< 2 ശമൂവേൽ 11 >

1 ആ വർഷം വസന്തത്തിൽ, എല്ലായിടത്തുമുള്ള രാജാക്കന്മാർ യുദ്ധത്തിന് പുറപ്പെടുന്ന കാലത്ത് ദാവീദ് യോവാബിനെയും അവനോടുകൂടി തന്റെ ഭടന്മാരെയും എല്ലാ യിസ്രായേലിനെയും അയച്ചു; അവർ അമ്മോന്യരെ നശിപ്പിച്ചു, രബ്ബാപട്ടണം ഉപരോധിച്ചു. ദാവീദ് യെരൂശലേമിൽ തന്നെ താമസിച്ചിരുന്നു.
І сталося по ро́ку, у час ви́ходу царів на війну, то послав Давид Йоава й своїх слуг із ним, та всього Ізраїля, і вони ви́губили аммоні́тян й облягли Раббу́. А Давид сидів в Єрусалимі.
2 ഒരു ദിവസം സന്ധ്യയാകാറായ സമയത്ത് ദാവീദ് കിടക്കയിൽനിന്ന് എഴുന്നേറ്റു രാജധാനിയുടെ മാളികമേൽ ഉലാവുമ്പോൾ ഒരു സ്ത്രീ കുളിക്കുന്നത് മാളികമേൽനിന്നു കണ്ടു; ആ സ്ത്രീ അതിസുന്ദരി ആയിരുന്നു.
І сталося надвечір, і встав Давид із ло́жа свого, і прохо́джувався на даху́ царсько́го дому. І побачив він із да́ху жінку, що купалася. А та жінка була дуже вродли́ва.
3 ദാവീദ് ആളയച്ച് ആ സ്ത്രീയെപ്പറ്റി അന്വേഷിപ്പിച്ചു. അവൾ എലീയാമിന്റെ മകളും ഹിത്യനായ ഊരീയാവിന്റെ ഭാൎയ്യയുമായ ബത്ത്-ശേബ എന്നു അറിഞ്ഞു.
І послав Давид, і запитався про ту жінку. А посланий сказав: „Таж то Вірсаві́я, Еліямова дочка, жінка хітте́янина Урі́ї!“
4 ദാവീദ് ദൂതന്മാരെ അയച്ച് അവളെ വരുത്തി; അവൾ അവന്റെ അടുക്കൽ വന്നു; അവൾക്കു ഋതുശുദ്ധി വന്നതുകൊണ്ട് അവൻ അവളോടുകൂടി ശയിച്ചു; അവൾ തന്റെ വീട്ടിലേക്ക് മടങ്ങിപ്പോയി.
I послав Давид посланців, і взяв її. І вона прийшла до нього, і він поклався з нею. А вона очистилася з нечи́стости своєї, і вернулася до свого дому.
5 ആ സ്ത്രീ ഗർഭംധരിച്ചു, താൻ ഗർഭിണി ആയിരിക്കുന്നു എന്ന വാർത്ത ദാവീദിനെ അവൾ അറിയിച്ചു.
І завагітні́ла та жінка. І послала вона, і доне́сла Давидові й сказала: „Я завагітні́ла!“
6 അപ്പോൾ ദാവീദ് ഹിത്യനായ ഊരീയാവിനെ തന്റെ അടുക്കൽ അയയ്ക്കുവാൻ യോവാബിന് കല്പന അയച്ചു.
А Давид послав до Йоава: „Пошли мені хітте́янина Урі́ю“. І Йоав послав Урі́ю до Давида.
7 ഊരീയാവ് തന്റെ അടുക്കൽ വന്നപ്പോൾ ദാവീദ് അവനോട് യോവാബിന്റെയും പടജ്ജനത്തിന്റെയും സുഖവർത്തമാനവും യുദ്ധത്തിന്റെ വിവരവും ചോദിച്ചു.
І прийшов Урі́я до нього, а Давид запитався про стан Йоава, і про стан народу, і про стан війни́.
