< 2 ശമൂവേൽ 1 >
1 ൧ ശൌലിന്റെ മരണശേഷം, ദാവീദ് അമാലേക്യരെ സംഹരിച്ചു മടങ്ങിവന്നു സിക്ലാഗ് പട്ടണത്തില്‍ രണ്ടു ദിവസം പാർക്കുകയും ചെയ്തശേഷം
After Saul died, David [and the men who were with him] returned to Ziklag [town] after defeating the descendants of Amalek. They stayed in Ziklag for two days.
2 ൨ മൂന്നാംദിവസം ഒരു പുരുഷൻ തന്റെ വസ്ത്രങ്ങൾ കീറിയും തലയിൽ പൂഴി വാരിയിട്ടുംകൊണ്ട് ശൌലിന്റെ പാളയത്തിൽനിന്ന് വന്നു, അവൻ ദാവീദിന്റെ അടുക്കൽ എത്തിയപ്പോൾ സാഷ്ടാംഗം വീണു നമസ്കരിച്ചു.
On the third day, unexpectedly a man arrived there who had come from where Saul’s army was camped. He had torn his clothes and put dust on his head [to show that he was grieving]. He came to David, and prostrated himself on the ground [in front of David to show respect for him].
3 ൩ ദാവീദ് അവനോട്: “നീ എവിടെ നിന്നു വരുന്നു” എന്ന് ചോദിച്ചതിന്: “ഞാൻ യിസ്രായേൽ സൈന്യത്തില്‍ നിന്ന് രക്ഷപ്പെട്ടുപോരുകയാകുന്നു” എന്ന് അവൻ പറഞ്ഞു.
David asked him, “Where have you come from?” The man replied, “I escaped from where the Israeli army had been camped.”
4 ൪ ദാവീദ് അവനോട് ചോദിച്ചത്: “കാര്യം എന്തായി? ദയവായി എന്നോട് പറയുക”. അതിന് അവൻ: “ജനം യുദ്ധത്തിൽ തോറ്റോടി; ജനത്തിൽ അനേകം പേർ മുറിവേറ്റു മരിച്ചുവീണു; ശൌലും അവന്റെ മകനായ യോനാഥാനും കൊല്ലപ്പെട്ടു” എന്ന് ഉത്തരം പറഞ്ഞു.
David asked him, “What happened? Tell me [about the battle]!” The man replied, “The Israeli soldiers ran away from the battle. Many of them were killed. And Saul and his son Jonathan (are dead/were also killed).”
5 ൫ വാർത്ത കൊണ്ടുവന്ന യൗവനക്കാരനോട് ദാവീദ്: “ശൌലും അവന്റെ മകനായ യോനാഥാനും കൊല്ലപ്പെട്ടത് നീ എങ്ങനെ അറിഞ്ഞ്” എന്നു ചോദിച്ചതിന്
David said to the young man, “How do you know that Saul and his son Jonathan are dead?”
6 ൬ വാർത്ത കൊണ്ടുവന്ന യൗവനക്കാരൻ പറഞ്ഞത്: “ഞാൻ യദൃശ്ചയാ ഗിൽബോവപർവ്വതത്തിലേക്കു ചെന്നപ്പോൾ ശൌല്‍ തന്റെ കുന്തത്തിന്മേൽ ചാരി നില്ക്കുന്നതും രഥങ്ങളും കുതിരപ്പടയും അവനെ തുടർന്നടുക്കുന്നതും കണ്ടു;
The young man replied, “It happened that I was on Gilboa Mountain [where the battle occurred], and I saw Saul, leaning on his spear. The [enemy] chariots and their drivers had come very close to Saul.
7 ൭ അവൻ പുറകോട്ടു നോക്കി എന്നെ കണ്ടു വിളിച്ചു: ‘അടിയൻ ഇതാ’ എന്ന് ഞാൻ ഉത്തരം പറഞ്ഞു.
Saul turned around and saw me, and he called out to me. I answered him and said, ‘What do you want me to do?’
8 ൮ ‘നീ ആര്?’ എന്ന് അവൻ എന്നോട് ചോദിച്ചതിന്: ‘ഞാൻ ഒരു അമാലേക്യൻ’ എന്ന് ഉത്തരം പറഞ്ഞു.
He replied, ‘Who are you?’ I replied, ‘I am a descendant of Amalek.’
9 ൯ അവൻ പിന്നെയും എന്നോട്: ‘ദയവായി എന്റെ അടുത്തുവന്ന് എന്നെ കൊല്ലണം; എന്റെ ജീവൻ മുഴുവനും എന്നിൽ ഇരിക്കുകകൊണ്ട് എനിക്ക് പരിഭ്രമം പിടിച്ചിരിക്കുന്നു’ എന്ന് പറഞ്ഞു.
