< 2 ശമൂവേൽ 23 >
1 ൧ ദാവീദിന്റെ അന്ത്യവാക്യങ്ങളാണിത്: “യിശ്ശായിപുത്രൻ ദാവീദ് ചൊല്ലുന്നു; ഔന്നത്യം പ്രാപിച്ച പുരുഷൻ ചൊല്ലുന്നു; യാക്കോബിൻ ദൈവത്താൽ അഭിഷിക്തൻ, യിസ്രായേലിൻ മധുരഗായകൻ തന്നെ.
És ezek Dávid utolsó szavai. Úgymond Dávid, Jisáj fia, úgymond a magasra emelt férfiú, fölkentje Jákób Istenének, kedves dalosa Izraelnek.
2 ൨ യഹോവയുടെ ആത്മാവ് എന്നിലൂടെ സംസാരിക്കുന്നു; അവിടുത്തെ വചനം എന്റെ നാവിന്മേൽ ഇരിക്കുന്നു.
Az Örökkévaló szelleme szólt bennem, s az ő szava nyelvemen van.
3 ൩ യിസ്രായേലിന്റെ ദൈവം കല്പിച്ചു; യിസ്രായേലിൻ പാറ എന്നോട് അരുളിച്ചെയ്തു: ‘മനുഷ്യരെ നീതിമാനായി ഭരിക്കുന്നവൻ,
Mondta Izrael Istene, nekem szólt Izrael sziklája: Aki embereken uralkodik igazként, aki uralkodik istenfélelemmel,
4 ൪ ദൈവഭയത്തോടെ വാഴുന്നവൻ, മേഘമില്ലാത്ത പ്രഭാതകാലത്ത് സുര്യോദയത്തിങ്കലെ പ്രകാശത്തിനു തുല്യൻ; മഴയ്ക്കു ശേഷം സൂര്യകാന്തിയാൽ ഭൂമിയിൽ മുളയ്ക്കുന്ന ഇളമ്പുല്ലിനു തുല്യൻ.’
mint reggelnek virradása, midőn felsüt a nap, mint reggel felhők nélkül, midőn fénytől, esőtől pázsit kel a földből.
5 ൫ ദൈവസന്നിധിയിൽ എന്റെ ഗൃഹം അതുപോലെയല്ലയോ? അവിടുന്ന് എന്നോട് ഒരു ശാശ്വതനിയമം ചെയ്തുവല്ലോ: അത് എല്ലാറ്റിലും സ്ഥാപിതവും സ്ഥിരവുമായിരിക്കുന്നു. അവിടുന്ന് എനിക്ക് സകലരക്ഷയും വാഞ്ഛയും വർദ്ധിപ്പിക്കുകയില്ലയോ?
Nem olyan-e az én házam Isten előtt? Bizony örök szövetséget szerzett velem, mindenestől rendezettet és őrzöttet; mert minden üdvömet és minden kívánságot, nemde ő sarjasztja?
6 ൬ എന്നാൽ സകലനീചന്മാരും വലിച്ചെറിയപ്പെടുന്ന മുള്ളുപോലെ ആകുന്നു അവയെ കൈകൊണ്ട് എടുക്കാവതല്ലല്ലോ.
De az alávalók mint ellökött tüske, mindannyian, mert azt kézzel nem foghatják.
7 ൭ അവയെ തൊടുവാൻ തുനിയുന്നവൻ ഇരിമ്പും കുന്തപ്പിടിയും പിടിച്ചിരിക്കണം; അവയെ അവ കിടക്കുന്നേടത്തു തന്നെ തീ വെച്ചു ചുട്ടുകളയണം”.
Ember, ki hozzájuk nyúl, teljesen fegyverkezik vassal és dárdanyéllel; tűzben kell azokat elégetni azon helyen.
8 ൮ ദാവീദിന് ഉണ്ടായിരുന്ന വീരന്മാരുടെ പേരുകളാണിത്: തഹ്കെമോന്യൻ യോശേബ്-ബശ്ശേബെത്ത്; അവൻ നായകന്മാരിൽ തലവൻ; എണ്ണൂറുപേരെ ഒരേ സമയത്ത് ആക്രമിച്ചു കൊന്ന എസ്ന്യൻ അദീനോ ഇവൻ തന്നെ.
Ezek Dávid vitézeinek nevei: Az ülésben elölülő, Tachkemóni, a harcosok feje ő, az ecni Adínó, nyolczszáz elesett mellett állt egyszerre.
