< 2 ശമൂവേൽ 18 >

1 അനന്തരം ദാവീദ് തന്നോടുകൂടെയുള്ള ജനത്തെ എണ്ണി നോക്കി; അവർക്ക് സഹസ്രാധിപന്മാരെയും ശതാധിപന്മാരെയും നിയമിച്ചു.
Đa-vít điểm dân sự đi theo mình, rồi đặt ở trước đầu chúng những trưởng của ngàn người, trưởng của trăm người.
2 ദാവീദ് ജനത്തിൽ മൂന്നിൽ ഒരു വിഭാഗത്തെ യോവാബിന്റെ അധീനത്തിലും മൂന്നിൽ ഒരു വിഭാഗത്തെ സെരൂയയുടെ മകനും യോവാബിന്റെ സഹോദരനും ആയ അബീശായിയുടെ അധീനത്തിലും മൂന്നിൽ ഒരു വിഭാഗത്തെ ഗിത്യനായ ഇത്ഥായിയുടെ അധീനത്തിലും അയച്ചു: ഞാനും നിങ്ങളോടുകൂടി വരും എന്ന് രാജാവ് ജനത്തോട് പറഞ്ഞു.
Người chia dân ra làm ba toán, khiến Giô-áp lãnh một toán, A-bi-sai, con của Xê-ru-gia, em của Giô-áp, lãnh một toán, còn Y-tai, người Gát, lãnh một toán. Đoạn, vua nói cùng dân sự rằng: Hẳn ta cũng sẽ đi ra với các ngươi.
3 എന്നാൽ ജനം: “നീ വരണ്ടാ; ഞങ്ങൾ തോറ്റോടിയാൽ ഞങ്ങളുടെ കാര്യം ആരും ഗണ്യമാക്കുകയില്ല; ഞങ്ങളിൽ പകുതിപേർ കൊല്ലപ്പെട്ടു എന്നുവന്നാലും അതാരും ഗണ്യമാക്കുകയില്ല; നീയോ ഞങ്ങളിൽ പതിനായിരം പേർക്ക് തുല്യൻ. ആകയാൽ നീ പട്ടണത്തിൽ ഇരുന്നുകൊണ്ട് ഞങ്ങൾക്ക് സഹായം ചെയ്യുന്നത് നല്ലത്” എന്നു പറഞ്ഞു.
Nhưng dân sự thưa rằng: Vua chớ đến, vì nếu chúng tôi chạy trốn, thù nghịch sẽ không lấy làm hệ trọng gì, và dẫu đến đỗi phân nửa chúng tôi có chết đi, thì chúng nó cũng không chú ý đến; còn vua, vua bằng một vạn chúng tôi. Vậy thà vua ở trong thành chực sẵn tiếp cứu chúng tôi thì hơn.
4 രാജാവ് അവരോട്: “നിങ്ങൾക്ക് ഉത്തമം എന്നു തോന്നുന്നത് ഞാൻ ചെയ്യാം” എന്നു പറഞ്ഞു. പിന്നെ രാജാവ് പടിവാതില്ക്കൽ നിന്നു; ജനങ്ങൾ നൂറുനൂറായും ആയിരം ആയിരമായും പുറപ്പെട്ടു.
Vua tiếp rằng: Ta sẽ làm điều chi các ngươi lấy làm phải. Vậy, người đứng tại cửa thành trong khi dân sự kéo đi từng toán trăm và ngàn.
5 “എന്നെ ഓർത്ത് അബ്ശാലോംകുമാരനോട് കനിവോടെ പെരുമാറുവിൻ” എന്ന് രാജാവ് യോവാബിനോടും അബീശായിയോടും ഇത്ഥായിയോടും കല്പിച്ചു. രാജാവ് സൈന്യാധിപന്മാരോട് അബ്ശാലോമിനെക്കുറിച്ച് കല്പിക്കുമ്പോൾ ജനമെല്ലാം കേട്ടു.