Then he said to me, ‘Come over here and kill me. I am still alive, but I am enduring a lot of pain.’
10 ൧൦ അതുകൊണ്ട് ഞാൻ അടുത്തുചെന്ന് അവനെ കൊന്നു; അവന്റെ വീഴ്ചയുടെ ശേഷം അവൻ ജീവിക്കുകയില്ല എന്ന് ഞാൻ അറിഞ്ഞിരുന്നു; അവന്റെ തലയിലെ കിരീടവും ഭുജത്തിലെ കാപ്പും ഞാൻ എടുത്ത് ഇവിടെ എന്റെ യജമാനന്റെ അടുക്കൽ കൊണ്ടുവന്നിരിക്കുന്നു”.
So I went to him and killed him, because I knew that he was wounded very badly and would (not continue to live/soon die). I took the crown that was on his head and the band/bracelet that was on his arm, and I have brought them to you.”
11 ൧൧ ഉടനെ ദാവീദ് തന്റെ വസ്ത്രം വലിച്ചുകീറി; കൂടെയുള്ളവരും അങ്ങനെ തന്നെ ചെയ്തു.
Then David and all the men who were with him tore their clothes [to show that they were very sad].
12 ൧൨ അവർ ശൌലിനെയും അവന്റെ മകനായ യോനാഥാനെയും യഹോവയുടെ ജനത്തെയും യിസ്രായേൽഗൃഹത്തെയും കുറിച്ച് അവർ വാളാൽ തോറ്റുകൊല്ലപ്പെട്ടതുകൊണ്ട് വിലപിച്ചും കരഞ്ഞും സന്ധ്യവരെ ഉപവസിച്ചു.
They mourned for Saul and his son Jonathan, and they cried and (fasted/abstained from eating food) until it was evening. They also mourned for all the army of Yahweh, and for all the Israeli people, because many of their soldiers had been killed in the battle [MTY].
13 ൧൩ ദാവീദ് വാർത്ത കൊണ്ടുവന്ന യൗവനക്കാരനോട്: “നീ എവിടുത്തുകാരൻ” എന്ന് ചോദിച്ചതിന്: “ഞാൻ ഒരു അന്യജാതിക്കാരന്റെ മകൻ, ഒരു അമാലേക്യൻ” എന്ന് ഉത്തരം പറഞ്ഞു.
Then David asked the young man who had told him [about the battle], “Where are you from?” He replied, “My father is a descendant of Amalek, but we live in Israel.”
14 ൧൪ ദാവീദ് അവനോട്: “യഹോവയുടെ അഭിഷിക്തനെ കൊല്ലേണ്ടതിന് നിന്റെ കയ്യോങ്ങുവാൻ നിനക്ക് ഭയം തോന്നാഞ്ഞത് എങ്ങനെ” എന്ന് പറഞ്ഞു.
David asked him, “(Why were you not afraid [that you would be punished if you] killed Saul, whom Yahweh had appointed [MTY] [to be the king]?/You should have been afraid [that you would be punished if you] killed Saul, whom Yahweh had appointed [MTY] [to be the king].) [RHQ]
15 ൧൫ പിന്നെ ദാവീദ് യൗവനക്കാരിൽ ഒരുവനെ വിളിച്ചു: “ചെന്ന് അവനെ വെട്ടിക്കളയുക” എന്നു പറഞ്ഞു.
You yourself said, ‘I killed the man whom Yahweh appointed to be the king.’ So you have caused yourself to be guilty [MTY] of causing your own death!” Then David summoned one of his soldiers and said to him, “Kill him!” So the soldier killed him by striking him [with a sword].
16 ൧൬ അവൻ അവനെ വെട്ടിക്കൊന്നു. ദാവീദ് അവനോട്: “നിന്റെ രക്തം നിന്റെ തലമേൽ; യഹോവയുടെ അഭിഷിക്തനെ ഞാൻ കൊന്നു എന്ന് നിന്റെ വായ്കൊണ്ടുതന്നെ നിനക്ക് എതിരായി സാക്ഷ്യം പറഞ്ഞുവല്ലോ” എന്നു പറഞ്ഞു.
17 ൧൭ അതിനുശേഷം ദാവീദ് ശൌലിനെയും അവന്റെ മകനായ യോനാഥാനെയും കുറിച്ച് ഈ വിലാപഗീതം പാടി.
Then David composed/wrote this sad song about Saul and Jonathan,
18 ൧൮ അവൻ യെഹൂദാമക്കളെ ഈ ധനുർഗ്ഗീതം പഠിപ്പിക്കുവാൻ കല്പിച്ചു; അത് ശൂരന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ:
and he commanded that it be taught to the people of Judah. [The song is called] ‘The Bow [and Arrow]’ and it has been written in the Book of Jashar:
19 ൧൯ “യിസ്രായേലേ, നിന്റെ പ്രതാപമായവർ നിന്റെ ഗിരികളിൽ നിഹതന്മാരായി; വീരന്മാർ പട്ടുപോയത് എങ്ങനെ!
