< 2 രാജാക്കന്മാർ 6 >
1 ൧ പ്രവാചകശിഷ്യന്മാർ എലീശയോട്: “ഞങ്ങൾ പാർക്കുന്ന ഈ സ്ഥലം ഞങ്ങൾക്ക് തീരെ ഇടുക്കമായിരിക്കുന്നു എന്ന് അങ്ങ് കാണുന്നുവല്ലോ.
၁ပရောဖက် အမျိုးသား တို့က၊ ကိုယ်တော် နှင့်အတူ ယခု နေ သောအရပ် သည် ကျဉ်းမြောင်း ပါ၏
2 ൨ ഞങ്ങൾ യോർദ്ദാൻ നദിയുടെ തീരത്ത് ചെന്ന് അവിടെനിന്ന് ഓരോരുത്തനും ഓരോ മരം മുറിച്ച് കൊണ്ടുവന്ന് ഞങ്ങൾക്ക് വസിക്കുവാൻ ഒരു സ്ഥലം ഉണ്ടാക്കട്ടെ” എന്ന് ചോദിച്ചു. “പോകുവിൻ” എന്ന് അവൻ പറഞ്ഞു.
၂အကျွန်ုပ် တို့သည် ယော်ဒန် မြစ်နား သို့ သွား ပါ ရစေ။ ထို အရပ်၌ ဝိုင်း၍ သစ်သားကိုခုတ်ပြီးလျှင်၊ ကိုယ်နေ စရာဘို့ လုပ် ပါရစေဟု ဧလိရှဲ ထံ ၌ အခွင့်တောင်း လျှင်၊ သွား ကြလော့ဟု အခွင့် ပေး၏
3 ൩ അവരിൽ ഒരുത്തൻ: “ദയവായി അടിയങ്ങളോടുകൂടെ പോരേണമേ” എന്ന് അപേക്ഷിച്ചതിന് “പോരാം” എന്ന് അവൻ പറഞ്ഞു.
၃အချို့ကလည်း မ ငြင်းပါနှင့်။ ကိုယ်တော် ကျွန် တို့နှင့် ကြွ တော်မူပါဟု တောင်းပန် လျှင် ၊ ငါ သွား မည်ဟု ဝန်ခံ သည်အတိုင်း၊ “
4 ൪ അങ്ങനെ അവൻ അവരോടുകൂടെ പോയി; അവർ യോർദ്ദാന്റെ കരയിൽ എത്തി മരം മുറിച്ചു.
၄သူ တို့နှင့်အတူ လိုက် လေ၏။ ယော်ဒန် မြစ်နား သို့ ရောက် သောအခါ သစ်သား ကိုခုတ် ကြ၏
5 ൫ എന്നാൽ ഒരുത്തൻ മരം മുറിക്കുമ്പോൾ കോടാലി ഊരി വെള്ളത്തിൽ വീണു; “അയ്യോ കഷ്ടം; യജമാനനേ, അത് വായ്പ വാങ്ങിയതായിരുന്നു” എന്ന് അവൻ നിലവിളിച്ചു.
၅တယောက် သောသူသည် ခုတ် စဉ်တွင် ၊ ရေ ထဲသို့ ပုဆိန် ကျ ၏။ ခုတ်သောသူကလည်း၊ ခက်လှပြီသခင်။ ထို” ပုဆိန်သည် ငှါး ခဲ့သောဥစ္စာ ဖြစ်ပါ၏ဟု အော်ဟစ် လျှင်၊ “
6 ൬ “അത് എവിടെ വീണു?” എന്ന് ദൈവപുരുഷൻ ചോദിച്ചു; അവൻ ആ സ്ഥലം അവനെ കാണിച്ചു; അവൻ ഒരു കോൽ വെട്ടി അവിടെ എറിഞ്ഞു; ആ ഇരിമ്പ് കോടാലി പൊങ്ങിവന്നു.
၆ဘုရားသခင် ၏လူ က၊ အဘယ် မှာကျ သနည်းဟုမေး သော် ၊ ကျရာအရပ် ကိုပြ ပြီးမှ၊ ဒုတ် ကိုခုတ် ၍ ထို အရပ်၌ ချ သဖြင့် ပုဆိန် သည် ပေါ လောနေ၏
7 ൭ “അത് എടുത്തുകൊള്ളുക” എന്ന് അവൻ പറഞ്ഞു. അവൻ കൈ നീട്ടി അത് എടുത്തു.
