< 2 പത്രൊസ് 1 >
1 ൧ യേശുക്രിസ്തുവിന്റെ ദാസനും അപ്പൊസ്തലനുമായ ശിമോൻ പത്രൊസ്; നമ്മുടെ ദൈവത്തിന്റെയും രക്ഷിതാവായ യേശുക്രിസ്തുവിന്റെയും നീതിയാൽ ഞങ്ങൾക്കു ലഭിച്ചതുപോലെ അതേ വിലയേറിയ വിശ്വാസം ലഭിച്ചവർക്ക് എഴുതുന്നത്:
Simoni Peteru, ìránṣẹ́ àti aposteli Jesu Kristi, Sí àwọn tí ó gba irú iyebíye ìgbàgbọ́ kan náà pẹ̀lú wá nínú òdodo Ọlọ́run wa àti ti Jesu Kristi Olùgbàlà:
2 ൨ ദൈവത്തിന്റെയും നമ്മുടെ കർത്താവായ യേശുവിന്റെയും പരിജ്ഞാനത്തിൽ നിങ്ങൾക്ക് കൃപയും സമാധാനവും വർദ്ധിക്കുമാറാകട്ടെ.
Kí oore-ọ̀fẹ́ àti àlàáfíà máa bí sí i fún yín nínú ìmọ̀ Ọlọ́run àti ti Jesu Olúwa wa.
3 ൩ തന്റെ മഹത്വത്താലും വീര്യത്താലും നമ്മെ വിളിച്ച ദൈവത്തിന്‍റെ പരിജ്ഞാനത്താൽ അവന്റെ ദിവ്യശക്തി ജീവനും ഭക്തിക്കും വേണ്ടിയത് ഒക്കെയും നമുക്ക് നൽകിയിരിക്കുന്നുവല്ലോ.
Bí agbára rẹ̀ bí Ọlọ́run ti fún wa ní ohun gbogbo tí a nílò fún ṣe ti ìyè àti ti ìwà-bí-Ọlọ́run, nípa ìmọ̀ ẹni tí ó pè wá nípa Ògo àti ìṣeun rẹ̀.
4 ൪ അവയാൽ അവൻ നമുക്ക് വിലയേറിയതും അതിമഹത്വവുമായ വാഗ്ദത്തങ്ങളും നല്കിയിരിക്കുന്നു. ഇവയാൽ നിങ്ങൾ ലോകത്തിന്റെ മോഹത്താലുള്ള നാശം വിട്ടൊഴിഞ്ഞിട്ട് ദിവ്യസ്വഭാവത്തിന് കൂട്ടാളികളായിത്തീരുവാൻ ഇടവരുന്നു.
Nípa èyí tí ó fi àwọn ìlérí rẹ̀ tí ó tóbi púpọ̀ tí ó ṣe iyebíye fún wa: pé nípa ìwọ̀nyí ni kí ẹ̀yin lè di alábápín nínú àbùdá ti Ọlọ́run, nígbà tí ẹ̀yin bá ti yọ kúrò nínú ìbàjẹ́ tí ó ń bẹ nínú ayé nípa ìfẹ́kúfẹ̀ẹ́.
5 ൫ ഈ കാരണത്താൽ തന്നെ നിങ്ങൾ പരമാവധി ഉത്സാഹിച്ച്, നിങ്ങളുടെ വിശ്വാസത്തോട് വീര്യവും വീര്യത്തിലൂടെ പരിജ്ഞാനവും
Àti nítorí ìdí èyí, ẹ máa ṣe àìsimi gbogbo, ẹ fi ìwà rere kún ìgbàgbọ́, àti ìmọ̀ kún ìwà rere;
6 ൬ പരിജ്ഞാനത്തിലൂടെ ഇന്ദ്രിയജയവും ഇന്ദ്രിയജയത്തിലൂടെ സ്ഥിരതയും സ്ഥിരതയിലൂടെ ഭക്തിയും
àti àìrékọjá kún ìmọ̀; àti sùúrù kún àìrékọjá; àti ìwà-bí-Ọlọ́run kún sùúrù.
7 ൭ ഭക്തിയിലൂടെ സഹോദരപ്രീതിയും സഹോദരപ്രീതിയാൽ സ്നേഹവും കൂട്ടിക്കൊൾവിൻ.
Àti ìfẹ́ ọmọnìkejì kún ìwà-bí-Ọlọ́run; àti ìfẹ́ni kún ìfẹ́ ọmọnìkejì.