“You Israeli people, your glorious [MTY] leaders have been killed on the mountains! [It is very sad that] those mighty men have died!
20 ൨൦ ഗത്തിൽ അത് പ്രസിദ്ധമാക്കരുതേ; അസ്കലോൻ വീഥികളിൽ ഘോഷിക്കരുതേ; ഫെലിസ്ത്യപുത്രിമാർ സന്തോഷിക്കരുതേ; അഗ്രചർമ്മികളുടെ കന്യകമാർ ഉല്ലസിക്കരുതേ.
“Do not tell it [to our enemies in the Philistia area]; do not tell to the people who live in Gath [city] what happened; do not proclaim it in the streets of Ashkelon [city], because if you tell them, [even] the women in that area will be happy; do not allow those (pagan women/women who do not know God) to rejoice.
21 ൨൧ ഗിൽബോവപർവ്വതങ്ങളേ, നിങ്ങളുടെമേൽ മഞ്ഞോ മഴയോ പെയ്യാതെയും വഴിപാടുനിലങ്ങൾ ഇല്ലാതെയും പോകട്ടെ. അവിടെയല്ലോ വീരന്മാരുടെ പരിച എറിഞ്ഞുകളഞ്ഞത്; ശൌലിന്റെ തൈലാഭിഷേകമില്ലാത്ത പരിച തന്നെ.
I hope/desire that there will be no rain or dew on the mountains of [the] Gilboa [area] [APO], and that no grain will grow in the fields there, because there the shield of Saul, the mighty [king], fell on the ground. No one rubbed [olive] oil on Saul’s shield;
22 ൨൨ കൊല്ലപ്പെട്ടവരുടെ രക്തവും വീരന്മാരുടെ മേദസ്സും വിട്ട് യോനാഥാന്റെ വില്ല് പിന്തിരിഞ്ഞില്ല; ശൌലിന്റെ വാൾ വെറുതെ മടങ്ങിവന്നതുമില്ല.
instead, it was stained with the blood of those whom he had killed, and the fat of mighty enemy soldiers was smeared on it. Jonathan [PRS] did not retreat carrying his bow [and arrows], and Saul always [defeated his enemies when he fought them] with his sword. [PRS, LIT]
23 ൨൩ ശൌലും യോനാഥാനും അവരുടെ ജീവകാലത്ത് പ്രീതിയും പ്രിയവും ഉള്ളവരായിരുന്നു; മരണത്തിലും അവർ വേർപിരിഞ്ഞില്ല. അവർ കഴുകന്മാരിലും വേഗതയുള്ളവർ, സിംഹങ്ങളിലും ശക്തിശാലികൾ.
“Saul and Jonathan were loved and they pleased many people. They were together [LIT] while they lived and when they died. [In battles] they were swifter than eagles and they were stronger than lions.
24 ൨൪ യിസ്രായേൽപുത്രിമാരേ, ശൌലിനെച്ചൊല്ലി കരയുവിൻ അവൻ നിങ്ങളെ ആഡംബരപൂർണ്ണമായ കടുംചുവപ്പ് വസ്ത്രം ധരിപ്പിച്ചു നിങ്ങളുടെ വസ്ത്രത്തിന്മേൽ പൊന്നാഭരണം അണിയിച്ചു.
“You Israeli women, cry about Saul; He provided beautiful scarlet/red clothes for you and he gave you gold ornaments/jewelry to fasten on those clothes.
25 ൨൫ യുദ്ധമദ്ധ്യേ വീരന്മാർ വീണുപോയതെങ്ങനെ! നിന്റെ ഗിരികളിൽ യോനാഥാൻ കൊല്ലപ്പെട്ടുവല്ലോ.
“[It is very sad that] this mighty soldier has died! Jonathan has been killed on the mountains/hills.
26 ൨൬ എന്റെ സഹോദരാ, യോനാഥാനേ, നിന്നെച്ചൊല്ലി ഞാൻ ദുഃഖിക്കുന്നു; നീ എനിക്ക് അതിവത്സലൻ ആയിരുന്നു; എന്നോടുള്ള നിൻസ്നേഹം വിസ്മയനീയം, നാരിയുടെ പ്രേമത്തിലും വിസ്മയനീയം.
Jonathan, my dear friend, I grieve for you; you were very dear to me. You loved me in a wonderful manner; it was better than the way that a woman loves [her husband and her children].
27 ൨൭ യുദ്ധവീരന്മാർ കൊല്ലപ്പെട്ടത് എങ്ങനെ; യുദ്ധായുധങ്ങൾ നശിച്ചുപോയല്ലോ!”.
“It is very sad that those mighty men have died, and their weapons are now abandoned!