၇ဆယ်ယူ လော့ဟု ဧလိရှဲဆို သည်အတိုင်း ၊ တပည့် သည် လက် ကို ဆန့် ၍ ဆယ်ယူ ၏
8 ൮ അനന്തരം അരാംരാജാവിന് യിസ്രായേലിനോട് യുദ്ധം ഉണ്ടായി; ഇന്നിന്ന സ്ഥലത്ത് പാളയം ഇറങ്ങണം എന്ന് അവൻ തന്റെ ഭൃത്യന്മാരുമായി ആലോചന കഴിച്ചു.
၈တဖန် ရှုရိ ရှင် ဘုရင်သည် ဣသရေလ ပြည်ကို စစ် တိုက်၍ ၊ ဤ မည်သောအရပ် ၌ ငါ တို့သည် တပ်ချ ကြ ကုန်အံ့ဟု ကျွန် တို့နှင့် တိုင်ပင် သောအခါ၊””
9 ൯ എന്നാൽ ദൈവപുരുഷൻ യിസ്രായേൽ രാജാവിനോട്: “ഇന്ന സ്ഥലത്തുകൂടി കടക്കാതിരിക്കുവാൻ സൂക്ഷിക്ക; അരാമ്യർ അവിടേക്ക് വരുന്നുണ്ട്” എന്ന് പറയിച്ചു.
၉ဘုရားသခင် ၏လူ သည် ဣသရေလ ရှင်ဘုရင် ထံသို့ လူကိုစေလွှတ် ၍ ၊ ဤ မည်သောအရပ် ကို သတိ ပြုပါ။ ထို အရပ်သို့ ရှုရိ လူတို့သည် လာ ကြပြီဟု၊”
10 ൧൦ ദൈവപുരുഷൻ പറഞ്ഞ സ്ഥലത്തേക്ക് യിസ്രായേൽ രാജാവ് ആളയച്ച്; അങ്ങനെ അവൻ ഒരു പ്രാവശ്യമോ, രണ്ടു പ്രാവശ്യമോ അല്ല തന്നെത്താൻ രക്ഷിച്ചത്.
၁၀သတိ ပေးသောအရပ် သို့ ဣသရေလ ရှင် ဘုရင် သည် လူ ကိုစေလွှတ် ၍ တကြိမ် နှစ်ကြိမ် မက ရန်သူတို့ကို ရှောင် လေ၏
11 ൧൧ ഇത് മൂലം അരാം രാജാവിന്റെ മനസ്സ് ഏറ്റവും അധികം കലങ്ങി; അവൻ ഭൃത്യന്മാരെ വിളിച്ച് അവരോട്: “നമ്മുടെ കൂട്ടത്തിൽ യിസ്രായേൽ രാജാവിന്റെ പക്ഷക്കാരൻ ആരെന്ന് നിങ്ങൾ പറഞ്ഞു തരികയില്ലയോ?” എന്ന് ചോദിച്ചു.
၁၁ထို အကြောင်း ကြောင့် ရှုရိ ရှင် ဘုရင်သည် စိတ် ပူပန် ၍ ကျွန် တို့ကို ခေါ် ပြီးလျှင် ၊ ငါ တို့တွင် အဘယ်သူ သည် ဣသရေလ ရှင်ဘုရင် ဘက်၌ နေသည်ကို ငါ့ အား မ ပြ ဘဲနေကြသနည်း ဟုမေး သော်၊
12 ൧൨ അവന്റെ ഭൃത്യന്മാരിൽ ഒരുത്തൻ: “യജമാനനായ രാജാവേ, കാര്യം അങ്ങനെയല്ല; നീ കിടപ്പുമുറിയിൽ സംസാരിക്കുന്ന വാക്കുകൾ യിസ്രായേലിലെ പ്രവാചകനായ എലീശാ യിസ്രായേൽരാജാവിനെ അറിയിക്കുന്നു” എന്ന് പറഞ്ഞു.
၁၂ကျွန် တယောက် က ၊ ထိုသို့မ ဟုတ်ပါ အရှင် မင်းကြီး ၊ ကိုယ်တော် စက် တော်မူခန်း ထဲ ၌မိန့် တော်မူသော စကား ကိုပင်၊ ဣသရေလ ပြည်၌ ရှိသောပရောဖက် ဧလိရှဲ သည်၊ ဣသရေလ ရှင်ဘုရင် အား ပြန် ပြောတတ်ပါသည် ဟု လျှောက် လေ၏
13 ൧൩ “നിങ്ങൾ ചെന്ന് അവൻ എവിടെ ഇരിക്കുന്നു എന്നു നോക്കുവിൻ; ഞാൻ ആളയച്ച് അവനെ പിടിപ്പിക്കും” എന്ന് അവൻ കല്പിച്ചു. എലീശാ ദോഥാനിൽ ഉണ്ടെന്ന് അവന് അറിവുകിട്ടി.
