< 2 ശമൂവേൽ 14 >

1 രാജാവിന്റെ ഹൃദയം അബ്ശാലോമിനെക്കുറിച്ച് വിചാരപ്പെടുന്നു എന്ന് സെരൂയയുടെ മകനായ യോവാബ് ഗ്രഹിച്ചപ്പോൾ തെക്കോവ പട്ടണത്തിലേക്ക് ആളയച്ച്
राजाको हृदयमा अब्शालोमलाई भेट्ने इच्‍छा जागेछ भनी सरूयाहका छोरा योआबले बुझे ।
2 അവിടെനിന്ന് വിവേകമതിയായ ഒരു സ്ത്രീയെ വരുത്തി അവളോട്: “മരിച്ചുപോയവനെക്കുറിച്ച് ഏറിയനാളായി ദുഃഖിച്ചുകൊണ്ടിരിക്കുന്ന ഭാര്യയുടെ ഭാവത്തിൽ നീ ദുഃഖംനടിച്ചും, ദുഃഖവസ്ത്രം ധരിച്ചും, തൈലം പൂശാതെയും
योआबले तकोमा खबर पठाए र एउटा बुद्धिमानी स्‍त्रीलाई तिनीकहाँ ल्याउन लगाए । तिनले उनलाई भने, “कृपया तिमी शोकमा परेको बहाना गर र शोकको लुगा लगाऊ । आफूलाई तेल नलगाऊ, तर मरेको मानिसको निम्ति लामो समयदेखि शोकमा परेकी स्‍त्रीजस्तो होऊ ।
3 രാജാവിന്റെ അടുക്കൽ ചെന്ന് അവനോട് ഇപ്രകാരം സംസാരിക്കണം” എന്നു പറഞ്ഞു; യോവാബ് വാക്കുകൾ അവൾക്ക് ഉപദേശിച്ചുകൊടുത്തു.
अनि राजाकहाँ जाऊ र तिनलाई मैले बताएको कुरामा बारेमा बताऊ ।” यसरी उनले राजालाई भन्‍नुपर्ने कुरा योआबले उनलाई भने ।
4 ഇങ്ങനെ തെക്കോവക്കാരത്തിയായ സ്ത്രീ രാജാവിനോട് സംസാരിക്കുവാൻ ചെന്ന് സാഷ്ടാംഗം വീണു നമസ്കരിച്ചു: “രാജാവേ, സഹായിക്കണമേ” എന്നു പറഞ്ഞു.
तकोकी ती स्‍त्रीले राजासँग कुरा गर्दा, उनले आफ्‍नो अनुहार भुईंमा घोप्‍टो पारिन् र भनिन्, “हे महाराजा, मलाई सहायता गर्नुहोस् ।”
5 രാജാവ് അവളോട്: “നിനക്ക് എന്ത് സംഭവിച്ചു?” എന്ന് ചോദിച്ചതിന് അവൾ പറഞ്ഞത്: “ഞാൻ ഒരു വിധവ ആകുന്നു; എന്റെ ഭർത്താവ് മരിച്ചുപോയി.
राजाले उनलाई भने, “के खराबी भयो?” उनले जवाफ दिइन्, “सत्य कुराचहिं म एउटी विधवा हुँ र मेरा पति मरिसकेका छन् ।
6 എന്നാൽ അങ്ങയുടെ ഈ ദാസിക്ക് രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു; അവർ വയലിൽവച്ച് തമ്മിൽ കലഹിച്ചു; അവരെ പിടിച്ചു മാറ്റുവാൻ ആരും ഇല്ലാതിരുന്നതുകൊണ്ട് ഒരുവൻ മറ്റവനെ അടിച്ചുകൊന്നു.
म तपाईंको दासीका दुई जना छोरा थिए र तिनीहरू खेतमा एक-आपसमा झगडा गरे र तिनीहरूलाई छुट्टाउने त्‍यहाव कोही पनि थिएन । एउटाले अर्कोलाई प्रहार गर्‍यो र त्यसलाई मार्‍यो ।
7 ഇപ്പോൾ കുടുംബം മുഴുവനും അങ്ങയുടെ ഈ ദാസിയുടെ നേരെ എഴുന്നേറ്റ്: ‘സഹോദരനെ കൊന്നവനെ വിട്ടുതരുക; അവൻ കൊന്ന സഹോദരന്റെ ജീവന് പകരം അവനെ കൊന്ന് അങ്ങനെ അവകാശിയെയും നശിപ്പിക്കും’ എന്നു പറയുന്നു; ഇങ്ങനെ അവർ എന്റെ ഭർത്താവിന് പേരും സന്തതിയും ഭൂമിയിൽ വെച്ചേക്കാതെ എനിക്ക് ശേഷിച്ചിരിക്കുന്ന കനലും കെടുത്തിക്കളയുവാൻ ഭാവിക്കുന്നു”.