9 ൯ അവന്റെ ശേഷം ഒരു അഹോഹ്യന്റെ മകനായ ദോദായിയുടെ മകൻ എലെയാസാർ; അവൻ ഫെലിസ്ത്യർ യുദ്ധത്തിന് കൂടിയിരുന്ന സ്ഥലത്തുനിന്ന് യിസ്രായേല്യർ പൊയ്ക്കളഞ്ഞപ്പോൾ ദാവീദിനോടുകൂടി നിന്നു ഫെലിസ്ത്യരെ വെല്ലുവിളിച്ച മൂന്നു വീരന്മാരിൽ ഒരുത്തൻ ആയിരുന്നു.
Utána Eleázár, Dódó fia, Achóchi fia; a három vitéz közül volt Dáviddal, mikor elszántan küzdöttek a filiszteusok ellen, kik odagyűltek harcra és elhúzódtak Izrael emberei:
10 ൧൦ അവൻ എഴുന്നേറ്റ് കൈതളർന്ന് വാളോട് പറ്റിപ്പോകുംവരെ ഫെലിസ്ത്യരെ വെട്ടി; അന്ന് യഹോവ വലിയ ഒരു ജയം നല്കി; കൊള്ളയിടുവാൻ മാത്രമേ പടജ്ജനം അവന്റെ അടുക്കൽ മടങ്ങിവന്നുള്ളു.
ő fölkelt és verte a filiszteusokat, míg keze ki nem fáradt és keze hozzá nem ragadt a kardhoz; és szerzett az Örökkévaló ama napon nagy győzelmet, a nép pedig visszament utána, csak kifosztásra.
11 ൧൧ അവന്റശേഷം ഹാരാര്യനായ ആഗേയുടെ മകനായ ശമ്മാ; ഒരിക്കൽ ചെറുപയർ ഉള്ള ഒരു വയലിൽ കവൎച്ചെക്കു ഫെലിസ്ത്യർ കൂടിവന്നപ്പോൾ ജനം ഫെലിസ്ത്യരുടെ മുമ്പിൽനിന്ന് ഓടിപ്പോയി.
Utána Samma, Ágé fia, a Hárárbeli; összegyűltek a filiszteusok csapatba, és volt ott egy telek mező tele lencsével, és a nép megfutamodott a filiszteusok elől.
12 ൧൨ അവൻ വയലിന്റെ നടുവിൽനിന്നു അതിനെ കാത്തു ഫെലിസ്ത്യരെ വെട്ടി. അങ്ങനെ യഹോവ വലിയ ഒരു ജയം നല്കി.
Odaállt a telek közepére, megmentette azt és megverte a filiszteusokat; és szerzett az Örökkévaló nagy győzelmet.
13 ൧൩ മുപ്പത് നായകന്മാരിൽ മൂന്നുപേർ കൊയ്ത്തുകാലത്ത് അദുല്ലാംഗുഹയിൽ ദാവീദിന്റെ അടുക്കൽ ചെന്നു; ഫെലിസ്ത്യരുടെ സൈന്യം രെഫയീം താഴ്വരയിൽ പാളയമിറങ്ങിയിരുന്നു.
Lementek egyszer hárman a harminc főbb vitéz közül és elérkeztek aratáskor Dávidhoz Adullám barlangjába; a filiszteusok csapatja pedig táborozott Refáim völgyében,
14 ൧൪ അന്ന് ദാവീദ് കോട്ടയിൽ ആയിരുന്നു; ഫെലിസ്ത്യർക്ക് ബേത്ത്-ലേഹേമിൽ അക്കാലത്ത് ഒരു കാവൽപട്ടാളം ഉണ്ടായിരുന്നു.
Dávid akkor a hegyvárban volt, a filiszteusok őrse pedig akkor Bét-Léchemben volt.
15 ൧൫ “ബേത്ത്-ലേഹേം പട്ടണവാതില്‍ക്കലെ കിണറ്റിൽനിന്നു വെള്ളം എനിക്ക് കുടിക്കുവാൻ ആര് കൊണ്ടുവന്നു തരും” എന്ന് ദാവീദ് വാഞ്ഛയോടെ പറഞ്ഞു.
És kívánkozott Dávid és mondta: Ki ad nekem vizet innom Bét-Léchem kútjából, mely a kapuban van?
