< 2 ശമൂവേൽ 9 >

1 പിന്നീട് ദാവീദ്: “ഞാൻ യോനാഥാന്റെ നിമിത്തം ദയ കാണിക്കേണ്ടതിന് ശൌലിന്റെ കുടുംബത്തിൽ ആരെങ്കിലും ശേഷിച്ചിരിക്കുന്നുവോ?” എന്ന് അന്വേഷിച്ചു.
И рече Давид: есть ли еще оставшийся в дому Саули, и сотворю с ним милость Ионафана ради?
2 എന്നാൽ ശൌലിന്റെ ഭവനത്തിൽ സീബാ എന്നു പേരുള്ള ഒരു ദാസൻ ഉണ്ടായിരുന്നു; അവർ അവനെ ദാവീദിന്റെ അടുക്കൽ വിളിച്ചുവരുത്തിയപ്പോൾ രാജാവ് അവനോട്: “നീ സീബയോ?” എന്നു ചോദിച്ചു. “അടിയൻ” എന്ന് അവൻ പറഞ്ഞു.
И от дому Сауля бе отрок, и имя ему Сива: и призваша его к Давиду, и рече к нему царь: ты ли еси Сива? И рече: аз раб твой.
3 “ഞാൻ ദൈവത്തിന്റെ ദയ കാണിക്കേണ്ടതിന് ശൌലിന്റെ കുടുംബത്തിൽ ആരെങ്കിലും ഉണ്ടോ?” എന്ന് രാജാവ് ചോദിച്ചതിന്: “രണ്ട് കാലും മുടന്തായിട്ട് യോനാഥാന്റെ ഒരു മകൻ ഉണ്ട്” എന്ന് സീബാ രാജാവിനോടു പറഞ്ഞു.
И рече царь: остася ли от дому Сауля еще муж, и сотворю с ним милость Божию? И рече Сива к царю: еще есть сын Ионафанов, хром ногама.
4 “അവൻ എവിടെ?” എന്ന് രാജാവ് ചോദിച്ചതിന്: “ലോദെബാരിൽ അമ്മീയേലിന്റെ മകനായ മാഖീരിന്റെ വീട്ടിലുണ്ട്” എന്ന് സീബാ രാജാവിനോടു പറഞ്ഞു.
И рече царь: где есть? И рече Сива к царю: се, в дому Махира сына Амииля от Лодавара.
5 അപ്പോൾ ദാവീദ്‌ രാജാവ് ആളയച്ച്, ലോദെബാരിൽനിന്ന് അമ്മീയേലിന്റെ മകനായ മാഖീരിന്റെ വീട്ടിൽനിന്ന് അവനെ വരുത്തി.
И посла царь Давид, и взя его из дому Махира сына Амииля от Лодавара.
6 ശൌലിന്റെ മകനായ യോനാഥാന്റെ മകൻ മെഫീബോശെത്ത് ദാവീദിന്റെ അടുക്കൽ വന്നപ്പോൾ അവൻ സാഷ്ടാംഗം വീണ് നമസ്കരിച്ചു. ദാവീദ്: “മെഫീബോശെത്തേ” എന്നു വിളിച്ചതിന് “അടിയൻ” എന്ന് അവൻ ഉത്തരം പറഞ്ഞു.
И прииде Мемфивосфей сын Ионафана сына Саулова к царю Давиду, и паде на лицы своем и поклонися ему. И рече ему Давид: Мемфивосфее. И рече: се, раб твой.
7 ദാവീദ് അവനോട്: “ഭയപ്പെടണ്ടാ; നിന്റെ അപ്പനായ യോനാഥാൻ നിമിത്തം ഞാൻ നിന്നോട് നിശ്ചയമായി ദയകാണിച്ച് നിന്റെ പിതാവിന്റെ അപ്പനായ ശൌലിന്റെ നിലം മുഴുവനും നിനക്ക് മടക്കിത്തരും; നീയോ നിത്യം എന്റെ മേശയിൽ ഭക്ഷണം കഴിച്ചുകൊള്ളണം” എന്നു പറഞ്ഞു.