Vua truyền lịnh nầy cho Giô-áp, A-bi-sai, và Y-tai mà rằng: Hãy vì cớ ta dong cho Aùp-sa-lôm trai trẻ. Cả dân đều nghe lời vua căn dặn cho các trưởng vì Aùp-sa-lôn.
6 പിന്നെ ജനം പടക്കളത്തിലേക്ക് യിസ്രായേലിന്റെ നേരെ പുറപ്പെട്ടു; എഫ്രയീംവനത്തിൽവച്ച് യുദ്ധം ഉണ്ടായി.
Dân sự kéo ra đồng, đón quân Y-sơ-ra-ên, giao chiến tại trong rừng Eùp-ra-im.
7 യിസ്രായേൽജനം ദാവീദിന്റെ പടയാളികളോട് തോറ്റു. അന്ന് അവിടെ ഒരു മഹാസംഹാരം നടന്നു ഇരുപതിനായിരംപേർ കൊല്ലപ്പെട്ടു.
Đạo quân Y-sơ-ra-ên bị các tôi tớ của Đa-vít đánh bại; thật ấy là một trận thua lớn, trong ngày đó chết mất hai vạn người.
8 യുദ്ധം ആ ദേശത്ത് എല്ലായിടവും പരന്നു; അന്ന് വാളിന് ഇരയായതിലും അധികംപേർ വനത്തിനിരയായ്തീർന്നു.
Chiến tranh lan khắp miền, và trong ngày đó có nhiều người chết mất trong rừng hơn là chết ở dưới lưỡi gươm.
9 അബ്ശാലോം ദാവീദിന്റെ പടയാളികൾക്ക് എതിർപെട്ടു; അബ്ശാലോം കോവർകഴുതപ്പുറത്ത് ഓടിച്ചുപോകുമ്പോൾ കോവർകഴുത ഘനമുള്ള കൊമ്പുകൾ തിങ്ങിനില്ക്കുന്ന ഒരു വലിയ കരുവേലകത്തിൻ കീഴിലൂടെ പോയി; അവന്റെ തലമുടി കരുവേലകത്തിൽ ഉടക്കിയിട്ട് അവൻ ആകാശത്തിനും ഭൂമിക്കും മദ്ധ്യേ തൂങ്ങി; അവന്റെ കീഴിൽനിന്ന് കോവർകഴുത ഓടിപ്പോയി.
Các tôi tớ của Đa-vít gặp Aùp-sa-lôm cỡi một con la; con la lủi vào dưới nhành xỏ rế của cây thông lớn, đầu Aùp-sa-lôm phải vướng trong nhành, và người bị treo giữa khoảng trời đất; còn con la chở người thì thoát đi khỏi.
10 ൧൦ ഒരുത്തൻ അത് കണ്ടിട്ട്: “അബ്ശാലോം ഒരു കരുവേലകത്തിൽ തൂങ്ങിക്കിടക്കുന്നത് ഞാൻ കണ്ടു” എന്ന് യോവാബിനോട് അറിയിച്ചു.
Có người thấy điều đó, đến nói cùng Giô-áp rằng: Tôi đã thấy Aùp-sa-lôm bị treo trên cây thông.
11 ൧൧ യോവാബ് തന്നെ അറിയിച്ചവനോട്: “നീ അവനെ കണ്ടിട്ട് അവിടെവച്ചുതന്നെ വെട്ടിക്കളയാഞ്ഞത് എന്ത്? ഞാൻ നിനക്ക് പത്തുശേക്കെൽ വെള്ളിയും ഒരു അരക്കച്ചയും തരുമായിരുന്നുവല്ലോ” എന്നു പറഞ്ഞു.
Giô-áp đáp cùng người rằng: Chi! ngươi có thấy hắn ư? Vậy sao chẳng giết hắn tại chỗ đi? Nhược bằng có giết, ta sẵn lòng thưởng ngươi mười miếng bạc và một cái đai lưng.
