< 2 ശമൂവേൽ 10 >

1 അതിന്‍റെശേഷം അമ്മോന്യരുടെ രാജാവ് മരിച്ചു; അവന്റെ മകനായ ഹാനൂൻ അവന് പകരം ഭരണം നടത്തി.
ထိုနောက် အမ္မုန်ရှင်ဘုရင်သည် သေ၍ သားတော်ဟာနုန်သည် ခမည်းတော်အရာ၌ နန်းထိုင်၏။
2 അപ്പോൾ ദാവീദ്: “ഹാനൂന്റെ പിതാവായ നാഹാശ് എനിക്ക് ദയ ചെയ്തതുപോലെ അവന്റെ മകന് ഞാനും ദയ ചെയ്യും” എന്നു പറഞ്ഞു. അങ്ങനെ ദാവീദ് അവന്റെ പിതാവിനെക്കുറിച്ച് അവനോട് ആശ്വാസവാക്ക് പറയുവാൻ തന്റെ ഭൃത്യന്മാരെ പറഞ്ഞയച്ചു.
ဒါဝိဒ်ကလည်း၊ ဟာနုန်အဘနာဟတ်သည် ငါ့အား ကျေးဇူးပြုသောကြောင့်၊ သူ၏သား၌ ကျေးဇူးပြုမည်ဟုဆိုလျက်၊ သူ၏အဘသေရာတွင် နှစ်သိမ့်စေခြင်းငှါ ကျွန်တို့ကို စေလွှတ်၍၊ ဒါဝိဒ်၏ကျွန်တို့သည် အမ္မုန်ပြည်သို့ရောက်ကြ၏။
3 ദാവീദിന്റെ ഭൃത്യന്മാർ അമ്മോന്യരുടെ ദേശത്ത് എത്തിയപ്പോൾ അമ്മോന്യപ്രഭുക്കന്മാർ അവരുടെ യജമാനനായ ഹാനൂനോട്: “ദാവീദ് നിന്റെ പിതാവിനെ ബഹുമാനിക്കുന്നതുകൊണ്ടാകുന്നു ആശ്വസിപ്പിക്കുന്നവരെ നിന്റെ അടുക്കൽ അയച്ചത് എന്ന് തോന്നുന്നുവോ? പട്ടണത്തെ നിരീക്ഷിച്ച് ഒറ്റുനോക്കുവാനും അതിനെ നശിപ്പിച്ചുകളയുവാനും അല്ലയോ ദാവീദ് ഭൃത്യന്മാരെ നിന്റെ അടുക്കൽ അയച്ചത്” എന്നു പറഞ്ഞു.
အမ္မုန်အမျိုး မှူးမတ်တို့သည် မိမိတို့အရှင် ဟာနုန်ထံသို့ဝင်၍၊ ဒါဝိဒ်သည် စိတ်တော်ကို နှစ်သိမ့်စေ သော သူတို့ကိုစေလွှတ်ရာတွင် ခမည်းတော်ကို ရိုသေစွာပြုသည်ဟု ထင်မှတ်တော်မူသလော။ မြို့တော်ကိုစစ်ဆေးစူစမ်း၍ ဖျက်ဆီးခြင်း ငှာသာသူ၏ကျွန်တို့ကိုစေလွှတ်သည် မဟုတ်လောဟု လျှောက်ကြ သော်။
4 അപ്പോൾ ഹാനൂൻ ദാവീദിന്റെ ഭൃത്യന്മാരെ പിടിച്ച് അവരുടെ താടി പകുതി ക്ഷൗരം ചെയ്യിപ്പിച്ച് അവരുടെ അങ്കികളുടെ നടുവിൽ ആസനംവരെ മുറിപ്പിച്ച് അവരെ അയച്ചു.