सारा कुल नै तपाईंको दासीको विरुद्धमा उठेका छन् र तिनीहरू भन्छन्, 'आफ्नो भाइलाई प्रहार गर्ने मानिसलाई हाम्रो हातमा सुम्प, ताकि त्यसले मारेको आफ्नो भाइको जीवनको निम्ति मूल्य चुकाउन हामी त्यसलाई मार्न सकौँ ।' यसरी तिनीहरूले उत्तराधिकार पनि नष्‍ट पार्ने छन् । यसरी मैले छोडेको बलिरहेको भुङ्‍ग्रोलाई तिनीहरूले निभाउने छन् र तिनीहरूले मेरो पतिको निम्ति पृथ्वीको सहतमा न नाम न त सन्तान नै छोड्ने छन् ।
8 രാജാവ് സ്ത്രീയോട്: “നിന്റെ വീട്ടിലേക്ക് പോകുക; ഞാൻ നിന്റെ കാര്യത്തിൽ ആജ്ഞ കൊടുക്കും” എന്നു പറഞ്ഞു.
राजाले ती स्‍त्रीलाई भने, “आफ्नो घर जाऊ र तिम्रो निम्ति केही कुरा गर्न म आदेश दिने छु ।”
9 ആ തെക്കോവക്കാരത്തി രാജാവിനോട്: “എന്റെ യജമാനനായ രാജാവേ, കുറ്റം എന്റെമേലും എന്റെ പിതൃഭവനത്തിന്മേലും ഇരിക്കട്ടെ; രാജാവിനും സിംഹാസനത്തിനും കുറ്റമില്ലാതെ ഇരിക്കട്ടെ” എന്നു പറഞ്ഞു.
तकोकी महिलाले राजालाई जवाफ दिइन्, “हे मेरो मालिक महाराजा, सारा दोष म र मेरो पिताको घरानामाथि परोस् । महाराजा र उहाँको सिंहासन दोषरहित होस् ।
10 ൧൦ അതിന് രാജാവ്: “നിന്നോട് വല്ലതും പറയുന്നവനെ എന്റെ അടുക്കൽ കൊണ്ടുവരിക; അവൻ പിന്നെ നിന്നെ തൊടുകയില്ല” എന്നു പറഞ്ഞു.
राजाले जवाफ दिए, “कसैले तिमीलाई कुनै कुरा भन्यो भने त्यसलाई मकहाँ लेऊ र त्यसले तिमीलाई फेरि छुने छैन ।”
11 ൧൧ “രക്തപ്രതികാരകൻ അധികം സംഹാരം ചെയ്യുകയും എന്റെ മകനെ അവർ നശിപ്പിക്കുകയും ചെയ്യാതിരിക്കേണ്ടതിന് രാജാവ് ദൈവമായ യഹോവയെ ഓർക്കണമേ” എന്ന് അവൾ പറഞ്ഞു. അതിന് അവൻ: “യഹോവയാണ, നിന്റെ മകന്റെ ഒരു മുടിപോലും നിലത്തു വീഴുകയില്ല” എന്നു പറഞ്ഞു.
उनले भनिन्, “महाराजाले परमप्रभु आफ्‍ना परमेश्‍वरलाई सम्झनुभएको होस्, ताकि रगतको बदला लिनेले अब उसो नाश गर्ने छैन ताकि तिनीहरूले मेरो छोरालाई नाश गर्ने छैनन् । राजाले जवाफ दिए, “जस्तो परमप्रभु जीवित हुनुहुन्छ, तिम्रो छोराको शिरको एउटा कपाल पनि भुईंमा खस्‍ने छैन ।
12 ൧൨ അപ്പോൾ ആ സ്ത്രീ: “യജമാനനായ രാജാവിനോട് അങ്ങയുടെ ഈ ദാസി ഒരു വാക്ക് ബോധിപ്പിച്ചുകൊള്ളട്ടെ” എന്നു പറഞ്ഞു. “പറയുക” എന്ന് അവൻ പറഞ്ഞു.