16 ൧൬ അപ്പോൾ ആ മൂന്നു വീരന്മാരും ഫെലിസ്ത്യരുടെ പാളയത്തിൽകൂടി കടന്നുചെന്ന് ബേത്ത്-ലേഹേം പട്ടണവാതില്‍ക്കലെ കിണറ്റിൽനിന്നു വെള്ളംകോരി ദാവീദിന്റെ അടുക്കൽ കൊണ്ടുവന്നു; എന്നാൽ അവൻ അത് കുടിക്കുവാൻ മനസ്സില്ലാതെ യഹോവയ്ക്കു നിവേദിച്ച് ഒഴിച്ചു:
Erre áttört a három vitéz a filiszteusok táborán és vizet merítettek Bét-Léchem kútjából, mely a kapuban van, vették és elhozták Dávidhoz; de nem akarta meginni, hanem kiöntötte azt az Örökkévalónak.
17 ൧൭ “യഹോവേ, അവരുടെ പ്രാണനെ ഉപേക്ഷിച്ചുപോയ പുരുഷന്മാരുടെ രക്തം ഞാൻ കുടിക്കുകയോ? ഇത് ചെയ്യുവാൻ എനിക്ക് ഇടയാകരുതേ” എന്നു പറഞ്ഞു; അത് കുടിക്കുവാൻ അവന് മനസ്സില്ലായിരുന്നു. ഇതാകുന്നു ഈ മൂന്നു വീരന്മാർ ചെയ്തത്.
Így szólt: Távol legyen tőlem, Örökkévaló, hogy ezt cselekedjem; azon férfiaknak vérét igyam-e, kik életük veszélyével mentek? És nem akarta meginni. Ezeket tette a három vitéz.
18 ൧൮ യോവാബിന്റെ സഹോദരനും സെരൂയയുടെ മകനുമായ അബീശായി മൂന്നുപേരിൽ പ്രധാനി ആയിരുന്നു. അവൻ തന്റെ കുന്തം മുന്നൂറുപേരുടെ നേരെ ഓങ്ങി, അവരെ കൊന്നു; അതുകൊണ്ട് അവൻ മൂന്നുപേരിൽവച്ച് കീർത്തി പ്രാപിച്ചു.
Abisáj pedig, Jóábnak, Czerúja fiának, a testvére – ő a harmincoknak feje, és ő forgatta dárdáját háromszáz elesett fölött; s neki neve volt a harmincok közt.
19 ൧൯ ആ മൂന്നുപേരിൽ അബീശായി അല്ലേ മാനം ഏറിയവൻ? അതുകൊണ്ട് അവൻ അവർക്ക് തലവനായിത്തീർന്നു. എങ്കിലും അവൻ ആദ്യത്തെ മൂന്നുപേരോളം വരുകയില്ല.
A harmincoknál bizony kiválóbb volt és vezérük lett, de a hárommal föl nem ért.
20 ൨൦ കബ്സേലിൽ ഒരു പരാക്രമശാലിയുടെ മകനായ യെഹോയാദയുടെ മകൻ ബെനായാവും വീര്യപ്രവൃത്തികൾ ചെയ്തു; അവൻ മോവാബിലെ സിംഹതുല്യരും അരിയേലിന്റെ പുത്രന്മാരുമായ രണ്ട് വീരന്മാരെ കൊന്നതുകൂടാതെ മഞ്ഞുകാലത്ത് ഒരു ഗുഹയിൽ ചെന്ന് ഒരു സിംഹത്തെയും കൊന്നു.
Benájáhú, Jehójádá fia, derék ember, tettekben nagy, Kabczeélból; ő verte meg Móáb két hősét és ugyanő ment le és verte meg az oroszlánt a veremben a hóesés napján.
21 ൨൧ അവൻ കോമളനായ ഒരു മിസ്രയീമ്യനെയും സംഹരിച്ചു; മിസ്രയീമ്യന്റെ കയ്യിൽ ഒരു കുന്തം ഉണ്ടായിരുന്നു; എന്നാൽ അവൻ ഒരു വടിയുംകൊണ്ട് അവന്റെ അടുക്കൽ ചെന്നു മിസ്രയീമ്യന്റെ കയ്യിൽനിന്നും കുന്തം പിടിച്ചുപറിച്ചു കുന്തംകൊണ്ട് അവനെ കൊന്നു.
Ugyanő vert meg egy feltünő termetű egyiptomi embert, az egyiptominak kezében dárda volt, ő meg lement hozzá pálcával; kiragadta a dárdát az egyiptominak kezéből és megölte őt saját dárdájával.
22 ൨൨ ഇത് യെഹോയാദയുടെ മകനായ ബെനായാവ് ചെയ്തു, മൂന്നു വീരന്മാരിൽ കീർത്തി പ്രാപിച്ചു.
Ezeket tette Benájáhú, Jehójádá fia; neki neve volt a vitézek, a harmincok közt.