8 ൮ ഈ കാര്യങ്ങളെല്ലാം നിങ്ങളിൽ ഉണ്ടായിരിക്കുകയും വർദ്ധിക്കുകയും ചെയ്യുന്നു എങ്കിൽ നിങ്ങൾ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പരിജ്ഞാനം സംബന്ധിച്ച് വ്യർത്ഥന്മാരും നിഷ്ഫലന്മാരും ആയിരിക്കയില്ല.
Nítorí bí ẹ̀yin bá ní nǹkan wọ̀nyí tí wọ́n bá sì pọ̀, wọn kì yóò jẹ́ kí ẹ ṣe ọ̀lẹ tàbí aláìléso nínú ìmọ̀ Olúwa wa Jesu Kristi.
9 ൯ എന്നാൽ അവയില്ലാത്തവനോ കുരുടൻ അത്രേ; അവൻ ഹ്രസ്വദൃഷ്ടിയുള്ളവനും തന്റെ മുമ്പിലത്തെ പാപങ്ങളുടെ ശുദ്ധീകരണം മറന്നവനും തന്നെ.
Ṣùgbọ́n ẹni tí ó bá ṣe aláìní nǹkan wọ̀nyí, kò lè ríran ní òkèèrè, ó fọjú, ó sì ti gbàgbé pé a ti wẹ òun nù kúrò nínú ẹ̀ṣẹ̀ rẹ̀ àtijọ́.
10 ൧൦ അതുകൊണ്ട് സഹോദരന്മാരേ, നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പാക്കുവാൻ അധികം ശ്രമിപ്പിൻ. ഇങ്ങനെ ചെയ്താൽ നിങ്ങൾ ഒരുനാളും ഇടറിപ്പോകുകയില്ല.
Nítorí náà, ará ẹ túbọ̀ máa ṣe àìsimi láti sọ ìpè àti yíyàn yín di dájúdájú, nítorí bí ẹ̀yin bá ń ṣe nǹkan wọ̀nyí, ẹ̀yin kì yóò ṣubú.
11 ൧൧ അങ്ങനെ നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ നിത്യരാജ്യത്തിലേക്കുള്ള പ്രവേശനം ധാരാളമായി പ്രാപിക്കുകയും ചെയ്യും. (aiōnios )
Nítorí báyìí ni a ó pèsè fún yín lọ́pọ̀lọ́pọ̀ láti wọ ìjọba àìnípẹ̀kun ti Olúwa àti Olùgbàlà wa Jesu Kristi. (aiōnios )
12 ൧൨ അതുകൊണ്ട് ഇപ്പോൾ നിങ്ങൾ അവയെ അറിഞ്ഞവരും ലഭിച്ച സത്യത്തിൽ ഉറച്ചുനില്ക്കുന്നവരും എന്നു വരികിലും ഈ കാര്യങ്ങൾ നിങ്ങളെ ഓർമ്മിപ്പിക്കുവാൻ ഞാൻ എപ്പോഴും ഒരുങ്ങിയിരിക്കും.
Nítorí náà, èmi ó máa rán yin létí àwọn nǹkan wọ̀nyí nígbà gbogbo, bí ó tilẹ̀ jẹ́ pé ẹ̀yin ti mọ̀ wọ́n, tí ẹsẹ̀ yín sì múlẹ̀ nínú òtítọ́ tí ẹ ní báyìí.
13 ൧൩ നമ്മുടെ കർത്താവായ യേശുക്രിസ്തു എനിക്ക് അറിവു തന്നതുപോലെ എന്റെ കൂടാരമായ ശരീരം പൊളിഞ്ഞുപോകുവാൻ അടുത്തിരിക്കുന്നു എന്ന് അറിഞ്ഞിരിക്കയാൽ
Èmi sì rò pé ó tọ́ láti máa mú wọn wá sí ìrántí yín, níwọ̀n ìgbà tí èmí ba ń bẹ nínú àgọ́ ara yìí.
14 ൧൪ ഞാൻ ഈ കൂടാരത്തിൽ ഇരിക്കുന്നിടത്തോളം നിങ്ങളെ ഓർമ്മിപ്പിച്ചുണർത്തുക യുക്തം എന്ന് വിചാരിക്കുന്നു.
Bí èmi ti mọ̀ pé, bíbọ́ àgọ́ ara mi yìí sílẹ̀ kù sí dẹ̀dẹ̀, àní, bí Olúwa wa Jesu Kristi ti fihàn mí.
15 ൧൫ എന്റെ വേർപാടിന്റെ ശേഷവും നിങ്ങൾ ഈ കാര്യങ്ങൾ എപ്പോഴും ഓർത്തുകൊള്ളുവാൻ തക്കവണ്ണം വേണ്ടത് ഞാൻ ചെയ്യും.