अनि ती स्‍त्रीले भनिन्, “कृपया आफ्नो दासीलाई महाराजासँग अरू एउटा कुरा गर्न दिनुहोस् ।” तिनले भने, “भन ।”
13 ൧൩ ആ സ്ത്രീ പറഞ്ഞത്: “ഇങ്ങനെയുള്ള കാര്യം അങ്ങ് ദൈവത്തിന്റെ ജനത്തിന് വിരോധമായി വിചാരിക്കുന്നത് എന്ത്? ഓടിപ്പോയവനെ രാജാവ് മടക്കിവരുത്താഞ്ഞതിനാൽ ഇപ്പോൾ കല്പിച്ച വചനംകൊണ്ട് രാജാവുതന്നെ കുറ്റക്കാരനെന്ന് വന്നുവല്ലോ.
त्यसैले ती स्‍त्रीले भनिन्, “तपाईंले परमश्‍वरका मानिसहरूका विरुद्धमा किन यस्तो कुरा गर्नुभएको छ? राजाले यसो भन्‍नुहुँदा उहाँ कुनै दोषी व्यक्‍तिजस्तै हुनुहुन्छ, किनभने राजाले आफ्नो निर्वासित छोरालाई फिर्ता ल्याउनुभएको छैन ।
14 ൧൪ നാം മരിക്കേണ്ടവരും നിലത്ത് ഒഴിച്ചുകളഞ്ഞതും വീണ്ടും ചേർത്തുകൂടാത്തതുമായ വെള്ളംപോലെ ഇരിക്കുന്നു; ദൈവം ജീവനെ എടുത്തുകളയാതെ ഭ്രഷ്ടനായവൻ തനിക്കു ഇനിയും ഭ്രഷ്ടനായിരിക്കാതവണ്ണം മാർഗ്ഗം ചിന്തിക്കുന്നു.
किनकि हामी सबै नै मर्नुपर्छ र हामी जमिनमा पोखिएको पानीजस्तै छौं, जसलाई फेरि जम्‍मा पार्न सकिंदैन । तर परमेश्‍वरल जीवन लिनुहुने छैन । बरु, उहाँले धपाइएकाहरूलाई पुनर्स्थापना गर्ने कुनै उपाय खोज्नुहुन्छ ।
15 ൧൫ ജനം എന്നെ ഭയപ്പെടുത്തുകകൊണ്ടാകുന്നു ഇപ്പോൾ ഞാൻ എന്റെ യജമാനനായ രാജാവിനോട് ഈ കാര്യം പറയുവാൻ വന്നത്. അങ്ങയുടെ ദാസി പറഞ്ഞത്: ‘ഞാൻ ഇപ്പോൾ രാജാവിനോടു സംസാരിക്കും തന്റെ ദാസിയുടെ അപേക്ഷ പ്രകാരം രാജാവ് ചെയ്യുമായിരിക്കും;
अब यो देखेर म मेरो मालिक राजासँग यो कुरा गर्न आएको छु, किनभने मानिसहरूले मलाई भयभीत तुल्याएका छन् । तपाईंको दासीले मनमनै भनिन्, 'म अब महाराजासित कुरा गर्ने छु । सायद महाराजाले आफ्नो दासीको बन्ती पुरा गरिदिनुहुने छ ।
16 ൧൬ രാജാവ് അടിയനെ കേൾക്കുകയും എന്നെയും എന്റെ മകനെയും ഒന്നിച്ച് ദൈവത്തിന്റെ അവകാശത്തിൽനിന്ന് നശിപ്പിക്കുവാൻ ഭാവിക്കുന്നവന്റെ കയ്യിൽനിന്ന് വിടുവിക്കുകയും ചെയ്യും.
सायद महाराजाले मेरो बिन्‍ती सुन्‍नुहुने छ र परमेश्‍वरले हामीलाई दिनुभएको उत्तराधिकारबाट म र मेरो छोरोलाई नष्‍ट पार्ने मानिसहरूको हातबाट मुक्‍त गर्नुहुने छ ।'
17 ൧൭ എന്റെ യജമാനനായ രാജാവിന്റെ കല്പന ഇപ്പോൾ ആശ്വാസമായിരിക്കും; ഗുണവും ദോഷവും തിരിച്ചറിയുവാൻ എന്റെ യജമാനനായ രാജാവ് ഒരു ദൈവദൂതനെപ്പോലെ ഇരിക്കുന്നു’ എന്നും അടിയൻ പറഞ്ഞു. അതുകൊണ്ട് നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ ഇരിക്കുമാറാകട്ടെ”.