8 പിന്നെ ദാവീദ് ഊരിയാവിനോട്: “നീ വീട്ടിൽചെന്ന് കാലുകൾ കഴുകുക” എന്നു പറഞ്ഞു. ഊരീയാവ് രാജധാനിയിൽനിന്ന് പുറപ്പെട്ടപ്പോൾ രാജാവിന്റെ സമ്മാനം അവന്റെ പിന്നാലെ ചെന്നു.
І сказав Давид до Урії: „Іди до свого дому та обмий свої но́ги“. І вийшов Урі́я з царсько́го дому, а за ним поне́сли гости́нця царсько́го.
9 എന്നാൽ ഊരീയാവ് തന്റെ വീട്ടിൽ പോകാതെ യജമാനന്റെ സകലദാസന്മാരോടുംകൂടെ രാജധാനിയുടെ വാതില്ക്കൽ കിടന്നുറങ്ങി.
Та Урія спав при вході до царсько́го дому з усіма слу́гами пана свого́, а до свого дому не пішов.
10 ൧൦ ഊരീയാവ് വീട്ടിൽ പോയില്ല എന്നറിഞ്ഞപ്പോൾ ദാവീദ് ഊരീയാവിനോട്: “നീ യാത്രയിൽനിന്ന് വന്നവനല്ലയോ? നിന്റെ വീട്ടിൽ പോകാതെ ഇരുന്നത് എന്ത്?” എന്നു ചോദിച്ചു.
І доне́сли Давидові, говорячи: „Урі́я не пішов до дому свого́“. І сказав Давид до Урії: „Чи ж не з дороги ти прихо́диш? Чому́ ти не пішов до свого дому?“
11 ൧൧ ഊരീയാവ് ദാവീദിനോട്: “പെട്ടകവും യിസ്രായേലും യെഹൂദയും കൂടാരങ്ങളിൽ വസിക്കുന്നു; എന്റെ യജമാനനായ യോവാബും യജമാനന്റെ ദാസരും മൈതാനത്ത് പാളയമിറങ്ങിക്കിടക്കുന്നു; അങ്ങനെയിരിക്കുമ്പോൾ ഞാൻ ഭക്ഷിക്കുവാനും കുടിക്കുവാനും എന്റെ ഭാര്യയോടുകൂടി ശയിക്കുവാനും എന്റെ വീട്ടിൽ പോകുമോ? അങ്ങാണ, അങ്ങയുടെ ജീവനാണ, ഇത് ഞാൻ ചെയ്യുകയില്ല” എന്നു പറഞ്ഞു.
І сказав Урія до Давида: „Ковчег і Ізраїль та Юда сидять у шатра́х, а пан мій Йоав та раби мого пана табору́ють на голому полі. А я піду́ до свого дому, щоб їсти й пити та лежати зо своєю жінкою? Клянуся життям твоїм та життям душі твоєї, що не зроблю я такої речі!“
12 ൧൨ അപ്പോൾ ദാവീദ് ഊരീയാവിനോട്: “നീ ഇന്നും ഇവിടെ താമസിക്കുക; നാളെ ഞാൻ നിന്നെ പറഞ്ഞയക്കും” എന്നു പറഞ്ഞു. അങ്ങനെ ഊരിയാവ് അന്നും പിറ്റേന്നും യെരൂശലേമിൽ താമസിച്ചു.
І сказав Давид до Урії: „Позоста́нься тут і сьогодні, а взавтра я відпущу́ тебе“. І позостава́вся Урія в Єрусалимі того дня та дня другого.
13 ൧൩ ദാവീദ് അവനെ വിളിച്ചപ്പോൾ അവൻ അവന്റെ മുമ്പാകെ ഭക്ഷിക്കുകയും കുടിക്കുകയും ചെയ്തു; അവൻ അവനെ ലഹരിപിടിപ്പിച്ചു; എങ്കിലും അവൻ വീട്ടിലേക്കു പോകാതെ സന്ധ്യക്കു ചെന്ന് തന്റെ യജമാനന്റെ ദാസന്മാരോടുകൂടി അവൻ തന്റെ കിടക്കയിൽ കിടന്നു.