12 ൧൨ അവൻ യോവാബിനോട് പറഞ്ഞത്: “ആയിരം ശേക്കെൽ വെള്ളി എനിക്ക് തന്നാലും ഞാൻ രാജകുമാരന്റെ നേരെ കൈ ഉയർത്തുകയില്ല; ‘അബ്ശാലോംകുമാരനെ ആരും തൊടാതിരിക്കുവാൻ സൂക്ഷിച്ചുകൊള്ളുവിൻ’ എന്ന് രാജാവ് നിന്നോടും അബീശായിയോടും ഇത്ഥായിയോടും ഞങ്ങൾ കേൾക്കെയല്ലോ കല്പിച്ചത്.
Nhưng người ấy thưa rằng: Dẫu tôi nắm trong tay một ngàn miếng bạc, cũng chẳng dám tra tay vào vương tử; vì chúng tôi có nghe vua biểu dặn ông, A-bi-sai và Y-tai rằng: Khá giữ lấy, chớ đụng đến chàng Aùp-sa-lôm trai trẻ.
13 ൧൩ അല്ല, ഞാൻ അവന്റെ പ്രാണനെ ദ്രോഹിച്ചിരുന്നെങ്കിൽ - രാജാവിന് ഒന്നും മറവായിരിക്കയില്ലല്ലോ - നീ തന്നെ എനിക്ക് എതിരെ നില്‍ക്കുമായിരുന്നു”.
Vả lại, nếu tôi lấy lòng bất trung mà giết người, thì chẳng có thể nào giấu được vua; chắc chính ông làm người cáo tôi.
14 ൧൪ എന്നാൽ യോവാബ്: “ഞാൻ ഇങ്ങനെ നിന്നോട് സംസാരിച്ച് സമയം കളയുകയില്ല” എന്നു പറഞ്ഞ് മൂന്നു കുന്തം കയ്യിൽ എടുത്ത് അബ്ശാലോം കരുവേലകത്തിൽ ജീവനോടെ തൂങ്ങിക്കിടക്കുമ്പോൾ തന്നെ അവയെ അവന്റെ നെഞ്ചിനകത്ത് കുത്തിക്കടത്തി.
Giô-áp đáp: Ta chẳng thèm nán ở đây mà nghe ngươi. Người bèn lấy ba cây giáo đâm vào trái tim của Aùp-sa-lôm, đang còn sống ở giữa cây thông.
15 ൧൫ യോവാബിന്റെ ആയുധവാഹകന്മാരായ പത്തു യുവാക്കന്മാർ ചുറ്റും നിന്ന് അബ്ശാലോമിനെ അടിച്ചുകൊന്നു.
Đoạn mười kẻ trai trẻ vác binh khí của Giô-áp, vây quanh Aùp-sa-lôm, đánh và giết người đi.
16 ൧൬ പിന്നെ യോവാബ് കാഹളം ഊതി; യോവാബ് ജനത്തെ വിലക്കിയതുകൊണ്ട് അവർ യിസ്രായേലിനെ പിന്തുടരുന്നതിൽ നിന്ന് പിൻവാങ്ങി.
Kế đó Giô-áp thổi kèn, dân sự thôi đuổi theo quân Y-sơ-ra-ên, bởi vì Giô-áp cản chúng.
17 ൧൭ അബ്ശാലോമിനെ അവർ എടുത്ത് വനത്തിൽ ഒരു വലിയ കുഴിയിൽ ഇട്ടു; അവന്റെമേൽ ഏറ്റവും വലിയ ഒരു കല്ക്കൂമ്പാരം കൂട്ടി; യിസ്രായേലൊക്കെയും അവനവന്റെ വീട്ടിലേക്ക് ഓടിപ്പോയി.
Người ta lấy thây Aùp-sa-lôm, ném vào trong một cái hố lớn ở giữa rừng, rồi chất đá lên trên người thành một đống lớn. Hết thảy mọi người Y-sơ-ra-ên đều chạy trốn về trại mình.