त्यसपछि तपाईंकी दासीले प्रार्थना गरिन्, 'हे परमप्रभु, मेरो मालिक महाराजाका वचनले मलाई मुक्‍त गर्नुभएको होस्, किनकि मेरो मालिक असल र खराब छुट्याउनला परमश्‍वरको स्वर्गदूतजस्तै हुनुहुन्छ ।' परमप्रभु तपाईंको परमेश्‍वर तपाईंसँग हुनुभएको होस् ।”
18 ൧൮ രാജാവ് സ്ത്രീയോട്: “ഞാൻ നിന്നോട് ചോദിക്കുന്നതൊന്നും എന്നിൽനിന്ന് മറെച്ചുവയ്ക്കരുത്” എന്നു പറഞ്ഞു. “എന്റെ യജമാനനായ രാജാവ് കല്പിച്ചാലും” എന്നു സ്ത്രീ പറഞ്ഞു.
अनि राजाले जवाफ दिए र ती स्‍त्रीलाई भने, “मैले तिमीलाई सोध्‍ने कुनै पनि कुरा मबाट नलुकाऊ ।” ती स्‍त्रीले जवाफ दिइन्, “हे मेरा मालिक महाराजा भन्‍नहोस् ।”
19 ൧൯ അപ്പോൾ രാജാവ്: “നിന്റെകൂടെ ഇതിലൊക്കെയും യോവാബിന്റെ കൈ ഇല്ലയോ?” എന്നു ചോദിച്ചതിന് സ്ത്രീ ഉത്തരം പറഞ്ഞത്: “എന്റെ യജമാനനായ രാജാവേ, നിന്റെ ജീവനാണ, എന്റെ യജമാനനായ രാജാവ് അരുളിച്ചെയ്താൽ വലത്തോട്ടോ ഇടത്തോട്ടോ ആർക്കും മാറിക്കൂടാ; നിന്റെ ഭൃത്യനായ യോവാബ് തന്നെ ആകുന്നു ഇത് അടിയനോട് കല്പിച്ചത്; അവൻ തന്നെ ഈ വാചകമൊക്കെയും അടിയന് ഉപദേശിച്ചുതന്നത്.
राजाले भने, “के यी सबै कुराको पछाडी योआबको हात छैन र?” ती स्‍त्रीले जवाफ दिइन्, “जस्तो तपाईं मेरो मालिक महाराजा जीवित हुनुहुन्छ, मेरो मालिक महाराजाले भन्‍नुभएको कुराबाट कोही पनि दाया वा बाँया लाग्‍न सक्दैन । तपाईंकी दासीले बोलेको यी कुराहरू भन्‍न मलाई आज्ञा गर्ने र बताउने तपाईंको दास योआब नै थिए ।
20 ൨൦ കാര്യങ്ങളെല്ലാം നേരെയാക്കാൻ നിന്റെ ഭൃത്യനായ യോവാബ് ഇത് ചെയ്തിരിക്കുന്നു; എന്നാൽ ഭൂമിയിലുള്ള സകലവും അറിയുവാൻ ഒരു ദൈവദൂതന്റെ ജ്ഞാനത്തിനൊത്തവണ്ണം എന്റെ യജമാനൻ ജ്ഞാനമുള്ളവനാകുന്നു”.
तपाईंको दास योआबले जे भइरहेको छ त्यसको प्रवाहलाई परिवर्तन गर्न यसो गरेका हुन् । मेरो मालिक परमेश्‍वरको स्वर्गदूतजस्तै बुद्धिमान हुनुहुन्छ र मुलुकमा भइरहेका हरेक कुरा जान्‍नुहुन्छ ।”
21 ൨൧ രാജാവ് യോവാബിനോട്: “ശരി, ഞാൻ ഈ കാര്യം സമ്മതിച്ചിരിക്കുന്നു; അതുകൊണ്ട് നീ ചെന്ന് അബ്ശാലോംകുമാരനെ തിരിച്ച് കൊണ്ടുവരുക” എന്നു കല്പിച്ചു.
राजाले योआबलाई भने, “हेर, म यो गर्ने छु । तब जाऊ र त्‍यो जवान अब्शालोमलाई फर्काएर ल्‍याऊ ।”
22 ൨൨ അപ്പോൾ യോവാബ് സാഷ്ടാംഗം വീണു നമസ്കരിച്ചു രാജാവിനെ അഭിനന്ദിച്ചു: “എന്റെ യജമാനനായ രാജാവേ, അടിയന്റെ അപേക്ഷപോലെ രാജാവ് ചെയ്തതുകൊണ്ട് അടിയന് തിരുമുമ്പിൽ കൃപ ലഭിച്ചു എന്ന് അടിയൻ ഇന്ന് അറിയുന്നു” എന്നു യോവാബ് പറഞ്ഞു.
