< 2 ശമൂവേൽ 13 >
1 ൧ അതിന്റെശേഷം സംഭവിച്ചത്: ദാവീദിന്റെ മകനായ അബ്ശാലോമിന് സൗന്ദര്യമുള്ള ഒരു സഹോദരി ഉണ്ടായിരുന്നു; അവൾക്ക് താമാർ എന്ന് പേർ; ദാവീദിന്റെ മകനായ അമ്നോന് അവളിൽ പ്രേമം ജനിച്ചു.
Sidan hende denne tilburden: Absalom Davidsson hadde ei væn syster som heitte Tamar, og Amnon Davidsson lagde hugen til henne.
2 ൨ തന്റെ സഹോദരിയായ താമാർ നിമിത്തം കാമംമുഴുത്തിട്ട് അമ്നോൻ രോഗിയായ്തീർന്നു. അവൾ കന്യകയാകയാൽ അവളോട് വല്ലതും ചെയ്യുവാൻ അമ്നോന് പ്രയാസം തോന്നി.
Ja Ammon pintest so, at han vart heiltupp sjuk av lyst til syster si; for ho var møy; og Ammon øygnde ingen utveg til å gjera henne noko.
3 ൩ എന്നാൽ അമ്നോന് ദാവീദിന്റെ ജ്യേഷ്ഠനായ ശിമെയയുടെ മകനായി യോനാദാബ് എന്നു പേരുള്ള ഒരു സ്നേഹിതൻ ഉണ്ടായിരുന്നു; യോനാദാബ് വലിയ ഉപായി ആയിരുന്നു.
Amnon hadde ein ven, som heitte Jonadab, son til Simea, bror åt David. Jonadab var ein utkropen kar.
4 ൪ അവൻ അവനോട്: “നീ നാൾക്കുനാൾ ഇങ്ങനെ ക്ഷീണിച്ചുവരുന്നത് എന്ത്, രാജകുമാരാ? എന്നോട് പറയുകയില്ലയോ?” എന്നു ചോദിച്ചു. അമ്നോൻ അവനോട്: “എന്റെ സഹോദരനായ അബ്ശാലോമിന്റെ പെങ്ങൾ താമാരിൽ എനിക്ക് പ്രേമം ജനിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
Han spurde honom: «Kvi magrast du so, du kongsson, frå dag til annan? Fortel meg det?» Amnon svara: «Eg hev huglagt Tamar, syster åt Absalom, bror min!»
5 ൫ യോനാദാബ് അവനോട്: “നീ രോഗംനടിച്ച് കിടക്കയിൽ കിടന്നുകൊള്ളുക; നിന്നെ കാണാൻ നിന്റെ അപ്പൻ വരുമ്പോൾ നീ അവനോട്: ‘എന്റെ സഹോദരിയായ താമാർ വന്ന് എന്നെ ഭക്ഷണം കഴിപ്പിക്കണം; അവളുടെ കയ്യിൽനിന്ന് വാങ്ങി ഭക്ഷിക്കേണ്ടതിന് ഞാൻ കാൺകെ അവൾ എന്റെ മുമ്പിൽവച്ചുതന്നെ ഭക്ഷണം ഒരുക്കണം എന്ന് അപേക്ഷിക്കുന്നു’ എന്നു പറഞ്ഞുകൊള്ളുക”.
Då sagde Jonadab til honom: «Legg deg sjuk på sengi di! Og når far din kjem og ser til deg, so bed honom: «Kjære, lat Tamar, syster mi, koma og laga maten åt meg! Lat henne laga til mat for augo mine, so eg ser på! Og lat meg eta av hennar hand!»»
6 ൬ അങ്ങനെ അമ്നോൻ രോഗംനടിച്ച് കിടന്നു; രാജാവ് അവനെ കാണാൻ വന്നപ്പോൾ അമ്നോൻ രാജാവിനോട്: “എന്റെ സഹോദരിയായ താമാർ വന്ന് ഞാൻ അവളുടെ കയ്യിൽനിന്ന് വാങ്ങി ഭക്ഷിക്കേണ്ടതിന് എന്റെ മുമ്പിൽവച്ചുതന്നെ ഒന്ന് രണ്ട് വടകൾ ഉണ്ടാക്കട്ടെ” എന്നു പറഞ്ഞു.