18 ൧൮ അബ്ശാലോം ജീവനോടിരുന്ന സമയം: “എന്റെ പേര് നിലനിർത്തേണ്ടതിന് എനിക്ക് ഒരു മകൻ ഇല്ലല്ലോ” എന്നു പറഞ്ഞ്, രാജാവിൻ താഴ്വരയിലെ ഒരു തൂൺ എടുത്തു നാട്ടി അതിന് തന്റെ പേര് വിളിച്ചിരുന്നു; അതിന് ഇന്നുവരെ അബ്ശാലോമിന്റെ സ്മാരകം എന്നു പറഞ്ഞുവരുന്നു.
Aùp-sa-lôm lúc còn sống có sai dựng một cái bia ở trong trũng vua; vì người nói rằng: Ta không có con trai đặng lưu danh ta. Rồi người lấy danh mình đặt cho cái bia đó; đến ngày nay người ta hãy còn gọi là bia Aùp-sa-lôm.
19 ൧൯ പിന്നീട് സാദോക്കിന്റെ മകനായ അഹീമാസ്: “ഞാൻ ഓടിച്ചെന്ന് രാജാവിനോട്, യഹോവ അവനുവേണ്ടി ശത്രുക്കളോട് പ്രതികാരം ചെയ്തിരിക്കുന്നു എന്ന സദ്വർത്തമാനം അറിയിക്കട്ടെ” എന്നു പറഞ്ഞു.
A-hi-mát, con trai của Xa-đốc, nói cùng Giô-áp rằng: Xin cho phép tôi chạy đem cho vua tin lành nầy rằng Đức Giê-hô-va đã xử công bình và giải cứu người khỏi kẻ thù nghịch mình.
20 ൨൦ യോവാബ് അവനോട്: “വാർത്ത നീ ഇന്ന് അറിയിക്കരുത്; മറ്റൊരു ദിവസം വാർത്ത അറിയിക്കാം; രാജകുമാരൻ മരിച്ചതുകൊണ്ട് നീ ഇന്ന് ഒരു വാർത്തയും കൊണ്ടുപോകരുത്” എന്നു പറഞ്ഞു.
Giô-áp đáp: Ngày nay ngươi sẽ chẳng làm kẻ đem tin lành, một ngày khác ngươi sẽ làm; ngày nay cái tin chẳng được lành, vì vương tử đã chết.
21 ൨൧ പിന്നെ യോവാബ് കൂശ്യനോട്: “നീ കണ്ടത് രാജാവിനെ ചെന്ന് അറിയിക്കുക” എന്നു പറഞ്ഞു. കൂശ്യൻ യോവാബിനെ വണങ്ങി ഓടി. സാദോക്കിന്റെ മകനായ അഹീമാസ് പിന്നെയും യോവാബിനോട്: “എന്തുതന്നെ സംഭവിച്ചാലും, ഞാനും കൂശ്യന്റെ പിന്നാലെ ഓടട്ടെ” എന്നു പറഞ്ഞു.
Giô-áp bèn nói cùng Cu-si rằng: Hãy đi thuật cho vua điều ngươi đã thấy. Cu-si lạy Giô-áp, rồi chạy đi.
22 ൨൨ അതിന് യോവാബ്: “എന്റെ മകനേ, നീ എന്തിന് ഓടുന്നു? നിനക്ക് പ്രതിഫലം കിട്ടുകയില്ലല്ലോ” എന്നു പറഞ്ഞു.
A-hi-mát, con trai của Xa-đốc, lại nói cùng Giô-áp rằng: Mặc dầu xảy đến điều chi, hãy để cho tôi chạy theo sau Cu-si. Giô-áp tiếp: Hỡi con, cớ sao con muốn chạy đi? Việc báo tin nầy sẽ chẳng thưởng gì cho con.
23 ൨൩ അവൻ പിന്നെയും: “എന്തുതന്നെ സംഭവിച്ചാലും ഞാൻ ഓടും” എന്നു പറഞ്ഞതിന്: “എന്നാൽ ഓടിക്കൊള്ളുക” എന്ന് യോവാബ് പറഞ്ഞു. അങ്ങനെ അഹീമാസ് സമഭൂമിവഴിയായി ഓടി കൂശ്യനെ പിന്നിലാക്കി.
