< 2 തിമൊഥെയൊസ് 2 >
1 ൧ അതുകൊണ്ട് എന്റെ മകനേ, ക്രിസ്തുയേശുവിലുള്ള കൃപയിൽ ശക്തിപ്പെടുക.
Haddaba, wiilkaygiiyow, ku xoogayso nimcada Ciise Masiix ku jirta.
2 ൨ നീ പല സാക്ഷികളുടെ മുമ്പാകെ എന്നോട് കേട്ടതെല്ലാം മറ്റുള്ളവരെ ഉപദേശിക്കുവാൻ സമർത്ഥരായ വിശ്വസ്തമനുഷ്യരെ ഭരമേല്പിക്കുക.
Oo waxyaalihii aad markhaatiyaal badan dhexdood igaga maqashay ku ammaanee niman aamin ah oo awooda inay kuwa kaleeto baraan.
3 ൩ ക്രിസ്തുയേശുവിന്റെ നല്ല ഭടനായി നീയും കഷ്ടതയിൽ പങ്കാളിയാകുക.
Dhibaato ka qayb qaado sida askari wanaagsan oo Ciise Masiix.
4 ൪ പടയിൽ ചേർത്തവനെ പ്രസാദിപ്പിക്കേണ്ടതിന് യാതൊരു പടയാളിയും ജീവനകാര്യങ്ങളിൽ ഇടപെടാതിരിക്കുന്നു.
Nin askari ahi, si uu uga farxiyo kii isaga askari ahaanta u qortay, iskuma murgiyo axwaasha noloshan,
5 ൫ കായികമൽസരത്തിൽ പങ്കെടുക്കുന്നവൻ നിയമപ്രകാരം മത്സരിച്ചില്ലെങ്കിൽ കിരീടം പ്രാപിക്കുകയില്ല.
weliba haddii nin galo cayaaraha loo loollamo, taaj looma saaro hadduusan sida qaynuunka ah u loollamin.
6 ൬ അദ്ധ്വാനിക്കുന്ന കൃഷിക്കാരൻ ആകുന്നു ഫലത്തിന്റെ പങ്ക് ആദ്യം അനുഭവിക്കേണ്ടത്.
Ninka beerta leh ee hawshoodaa waa inuu ahaadaa kan ugu horreeya oo midhaha ka qayb qaata.
7 ൭ കർത്താവ് സകലത്തിലും നിനക്ക് ബുദ്ധി നല്കുമെന്നതിനാൽ ഞാൻ പറയുന്നത് ചിന്തിച്ചുകൊള്ളുക.
Waxaan leeyahay ka fiirso, waayo, Rabbigu wuxuu ku siin doonaa wax walba garashadooda.
8 ൮ ദാവീദിന്റെ സന്തതിയായി ജനിച്ച് മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊള്ളുക.
Bal xusuuso Ciise Masiix, kan kuwii dhintay ka soo sara kacay, oo Daa'uud ka soo farcamay, sida uu leeyahay injiilka aan idinku wacdiyo,
9 ൯ അത് ആകുന്നു എന്റെ സുവിശേഷം. അത് നിമിത്തം ഞാൻ ദുഷ്പ്രവൃത്തിക്കാരൻ എന്നപോലെ കഷ്ടം സഹിച്ച് ബന്ധനസ്ഥൻ പോലും ആകേണ്ടി വരുന്നു; എന്നാൽ ദൈവവചനത്തിനോ ബന്ധനം ഇല്ല.
kan aan u dhibtoodo oo aan u xidhnahay sidii mid wax xun falay; laakiinse erayga Ilaah ma xidhna.
10 ൧൦ അതുകൊണ്ട് ക്രിസ്തുയേശുവിലുള്ള രക്ഷ നിത്യതേജസ്സോടുകൂടെ തിരഞ്ഞെടുക്കപ്പെട്ടവർക്ക് കിട്ടേണ്ടതിന് ഞാൻ അവർക്കായി സകലവും സഹിക്കുന്നു. (aiōnios )
Haddaba wax walba waxaan ugu adkaystaa kuwa la doortay aawadood inay iyana helaan badbaadada ammaanta weligeeda leh oo ku jirta Ciise Masiix. (aiōnios )
11 ൧൧ നാം അവനോടുകൂടെ മരിച്ചു എങ്കിൽ കൂടെ ജീവിക്കും; സഹിക്കുന്നു എങ്കിൽ കൂടെ വാഴും;
Hadalkanu waa dhab, Haddii aynu isaga la dhimannay, dee haddana waynu la noolaan doonnaa,
12 ൧൨ നാം അവനെ തള്ളിപ്പറയും എങ്കിൽ അവൻ നമ്മെയും തള്ളിപ്പറയും.