Èmi ó sì máa ṣaápọn pẹ̀lú, kí ẹ̀yin lè máa rántí nǹkan wọ̀nyí nígbà gbogbo lẹ́yìn ikú mi.
16 ൧൬ ഞങ്ങൾ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ശക്തിയും പ്രത്യക്ഷതയാകുന്ന മടങ്ങിവരവും നിങ്ങളോട് അറിയിച്ചത് സമർത്ഥമായി മെനഞ്ഞെടുത്ത കഥകളുടെ അടിസ്ഥാനത്തിലല്ല, അവന്റെ മഹിമ കണ്ട സാക്ഷികളായിത്തീർന്നിട്ടത്രേ.
Nítorí kì í ṣe bí ẹni tí ó ń tọ ìtàn asán lẹ́yìn tí a fi ọgbọ́nkọ́gbọ́n là sílẹ̀, nígbà tí àwa sọ fún yín ní ti agbára àti wíwá Jesu Kristi Olúwa, ṣùgbọ́n ẹlẹ́rìí ọláńlá rẹ̀ ni àwa jẹ́.
17 ൧൭ “ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്നുള്ള ശബ്ദം അതിശ്രേഷ്ഠതേജസ്സിങ്കൽനിന്ന് വന്നപ്പോൾ പിതാവായ ദൈവത്താൽ അവന് ബഹുമാനവും മഹത്വവും ലഭിച്ചു.
Nítorí tí Ó gba ọlá àti ògo láti ọ̀dọ̀ Ọlọ́run Baba, nígbà tí irú ohùn yìí fọ̀ sí i láti inú ògo ńlá náà wá pé, “Èyí ni àyànfẹ́ ọmọ mi, ẹni tí inú mi dùn sí gidigidi.”
18 ൧൮ ഞങ്ങൾ അവനോടുകൂടെ വിശുദ്ധപർവ്വതത്തിൽ ഇരിക്കുമ്പോൾ സ്വർഗ്ഗത്തിൽനിന്നും ഈ ശബ്ദം ഉണ്ടായത് കേട്ട്.
Àwa pẹ̀lú sì gbọ́ ohun yìí tí ó ti ọ̀run wá nígbà tí àwa wà pẹ̀lú rẹ̀ ní orí òkè mímọ́ náà.
19 ൧൯ പ്രവാചകവാക്യം അധികം ഉറപ്പായിട്ട് നമുക്കുണ്ട്. നേരം വെളുക്കുകയും നിങ്ങളുടെ ഹൃദയങ്ങളിൽ ഉദയനക്ഷത്രം ഉദിക്കുകയും ചെയ്‌വോളം ഇരുണ്ട സ്ഥലത്ത് പ്രകാശിക്കുന്ന വിളക്കുപോലെ അതിനെ കരുതിയാൽ നല്ലത്.
Àwa sì ní ìfẹsẹ̀múlẹ̀ ọ̀rọ̀ àwọn wòlíì dunjúdunjú sí i, èyí tí ó yẹ kí ẹ kíyèsi gẹ́gẹ́ bí fìtílà tó ń mọ́lẹ̀ níbi tí òkùnkùn gbé wà, títí ilẹ̀ yóò fi mọ́, tí ìràwọ̀ òwúrọ̀ yóò sì yọ lọ́kàn yín.
20 ൨൦ തിരുവെഴുത്തിലെ പ്രവചനം ഒന്നുംതന്നെ പ്രവാചകന്റെ സ്വയമായ വ്യാഖ്യാനത്താൽ ഉളവായതല്ല എന്നു ആദ്യം തന്നെ അറിഞ്ഞുകൊള്ളേണം.
Ju gbogbo rẹ̀ lọ, kí ẹ ní òye yìí pé kò sí àsọtẹ́lẹ̀ ìwé mímọ́ kankan tí ó wáyé nípa ìtumọ̀ wòlíì fún rara rẹ̀.
21 ൨൧ പ്രവചനം ഒരിക്കലും മനുഷ്യന്റെ ഇഷ്ടത്താൽ വന്നതല്ല, ദൈവകല്പനയാൽ മനുഷ്യർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ട് സംസാരിച്ചതത്രേ.
Nítorí àsọtẹ́lẹ̀ kan kò ti ipá ìfẹ́ ènìyàn wá rí; ṣùgbọ́n àwọn ènìyàn ń sọ̀rọ̀ láti ọ̀dọ̀ Ọlọ́run bí a ti ń darí wọn láti ọwọ́ Ẹ̀mí Mímọ́ wá.