിലീതനഗരേ മയാ വ്യഹീയത|
21 ൨൧ കഴിവതും ശീതകാലത്തിന് മുമ്പെ വരുവാൻ ശ്രമിക്കുക. യൂബൂലൊസും പൂദെസും ലീനൊസും ക്ലൌദിയയും സഹോദരന്മാർ എല്ലാവരും നിനക്ക് വന്ദനം ചൊല്ലുന്നു.
ത്വം ഹേമന്തകാലാത് പൂർവ്വമ് ആഗന്തും യതസ്വ| ഉബൂലഃ പൂദി ർലീനഃ ക്ലൗദിയാ സർവ്വേ ഭ്രാതരശ്ച ത്വാം നമസ്കുർവ്വതേ|
22 ൨൨ കർത്താവ് നിന്റെ ആത്മാവോടുകൂടെ ഇരിക്കട്ടെ. കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.
പ്രഭു ര്യീശുഃ ഖ്രീഷ്ടസ്തവാത്മനാ സഹ ഭൂയാത്| യുഷ്മാസ്വനുഗ്രഹോ ഭൂയാത്| ആമേൻ|