< 2 തെസ്സലോനിക്യർ 2 >
1 ൧ ഇനി സഹോദരന്മാരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ മടങ്ങിവരവും, അവനോടുകൂടെ നാം ഒരുമിച്ചുകൂടുന്നതിനെക്കുറിച്ചും ഞങ്ങൾ നിങ്ങളോടു അപേക്ഷിക്കുന്നത്:
Or, frères, en ce qui concerne l'avènement de notre Seigneur Jésus-Christ et notre rassemblement auprès de lui, nous vous demandons
2 ൨ കർത്താവിന്റെ ദിവസം വന്നുകഴിഞ്ഞു എന്നു സൂചിപ്പിക്കുന്ന വല്ല ആത്മാവിനാലോ വചനത്താലോ, ഞങ്ങൾ എഴുതി എന്നു അവകാശപ്പെടുന്ന ലേഖനത്താലോ നിങ്ങൾ വേഗത്തിൽ മനസ്സിടറുകയും അസ്വസ്ഥരാകയുമരുത്.
de ne pas être promptement ébranlés dans votre esprit ni troublés, soit par un esprit, soit par une parole, soit par une lettre, comme venant de nous, disant que le jour du Christ est déjà arrivé.
3 ൩ ആരും ഏതുവിധേനയും നിങ്ങളെ ചതിക്കരുത്; ആദ്യമേ വിശ്വാസത്യാഗം സംഭവിക്കുകയും നാശയോഗ്യനായ പുത്രനായ അധർമ്മത്തിന്റെ മനുഷ്യൻ വെളിപ്പെടുകയും വേണം.
Que personne ne vous séduise d'aucune manière. Car cela n'arrivera pas, à moins que la rébellion ne vienne d'abord, et que l'homme du péché ne soit révélé, le fils de la destruction.
4 ൪ അവൻ ദൈവാലയത്തിൽ ഇരുന്നുകൊണ്ട്, ദൈവം എന്നു വിളിക്കപ്പെടുന്നതോ, ആരാധിക്കപ്പെടുന്നതോ ആയ സകലത്തിനും മീതെ തന്നെത്താൻ ദൈവമായി ഉയർത്തുന്ന എതിരാളി അത്രേ.
Il s'oppose et s'élève contre tout ce qu'on appelle Dieu ou ce qu'on adore, de sorte qu'il s'assied comme Dieu dans le temple de Dieu, s'érigeant en Dieu.
5 ൫ നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ തന്നേ ഞാൻ ഇതു നിങ്ങളോടു പറഞ്ഞു എന്നു ഓർക്കുന്നില്ലയോ?
Ne vous souvenez-vous pas que, lorsque j'étais encore avec vous, je vous ai dit ces choses?
6 ൬ അവൻ സമയത്തിനു മുമ്പെ വെളിപ്പെടാതിരിക്കേണ്ടതിന് ഇപ്പോൾ തടുക്കുന്നത് എന്ത് എന്നു നിങ്ങൾ അറിയുന്നു.
Vous savez maintenant ce qui le retient, afin qu'il se révèle en son temps.
7 ൭ അധർമ്മത്തിന്റെ മർമ്മം ഇപ്പോഴേ പ്രവൃത്തിക്കുന്നുണ്ട്; ഇതുവരെ തടുക്കുന്നവൻ വഴിയിൽനിന്നു നീങ്ങിപ്പോയാൽ മാത്രം മതി.
Car le mystère de l'iniquité agit déjà. Seulement, il y en a un qui retient maintenant, jusqu'à ce qu'il soit ôté du chemin.
8 ൮ അപ്പോൾ അധർമ്മമൂർത്തി വെളിപ്പെട്ടുവരും; അവനെ കർത്താവായ യേശു തന്റെ വായിലെ ശ്വാസത്താൽ സംഹരിച്ച് തന്റെ പ്രത്യക്ഷതയുടെ പ്രഭാവത്താൽ നശിപ്പിക്കും.