haddii aynu adkaysanno, dee haddana wax baynu la xukumi doonnaa; haddii aynu isaga inkirnona, dee isna wuu ina diidi doonaa;
13 ൧൩ നാം അവിശ്വസ്തരായിത്തീർന്നാലും അവൻ വിശ്വസ്തനായി പാർക്കുന്നു; എന്തെന്നാൽ തന്റെ സ്വഭാവം ത്യജിക്കുവാൻ അവന് കഴിയുകയില്ലല്ലോ; ഈ വചനം വിശ്വാസ യോഗ്യമാകുന്നു.
haddii aynu nahay aaminlaawayaal, isagu weli waa aamin; waayo, isagu isma burin karo.
14 ൧൪ കേൾക്കുന്നവരെ നശിപ്പിച്ചുകളയുന്നതിനല്ലാതെ ഒന്നിനും കൊള്ളാത്ത വാഗ്വാദം ചെയ്യാതിരിക്കേണമെന്ന് കർത്താവിനെ സാക്ഷിയാക്കി അവരെ ഓർമ്മപ്പെടുത്തി ആജ്ഞാപിക്കുക.
Waxyaalahan iyaga xusuusi oo Rabbiga hortiisa ku amar inayan hadal ku murmin, waayo, kaasu faa'iido ma leh, laakiinse kuwa maqla ayuu sii kharribaa.
15 ൧൫ സത്യവചനത്തെ യഥാർത്ഥമായി പ്രസംഗിച്ചുകൊണ്ട് ലജ്ജിക്കുവാൻ സംഗതിയില്ലാത്ത വേലക്കാരനായി ദൈവത്തിന് കൊള്ളാകുന്നവനെന്ന് നിന്നെത്തന്നെ കാണിക്കുവാൻ ശ്രമിക്കുക.
Ku dadaal inaad nafsaddaada loo bogay Ilaah siisid, adigoo ah shaqeeye aan dadka ka xishoonin, oo hadalka runta ah si hagaagsan u wada.
16 ൧൬ എന്നാൽ ഭക്തിവിരുദ്ധമായ വ്യർത്ഥസംസാരങ്ങളെ ഒഴിഞ്ഞിരിക്കുക; അങ്ങനെയുള്ളവർക്ക് അഭക്തി അധികമധികം വർദ്ധിച്ചുവരും;
Laakiinse ka fogow hadalka aan micnaha lahayn, oo nijaasta ah, waayo, kuwaas waxay hore u sii wadi doonaan cibaadola'aanta,
17 ൧൭ അവരുടെ വാക്ക് അർബ്ബുദവ്യാധിപോലെ തിന്നുകൊണ്ടിരിക്കും.
oo hadalkoodu sida waraabowgu u faafo ayuu u sii faafi doonaa; iyaga waxaa ka mid ah Humenayos iyo Fileetos,
18 ൧൮ ഹുമനയൊസും ഫിലേത്തൊസും അവരുടെ കൂട്ടത്തിൽ ഉള്ളവരാകുന്നു; അവർ സത്യം വിട്ടു തെറ്റി, പുനരുത്ഥാനം കഴിഞ്ഞു എന്നു പറയുകയും ചിലരുടെ വിശ്വാസം മറിച്ചുകളയുകയും ചെയ്യുന്നു.
oo ah kuwa xagga runta ka gefay iyagoo leh, Sarakicidda waa horaa la soo dhaafay, oo qaar bay iimaanka ka halleeyaan.
19 ൧൯ എങ്കിലും ദൈവത്തിന്റെ സ്ഥിരമായ അടിസ്ഥാനം നിലനില്ക്കുന്നു; “കർത്താവ് തനിക്കുള്ളവരെ അറിയുന്നു” എന്നും “കർത്താവിന്റെ നാമം ഉച്ചരിക്കുന്നവൻ എല്ലാം അനീതി വിട്ടകന്നുകൊള്ളട്ടെ” എന്നും ആകുന്നു അതിന്റെ മുദ്ര.