И рече ему Давид: не бойся, яко творя сотворю с тобою милость Ионафана ради отца твоего, и возвращу тебе вся села Саула деда твоего, и ты яждь хлеб на трапезе моей всегда.
8 അവൻ നമസ്കരിച്ചുകൊണ്ട്: “ചത്ത നായെപ്പോലെ ഇരിക്കുന്ന അടിയനെ അങ്ങ് കടാക്ഷിക്കുവാൻ അടിയൻ എന്തുള്ളു?” എന്നു പറഞ്ഞു.
И поклонися ему Мемфивосфей и рече: кто есмь аз раб твой, яко призрел еси на пса умершаго подобнаго мне?
9 അപ്പോൾ രാജാവ് ശൌലിന്റെ ദാസനായ സീബയെ വിളിപ്പിച്ച് അവനോട് കല്പിച്ചത്: “ശൌലിനും അവന്റെ സകലഭവനത്തിനും ഉള്ളതെല്ലാം ഞാൻ നിന്റെ യജമാനന്റെ മകന് കൊടുത്തിരിക്കുന്നു.
И призва царь Сиву отрочища Сауля, и рече ему: вся елика суть Сауля и весь дом его дах сыну господина твоего:
10 ൧൦ നീയും നിന്റെ പുത്രന്മാരും വേലക്കാരും നിന്റെ യജമാനന്റെ മകന് ഭക്ഷിക്കുവാൻ ആഹാരം ഉണ്ടാകേണ്ടതിന് അവനുവേണ്ടി ആ നിലം കൃഷിചെയ്ത് അനുഭവം എടുക്കണം; എന്നാൽ നിന്റെ യജമാനന്റെ മകനായ മെഫീബോശെത്ത് നിത്യവും എന്റെ മേശയിങ്കൽ ഭക്ഷണം കഴിച്ചുകൊള്ളും”. സീബയ്ക്കു പതിനഞ്ചുപുത്രന്മാരും ഇരുപത് വേലക്കാരും ഉണ്ടായിരുന്നു.
и делай ему землю ты и сынове твои и раби твои, и да приносиши сыну господина твоего хлебы, да яст: и Мемфивосфей сын господина твоего да яст хлеб всегда на трапезе моей. У Сивы же бяху пятьнадесять сынов и двадесять рабов.
11 ൧൧ “എന്റെ യജമാനനായ രാജാവ് അടിയനോട് കല്പിക്കുന്നതെല്ലാം അടിയൻ ചെയ്യും” എന്ന് സീബാ രാജാവിനോട് പറഞ്ഞു. ദാവീദ്: “മെഫീബോശെത്തോ, രാജകുമാരന്മാരിൽ ഒരുത്തൻ എന്നപോലെ എന്റെ മേശയിൽ ഭക്ഷണം കഴിച്ചുകൊള്ളും” എന്നു പറഞ്ഞു.
И рече Сива к царю: по всем, елика заповеда господин мой царь рабу своему, тако сотворит раб твой. И Мемфивосфей ядяше на трапезе Давидове, якоже един от сынов царевых.
12 ൧൨ മെഫീബോശെത്തിന് ഒരു ചെറിയ മകൻ ഉണ്ടായിരുന്നു; അവന് മീഖാ എന്നു പേര്. സീബയുടെ വീട്ടിൽ ഉള്ളവരെല്ലാം മെഫീബോശെത്തിന് ദാസന്മാരായ്ത്തീർന്നു.
И Мемфивосфею сын бе мал, и имя ему Миха, и все обитание дому Сивина раби бяху Мемфивосфеовы.
13 ൧൩ ഇങ്ങനെ മെഫീബോശെത്ത് യെരൂശലേമിൽ വസിച്ചു രാജാവിന്റെ മേശയിൽ ഭക്ഷണം കഴിച്ചുപോന്നു; അവന് കാൽ രണ്ടും മുടന്തായിരുന്നു.
И Мемфивосфей живяше во Иерусалиме, яко на трапезе цареве ядяше всегда: и той бяше хром обема ногама своима.

< 2 ശമൂവേൽ 9 >