Amnon lagde seg og lest som han var sjuk. Kongen kom og såg til honom. Og Amnon bad kongen: «Kjære, lat Tamar, syster mi, koma og laga tvo kakor åt meg so eg ser på og fær eta av hennar hand!»
7 ൭ ഉടനെ ദാവീദ് അരമനയിൽ താമാരിന്റെ അടുക്കൽ ആളയച്ച്: “നിന്റെ സഹോദരനായ അമ്നോന്റെ വീട്ടിൽചെന്ന് അവന് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുക” എന്നു പറയിപ്പിച്ചു.
David sende då bod inn i huset til Tamar og bad henne: «Gakk til huset åt Amnon, bror din, og laga noko mat åt honom!»
8 ൮ താമാർ തന്റെ സഹോദരനായ അമ്നോന്റെ വീട്ടിൽ ചെന്നു; അവൻ കിടക്കുകയായിരുന്നു. അവൾ മാവ് എടുത്തു കുഴച്ച് അവന്റെ മുമ്പിൽവച്ചുതന്നെ വടകളായി ചുട്ടു.
Tamar gjekk til huset åt Amnon, bror sin, der han låg til sengs. Ho tok deig og knoda, og laga kakorne so han såg på, og steikte deim.
9 ൯ ഉരുളിയോടെ എടുത്ത് അത് അവന്റെ മുമ്പിൽ വിളമ്പി; എന്നാൽ അവൻ ഭക്ഷിക്കുവാൻ കൂട്ടാക്കിയില്ല. “എല്ലാവരെയും എന്റെ അടുക്കൽനിന്ന് പുറത്താക്കുവിൻ” എന്ന് അമ്നോൻ പറഞ്ഞു. എല്ലാവരും അവന്റെ അടുക്കൽനിന്ന് പുറത്തുപോയി.
So tok ho panna og hadde deim or for honom; men han vilde ikkje eta. So sagde Amnon: «Gakk ut alle mann!» Og dei so gjorde.
10 ൧൦ അപ്പോൾ അമ്നോൻ താമാരിനോട്: “ഞാൻ നിന്റെ കയ്യിൽനിന്ന് വാങ്ങി ഭക്ഷിക്കേണ്ടതിന് ഭക്ഷണം ഉൾമുറിയിൽ കൊണ്ടുവരുക” എന്നു പറഞ്ഞു. താമാർ താൻ ഉണ്ടാക്കിയ വടകൾ എടുത്ത് ഉൾമുറിയിൽ സഹോദരനായ അമ്നോന്റെ അടുക്കൽ കൊണ്ടുചെന്നു.
So segjer han med Tamar: «Kom med maten her inn i kammerset, so eg fær eta av handi di!» Og Tamar tok kakorne ho hadde laga, og gjekk inn i kammerset til Amnon, bror sin.
11 ൧൧ അവൻ ഭക്ഷിക്കേണ്ടതിന് അവൾ അവ അവന്റെ അടുക്കൽ കൊണ്ടുചെന്നപ്പോൾ അവൻ അവളെ പിടിച്ച് അവളോടു: “സഹോദരീ, വന്ന് എന്നോടുകൂടി ശയിക്കുക” എന്നു പറഞ്ഞു.
Men då ho bar deim fram åt honom, so han skulde eta, greip han fat i henne og sagde: «Kom og ligg med meg, syster mi!»
12 ൧൨ അവൾ അവനോട്: “എന്റെ സഹോദരാ, അരുതേ; എന്നെ നിർബന്ധിക്കരുതേ; യിസ്രായേലിൽ ഇത് കൊള്ളരുതാത്തതല്ലോ; ഈ വഷളത്തം ചെയ്യരുതേ.
