< 2 ശമൂവേൽ 9 >
1 ൧ പിന്നീട് ദാവീദ്: “ഞാൻ യോനാഥാന്റെ നിമിത്തം ദയ കാണിക്കേണ്ടതിന് ശൌലിന്റെ കുടുംബത്തിൽ ആരെങ്കിലും ശേഷിച്ചിരിക്കുന്നുവോ?” എന്ന് അന്വേഷിച്ചു.
След това Давид каза: Остава ли още някой от Сауловия дом, комуто да покажа благост заради Ионатана?
2 ൨ എന്നാൽ ശൌലിന്റെ ഭവനത്തിൽ സീബാ എന്നു പേരുള്ള ഒരു ദാസൻ ഉണ്ടായിരുന്നു; അവർ അവനെ ദാവീദിന്റെ അടുക്കൽ വിളിച്ചുവരുത്തിയപ്പോൾ രാജാവ് അവനോട്: “നീ സീബയോ?” എന്നു ചോദിച്ചു. “അടിയൻ” എന്ന് അവൻ പറഞ്ഞു.
И имаше един слуга от Сауловия дом на име Сива. И повикаха го при Давида; и царят му каза: Ти ли си Сива? И той рече: Слугата ти е.
3 ൩ “ഞാൻ ദൈവത്തിന്റെ ദയ കാണിക്കേണ്ടതിന് ശൌലിന്റെ കുടുംബത്തിൽ ആരെങ്കിലും ഉണ്ടോ?” എന്ന് രാജാവ് ചോദിച്ചതിന്: “രണ്ട് കാലും മുടന്തായിട്ട് യോനാഥാന്റെ ഒരു മകൻ ഉണ്ട്” എന്ന് സീബാ രാജാവിനോടു പറഞ്ഞു.
И царят каза: Не остава ли още някой от Сауловия дом, комуто да покажа Божия благост? И Сива рече на царя: Има още един Ионатанов син повреден в нозете.
4 ൪ “അവൻ എവിടെ?” എന്ന് രാജാവ് ചോദിച്ചതിന്: “ലോദെബാരിൽ അമ്മീയേലിന്റെ മകനായ മാഖീരിന്റെ വീട്ടിലുണ്ട്” എന്ന് സീബാ രാജാവിനോടു പറഞ്ഞു.
И царят му каза. Где е той? А Сива рече на царя: Ето, той е в къщата на Махира, Амииловия син, в Лодавар.
5 ൫ അപ്പോൾ ദാവീദ് രാജാവ് ആളയച്ച്, ലോദെബാരിൽനിന്ന് അമ്മീയേലിന്റെ മകനായ മാഖീരിന്റെ വീട്ടിൽനിന്ന് അവനെ വരുത്തി.
Тогава цар Давид изпрати да го вземат от къщата на Махира Амииловия син, от Лодавар.
6 ൬ ശൌലിന്റെ മകനായ യോനാഥാന്റെ മകൻ മെഫീബോശെത്ത് ദാവീദിന്റെ അടുക്കൽ വന്നപ്പോൾ അവൻ സാഷ്ടാംഗം വീണ് നമസ്കരിച്ചു. ദാവീദ്: “മെഫീബോശെത്തേ” എന്നു വിളിച്ചതിന് “അടിയൻ” എന്ന് അവൻ ഉത്തരം പറഞ്ഞു.
И когато Мемфивостей, син на Ионатана, Сауловия син, дойде при Давида, падна на лице та се поклони. И рече Давид: Мемфивостее! А той отговори: Ето слугата ти.
7 ൭ ദാവീദ് അവനോട്: “ഭയപ്പെടണ്ടാ; നിന്റെ അപ്പനായ യോനാഥാൻ നിമിത്തം ഞാൻ നിന്നോട് നിശ്ചയമായി ദയകാണിച്ച് നിന്റെ പിതാവിന്റെ അപ്പനായ ശൌലിന്റെ നിലം മുഴുവനും നിനക്ക് മടക്കിത്തരും; നീയോ നിത്യം എന്റെ മേശയിൽ ഭക്ഷണം കഴിച്ചുകൊള്ളണം” എന്നു പറഞ്ഞു.
