< 2 ശമൂവേൽ 18 >
1 ൧ അനന്തരം ദാവീദ് തന്നോടുകൂടെയുള്ള ജനത്തെ എണ്ണി നോക്കി; അവർക്ക് സഹസ്രാധിപന്മാരെയും ശതാധിപന്മാരെയും നിയമിച്ചു.
I prebroji David narod što bijaše s njim, i postavi im tisuænike i stotinike.
2 ൨ ദാവീദ് ജനത്തിൽ മൂന്നിൽ ഒരു വിഭാഗത്തെ യോവാബിന്റെ അധീനത്തിലും മൂന്നിൽ ഒരു വിഭാഗത്തെ സെരൂയയുടെ മകനും യോവാബിന്റെ സഹോദരനും ആയ അബീശായിയുടെ അധീനത്തിലും മൂന്നിൽ ഒരു വിഭാഗത്തെ ഗിത്യനായ ഇത്ഥായിയുടെ അധീനത്തിലും അയച്ചു: ഞാനും നിങ്ങളോടുകൂടി വരും എന്ന് രാജാവ് ജനത്തോട് പറഞ്ഞു.
I predade David treæinu naroda Joavu, i treæinu Avisaju sinu Serujinu bratu Joavovu, i treæinu Itaju Getejinu. Pa onda reèe car narodu: i ja æu iæi s vama.
3 ൩ എന്നാൽ ജനം: “നീ വരണ്ടാ; ഞങ്ങൾ തോറ്റോടിയാൽ ഞങ്ങളുടെ കാര്യം ആരും ഗണ്യമാക്കുകയില്ല; ഞങ്ങളിൽ പകുതിപേർ കൊല്ലപ്പെട്ടു എന്നുവന്നാലും അതാരും ഗണ്യമാക്കുകയില്ല; നീയോ ഞങ്ങളിൽ പതിനായിരം പേർക്ക് തുല്യൻ. ആകയാൽ നീ പട്ടണത്തിൽ ഇരുന്നുകൊണ്ട് ഞങ്ങൾക്ക് സഹായം ചെയ്യുന്നത് നല്ലത്” എന്നു പറഞ്ഞു.
Ali narod reèe: nemoj ti iæi; jer i da pobjegnemo, neæe mariti za to; ili da nas pola izgine, neæe mariti za to; jer si ti sam kao nas deset tisuæa, zato je bolje da nam iz grada pomažeš.
4 ൪ രാജാവ് അവരോട്: “നിങ്ങൾക്ക് ഉത്തമം എന്നു തോന്നുന്നത് ഞാൻ ചെയ്യാം” എന്നു പറഞ്ഞു. പിന്നെ രാജാവ് പടിവാതില്ക്കൽ നിന്നു; ജനങ്ങൾ നൂറുനൂറായും ആയിരം ആയിരമായും പുറപ്പെട്ടു.
A car im reèe: što vam se èini da je dobro uèiniæu. I car stade kod vrata, i sav narod izlažaše po sto i po tisuæu.
5 ൫ “എന്നെ ഓർത്ത് അബ്ശാലോംകുമാരനോട് കനിവോടെ പെരുമാറുവിൻ” എന്ന് രാജാവ് യോവാബിനോടും അബീശായിയോടും ഇത്ഥായിയോടും കല്പിച്ചു. രാജാവ് സൈന്യാധിപന്മാരോട് അബ്ശാലോമിനെക്കുറിച്ച് കല്പിക്കുമ്പോൾ ജനമെല്ലാം കേട്ടു.
I zapovjedi car Joavu i Avisaju i Itaju, i reèe: èuvajte mi dijete Avesaloma. I sav narod èu kako car zapovjedi svijem vojvodama za Avesaloma.
6 ൬ പിന്നെ ജനം പടക്കളത്തിലേക്ക് യിസ്രായേലിന്റെ നേരെ പുറപ്പെട്ടു; എഫ്രയീംവനത്തിൽവച്ച് യുദ്ധം ഉണ്ടായി.
I tako izide narod u polje pred Izrailja, i zametnu se boj u šumi Jefremovoj.
7 ൭ യിസ്രായേൽജനം ദാവീദിന്റെ പടയാളികളോട് തോറ്റു. അന്ന് അവിടെ ഒരു മഹാസംഹാരം നടന്നു ഇരുപതിനായിരംപേർ കൊല്ലപ്പെട്ടു.