Ho svara: «Nei, bror min! Du må ikkje skjemma meg! Sovore må ikkje henda i Israel! Gjer ikkje so stygg ei gjerning!
13 ൧൩ എന്റെ അപമാനം ഞാൻ എവിടെ കൊണ്ടുപോയി വയ്ക്കും? നീയും യിസ്രായേലിൽ വഷളന്മാരുടെ കൂട്ടത്തിൽ ആയിപ്പോകുമല്ലോ. നീ രാജാവിനോട് പറയുക അവൻ എന്നെ നിനക്ക് തരാതിരിക്കയില്ല” എന്നു പറഞ്ഞു.
Kvar skulde eg gjera av meg med skammi? Og du sjølv vilde seinare heita eit styggeting i Israel. Tala fyrst med kongen! Han vil ikkje negta deg å få meg.»
14 ൧൪ എന്നാൽ അവൻ, അവളുടെ വാക്ക് കേൾക്കാൻ മനസ്സില്ലാതെ, അവളെക്കാൾ ബലമുള്ളവൻ ആയതുകൊണ്ട് ബലാല്ക്കാരം ചെയ്ത് അവളോടുകൂടി ശയിച്ചു.
Men han vilde ikkje lyda henne. Han valdtok henne, skjemde henne, låg med henne.
15 ൧൫ പിന്നെ അമ്നോൻ അവളെ അത്യന്തം വെറുത്തു; അവൻ അവളെ സ്നേഹിച്ച സ്നേഹത്തെക്കാൾ അവളെ വെറുത്ത വെറുപ്പ് വലുതായിരുന്നു. “എഴുന്നേറ്റു പോകുക” എന്ന് അമ്നോൻ അവളോടു പറഞ്ഞു;
Etterpå fekk Amnon brått ein øgjeleg illvilje til henne. Illviljen han åtte mot henne no, var endå meir ofseleg enn elsken han hadde havt til henne fyrr. «Ris upp og gakk med deg!» sagde Amnon til henne.
16 ൧൬ അവൾ അവനോട്: “അങ്ങനെയരുത്; നീ എന്നോട് ചെയ്ത മറ്റെ ദോഷത്തെക്കാൾ എന്നെ പുറത്താക്കിക്കളയുന്ന ഈ ദോഷം ഏറ്റവും വലുതായിരിക്കുന്നു” എന്നു പറഞ്ഞു. എന്നാൽ അവന് അവളുടെ വാക്കു കേൾക്കാൻ മനസ്സുണ്ടായില്ല.
Ho sagde til honom: «Ikkje auka skuldi med å gjera so stor ei ugjerning som å jaga meg! det vil vera endå verre enn det andre du hev gjort med meg.» Men han vilde ikkje høyra på henne,
17 ൧൭ അവൻ തനിക്ക് ശുശ്രൂഷചെയ്യുന്ന വാല്യക്കാരനെ വിളിച്ച് അവനോട്: “ഇവളെ ഇവിടെനിന്ന് പുറത്താക്കി വാതിൽ അടച്ചുകളയുക” എന്നു പറഞ്ഞു.
men ropa på drengen, som tente hjå honom: «Få henne der burt frå meg, ut på gata!» ropa han, «og læs døri etter henne!»
18 ൧൮ അവൾ നിലയങ്കി ധരിച്ചിരിന്നു; രാജകുമാരികളായ കന്യകമാർ ഇങ്ങനെയുള്ള വസ്ത്രം ധരിക്കുക പതിവായിരുന്നു. അവന്റെ വാല്യക്കാരൻ അവളെ പുറത്തിറക്കി വാതിൽ അടച്ചുകളഞ്ഞു.
Ho gjekk i sid ermekjole; i sovorne kappor var kongsdøtterne klædde med dei var unge gjentor. Tenaren førde henne ut på gata og læste døri etter henne.