I покликав його Давид, і той їв та пив перед ним, а він підпоїв його. І вийшов він увечорі, щоб покла́стися на ло́жі своїм ра́зом зо слу́гами пана свого, а до дому свого не пішов.
14 ൧൪ രാവിലെ ദാവീദ് യോവാബിന് ഒരു എഴുത്ത് എഴുതി ഊരീയാവിന്റെ കയ്യിൽ കൊടുത്തയച്ചു.
І сталося ра́нком, і написав Давид листа до Йоава, і послав через Урі́ю.
15 ൧൫ എഴുത്തിൽ: “യുദ്ധം കഠിനമായിരിക്കുന്നേടത്ത് ഊരീയാവിനെ മുൻനിരയിൽ നിർത്തി അവൻ വെട്ടുകൊണ്ട് മരിക്കത്തക്കവണ്ണം അവനെ വിട്ട് പിന്മാറുവിൻ” എന്ന് അവൻ എഴുതിയിരുന്നു.
А в листі тому́ він написав так: „Поставте Урію напе́реді найтяжчого бо́ю, і відступі́те від нього, щоб він був уда́рений, і помер“.
16 ൧൬ അങ്ങനെ തന്നെ യോവാബ് പട്ടണത്തെ ഉപരോധിക്കുന്നതിനിടയിൽ വീരന്മാർ നില്‍ക്കുന്നതായി അവന് മനസിലായ സ്ഥലത്ത് അവൻ ഊരീയാവിനെ നിയോഗിച്ചു.
І сталося, коли Йоав обло́жував місто, то поставив Урію на те місце, про яке знав, що там хоробрі мужі.
17 ൧൭ പട്ടണക്കാർ പുറപ്പെട്ട് യോവാബിനോട് പോരാടിയപ്പോൾ ദാവീദിന്റെ ഭടന്മാരായ പടജ്ജനത്തിൽ ചിലർ കൊല്ലപ്പെട്ടു; ഹിത്യനായ ഊരീയാവും മരിച്ചു.
І вийшли люди того міста, і воювали з Йоавом, — і впали дехто з наро́ду, із Давидових слуг, і повмирали, також хітте́янин Урі́я.
18 ൧൮ പിന്നെ യോവാബ് ആ യുദ്ധവാർത്ത എല്ലാം ദാവീദിനോട് അറിയിക്കുവാൻ സന്ദേശവാഹകരെ അയച്ചു.
І послав Йоав, і доніс Давидові про всі справи того бо́ю.
19 ൧൯ അവൻ സന്ദേശവാഹകനോട് ഇങ്ങനെ കല്പിച്ചു: “നീ യുദ്ധവാർത്ത എല്ലാം രാജാവിനോട് പറഞ്ഞു തീരുമ്പോൾ രാജാവിന് കോപം ജ്വലിച്ചു ഇപ്രകാരം പറയും:
І наказав він послові, говорячи: „Як покінчи́ш ти оповіда́ти цареві про всі справи того бо́ю,
20 ൨൦ ‘നിങ്ങൾ പട്ടണത്തോട് ഇത്ര അടുത്തുചെന്ന് യുദ്ധം ചെയ്തത് എന്ത്? മതിലിന്മേൽനിന്ന് അവർ എയ്യുമെന്നു നിങ്ങൾക്ക് അറിഞ്ഞുകൂടയോ?
і буде, якщо ти розгніваєш царя, і він скаже тобі: „Чого ви так близько підійшли до міста воювати? Чи ви не знали, що бу́дуть кидати на вас з-над муру?
21 ൨൧ യെരൂബ്ബേശെത്തിന്റെ മകനായ അബീമേലെക്കിനെ കൊന്നത് ആര്? ഒരു സ്ത്രീ മതിലിന്മേൽനിന്ന് തിരിക്കല്ലിന്റെ പിള്ളക്കല്ല് അവന്റെമേൽ ഇട്ടതുകൊണ്ടല്ലയോ അവൻ തേബെസിൽവച്ച് മരിച്ചത്? നിങ്ങൾ മതിലിനോട് ഇത്ര അടുത്തുചെന്നത് എന്ത്?’ എന്നിങ്ങനെ നിന്നോട് പറഞ്ഞാൽ: ‘നിന്റെ ഭൃത്യൻ ഹിത്യനായ ഊരീയാവും മരിച്ചുപോയി എന്ന് പറയുക’”.