त्यसैले योआबले राजाप्रति आदर र कृतज्ञता प्रकट गर्न भुईंमा घोप्‍टो परे । योआबले भने, “राजाले आफ्नो दासको बिन्ती पुरा गर्नुभएकोमा मैले मेरा मालिक महाराजा तपाईंको दृष्‍टिमा निगाह पाएको छु भनी मैले आज थाहा पायो ।”
23 ൨൩ അങ്ങനെ യോവാബ് പുറപ്പെട്ട് ഗെശൂരിൽ ചെന്ന് അബ്ശാലോമിനെ യെരൂശലേമിലേക്ക് കൂട്ടിക്കൊണ്ടുവന്നു.
त्यसैले योआब उठे, गशूरमा गए र अब्शालोमलाई यरूशलेममा फिर्ता ल्याए ।
24 ൨൪ എന്നാൽ രാജാവ്: “അവൻ തന്റെ വീട്ടിലേക്ക് പോകട്ടെ; എന്റെ മുഖം അവൻ കാണരുത്” എന്നു കല്പിച്ചു. അങ്ങനെ അബ്ശാലോം തന്റെ സ്വഭവനത്തിലേക്ക് മടങ്ങിപോയി; രാജാവിന്റെ മുഖം കണ്ടതുമില്ല.
राजाले भने, “ऊ आफ्नै गरमा फर्कोस्, तर उसले मेरो मुख हेर्न नआओस् ।” त्यसैले अब्शालोम आफ्नै घरमा गए तर राजाको मुख देखेनन् ।
25 ൨൫ എന്നാൽ എല്ലായിസ്രായേലിലും സൗന്ദര്യംകൊണ്ട് അബ്ശാലോമിനോളം പ്രകീർത്തിക്കപ്പെട്ട ഒരുവനും ഉണ്ടായിരുന്നില്ല; അടിതൊട്ട് മുടിവരെ അവന് ഒരു ന്യൂനതയും ഇല്ലായിരുന്നു.
सारा इस्राएलमा नै आफ्नो सुन्दरताको निम्ति प्रशंसा गरिएको व्यक्‍ति अब्शालोमभन्दा अरू थिएन । तिनको शिरदेखि पाउसम्म नै तिनमा कुनै खोट थिएन ।
26 ൨൬ അവൻ തന്റെ തലമുടി എല്ലാ വർഷത്തിന്റെയും അവസാനം കത്രിപ്പിച്ചുകളയും; അത് തനിക്ക് ഭാരമായിരിക്കുകയാൽ അത്രേ കത്രിപ്പിച്ചത്; അവന്റെ തലമുടി കത്രിച്ചാൽ രാജതൂക്കത്തിന് ഇരുനൂറ് ശേക്കെൽ കാണും.
जब तिनले हरेक वर्षको अन्‍तमा गह्रौं भएको हुनाले आफ्नो कपाल काट्थे, तब तिनले आफ्नो कपाल तौलन्थे । यो लगभग दुई सय शेकेल हुन्थो, जसलाई राजाको मानकअनुसारको तौलद्वरा नापिन्‍थ्‍यो।
27 ൨൭ അബ്ശാലോമിന് മൂന്നു പുത്രന്മാരും താമാർ എന്നു പേരുള്ള ഒരു മകളും ജനിച്ചിരുന്നു; അവൾ സൗന്ദര്യമുള്ള സ്ത്രീ ആയിരുന്നു.
अब्शालोमका तीन छोरा र एक छोरी थिए, जसको नाउँ तामार थियो । तिनी सुन्दरी महिला थिइन ।
28 ൨൮ രാജാവിന്റെ മുഖം കാണാതെ അബ്ശാലോം രണ്ടു വർഷം മുഴുവനും യെരൂശലേമിൽ വസിച്ചു.
अब्शालोम राजाको मुख नहेरिकन नै पुरा दुई वर्ष यरूशलेममा बसे ।
29 ൨൯ ആകയാൽ അബ്ശാലോം യോവാബിനെ രാജാവിന്റെ അടുക്കൽ അയയ്ക്കേണ്ടതിന് അവനെ വിളിക്കുവാൻ ആളയച്ച്. എന്നാൽ അവൻ അവന്റെ അടുക്കൽ ചെന്നില്ല. രണ്ടാമത് പറഞ്ഞയച്ചിട്ടും അവൻ ചെന്നില്ല.