19 ൧൯ അപ്പോൾ താമാർ തലയിൽ ചാരം വാരിയിട്ട് താൻ ധരിച്ചിരുന്ന നിലയങ്കി കീറി, തലയിൽ കയ്യുംവച്ച് നിലവിളിച്ചുകൊണ്ട് പോയി.
Då tok Tamar oska og hadde på hovudet, reiv sund ermekjolen ho gjekk i, lagde handi på hovudet og gjekk og øya seg i eino.
20 ൨൦ അവളുടെ സഹോദരനായ അബ്ശാലോം അവളോട്: “നിന്റെ സഹോദരനായ അമ്നോൻ നിന്റെ അടുക്കൽ ആയിരുന്നുവോ? എന്നാൽ എന്റെ സഹോദരീ, ഇപ്പോൾ സമാധാനമായിരിക്കുക; അവൻ നിന്റെ സഹോദരനല്ലയോ?; ഈ കാര്യം മനസ്സിൽ വെക്കരുത്” എന്നു പറഞ്ഞു. അങ്ങനെ താമാർ തന്റെ സഹോദരനായ അബ്ശാലോമിന്റെ വീട്ടിൽ ഏകാകിയായി താമസിച്ചു.
Absalom, bror hennar, spurde henne: «Hev Amnon, bror din, vore hjå deg? Teg deg no, syster! Han er bror din. Bry deg ikkje um dette!» Tamar heldt seg då heime hjå Absalom, bror sin, einsleg og yvergjevi.
21 ൨൧ ദാവീദ് രാജാവ് ഈ കാര്യം കേട്ടപ്പോൾ അവന്റെ കോപം ഏറ്റവും ജ്വലിച്ചു.
Då kong David spurde alt dette, loga harmen upp i honom.
22 ൨൨ എന്നാൽ അബ്ശാലോം അമ്നോനോട് ഗുണമോ ദോഷമോ ഒന്നും സംസാരിച്ചില്ല; തന്റെ സഹോദരിയായ താമാരിനെ അമ്നോൻ ബലാൽക്കാരം ചെയ്തതുകൊണ്ട് അബ്ശാലോം അവനെ വെറുത്തു.
Absalom sagde ingen ting med Amnon anten godt eller vondt. Men Absalom hata Amnon, for di han hadde skjemt Tamar, syster hans.
23 ൨൩ രണ്ട് വർഷം കഴിഞ്ഞ് അബ്ശാലോമിന് എഫ്രയീമിന് സമീപത്തുള്ള ബാൽഹാസോരിൽ ആടുകളെ രോമം കത്രിക്കുന്ന ഉത്സവം ഉണ്ടായിരുന്നു; അബ്ശാലോം രാജകുമാരന്മാർ എല്ലാവരെയും ക്ഷണിച്ചു.
Tvo år etter hadde Absalom saueklypping i Ba’al-Hasor attmed Efraim; og Absalom bad alle kongssønerne til gjester.
24 ൨൪ അബ്ശാലോം രാജാവിന്റെ അടുക്കലും ചെന്നു: “അടിയന് ആടുകളെ രോമം കത്രിക്കുന്ന ഉത്സവം ഉണ്ട്; രാജാവും ഭൃത്യന്മാരും അടിയനോടുകൂടി വരണമേ” എന്നപേക്ഷിച്ചു.
Absalom gjekk då inn til kongen og sagde: «Tenaren din held saueklypping. Eg bed at kongen og tenarane hans vil vera med.»
25 ൨൫ രാജാവ് അബ്ശാലോമിനോട്: “വേണ്ട മകനേ, ഞങ്ങൾ എല്ലാവരും വന്നാൽ നിനക്ക് ഭാരമാകും” എന്നു പറഞ്ഞു. അവൻ രാജാവിനെ നിർബ്ബന്ധിച്ചിട്ടും പോകാതെ രാജാവ് അവനെ അനുഗ്രഹിച്ചു.
Kongen svara Absalom: «Nei, guten min! Me må ikkje vera med alle; det vert for mykje bry for deg.» Endå han naudbad honom, vilde han ikkje, men bad farvel med honom.
