< 2 ശമൂവേൽ 5 >

1 അതിനുശേഷം സകല യിസ്രായേൽഗോത്രങ്ങളും ഹെബ്രോനിൽ ദാവീദിന്റെ അടുക്കൽ വന്നു: “ഞങ്ങൾ നിന്റെ അസ്ഥിയും മാംസവും ആകുന്നുവല്ലോ.
І посхо́дилися всі Ізраїлеві племе́на до Давида в Хевро́н та й сказали йому: „Оце ми кість твоя́ та тіло твоє́ ми!
2 മുമ്പു ശൌല്‍ ഞങ്ങളുടെ രാജാവായിരുന്നപ്പോഴും നായകനായി യിസ്രായേലിനെ നയിച്ചത് നീ ആയിരുന്നു. നീ എന്റെ ജനമായ യിസ്രായേലിനെ മേയ്ക്കുകയും യിസ്രായേലിന് പ്രഭുവായിരിക്കുകയും ചെയ്യുമെന്ന് യഹോവ നിന്നോട് അരുളിച്ചെയ്തിട്ടുമുണ്ട്” എന്നു പറഞ്ഞു.
І давніш, коли Саул був царем над нами, ти водив Ізраїля на війну і приво́див назад. І Господь тобі сказав: Ти будеш пасти́ наро́да Мого́, Ізра́їля, і ти бу́деш володарем над Ізраїлем“.
3 ഇങ്ങനെ യിസ്രായേൽമൂപ്പന്മാർ എല്ലാവരും ഹെബ്രോനിൽ രാജാവിന്റെ അടുക്കൽ വന്നു; ദാവീദ്‌ രാജാവ് ഹെബ്രോനിൽവച്ച് യഹോവയുടെ സന്നിധിയിൽ അവരോട് ഉടമ്പടിചെയ്തു; അവർ ദാവീദിനെ യിസ്രായേലിന് രാജാവായി അഭിഷേകം ചെയ്തു.
І прийшли всі Ізра́їлеві старші́ в Хевро́н, а цар Давид склав із ними умову в Хевро́ні перед Господнім лицем. І пома́зали вони Давида царем над Ізра́їлем.
4 ദാവീദ് ഭരണം തുടങ്ങിയപ്പോൾ അവന് മുപ്പതു വയസ്സായിരുന്നു; അവൻ നാല്പത് വർഷം ഭരിച്ചു.
Давид був віку тридцяти літ, коли став царюва́ти, і сорок літ царюва́в він.
5 അവൻ ഹെബ്രോനിൽ യെഹൂദയെ ഏഴു വർഷവും ആറ് മാസവും, യെരൂശലേമിൽ എല്ലാ യിസ്രായേലിനെയും യെഹൂദയെയും മുപ്പത്തിമൂന്ന് വർഷവും ഭരിച്ചു.
У Хевро́ні царював він над Юдою сім літ і шість місяців, а в Єрусалимі царював тридцять і три роки над усім Ізраїлем та Юдою.
6 രാജാവും അവന്റെ ആളുകളും യെരൂശലേമിലേക്ക് ആ ദേശത്തെ നിവാസികളായ യെബൂസ്യരുടെ നേരെ പുറപ്പെട്ടു. ദാവീദിന് അവിടെ പ്രവേശിക്കുവാൻ കഴിയുകയില്ല എന്നു വിചാരിച്ച് അവർ ദാവീദിനോട്: “നീ ഇവിടെ പ്രവേശിക്കയില്ല; നിന്നെ തടയുവാൻ കുരുടരും മുടന്തരും മതി” എന്നു പറഞ്ഞു.
І пішов цар та люди його до Єрусалиму на Євусе́янина, ме́шканця того Кра́ю. А той сказав Давидові, говорячи: „Ти не вві́йдеш сюди, хіба́ повиганя́єш сліпих та кривих!“А це значить: Давид ніко́ли не вві́йде сюди!
7 എന്നിട്ടും ദാവീദ് സീയോൻകോട്ട പിടിച്ചു (അത് തന്നെ ദാവീദിന്റെ നഗരം).
Та Давид здобу́в тверди́ню Сіон, — він став Дави́довим Мі́стом.