Ondje razbiše narod Izrailjev sluge Davidove, i mnogo izgibe ondje u onaj dan, dvadeset tisuæa.
8 ൮ യുദ്ധം ആ ദേശത്ത് എല്ലായിടവും പരന്നു; അന്ന് വാളിന് ഇരയായതിലും അധികംപേർ വനത്തിനിരയായ്തീർന്നു.
Jer se boj raširi po svoj zemlji, i više proždrije naroda u onaj dan šuma nego što proždrije maè.
9 ൯ അബ്ശാലോം ദാവീദിന്റെ പടയാളികൾക്ക് എതിർപെട്ടു; അബ്ശാലോം കോവർകഴുതപ്പുറത്ത് ഓടിച്ചുപോകുമ്പോൾ കോവർകഴുത ഘനമുള്ള കൊമ്പുകൾ തിങ്ങിനില്ക്കുന്ന ഒരു വലിയ കരുവേലകത്തിൻ കീഴിലൂടെ പോയി; അവന്റെ തലമുടി കരുവേലകത്തിൽ ഉടക്കിയിട്ട് അവൻ ആകാശത്തിനും ഭൂമിക്കും മദ്ധ്യേ തൂങ്ങി; അവന്റെ കീഴിൽനിന്ന് കോവർകഴുത ഓടിപ്പോയി.
A Avesalom se sukobi sa slugama Davidovijem, i Avesalom jahaše na mazgi, i mazga naiðe pod granat veliki hrast, te on zape glavom za hrast i osta viseæi izmeðu neba i zemlje, a mazga ispod njega otrèa.
10 ൧൦ ഒരുത്തൻ അത് കണ്ടിട്ട്: “അബ്ശാലോം ഒരു കരുവേലകത്തിൽ തൂങ്ങിക്കിടക്കുന്നത് ഞാൻ കണ്ടു” എന്ന് യോവാബിനോട് അറിയിച്ചു.
Vidjevši to jedan èovjek javi Joavu, i reèe: gle, vidjeh Avesaloma gdje visi o hrastu.
11 ൧൧ യോവാബ് തന്നെ അറിയിച്ചവനോട്: “നീ അവനെ കണ്ടിട്ട് അവിടെവച്ചുതന്നെ വെട്ടിക്കളയാഞ്ഞത് എന്ത്? ഞാൻ നിനക്ക് പത്തുശേക്കെൽ വെള്ളിയും ഒരു അരക്കച്ചയും തരുമായിരുന്നുവല്ലോ” എന്നു പറഞ്ഞു.
A Joav reèe èovjeku koji mu to kaza: gle, vidje, pa zašto ga ne ubi i ne svali ga na zemlju? Ja bih ti dao deset sikala srebra i jedan pojas.
12 ൧൨ അവൻ യോവാബിനോട് പറഞ്ഞത്: “ആയിരം ശേക്കെൽ വെള്ളി എനിക്ക് തന്നാലും ഞാൻ രാജകുമാരന്റെ നേരെ കൈ ഉയർത്തുകയില്ല; ‘അബ്ശാലോംകുമാരനെ ആരും തൊടാതിരിക്കുവാൻ സൂക്ഷിച്ചുകൊള്ളുവിൻ’ എന്ന് രാജാവ് നിന്നോടും അബീശായിയോടും ഇത്ഥായിയോടും ഞങ്ങൾ കേൾക്കെയല്ലോ കല്പിച്ചത്.
A èovjek reèe Joavu: da mi je u rukama izmjereno tisuæu sikala srebra, ne bih digao ruke svoje na sina careva; jer smo èuli kako je car zapovjedio tebi i Avisaju i Itaju govoreæi: èuvajte mi svi dijete Avesaloma.
13 ൧൩ അല്ല, ഞാൻ അവന്റെ പ്രാണനെ ദ്രോഹിച്ചിരുന്നെങ്കിൽ - രാജാവിന് ഒന്നും മറവായിരിക്കയില്ലല്ലോ - നീ തന്നെ എനിക്ക് എതിരെ നില്‍ക്കുമായിരുന്നു”.
Ili da sam uèinio nevjeru na svoju dušu, ništa se ne može od cara zatajiti, i ti bi sam ustao na me.