26 ൨൬ അപ്പോൾ അബ്ശാലോം: “അങ്ങനെയെങ്കിൽ എന്റെ സഹോദരൻ അമ്നോൻ ഞങ്ങളോടുകൂടി പോരട്ടെ” എന്നു പറഞ്ഞു. രാജാവ് അവനോട്: “അവൻ നിന്നോടുകൂടെ വരുന്നത് എന്തിന്?” എന്നു പറഞ്ഞു.
Då sagde Absalom: «So lat då i alle fall bror Amnon vera med!» Kongen spurde: «Kvifor nett han?»
27 ൨൭ എങ്കിലും അബ്ശാലോം നിർബന്ധിച്ചപ്പോൾ അവൻ അമ്നോനെയും രാജകുമാരന്മാർ എല്ലാവരെയും അവനോടുകൂടെ അയച്ചു.
Men då Absalom naudbad honom, let han Amnon og alle kongssønerne vera med.
28 ൨൮ എന്നാൽ അബ്ശാലോം തന്റെ വാല്യക്കാരോട്: “നോക്കിക്കൊൾവിൻ; അമ്നോൻ വീഞ്ഞു കുടിച്ച് ആനന്ദിച്ചിരിക്കുന്നേരം ‘അമ്നോനെ അടിക്കുവീൻ’ എന്ന് ഞാൻ നിങ്ങളോട് പറയുമ്പോൾ അവനെ കൊല്ലണം; ഭയപ്പെടരുത്; ഞാനല്ലയോ നിങ്ങളോട് കല്പിച്ചത്? നിങ്ങൾ ധൈര്യപ്പെട്ടു വീരന്മാരായിരിക്കുവിൻ” എന്നു കല്പിച്ചു.
Absalom baud drengjerne: «Sjå etter når Amnon vert lystig av vinen, og eg segjer: «Hogg til Amnon!» So drep honom hugheilt! eg tek ansvaret. Ver hugsterke, og vis de er dugande karar!»
29 ൨൯ അബ്ശാലോം കല്പിച്ചതുപോലെ അബ്ശാലോമിന്റെ വാല്യക്കാർ അമ്നോനോട് ചെയ്തു. അപ്പോൾ രാജകുമാരന്മാർ എല്ലാവരും എഴുന്നേറ്റ് അവനവന്റെ കോവർകഴുതപ്പുറത്ത് കയറി ഓടിപ്പോയി.
Absaloms-drengjerne gjorde med Amnon som Absalom hadde bode. Då spratt dei upp alle kongssønerne, steig på muldyri sine og rømde.
30 ൩൦ അവർ വഴിയിൽ ആയിരിക്കുമ്പോൾ, “അബ്ശാലോം രാജകുമാരന്മാരെയെല്ലാം കൊന്നുകളഞ്ഞു; അവരിൽ ഒരുത്തനും ശേഷിച്ചില്ല” എന്ന് ദാവീദിന് വാർത്ത എത്തി.
Med dei endå var på vegen, fekk David høyra ei tiend um at Absalom hadde drepe alle kongssønerne, so ikkje ein einaste var att av deim.
31 ൩൧ അപ്പോൾ രാജാവ് എഴുന്നേറ്റ് വസ്ത്രം കീറി നിലത്തു കിടന്നു; അവന്റെ സകലഭൃത്യന്മാരും വസ്ത്രം കീറി അരികിൽ നിന്നു.
Då reiste kongen seg og reiv sund klædi sine og lagde seg på golvet. Og alle tenarane som stod der, reiv og sund klædi sine.