Habase yeeshee aasaaskii adkaa oo Ilaah dhigay wuu taagan yahay, isagoo leh sumaddan, Rabbigu wuu yaqaan kuwiisa; oo mid kasta oo magaca Rabbiga soo qaada xaqnimola'aanta ha ka tago.
20 ൨൦ എന്നാൽ ഒരു വലിയ വീട്ടിൽ പൊന്നും വെള്ളിയും കൊണ്ടുള്ള പാത്രങ്ങൾ മാത്രമല്ല, മരവും മണ്ണുംകൊണ്ടുള്ളവയും ഉണ്ട്; ചിലത് മാന്യകാര്യത്തിനും ചിലത് ഹീനകാര്യത്തിനും ഉപയോഗിക്കുന്നു.
Haddaba kuma jiraan guri weyn weelal dahab iyo lacag keliya ahi, laakiinse waxaa kaloo yaal kuwo qoryo iyo dhoobo ah; oo qaarkoodna wax sharaf leh ayay taraan, qaarna wax aan sharaf lahayn.
21 ൨൧ ഒരുവൻ ഹീനകാര്യങ്ങളിൽ നിന്ന് തന്നെത്താൻ വെടിപ്പാക്കുകയാണെങ്കിൽ, അവൻ വിശുദ്ധവും ഉടമസ്ഥന് ഉപയോഗവുമായി നല്ല വേലയ്ക്ക് ഒക്കെയും ഒരുങ്ങിയിരിക്കുന്ന മാന്യകാര്യത്തിനുള്ള പാത്രം ആയിരിക്കും.
Sidaas daraaddeed haddii nin iska daahirsho kuwan, kaasu wuxuu ahaan doonaa weel sharaf leh, oo quduus laga dhigay, oo sayidka wax u tara, oo shuqul kasta oo wanaagsan loo diyaariyey.
22 ൨൨ അതുകൊണ്ട് യൗവനമോഹങ്ങളെ വിട്ടോടുക; എന്നാൽ ശുദ്ധഹൃദയത്തിൽ നിന്ന് കർത്താവിനെ വിളിച്ചപേക്ഷിക്കുന്നവരോടു കൂടെ നീതിയും വിശ്വാസവും സ്നേഹവും സമാധാനവും പിന്തുടരുക.
Haddaba ka fogow damacyada xunxun ee dhallinyaronimada, laakiinse xaqnimo, iyo rumaysad, iyo jacayl, iyo nabad la raac kuwa Rabbiga uga yeedha qalbi daahir ah.
23 ൨൩ ബുദ്ധിയില്ലാത്തതും ഭോഷത്വവുമായ തർക്കം ശണ്ഠക്കിടയാക്കുന്നു എന്നറിഞ്ഞ് അത് ഒഴിഞ്ഞിരിക്കുക.
Iska diid su'aalaha nacasnimada iyo jaahilnimada ah, adigoo og inay dagaallo dhalaan.
24 ൨൪ കർത്താവിന്റെ ദാസൻ കലഹിക്കാതെ എല്ലാവരോടും ശാന്തനും ഉപദേശിക്കുവാൻ സമർത്ഥനും ദോഷം സഹിക്കുന്നവനും ആയിരിക്കണം.
Addoonka Rabbigu waa inuusan ilaaqtamin, laakiin waa inuu ahaado mid dadka u wada roon, oo waxbaridda ku wanaagsan, oo dulqaadasho badan,
25 ൨൫ വിരോധികൾക്കു ദൈവം സത്യത്തിന്റെ പരിജ്ഞാനത്തിനായി മാനസാന്തരം നല്കുമോ എന്നും
oo si qabow u edbiya kuwa isaga diida; mindhaa Ilaah waa siin doonaa toobadkeenid inay runtay gartaan,
26 ൨൬ പിശാചിനാൽ പിടിപെട്ടു കുടുങ്ങിയവരാകയാൽ, അവർ സുബോധം പ്രാപിച്ച് അവന്റെ കെണിയിൽനിന്ന് ഒഴിഞ്ഞ് ദൈവേഷ്ടം ചെയ്യുമോ എന്നും വച്ച് അവരെ സൗമ്യതയോടെ പഠിപ്പിക്കേണ്ടതും ആകുന്നു.
oo ay dabinka Ibliiska ka baxsadaan, iyagoo lagu qabtay si ay muraadkiisa u yeelaan.