14 ൧൪ എന്നാൽ യോവാബ്: “ഞാൻ ഇങ്ങനെ നിന്നോട് സംസാരിച്ച് സമയം കളയുകയില്ല” എന്നു പറഞ്ഞ് മൂന്നു കുന്തം കയ്യിൽ എടുത്ത് അബ്ശാലോം കരുവേലകത്തിൽ ജീവനോടെ തൂങ്ങിക്കിടക്കുമ്പോൾ തന്നെ അവയെ അവന്റെ നെഞ്ചിനകത്ത് കുത്തിക്കടത്തി.
A Joav reèe: neæu ja dangubiti s tobom. Pa uzev tri strijele u ruku, zastrijeli ih u srce Avesalomu, jošte živu o hrastu.
15 ൧൫ യോവാബിന്റെ ആയുധവാഹകന്മാരായ പത്തു യുവാക്കന്മാർ ചുറ്റും നിന്ന് അബ്ശാലോമിനെ അടിച്ചുകൊന്നു.
Potom opkoliše Avesaloma deset momaka, koji nošahu oružje Joavu, i biše ga i ubiše.
16 ൧൬ പിന്നെ യോവാബ് കാഹളം ഊതി; യോവാബ് ജനത്തെ വിലക്കിയതുകൊണ്ട് അവർ യിസ്രായേലിനെ പിന്തുടരുന്നതിൽ നിന്ന് പിൻവാങ്ങി.
Tada Joav zatrubi u trubu, i narod presta goniti Izrailja, jer Joav ustavi narod.
17 ൧൭ അബ്ശാലോമിനെ അവർ എടുത്ത് വനത്തിൽ ഒരു വലിയ കുഴിയിൽ ഇട്ടു; അവന്റെമേൽ ഏറ്റവും വലിയ ഒരു കല്ക്കൂമ്പാരം കൂട്ടി; യിസ്രായേലൊക്കെയും അവനവന്റെ വീട്ടിലേക്ക് ഓടിപ്പോയി.
I uzeše Avesaloma i baciše u šumi u veliku jamu, i nabacaše na nj vrlo veliku gomilu kamenja; a Izrailjci svi pobjegoše svaki k svome šatoru.
18 ൧൮ അബ്ശാലോം ജീവനോടിരുന്ന സമയം: “എന്റെ പേര് നിലനിർത്തേണ്ടതിന് എനിക്ക് ഒരു മകൻ ഇല്ലല്ലോ” എന്നു പറഞ്ഞ്, രാജാവിൻ താഴ്വരയിലെ ഒരു തൂൺ എടുത്തു നാട്ടി അതിന് തന്റെ പേര് വിളിച്ചിരുന്നു; അതിന് ഇന്നുവരെ അബ്ശാലോമിന്റെ സ്മാരകം എന്നു പറഞ്ഞുവരുന്നു.
Avesalom pak bješe podigao sebi spomenik za života u dolini carskoj; jer govoraše: nemam sina, da se saèuva spomen imenu mojemu. I nazva onaj spomenik svojim imenom, koji se zove mjesto Avesalomovo do današnjega dana.
19 ൧൯ പിന്നീട് സാദോക്കിന്റെ മകനായ അഹീമാസ്: “ഞാൻ ഓടിച്ചെന്ന് രാജാവിനോട്, യഹോവ അവനുവേണ്ടി ശത്രുക്കളോട് പ്രതികാരം ചെയ്തിരിക്കുന്നു എന്ന സദ്വർത്തമാനം അറിയിക്കട്ടെ” എന്നു പറഞ്ഞു.
Tada reèe Ahimas sin Sadokov: da otrèim da odnesem glas caru, da ga je Gospod izbavio iz ruku neprijatelja njegovijeh.
20 ൨൦ യോവാബ് അവനോട്: “വാർത്ത നീ ഇന്ന് അറിയിക്കരുത്; മറ്റൊരു ദിവസം വാർത്ത അറിയിക്കാം; രാജകുമാരൻ മരിച്ചതുകൊണ്ട് നീ ഇന്ന് ഒരു വാർത്തയും കൊണ്ടുപോകരുത്” എന്നു പറഞ്ഞു.
A Joav mu reèe: nemoj danas biti glasnik, nego æeš javiti drugi dan; a danas nemoj nositi glasa, jer je sin carev poginuo.