32 ൩൨ എന്നാൽ ദാവീദിന്റെ ജ്യേഷ്ഠനായ ശിമെയയുടെ മകനായ യോനാദാബ് പറഞ്ഞത്: “അവർ രാജകുമാരന്മാരായ യുവാക്കളെ എല്ലാവരെയും കൊന്നുകളഞ്ഞു എന്ന് യജമാനൻ വിചാരിക്കരുത്; അമ്നോൻ മാത്രമേ മരിച്ചിട്ടുള്ളു; തന്റെ സഹോദരിയായ താമാരിനെ അവൻ ബലാല്ക്കാരം ചെയ്ത ദിവസംമുതൽ അബ്ശാലോമിന്റെ മുഖത്ത് ഈ തീരുമാനം കാണുവാൻ ഉണ്ടായിരുന്നു.
Men Jonadab, son åt Simea, bror åt David, tok til ords og sagde: «Herre, du må ikkje tru at dei hev drepe alle dei unge kongssønerne. Det er berre Amnon som er dåen. Eg hev lese ulukka på Absaloms munn alt frå den dagen då Amnon skjemde ut Tamar, syster hans.
33 ൩൩ ആകയാൽ രാജകുമാരന്മാർ എല്ലാവരും മരിച്ചുപോയി എന്നുള്ള വാർത്ത യജമാനനായ രാജാവ് വിശ്വസിക്കരുതേ; അമ്നോൻ മാത്രമേ മരിച്ചിട്ടുള്ളൂ”.
Herre konge! no må du ikkje gjera deg so ilt av det, at du trur alle kongssønerne er daude. Nei, det er berre Amnon som er daud.»
34 ൩൪ എന്നാൽ അബ്ശാലോം ഓടിപ്പോയി. കാവൽനിന്നിരുന്ന യൗവനക്കാരൻ തല ഉയർത്തിനോക്കിയപ്പോൾ വളരെ ജനം അവന്റെ പിമ്പിലുള്ള മലഞ്ചരിവുവഴിയായി വരുന്നത് കണ്ടു.
Men Absalom flydde. Då vaktmannen såg ut, fekk han sjå mykje folk kom vegen ned fjellet attanfor.
35 ൩൫ അപ്പോൾ യോനാദാബ് രാജാവിനോട്: “ഇതാ, രാജകുമാരന്മാർ വരുന്നു; അടിയൻ പറഞ്ഞതുപോലെ തന്നെ” എന്നു പറഞ്ഞു.
Då sagde Jonadab til kongen: «Der kjem kongssønerne! Det er som eg sagde.»
36 ൩൬ അവൻ സംസാരിച്ചു തീർന്നപ്പോഴെക്കും രാജകുമാരന്മാർ വന്നു ഉറക്കെ കരഞ്ഞു. രാജാവും സകലഭൃത്യന്മാരും അതിദുഖത്തോടെ കരഞ്ഞു.
Nett då han hadde tala ut, kom kongssønerne, og dei sette i og gret. Ogso kongen og alle tenarane storgret og stridgret.
37 ൩൭ എന്നാൽ അബ്ശാലോം ഓടിപ്പോയി അമ്മീഹൂദിന്റെ മകനായി ഗെശൂർരാജാവായ തൽമയിയുടെ അടുക്കൽ ചെന്നു. ദാവീദ് വളരെനാൾ തന്റെ മകനെക്കുറിച്ച് ദുഃഖിച്ചുകൊണ്ടിരുന്നു.
Men Absalom flydde og for til Talmai Ammihudsson, kongen i Gesur. Og han syrgde yver son sin heile tidi.
38 ൩൮ ഇങ്ങനെ അബ്ശാലോം ഗെശൂരിലേക്ക് ഓടിപ്പോയി മൂന്നു വർഷം അവിടെ താമസിച്ചു.
Absalom flydde og for til Gesur, og heldt seg der i tri år.
39 ൩൯ എന്നാൽ ദാവീദ് രാജാവ് അബ്ശാലോമിനെ കാണാൻ വാഞ്ഛിച്ചു; മരിച്ചുപോയ അമ്നോനെക്കുറിച്ചുള്ള ദുഃഖത്തിന് ആശ്വാസം വന്നിരുന്നു.
Men kong David let vera å draga ut mot Absalom; han hadde lote trøysta seg i sorgi yver at Amnon var dåen.