Người thưa: Mặc dầu, tôi muốn chạy đi. Giô-áp nói cùng người rằng: Hãy chạy đi. Vậy, A-hi-mát chạy qua đồng bằng và bươn tới trước Cu-si.
24 ൨൪ എന്നാൽ ദാവീദ് രണ്ടു പടിവാതിലിനും മദ്ധ്യത്തിൽ ഇരിക്കുകയായിരുന്നു. കാവല്ക്കാരൻ പടിവാതിലിനു മീതെ മതിലിന്റെ മുകളിൽ കയറി തല ഉയർത്തിനോക്കി ഒരുവൻ തനിയെ ഓടിവരുന്നത് കണ്ടു.
Đa-vít ngồi ở giữa hai cái cửa thành. Còn quân canh trèo lên đỉnh lầu cửa thành, ở trên vách tường, ngước mắt lên, nhìn thấy có một người chạy ên.
25 ൨൫ കാവല്ക്കാരൻ രാജാവിനോട് വിളിച്ച് അറിയിച്ചു. “അവൻ ഏകൻ എങ്കിൽ സദ്വര്‍ത്തമാനം കൊണ്ടാകുന്നു വരുന്നത്” എന്ന് രാജാവ് പറഞ്ഞു.
Quân canh la lên, và tâu cho vua biết. Vua nói: Nếu hắn một mình, chắc đem tin lành. Người chạy mãi và đi đến gần.
26 ൨൬ അവൻ വേഗത്തിൽ നടന്നടുത്തു. പിന്നെ കാവല്ക്കാരൻ മറ്റൊരുവൻ ഓടിവരുന്നത് കണ്ടു; കാവല്ക്കാരൻ വാതിൽ സൂക്ഷിക്കുന്നവനോട്: “ഇതാ, പിന്നെയും ഒരു ആൾ തനിച്ച് ഓടി വരുന്നു” എന്നു വിളിച്ചു പറഞ്ഞു. “അവനും സദ്വര്‍ത്തമാനം കൊണ്ടുവരുന്നു” എന്ന് രാജാവ് പറഞ്ഞു.
Đoạn quân canh thấy một người khác cũng chạy, bèn la với người giữ cửa mà rằng: Kìa lại có một người chạy ên. Vua nói: Hắn cũng đem tin lành.
27 ൨൭ “ഒന്നാമത്തവന്റെ ഓട്ടം സാദോക്കിന്റെ മകനായ അഹീമാസിന്റെ ഓട്ടംപോലെ എനിക്ക് തോന്നുന്നു” എന്ന് കാവല്ക്കാരൻ പറഞ്ഞു. അതിന് രാജാവ്: “അവൻ നല്ലവൻ; നല്ലവാർത്ത കൊണ്ടുവരുന്നു” എന്നു പറഞ്ഞു.
Quân canh tiếp: Thấy người chạy đầu, giống dạng A-hi-mát, con trai của Xa-đốc. Vua nói: Aáy là một người tử tế, người chắc đem tin lành.
28 ൨൮ അഹീമാസ് രാജാവിനോട്: “എല്ലാം ശുഭമാണ്” എന്നു വിളിച്ചു പറഞ്ഞു രാജാവിന്റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു: “എന്റെ യജമാനനായ രാജാവിന്റെ നേരെ കൈ ഉയർത്തിയവരെ ഏല്പിച്ചുതന്ന നിന്റെ ദൈവമായ യഹോവ സ്തുതിക്കപ്പെട്ടവൻ” എന്നു പറഞ്ഞു.
A-hi-mát bèn kêu lên và tâu cùng vua rằng: Mọi sự may mắn! Rồi người sấp mình xuống trước mặt vua, và tâu rằng: Ngợi khen Đức Giê-hô-va Đức Chúa Trời của vua, vì Ngài đã giải cứu vua khỏi những kẻ đã phản nghịch cùng vua chúa tôi!