8 അന്ന് ദാവീദ്: “ആരെങ്കിലും യെബൂസ്യരെ തോല്പിച്ചാൽ അവൻ വെള്ളമൊഴുകുന്ന തുരങ്കത്തിലൂടെ കയറി ദാവീദിന് വെറുപ്പായുള്ള മുടന്തരെയും കുരുടരെയും പിടിക്കട്ടെ” എന്നു പറഞ്ഞു. അതുകൊണ്ട് “കുരുടരും മുടന്തരും വീട്ടിൽ വരരുത്” എന്നൊരു ചൊല്ലുണ്ടായി.
І сказав Давид того дня: „Кожен, хто заб'є євусе́янина, нехай скине до кана́лу, а з ним і кривих та сліпих“, зненави́джених для Давидової душі. Тому говорять: „Сліпий та кривий не вві́йде до дому!“
9 ദാവീദ് കോട്ടയിൽ വസിച്ചു, അതിനെ ദാവീദിന്റെ നഗരമെന്ന് വിളിച്ചു. ദാവീദ് അതിനെ മില്ലോ തുടങ്ങി ചുറ്റിലും ഉള്ളിലേക്കും പണിയിച്ചു.
І осі́вся Давид у тверди́ні, і назвав ім'я їй: Давидове Місто. І будува́в Давид навко́ло від Мілло й усере́дині.
10 ൧൦ സൈന്യങ്ങളുടെ ദൈവമായ യഹോവ അവനോടുകൂടിയുണ്ടായിരുന്നതുകൊണ്ട് ദാവീദ് മേല്ക്കുമേൽ പ്രബലനായിത്തീർന്നു.
І Давид ставав усе більшим, а Госпо́дь, Бог Саваот, був із ним.
11 ൧൧ സോർരാജാവായ ഹൂരാം ദാവീദിന്റെ അടുക്കൽ ദേവദാരുക്കൾക്കൊപ്പം സന്ദേശവാഹകരെയും ആശാരിമാരെയും കല്പണിക്കാരെയും അയച്ചു; അവർ ദാവീദിന് ഒരു അരമന പണിതു.
І послав Хіра́м, цар ти́рський, послів до Давида, та ке́дрового де́рева, і теслів, і каменярі́в для стін, і вони збудували дім для Давида.
12 ൧൨ ഇങ്ങനെ യഹോവ യിസ്രായേലിൽ തന്നെ രാജാവായി സ്ഥിരപ്പെടുത്തുകയും അവന്റെ ജനമായ യിസ്രായേൽ നിമിത്തം തന്റെ രാജത്വം ഉന്നതമാക്കുകയും ചെയ്തു എന്ന് ദാവീദ് അറിഞ്ഞ്.
І пересві́дчився Давид, що Господь поставив його міцно царем над Ізраїлем, і що Він підніс царство його ради наро́ду Свого Ізраїля.
13 ൧൩ ദാവീദ് ഹെബ്രോനിൽനിന്നു വന്നശേഷം യെരൂശലേമിൽനിന്ന് അധികം വെപ്പാട്ടികളെയും ഭാര്യമാരെയും എടുത്തു; ദാവീദിന് പിന്നെയും പുത്രന്മാരും പുത്രിമാരും ജനിച്ചു.
А Давид узяв ще нало́жниць та жіно́к з Єрусалиму по ви́ході його з Хеврону, — і народи́лися Давидові ще сини та до́чки.
14 ൧൪ യെരൂശലേമിൽവച്ച് അവന് ജനിച്ചവരുടെ പേരുകളാണിത്: ശമ്മൂവ, ശോബാബ്, നാഥാൻ, ശലോമോൻ,
А оце імена́ народжених йому в Єрусалимі: Шаммуа, і Шовав, і Натан, і Соломон,
15 ൧൫ യിബ്ഹാർ, എലീശൂവ, നേഫെഗ്, യാഫീയ,
і Ївхар, і Елішуа, і Нафеґ, і Яфіа,
16 ൧൬ എലീശാമാ, എല്യാദാവ്, എലീഫേലെത്ത്,
і Елішама, і Еліяда, і Еліфалет.
17 ൧൭ എന്നാൽ അവർ ദാവീദിനെ യിസ്രായേലിന് രാജാവായി അഭിഷേകം ചെയ്തു എന്ന് ഫെലിസ്ത്യർ കേട്ടപ്പോൾ ഫെലിസ്ത്യർ എല്ലാവരും ദാവീദിനെ തിരഞ്ഞു വന്നു; ദാവീദ് അത് കേട്ടിട്ട് കോട്ടയിലേക്ക് പോയി.
І почули филисти́мляни, що Давида пома́зали царем над Ізраїлем, і вийшли всі филисти́мляни, щоб шукати Давида. І Давид почув про це, і зійшов до тверди́ні.