21 ൨൧ പിന്നെ യോവാബ് കൂശ്യനോട്: “നീ കണ്ടത് രാജാവിനെ ചെന്ന് അറിയിക്കുക” എന്നു പറഞ്ഞു. കൂശ്യൻ യോവാബിനെ വണങ്ങി ഓടി. സാദോക്കിന്റെ മകനായ അഹീമാസ് പിന്നെയും യോവാബിനോട്: “എന്തുതന്നെ സംഭവിച്ചാലും, ഞാനും കൂശ്യന്റെ പിന്നാലെ ഓടട്ടെ” എന്നു പറഞ്ഞു.
Zatijem reèe Joav Husiju: idi, javi caru što si vidio. I pokloni se Husije Joavu, i otrèa.
22 ൨൨ അതിന് യോവാബ്: “എന്റെ മകനേ, നീ എന്തിന് ഓടുന്നു? നിനക്ക് പ്രതിഫലം കിട്ടുകയില്ലല്ലോ” എന്നു പറഞ്ഞു.
A Ahimas sin Sadokov opet reèe Joavu: što mu drago, da trèim i ja za Husijem. Reèe Joav: što bi trèao, sine, kad nemaš dobra glasa?
23 ൨൩ അവൻ പിന്നെയും: “എന്തുതന്നെ സംഭവിച്ചാലും ഞാൻ ഓടും” എന്നു പറഞ്ഞതിന്: “എന്നാൽ ഓടിക്കൊള്ളുക” എന്ന് യോവാബ് പറഞ്ഞു. അങ്ങനെ അഹീമാസ് സമഭൂമിവഴിയായി ഓടി കൂശ്യനെ പിന്നിലാക്കി.
Opet reèe: što mu drago, da trèim. Odgovori mu: a ti trèi. I otrèa Ahimas preèim putem, i preteèe Husija.
24 ൨൪ എന്നാൽ ദാവീദ് രണ്ടു പടിവാതിലിനും മദ്ധ്യത്തിൽ ഇരിക്കുകയായിരുന്നു. കാവല്ക്കാരൻ പടിവാതിലിനു മീതെ മതിലിന്റെ മുകളിൽ കയറി തല ഉയർത്തിനോക്കി ഒരുവൻ തനിയെ ഓടിവരുന്നത് കണ്ടു.
A David sjeðaše meðu dvojim vratima, i stražar izide na krov od vrata, na zid, i podigavši oèi svoje ugleda, a to jedan èovjek trèi.
25 ൨൫ കാവല്ക്കാരൻ രാജാവിനോട് വിളിച്ച് അറിയിച്ചു. “അവൻ ഏകൻ എങ്കിൽ സദ്വര്‍ത്തമാനം കൊണ്ടാകുന്നു വരുന്നത്” എന്ന് രാജാവ് പറഞ്ഞു.
Pa povika stražar i javi caru. A car reèe: ako je jedan, glas nosi. I onaj iðaše sve bliže.
26 ൨൬ അവൻ വേഗത്തിൽ നടന്നടുത്തു. പിന്നെ കാവല്ക്കാരൻ മറ്റൊരുവൻ ഓടിവരുന്നത് കണ്ടു; കാവല്ക്കാരൻ വാതിൽ സൂക്ഷിക്കുന്നവനോട്: “ഇതാ, പിന്നെയും ഒരു ആൾ തനിച്ച് ഓടി വരുന്നു” എന്നു വിളിച്ചു പറഞ്ഞു. “അവനും സദ്വര്‍ത്തമാനം കൊണ്ടുവരുന്നു” എന്ന് രാജാവ് പറഞ്ഞു.
Potom ugleda stražar drugoga èovjeka gdje trèi. I povika stražar k vrataru i reèe: evo još jedan, trèi sam. A car reèe: i on nosi glas.
27 ൨൭ “ഒന്നാമത്തവന്റെ ഓട്ടം സാദോക്കിന്റെ മകനായ അഹീമാസിന്റെ ഓട്ടംപോലെ എനിക്ക് തോന്നുന്നു” എന്ന് കാവല്ക്കാരൻ പറഞ്ഞു. അതിന് രാജാവ്: “അവൻ നല്ലവൻ; നല്ലവാർത്ത കൊണ്ടുവരുന്നു” എന്നു പറഞ്ഞു.
I reèe stražar: trk prvoga èini mi se kao da je trk Ahimasa sina Sadokova. Reèe car: dobar je èovjek, i ide s dobrijem glasom.