И Давид му показа: Не бой се; защото непременно ще покажа благост към тебе заради баща ти Ионатана, и ще ти възвърна всичките земи на баща ти Саула; и ти всякога ще ядеш хляб на моята трапеза.
8 ൮ അവൻ നമസ്കരിച്ചുകൊണ്ട്: “ചത്ത നായെപ്പോലെ ഇരിക്കുന്ന അടിയനെ അങ്ങ് കടാക്ഷിക്കുവാൻ അടിയൻ എന്തുള്ളു?” എന്നു പറഞ്ഞു.
А той му се поклони и рече: Кой е слугата ти та да пригледаш такова умряло куче като мене?
9 ൯ അപ്പോൾ രാജാവ് ശൌലിന്റെ ദാസനായ സീബയെ വിളിപ്പിച്ച് അവനോട് കല്പിച്ചത്: “ശൌലിനും അവന്റെ സകലഭവനത്തിനും ഉള്ളതെല്ലാം ഞാൻ നിന്റെ യജമാനന്റെ മകന് കൊടുത്തിരിക്കുന്നു.
Тогава царят повика Сауловия слуга Сива та му каза: Всичко, що принадлежи на Саула и на целия му дом, дадох на сина на господаря ти.
10 ൧൦ നീയും നിന്റെ പുത്രന്മാരും വേലക്കാരും നിന്റെ യജമാനന്റെ മകന് ഭക്ഷിക്കുവാൻ ആഹാരം ഉണ്ടാകേണ്ടതിന് അവനുവേണ്ടി ആ നിലം കൃഷിചെയ്ത് അനുഭവം എടുക്കണം; എന്നാൽ നിന്റെ യജമാനന്റെ മകനായ മെഫീബോശെത്ത് നിത്യവും എന്റെ മേശയിങ്കൽ ഭക്ഷണം കഴിച്ചുകൊള്ളും”. സീബയ്ക്കു പതിനഞ്ചുപുത്രന്മാരും ഇരുപത് വേലക്കാരും ഉണ്ടായിരുന്നു.
Ти, прочее, ще му обработваш земята, ти и синовете ти и слугите ти, и ще донасяш доходите, за да има синът на господаря ти хляб да яде; но Мемфивостей, синът на господаря ти, всякога ще се храни на моята трапеза. (А Сива имаше петнадесет сина и двадесет слуги).
11 ൧൧ “എന്റെ യജമാനനായ രാജാവ് അടിയനോട് കല്പിക്കുന്നതെല്ലാം അടിയൻ ചെയ്യും” എന്ന് സീബാ രാജാവിനോട് പറഞ്ഞു. ദാവീദ്: “മെഫീബോശെത്തോ, രാജകുമാരന്മാരിൽ ഒരുത്തൻ എന്നപോലെ എന്റെ മേശയിൽ ഭക്ഷണം കഴിച്ചുകൊള്ളും” എന്നു പറഞ്ഞു.
И Сива рече на царя: Според всичко, що заповяда господарят ми царят на слугата си, така ще направи слугата ти. А Мемфивостей, рече царят, ще яде на моята трапеза, като един от царевите синове.
12 ൧൨ മെഫീബോശെത്തിന് ഒരു ചെറിയ മകൻ ഉണ്ടായിരുന്നു; അവന് മീഖാ എന്നു പേര്. സീബയുടെ വീട്ടിൽ ഉള്ളവരെല്ലാം മെഫീബോശെത്തിന് ദാസന്മാരായ്ത്തീർന്നു.
И Мемфивостей имаше малък син на име Миха. А всички, които живееха в къщата на Сива, бяха слуги на Мемфивостея.
13 ൧൩ ഇങ്ങനെ മെഫീബോശെത്ത് യെരൂശലേമിൽ വസിച്ചു രാജാവിന്റെ മേശയിൽ ഭക്ഷണം കഴിച്ചുപോന്നു; അവന് കാൽ രണ്ടും മുടന്തായിരുന്നു.
Така Мемфивостей живееше в Ерусалим; защото винаги ядеше на царската трапеза. И той куцаше и с двата крака.