Alors paraîtra l'impie, que le Seigneur fera mourir par le souffle de sa bouche et qu'il détruira par la manifestation de son avènement,
9 ൯ അധർമ്മമൂർത്തി നശിച്ചുപോകുന്നവർക്ക് വെളിപ്പെടുന്നത് സാത്താന്റെ വ്യാപാരശക്തിക്ക് ഒത്തവണ്ണം വ്യാജമായ സകലശക്തിയോടും അടയാളങ്ങളോടും അത്ഭുതങ്ങളോടും അനീതിയുടെ സകല വഞ്ചനയോടും കൂടെ ആയിരിക്കും;
celui dont l'avènement est conforme à l'œuvre de Satan, avec toute puissance, signes et prodiges mensongers,
10 ൧൦ എന്തുകൊണ്ടെന്നാൽ അവർ രക്ഷിയ്ക്കപ്പെടുവാന്തക്കവണ്ണം സത്യത്തെ സ്നേഹിച്ച് കൈക്കൊള്ളായ്കയാൽ തന്നേ അങ്ങനെ ഭവിക്കും.
et avec toutes les séductions de la méchanceté pour ceux qui se perdent, parce qu'ils n'ont pas reçu l'amour de la vérité, afin d'être sauvés.
11 ൧൧ സത്യത്തെ വിശ്വസിക്കാതെ അനീതിയിൽ രസിക്കുന്ന എല്ലാവർക്കും ന്യായവിധി വരേണ്ടതിന്
A cause de cela, Dieu leur envoie une puissante illusion, pour qu'ils croient au mensonge,
12 ൧൨ ദൈവം അവർക്ക് ഭോഷ്ക് വിശ്വസിക്കുവാനായി വ്യാജത്തിന്റെ വ്യാപാരശക്തി അയയ്ക്കുന്നു.
afin que tous ceux qui n'ont pas cru à la vérité, mais qui ont pris plaisir à l'injustice, soient jugés.
13 ൧൩ ഞങ്ങളോ, കർത്താവിന് പ്രിയരായ സഹോദരന്മാരേ, ദൈവം നിങ്ങളെ രക്ഷയ്ക്കുള്ള ആദ്യഫലമായി ആത്മാവിന്റെ വിശുദ്ധീകരണത്തിലും സത്യത്തിന്റെ വിശ്വാസത്തിലും തിരഞ്ഞെടുത്തതുകൊണ്ട് നിങ്ങൾ നിമിത്തം ദൈവത്തെ എപ്പോഴും സ്തുതിപ്പാൻ കടമ്പെട്ടിരിക്കുന്നു.
Mais nous sommes tenus de rendre toujours grâces à Dieu pour vous, frères aimés du Seigneur, parce que Dieu vous a choisis dès le commencement pour le salut par la sanctification de l'Esprit et la foi en la vérité,
14 ൧൪ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ മഹത്വം പ്രാപിക്കുവാനല്ലോ അവൻ ഞങ്ങളുടെ സുവിശേഷഘോഷണത്താൽ നിങ്ങളെ രക്ഷയ്ക്ക് വിളിച്ചത്.
auquel il vous a appelés par notre Bonne Nouvelle, pour l'obtention de la gloire de notre Seigneur Jésus-Christ.
15 ൧൫ ആകയാൽ സഹോദരന്മാരേ, ഞങ്ങൾ വാക്കിനാലോ ലേഖനത്താലോ ഉപദേശിച്ചുതന്ന പ്രമാണങ്ങളെ മുറുകെ പിടിച്ച് അതിൽ ഉറച്ചുനിന്നുകൊൾവിൻ.
Ainsi donc, frères, tenez ferme et conservez les traditions que nous vous avons enseignées, soit par la parole, soit par la lettre.
16 ൧൬ നമ്മുടെ കർത്താവായ യേശുക്രിസ്തു തന്നെയും നമ്മെ സ്നേഹിച്ച് നിത്യാശ്വാസവും നല്ല പ്രത്യാശയുടെ ഉറപ്പും കൃപയാലെ നല്കിയിരിക്കുന്ന നമ്മുടെ പിതാവായ ദൈവവും (aiōnios )
Or, notre Seigneur Jésus-Christ lui-même, et Dieu notre Père, qui nous a aimés et nous a donné par grâce une consolation éternelle et une bonne espérance, (aiōnios )
17 ൧൭ നിങ്ങളുടെ ഹൃദയങ്ങളെ എല്ലാ നല്ല പ്രവൃത്തിയിലും വാക്കാലും ആശ്വസിപ്പിച്ച് സ്ഥിരപ്പെടുത്തുമാറാകട്ടെ.
réconfortent vos cœurs et vous affermissent en toute bonne œuvre et parole.