ဟာနုန်သည် ဒါဝိဒ်၏ကျွန်တို့ကို ယူပြီးလျှင်၊ မုတ်ဆိတ်တခြမ်းကိုရိတ်၍ အဝတ်ကိုတင်ပါးတိုင်အောင် ဖြတ်ပြီးမှ လွှတ်လိုက်လေ၏။
5 ദാവീദ്‌ രാജാവ് ഇത് അറിഞ്ഞപ്പോൾ ആ പുരുഷന്മാർ ഏറ്റവും ലജ്ജിച്ചിരുന്നതുകൊണ്ട് അവരുടെ അടുക്കൽ ആളയച്ച്: നിങ്ങളുടെ താടി വളരുന്നതുവരെ യെരിഹോ പട്ടണത്തില്‍ താമസിക്കുവിൻ; പിന്നെ മടങ്ങിവരാം എന്നു പറയിപ്പിച്ചു.
ထိုသိတင်းကို ဒါဝိဒ်သည်ကြားသောအခါ၊ ထိုလူတို့သည် အလွန်ရှက်သောကြောင့် သူတို့ကို ဆီးကြိုစေခြင်းငှါ စေလွှတ်၍၊ သင်တို့သည် မုတ်ဆိတ်မရှည်မှီတိုင်အောင် ယေရိခေါမြို့မှာ နေကြလော့။ ထိုနောက်မှပြန်လာကြလော့ဟု မှာထားတော်မူ၏။
6 തങ്ങൾ ദാവീദിന് വെറുപ്പുള്ളവരായ്തീർന്നു എന്ന് അമ്മോന്യർ കണ്ടപ്പോൾ അവർ ആളയച്ച് ബേത്ത്-രെഹോബിലെ അരാമ്യരിൽനിന്നും സോബയിലെ അരാമ്യരിൽനിന്നും ഇരുപതിനായിരം കാലാളുകളെയും ആയിരംപേരുമായി മയഖാരാജാവിനെയും തോബിൽനിന്ന് പന്ത്രണ്ടായിരംപേരെയും കൂലിക്ക് വരുത്തി.
အမ္မုန်အမျိုးသားတို့က၊ ငါတို့သည်ဒါဝိဒ်ရှေ့မှာ စက်ဆုပ်ရွံရှာဘွယ် ဖြစ်လိမ့်မည်ဟု သိလျှင်၊ လူကို စေလွှတ်၍ ဗက်ရဟောဘမြို့နှင့် ဇောဘမြို့၌နေသော ရှုရိလူခြေသည် သူရဲနှစ်သောင်း၊ မာခမင်းကြီး၏ လူ တထောင်၊ တောဘမြို့သား တသောင်းနှစ်ထောင်တို့ကို ငှားကြ၏။
7 ദാവീദ് അത് കേട്ടപ്പോൾ യോവാബിനെയും ശൂരന്മാരുടെ സകലസൈന്യത്തെയും അയച്ചു.
ထိုသိတင်းကို ဒါဝိဒ်သည်ကြားလျှင် ယွာဘနှင့် ခွန်အားကြီးသောသူရဲအလုံးအရင်းအပေါင်းကို စေလွှတ် ၏။
8 അമ്മോന്യരും പുറപ്പെട്ട് പട്ടണവാതില്ക്കൽ പടക്ക് അണിനിരന്നു; എന്നാൽ സോബയിലെയും ബേത്ത്-രഹോബിലെയും അരാമ്യരും തോബ്യരും മയഖ്യരും മറ്റൊരു ഭാഗമായി മൈതാനത്തായിരുന്നു.
အမ္မုန်အမျိုးသားတို့သည် ထွက်၍မြို့တံခါးဝမှာ စစ်ခင်းကျင်းကြ၏။ ဇောဘမြို့၊ ရဟောဘမြို့၊ တောဘ မြို့မှလာသော ရှုရိလူနှင့် မာခါမင်းကြီး၏ လူတို့သည် လွင်ပြင်၌ တခြားစီနေကြ၏။
9 തന്റെ മുമ്പിലും പിമ്പിലും പട നിരന്നിരിക്കുന്നു എന്ന് കണ്ടപ്പോൾ യോവാബ് യിസ്രായേലിന്റെ സകലവീരന്മാരിൽനിന്നും ഒരു കൂട്ടത്തെ തിരഞ്ഞെടുത്ത് അരാമ്യരുടെ നേർക്ക് അണിനിരത്തി.