28 ൨൮ അഹീമാസ് രാജാവിനോട്: “എല്ലാം ശുഭമാണ്” എന്നു വിളിച്ചു പറഞ്ഞു രാജാവിന്റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു: “എന്റെ യജമാനനായ രാജാവിന്റെ നേരെ കൈ ഉയർത്തിയവരെ ഏല്പിച്ചുതന്ന നിന്റെ ദൈവമായ യഹോവ സ്തുതിക്കപ്പെട്ടവൻ” എന്നു പറഞ്ഞു.
Tada povika Ahimas i reèe caru: sretno! I pokloni se caru licem do zemlje, i reèe: da je blagosloven Gospod Bog tvoj, koji predade ljude koji podigoše ruke svoje na cara gospodara mojega.
29 ൨൯ അപ്പോൾ രാജാവ്: “അബ്ശാലോംകുമാരൻ സുരക്ഷിതനായിരിക്കുന്നുവോ?” എന്നു ചോദിച്ചു. അതിന് അഹീമാസ്: “യോവാബ് രാജാവിന്റെ ഭൃത്യനെയും അടിയനെയും അയയ്ക്കുമ്പോൾ വലിയ ഒരു കലഹം കണ്ടു; എന്നാൽ അത് എന്തെന്ന് ഞാൻ അറിഞ്ഞില്ല” എന്നു പറഞ്ഞു.
A car mu reèe: je li zdravo dijete Avesalom? Odgovori Ahimas: vidio sam veliku vrevu, kad Joav posla slugu careva i mene slugu tvojega, ali ne znam šta bješe.
30 ൩൦ “നീ അവിടെ മാറി നില്ക്കുക” എന്ന് രാജാവ് പറഞ്ഞു. അവൻ മാറിനിന്നു.
A car mu reèe: ukloni se, i stani tamo. I on se ukloni, i stade.
31 ൩൧ ഉടനെ കൂശ്യൻ വന്നു: “എന്റെ യജമാനനായ രാജാവിന് ഇതാ നല്ല വർത്തമാനം; നിനക്കെതിരെ എഴുന്നേറ്റ എല്ലാവരോടും യഹോവ ഇന്ന് നിനക്കുവേണ്ടി പ്രതികാരം ചെയ്തിരിക്കുന്നു” എന്ന് കൂശ്യൻ പറഞ്ഞു.
Tada, gle, doðe Husije i reèe: glas caru i gospodaru mojemu da te je Gospod izbavio danas iz ruku svijeh koji ustaše na te.
32 ൩൨ അപ്പോൾ രാജാവ് കൂശ്യനോട്: “അബ്ശാലോംകുമാരൻ സുരക്ഷിതനായിരിക്കുന്നുവോ?” എന്നു ചോദിച്ചു. അതിന് കൂശ്യൻ: “എന്റെ യജമാനനായ രാജാവിന്റെ ശത്രുക്കളും അങ്ങയ്ക്കെതിരെ ദോഷം ചെയ്യുവാൻ എഴുന്നേല്ക്കുന്ന എല്ലാവരും ആ കുമാരനെപ്പോലെ ആകട്ടെ” എന്നു പറഞ്ഞു.
A car reèe Husiju: je li zdravo dijete Avesalom? A Husije reèe: neka neprijatelji gospodara mojega cara i koji god ustaju na te zla radi, neka proðu kao to dijete.
33 ൩൩ ഉടനെ രാജാവ് നടുങ്ങി നഗര മതിലിനു മുകളിലുള്ള മുറിയിൽ കയറി: “എന്റെ മകനേ, അബ്ശാലോമേ, എന്റെ മകനേ, എന്റെ മകനേ, അബ്ശാലോമേ, ഞാൻ നിനക്ക് പകരം മരിച്ചെങ്കിൽ കൊള്ളാമായിരുന്നു; അബ്ശാലോമേ, എന്റെ മകനേ, എന്റെ മകനേ!” എന്നിങ്ങനെ പറഞ്ഞു കരഞ്ഞുംകൊണ്ട് നടന്നു.
Tada se car sneveseli, i pope se u gornju klijet nad vratima, i stade plakati, a iduæi govoraše: sine moj Avesalome, sine moj, sine moj Avesalome! kamo da sam ja umro mjesto tebe! Avesalome sine moj, sine moj!