त्यसपछि अब्शालोमले आफूलाई राजाकहाँ पठाउनलाई योआबलाई बोलाए, तर योआब तिनीकहाँ आएनन् । यसैले अब्शालोमले दोस्रो पटक खबर पठाए, तर योआब अझै आएनन् ।
30 ൩൦ അതുകൊണ്ട് അവൻ തന്റെ ഭൃത്യന്മാരോട്: “ഇതാ, എന്റെ നിലത്തിനരികെ യോവാബിന് ഒരു നിലം ഉണ്ടല്ലോ; അതിൽ യവം വിളഞ്ഞുകിടക്കുന്നു; പോയി അത് തീവച്ച് ചുട്ടുകളയുവിൻ” എന്നു പറഞ്ഞു. അങ്ങനെ അബ്ശാലോമിന്റെ ഭൃത്യന്മാർ ആ കൃഷി ചുട്ടുകളഞ്ഞു.
त्यसैले अब्शालोमले आफ्ना सेवकहरूलाई भने, “हेर, योआबको खेत मेरो खतको छेउमै छ र त्यहाँ उसको जौ छ । जाऊ र त्‍यसलाई आगो लगाइदेऊ ।” अनि अब्शालोमका सेवकहरूले त्यो खेतमा आगो लगाइदिए ।
31 ൩൧ അപ്പോൾ യോവാബ് എഴുന്നേറ്റ് അബ്ശാലോമിന്റെ വീട്ടിൽചെന്ന് അവനോട്: “നിന്റെ ഭൃത്യന്മാർ എന്റെ കൃഷി ചുട്ടുകളഞ്ഞത് എന്ത്?” എന്നു ചോദിച്ചു.
अनि योआब उठे र अब्शालोमको घरमा तिनीकहाँ आए र तिनलाई भने, “तिम्रा सेवकहरूले मेरो खेतमा किन आगो लगाइदिएका छन्?”
32 ൩൨ അബ്ശാലോം യോവാബിനോട്: “ഞാൻ ഗെശൂരിൽനിന്ന് എന്തിന് വന്നിരിക്കുന്നു? ഞാൻ അവിടെത്തന്നെ പാർത്തിരുന്നെങ്കിൽ കൊള്ളാമായിരുന്നു എന്ന് രാജാവിനോട് പറയുവാൻ നിന്നെ അവന്റെ അടുക്കൽ അയയ്ക്കേണ്ടതിന് നീ ഇവിടെ വരണം എന്ന് ഞാൻ പറഞ്ഞയച്ചുവല്ലോ; എനിക്ക് ഇപ്പോൾ രാജാവിന്റെ മുഖം കാണേണം; എന്നിൽ കുറ്റം ഉണ്ടെങ്കിൽ അവൻ എന്നെ കൊല്ലട്ടെ” എന്നു പറഞ്ഞു.
अब्शालोमले योआबलाई जवाफ दिए, “हेर, मैले तिमीकहाँ यसो भनेर खबर पठाएँ, 'यहाँ आऊ, ताकि तिमीलाई राजाकहाँ म यसो भन्‍नलाई पठाउन सकूँ’ । ‘म गशूरबाट किन आएँ? मलाई त अझै त्यहाँ हुनु नै असल हुन्‍छ। यसकारण अब म राजाको मुख हेर्न पाऊँ र म दोषी छु भने तिनले नै मलाई मारुन् ।'”
33 ൩൩ യോവാബ് രാജാവിന്റെ അടുക്കൽ ചെന്ന് വസ്തുത അറിയിച്ചു; അവൻ അബ്ശാലോമിനെ വിളിപ്പിച്ചു; അവൻ രാജാവിന്റെ അടുക്കൽ ചെന്ന് രാജാവിന്റെ മുമ്പാകെ സാഷ്ടാംഗം വീണു നമസ്കരിച്ചു; രാജാവ് അബ്ശാലോമിനെ ചുംബിച്ചു.
त्यसैले योआब राजाकहाँ गए र तिनलाई भने । जब राजाले अब्शालोमलाई बोलाए, तब तिनी राजाकहाँ आए र राजाको सामु भुईंमा निहुरिए र राजाले अब्शालोमलाई चुम्बन गरे ।

< 2 ശമൂവേൽ 14 >