ယွာဘသည်လည်း၊ ရှေ့၌၎င်း၊ နောက်၌၎င်း စစ်မျက်နှာနှစ်ဘက်ရှိသည်ကိုမြင်လျှင်၊ ဣသရေလလူတို့ တွင် သန်မြန်သောသူရှိသမျှတို့ကို ရွေးကောက်၍ ရှုရိလူ တို့ တဘက်၌စစ်ခင်းကျင်း၏။
10 ൧൦ ശേഷം പടജ്ജനത്തെ അമ്മോന്യരുടെ നേരെ നിരത്തേണ്ടതിന് തന്റെ സഹോദരനായ അബീശായിയെ ഏല്പിച്ച് അവനോട്:
၁၀ကြွင်းသောသူတို့ကို အမ္မုန်အမျိုးသားတို့တဘက်၌ စစ်ခင်းကျင်း စေခြင်းငှါ၊ ညီအဘိရှဲလက်သို့ အပ်လျက်၊
11 ൧൧ “അരാമ്യർ എന്റെ നേരെ പ്രാബല്യം പ്രാപിച്ചാൽ നീ എനിക്ക് സഹായം ചെയ്യണം; എന്നാൽ അമ്മോന്യർ നിന്റെനേരെ പ്രാബല്യം പ്രാപിച്ചാൽ ഞാൻ വന്നു നിനക്ക് സഹായം ചെയ്യും.
၁၁ရှုရိလူတို့သည် ငါ့ကိုနိုင်လျှင် ငါအားကူရမည်။ အမ္မုန်အမျိုးသားတို့သည် သင့်ကိုနိုင်လျှင် သင့်အား ငါကူမည်။
12 ൧൨ ധൈര്യമായിരിക്കുക; നാം നമ്മുടെ ജനത്തിനും നമ്മുടെ ദൈവത്തിന്റെ പട്ടണങ്ങൾക്കും വേണ്ടി പുരുഷത്വം കാണിക്കുക; യഹോവയോ തനിക്കു ഇഷ്ടമായത് ചെയ്യുമാറാകട്ടെ” എന്നു പറഞ്ഞു.
၁၂ရဲရင့်သောစိတ်ရှိ၍ ငါတို့လူမျိုး၊ ငါတို့ဘုရားသခင့်မြို့ရွာတို့အဘို့ အားထုတ်၍ တိုက်ကြကုန်အံ့။ ထာဝရဘုရားသည် အလိုတော်ရှိသည် အတိုင်းစီရင်တော် မူစေသတည်းဟု ဆိုပြီးမှ၊
13 ൧൩ പിന്നെ യോവാബും കൂടെയുള്ള ജനവും അരാമ്യർക്കെതിരെ പടക്ക് അടുത്തു; അവർ അവന്റെ മുമ്പിൽനിന്ന് ഓടിപ്പോയി.
၁၃သူ၌ပါသောလူများနှင့်တကွ ရှုရိလူတို့ကို စစ်တိုက်ခြင်းငှါ ချဉ်းသွားသောအခါ၊ ရှုရိလူတို့သည် ပြေးကြ၏။
14 ൧൪ അരാമ്യർ ഓടിപ്പോകുന്നത് അമ്മോന്യർ കണ്ടപ്പോൾ അമ്മോന്യരും അബീശായിയുടെ മുമ്പിൽനിന്നു ഓടി പട്ടണത്തിൽ കടന്നു. യോവാബ് അമ്മോന്യരെ വിട്ട് യെരൂശലേമിലേക്ക് മടങ്ങിപ്പോന്നു.
၁၄ရှုရိလူတို့ပြေးသည်ကို အမ္မုန်အမျိုးသားတို့သည် မြင်လျှင်၊ သူတို့သည်လည်း အဘိရှဲရှေ့မှာပြေး၍ မြို့ထဲသို့ ဝင်ကြ၏။ ယွာဘသည်လည်း အမ္မုန်ပြည်မှ ထွက်၍ ယေရုရှလင်မြို့သို့ ပြန်သွားလေ၏။
15 ൧൫ തങ്ങൾ യിസ്രായേലിനോടു തോറ്റുപോയി എന്ന് അരാമ്യർ കണ്ടിട്ട് അവർ ഒന്നിച്ചുകൂടി.