29 ൨൯ അപ്പോൾ രാജാവ്: “അബ്ശാലോംകുമാരൻ സുരക്ഷിതനായിരിക്കുന്നുവോ?” എന്നു ചോദിച്ചു. അതിന് അഹീമാസ്: “യോവാബ് രാജാവിന്റെ ഭൃത്യനെയും അടിയനെയും അയയ്ക്കുമ്പോൾ വലിയ ഒരു കലഹം കണ്ടു; എന്നാൽ അത് എന്തെന്ന് ഞാൻ അറിഞ്ഞില്ല” എന്നു പറഞ്ഞു.
Nhưng vua hỏi rằng: Chàng Aùp-sa-lôm trai trẻ được bình an vô hại chăng? A-hi-mát thưa rằng: Khi Giô-áp sai kẻ tôi tớ vua và chính tôi đi, thì tôi thấy có sự ồn ào dữ dội dấy lên; nhưng tôi chẳng biết là chi.
30 ൩൦ “നീ അവിടെ മാറി നില്ക്കുക” എന്ന് രാജാവ് പറഞ്ഞു. അവൻ മാറിനിന്നു.
Vua phán cùng người rằng: Hãy lui ra và đứng tại đó. Người bèn lui ra và chờ.
31 ൩൧ ഉടനെ കൂശ്യൻ വന്നു: “എന്റെ യജമാനനായ രാജാവിന് ഇതാ നല്ല വർത്തമാനം; നിനക്കെതിരെ എഴുന്നേറ്റ എല്ലാവരോടും യഹോവ ഇന്ന് നിനക്കുവേണ്ടി പ്രതികാരം ചെയ്തിരിക്കുന്നു” എന്ന് കൂശ്യൻ പറഞ്ഞു.
Cu-si bèn đến, và tâu rằng: Nầy là một tin lành cho vua chúa tôi. Ngày nay Đức Giê-hô-va đã xử công bình cho vua và giải cứu vua khỏi các kẻ dấy lên phản nghịch cùng vua.
32 ൩൨ അപ്പോൾ രാജാവ് കൂശ്യനോട്: “അബ്ശാലോംകുമാരൻ സുരക്ഷിതനായിരിക്കുന്നുവോ?” എന്നു ചോദിച്ചു. അതിന് കൂശ്യൻ: “എന്റെ യജമാനനായ രാജാവിന്റെ ശത്രുക്കളും അങ്ങയ്ക്കെതിരെ ദോഷം ചെയ്യുവാൻ എഴുന്നേല്ക്കുന്ന എല്ലാവരും ആ കുമാരനെപ്പോലെ ആകട്ടെ” എന്നു പറഞ്ഞു.
Vua nói cùng Cu-si rằng: Chàng Aùp-sa-lôm trai trẻ được bình an vô hại chăng? Cu-si đáp: Nguyện các kẻ thù nghịch vua chúa tôi, và hết thảy những người nào phản nghịch đặng hại vua, bị đồng số phận với người trai trẻ ấy!
33 ൩൩ ഉടനെ രാജാവ് നടുങ്ങി നഗര മതിലിനു മുകളിലുള്ള മുറിയിൽ കയറി: “എന്റെ മകനേ, അബ്ശാലോമേ, എന്റെ മകനേ, എന്റെ മകനേ, അബ്ശാലോമേ, ഞാൻ നിനക്ക് പകരം മരിച്ചെങ്കിൽ കൊള്ളാമായിരുന്നു; അബ്ശാലോമേ, എന്റെ മകനേ, എന്റെ മകനേ!” എന്നിങ്ങനെ പറഞ്ഞു കരഞ്ഞുംകൊണ്ട് നടന്നു.
Vua rất cảm thương, bèn lên lầu cửa thành và khóc. Người vừa đi vừa nói rằng: Oâi, Aùp-sa-lôm, con trai ta! Aùp-sa-lôm, con trai ta! con trai ta! Ước chi chính ta chết thế cho con! Oâi, Aùp-sa-lôm! con trai ta! con trai ta!

< 2 ശമൂവേൽ 18 >