23 ൨൩ അവൻ മുപ്പതുപേരിൽ മാനമേറിയവനായിരുന്നു എങ്കിലും ആദ്യത്തെ മൂന്നുപേരോളം വരുകയില്ല. ദാവീദ് അവനെ തന്റെ അംഗരക്ഷകരുടെ നായകനാക്കി.
A harmincoknál kiválóbb, de a hárommal föl nem ért; és tette őt Dávid a szolgálatához.
24 ൨൪ യോവാബിന്റെ സഹോദരനായ അസാഹേൽ മുപ്പതുപേരിൽ ഒരുത്തൻ ആയിരുന്നു; അവർ ആരെന്നാൽ: ബേത്ത്-ലേഹേമ്യനായ ദോദോവിന്റെ മകൻ എൽഹാനാൻ, ഹരോദ്യൻ ശമ്മാ, ഹരോദ്യൻ എലീക്കാ,
Aszáél, Jóáb testvére a harminc közt; Elchánán, Dódó fia, Bét-Léchemből.
25 ൨൫ പൽത്യൻ ഹേലെസ്, തെക്കോവ്യനായ ഇക്കേശിന്റെ മകൻ ഈരാ,
A Charódbeli Samma; a Charódbeli Elíká.
26 ൨൬ അനഥോത്യൻ അബീയേസെർ, ഹൂശാത്യൻ മെബുന്നായി, അഹോഹ്യൻ സൽമോൻ,
A Péletbeli Chélecz; a Tekóabeli Íra, Ikkés fia.
27 ൨൭ നെത്തോഫാത്യൻ മഹരായി,
Az Anátótbeli Abíézer; a Chúsabeli Mebunnáj.
28 ൨൮ നെതോഫാത്യനായ ബാനയുടെ മകൻ ഹേലെബ്,
Az Achóachbeli Czalmón; a Netófabeli Máharáj.
29 ൨൯ ബെന്യാമീന്യരുടെ ഗിബെയയിൽനിന്നുള്ള രീബായിയുടെ മകൻ ഇത്ഥായി,
A Netófabeli Chéleb, Báana fia; Ittaj, Ríbaj fia, a Benjáminbéli Gibeából.
30 ൩൦ പിരാഥോന്യൻ ബെനായ്യാവ്,
A Pirátonbeli Benájaíhú; Chiddáj, Gáas völgyeiből.
31 ൩൧ നഹലേഗാശ് അരുവികളിൽനിന്ന് ഹിദ്ദായി, അർബാത്യൻ അബീ-അല്ബോൻ, ബർഹൂമ്യൻ അസ്മാവെത്ത്,
Az Arábabeli Abí-Albón; a Barchúmbeli Azmávet.
32 ൩൨ ശാൽബോന്യൻ എല്യഹ്ബാ, യാശേന്റെ പുത്രന്മാർ:
A Sáalbónbeli Eljáchba; Jásén fiai: Jónátán.
33 ൩൩ യോനാഥാൻ, ഹാരാര്യൻ ശമ്മ, അരാര്യനായ ശാരാരിന്റെ മകൻ അഹീരാം,
Harárbeli Samma; az Arárbeli Achíám, Sárár fia.
34 ൩൪ മയഖാത്യന്റെ മകനായ അഹശ്ബായിയുടെ മകൻ എലീഫേലെത്, ഗീലോന്യനായ അഹീഥോഫെലിന്റെ മകൻ എലീയാം,
A Máakhabeli Elífélet Achaszbáj fia; a Gílóbeli Eliám Aehítófel fia.
35 ൩൫ കർമ്മേല്യൻ ഹെസ്രോ, അർബ്യൻ പാറായി,
A Karmelbeli Checzráj; az Érebbeli Páaráj.
36 ൩൬ സോബക്കാരനായ നാഥാന്റെ മകൻ യിഗാൽ,
Jigeál, Nátán fia, Czóbából; a Gádbeli Báni.
37 ൩൭ ഗാദ്യൻ ബാനി, സെരൂയയുടെ മകനായ യോവാബിന്റെ ആയുധവാഹകന്മാരായ അമ്മോന്യൻ സേലെക്ക്, ബെരോയോത്യൻ നഹരായി.
Az ammóni Czélek; a Beérótbeli Nácharáj, Jóábnak Czerúja fiának fegyverhordója.
38 ൩൮ യിത്രീയൻ ഈരാ, യിത്രിയൻ ഗാരേബ്,
A Jéterbeli Íra; a Jéterbeli Gáréb.
39 ൩൯ ഹിത്യൻ ഊരീയാവ് ഇങ്ങനെ ആകെ മുപ്പത്തേഴുപേർ.
A chittita Úrija. Mindössze harminchét.