Хто забив був Авімелеха, Єруббешетового сина? Чи не жінка ки́нула на нього горі́шнього ка́меня від жо́рен з муру, і він помер у Тевеці? Чого ви близько підійшли до муру?“То ти скажеш: Помер також хітте́янин Урі́я“.
22 ൨൨ സന്ദേശവാഹകൻ ചെന്ന് യോവാബ് പറഞ്ഞയച്ച വാർത്തകളെല്ലാം ദാവീദിനെ അറിയിച്ചു.
І пішов посол і прийшов, і доніс Давидові все, що послав був Йоав.
23 ൨൩ സന്ദേശവാഹകൻ ദാവീദിനോട് പറഞ്ഞത്: “ആ കൂട്ടർ പ്രാബല്യം പ്രാപിച്ച് മൈതാനത്തേക്കു ഞങ്ങളുടെ നേരെ പുറപ്പെട്ടു വന്നതിനാൽ ഞങ്ങൾ പട്ടണവാതില്ക്കൽവരെ അവരെ തിരിച്ചോടിച്ചു.
І сказав посол Давидові: „Вони стали сильніші за нас, і вийшли проти нас на поле, та ми були переможцями над ними аж до входу в бра́му.
24 ൨൪ അപ്പോൾ വില്ലാളികൾ മതിലിന്മേൽനിന്ന് അങ്ങയുടെ ഭടന്മാരെ എയ്തു, രാജാവിന്റെ ഭടന്മാരിൽ ചിലർ കൊല്ലപ്പെട്ടു, അങ്ങയുടെ ഭൃത്യൻ ഹിത്യനായ ഊരീയാവും മരിച്ചു”.
А стрільці́ стріляли на твоїх рабів з муру, і померли дехто з царе́вих рабів, а також помер твій раб хітте́янин Урі́я“.
25 ൨൫ അതിന് ദാവീദ് സന്ദേശവാഹകനോട്: “‘ഈ കാര്യത്തിൽ വ്യസനം തോന്നരുത്; വാൾ അങ്ങും ഇങ്ങും നാശം ചെയ്യും; പട്ടണത്തിന്റെ നേരെ ശക്തിയോടെ പൊരുതി അതിനെ നശിപ്പിച്ചുകളയുക’ എന്നു നീ യോവാബിനോട് പറഞ്ഞു അവനെ ധൈര്യപ്പെടുത്തണം” എന്നു കല്പിച്ചു.
І сказав Давид до посла́: „Так скажеш до Йоава: Нехай не буде злою в оча́х твоїх ця річ, бо меч пожирає то цьо́го, то то́го. Підсиль війну свою проти міста, та й розвали його! І підбадьо́р його, Йоава! “
26 ൨൬ ഊരീയാവിന്റെ ഭാര്യ തന്റെ ഭർത്താവായ ഊരീയാവ് മരിച്ചുപോയി എന്നു കേട്ടപ്പോൾ ഭർത്താവിനെക്കുറിച്ച് വിലപിച്ചു.
І прочула Урі́єва жінка, що помер її чоловік Урі́я, і голоси́ла за своїм чоловіком.
27 ൨൭ വിലാപകാലം കഴിഞ്ഞ് ദാവീദ് ആളയച്ച് അവളെ തന്റെ അരമനയിൽ വരുത്തി; അവൾ അവന്റെ ഭാര്യയായി, അവന് ഒരു മകനെ പ്രസവിച്ചു. എന്നാൽ ദാവീദ് ചെയ്തത് യഹോവയ്ക്ക് അനിഷ്ടമായിരുന്നു.
А як минула жало́ба, то Давид послав, і забрав її до свого дому, і вона стала йому за жінку, і породи́ла йому сина. Та в Господніх оча́х була злою та річ, що оце зробив був Давид.

< 2 ശമൂവേൽ 11 >