၁၅ရှုရိလူတို့သည် ဣသရေလအမျိုးသားရှေ့မှာ မိမိတို့ရှုံးသည်ကို သိမြင်လျှင် တဖန်စည်းဝေးကြ၏။
16 ൧൬ ഹദദേസെർ ആളയച്ച് നദിക്ക് അക്കരെയുള്ള അരാമ്യരെ വരുത്തി; അവർ ഹേലാമിലേക്ക് വന്നു; ഹദദേസെരിന്റെ സേനാപതിയായ ശോബക്ക് അവരുടെ നായകനായിരുന്നു.
၁၆ဟာဒဒေဇာမင်းသည်လည်း စေလွှတ်၍၊ မြစ်တဘက်၌နေသော ရှုရိလူတို့ကိုခေါ်သဖြင့်၊ သူတို့သည် ဟေလံမြို့သို့ရောက်လာကြ၏။ ဟာဒဒေဇာခန့်ထားသော ဗိုလ်ချုပ်မင်းရှောဗက်သည်လည်း အုပ်ရ၏။
17 ൧൭ അത് ദാവീദിന് അറിവുകിട്ടിയപ്പോൾ അവൻ എല്ലാ യിസ്രായേല്യരെയും കൂട്ടിവരുത്തി യോർദ്ദാൻ കടന്ന് ഹേലാമിൽ ചെന്നു. അരാമ്യർ ദാവീദിന്റെ നേരെ അണിനിരന്ന് അവനോട് യുദ്ധംചെയ്തു.
၁၇ထိုသိတင်းကိုကြားလျှင်၊ ဒါဝိဒ်သည် ဣသရေလအမျိုးသားအပေါင်းတို့ကို စုဝေးစေ၍၊ ယော်ဒန်မြစ် ကို ကူးသဖြင့် ဟေလံမြို့သို့ ရောက်လေ၏။ ရှုရိလူတို့သည် ဒါဝိဒ်တဘက်၌ စစ်ခင်းကျင်း၍ တိုက်သောအခါ၊
18 ൧൮ അരാമ്യർ യിസ്രായേലിന്റെ മുമ്പിൽനിന്ന് ഓടിപ്പോയി; ദാവീദ് അരാമ്യരിൽ എഴുനൂറു തേരാളികളെയും നാല്പതിനായിരം കുതിരപ്പടയാളികളേയും കൊന്നു, അവരുടെ സേനാപതിയായ ശോബക്കിനെയും വെട്ടിക്കൊന്നു.
၁၈ဣသရေလအမျိုးသားရှေ့မှာ ပြေးကြ၏။ ဒါဝိဒ်သည်လည်း ရှုရိမြင်းရထားစီးသူရဲခုနစ်ထောင်၊ ခြေသည် သူရဲလေးသောင်းတို့ကို သတ်၍၊ ဗိုလ်ချုပ်မင်းရှောဗက် ကိုလည်း ထိခိုက်သဖြင့် သူသည် ထိုအရပ်၌ သေ၏။
19 ൧൯ എന്നാൽ ഹദദേസെരിന്റെ ആശ്രിതന്മാരായ സകലരാജാക്കന്മാരും അവർ യിസ്രായേലിനോടു തോറ്റു എന്ന് കണ്ട് യിസ്രായേല്യരുമായി സന്ധിചെയ്ത് അവരെ സേവിച്ചു. അതിൽപിന്നെ അമ്മോന്യർക്കു സഹായം ചെയ്യുവാൻ അരാമ്യർ ഭയപ്പെട്ടു.
၁၉ဟာဒဒေဇာ၌ ကျွန်ခံသောမင်းကြီးအပေါင်းတို့သည် ဣသရေလအမျိုးနှင့် မိဿဟာယဖွဲ့၍ ကျွန်ခံ ကြ၏။ ထိုသို့ ရှုရိလူတို့သည် နောက်တဖန် အမ္မုန်အမျိုးသားတို့ကို စစ်မကူဝံ့ကြ။

< 2 ശമൂവേൽ 10 >