18 ൧൮ ഫെലിസ്ത്യർ വന്ന് രെഫയീം താഴ്വരയിൽ അണിനിരന്നു.
А филисти́мляни прийшли та розташува́лися в долині Рефаїм.
19 ൧൯ അപ്പോൾ ദാവീദ് യഹോവയോട്: “ഞാൻ ഫെലിസ്ത്യരുടെ നേരെ പുറപ്പെടണമോ? അവരെ എന്റെ കയ്യിൽ ഏല്പിച്ചുതരുമോ” എന്ന് ചോദിച്ചു. “പുറപ്പെടുക; ഞാൻ ഫെലിസ്ത്യരെ നിന്റെ കയ്യിൽ ഏല്പിക്കും” എന്ന് യഹോവ ദാവീദിനോട് അരുളിച്ചെയ്തു.
А Давид запитався Господа, говорячи: „Чи вихо́дити мені проти филисти́млян? Чи даси́ їх у мою руку?“І Господь відказав до Давида: „Виходь, бо справді дам филисти́млян у руку твою!“
20 ൨൦ അങ്ങനെ ദാവീദ് ബാൽ-പെരാസീമിൽ ചെന്നു; അവിടെവച്ച് ദാവീദ് അവരെ തോല്പിച്ചു; “വെള്ളച്ചാട്ടംപോലെ യഹോവ എന്റെ മുമ്പിൽ എന്റെ ശത്രുക്കളെ തകർത്തുകളഞ്ഞു” എന്ന് പറഞ്ഞു. അതുകൊണ്ട് ആ സ്ഥലത്തിന് ബാൽ-പെരാസീം എന്ന് പേർ വിളിച്ചുവരുന്നു.
І прийшов Давид до Баал-Пераціму. І побив їх там Давид та й сказав: „Господь розірва́в ворогів моїх передо мною, як розрива́ють во́ди“. Тому він назвав ім'я́ тому місцю: Баал-Перацім.
21 ൨൧ അവിടെ അവർ അവരുടെ വിഗ്രഹങ്ങൾ ഉപേക്ഷിച്ചുപോയി; ദാവീദും അവന്റെ ആളുകളും അവ എടുത്ത് കൊണ്ടുപോന്നു. അവർ അവയെ ചുട്ടുകളഞ്ഞു.
І вони полиши́ли там своїх божкі́в, а їх забрав Давид та люди його.
22 ൨൨ ഫെലിസ്ത്യർ പിന്നെയും വന്ന് രെഫയീം താഴ്വരയിൽ അണിനിരന്നു.
А филисти́мляни зно́ву прийшли та розташува́лися в долині Рефаїм.
23 ൨൩ ദാവീദ് യഹോവയോട് ചോദിച്ചപ്പോൾ: “നീ നേരെ ചെല്ലാതെ അവരുടെ പുറകിൽക്കൂടി വളഞ്ഞുചെന്ന് ബാഖാവൃക്ഷങ്ങൾക്ക് മുമ്പിൽവച്ച് അവരെ നേരിടുക.
І запита́вся Давид Господа, а Він сказав: „Не виходь, — оточи́ їх з-поза́ду, і прийди́ до них від бальза́мового ліска́.
24 ൨൪ ബാഖാവൃക്ഷങ്ങളുടെ അഗ്രങ്ങളിൽകൂടി സൈന്യം നടക്കുന്ന ഒച്ചപോലെ കേൾക്കും; അപ്പോൾ വേഗത്തിൽ ചെല്ലുക; ഫെലിസ്ത്യ സൈന്യത്തെ സംഹരിക്കുവാൻ യഹോവ നിനക്ക് മുമ്പായി പുറപ്പെടും” എന്ന് അരുളപ്പാടുണ്ടായി.
І станеться, коли ти почуєш ше́лест кро́ку на верхові́ттях бальза́мового ліска́, тоді поспішися, бо то тоді вийшов Господь перед тобою, щоб побити филистимський та́бір“.
25 ൨൫ യഹോവ കല്പിച്ചതുപോലെ ദാവീദ് ചെയ്തു, ഫെലിസ്ത്യരെ ഗേബമുതൽ ഗേസെർവരെ തോല്പിച്ചു.
І Давид зробив так, як наказав йому Господь, — і він побив филисти́млян від Ґеви аж туди, кудою йти до Ґезера.

< 2 ശമൂവേൽ 5 >