၁၃ရှင် ဘုရင်ကလည်း ၊ သူ သည်အဘယ် အရပ်၌ ရှိသည်ကို သွား ၍ ချောင်းကြည့် လော့။ သူ့ ကို ဘမ်းဆီး စေခြင်းငှါ ငါစေလွှတ် မည်ဟု မိန့် တော်မူပြီးမှ ၊ ဒေါသန် မြို့ ၌ ရှိပါသည်ဟု လျှောက် လေ၏
14 ൧൪ അവൻ അവിടേക്ക് ശക്തിയുള്ള തന്റെ സൈന്യത്തെ, കുതിരകളും രഥങ്ങളുമായി അയച്ചു; അവർ രാത്രിയിൽ ചെന്ന് പട്ടണം വളഞ്ഞു.
၁၄ထို မြို့သို့ မြင်း စီးသူရဲ၊ ရထား စီးသူရဲ၊ ဗိုလ်ခြေ များ ကို စေလွှတ် သဖြင့် ၊ ညဉ့် အခါရောက် ၍ မြို့ ကို ဝိုင်း ကြ၏
15 ൧൫ ദൈവപുരുഷന്റെ ഭൃത്യൻ രാവിലെ എഴുന്നേറ്റ് പുറത്തിറങ്ങിയപ്പോൾ ഒരു സൈന്യം, കുതിരകളും രഥങ്ങളുമായി പട്ടണം വളഞ്ഞിരിക്കുന്നത് കണ്ടു; ബാല്യക്കാരൻ അവനോട്: “അയ്യോ യജമാനനേ, നാം എന്ത് ചെയ്യും?” എന്ന് ചോദിച്ചു.
၁၅နံနက်စောစောဘုရား သခင့်လူ ၏ ကျွန် သည် ထ ၍ ပြင်သို့ ထွက် သောအခါ ၊ မြင်း စီးသူရဲ၊ ရထား စီးသူရဲ၊ ဗိုလ်ခြေ တို့သည် မြို့ ကို ဝိုင်း လျက် ရှိကြသည်ဖြစ်၍၊ အိုသခင် ၊ အဘယ်သို့ ပြု ရပါမည်နည်းဟု မိမိ သခင် အား ဆို ၏
16 ൧൬ അതിന് അവൻ: “പേടിക്കേണ്ടാ; നമ്മോടുകൂടെയുള്ളവർ അവരോടു കൂടെയുള്ളവരെക്കാൾ അധികം” എന്ന് പറഞ്ഞു.
၁၆ဧလိရှဲကမ စိုးရိမ် နှင့်။ ငါ တို့ဘက် ၌ နေသောသူတို့ သည် ရန်သူ တို့ဘက် ၌ နေသော သူတို့ထက်သာ၍ များ ကြသည်ဟု ဆို လျက်၊ “
17 ൧൭ പിന്നെ എലീശാ പ്രാർത്ഥിച്ചു: “യഹോവേ, ഇവൻ കാണത്തക്കവണ്ണം ഇവന്റെ കണ്ണ് തുറക്കണമേ” എന്ന് പറഞ്ഞു. യഹോവ ഭൃത്യന്റെ കണ്ണ് തുറന്നു; എലീശയുടെ ചുറ്റും അഗ്നിമയമായ കുതിരകളും രഥങ്ങളും കൊണ്ട് മല നിറഞ്ഞിരിക്കുന്നത് അവൻ കണ്ടു.
၁၇အိုထာဝရဘုရား ၊ ဤသူသည် မြင် နိုင်မည် အကြောင်း သူ ၏မျက်စိ ကို ဖွင့် တော်မူပါဟု ဆုတောင်း သည်အတိုင်း ၊ ထာဝရဘုရား သည် ထိုလုလင် ၏ မျက်စိ ကို ဖွင့် တော်မူသဖြင့် ၊ ဧလိရှဲ ပတ်လည် ၌ တတောင် လုံး သည်မီး မြင်း ၊ မီးရထား နှင့် ပြည့် သည်ကို မြင် လေ၏
18 ൧൮ അരാമ്യർ അവന്റെ അടുക്കൽ വന്നപ്പോൾ എലീശാ യഹോവയോട് പ്രാർത്ഥിച്ചു: “ഈ ജനത്തെ അന്ധത പിടിപ്പിക്കേണമേ” എന്ന് പറഞ്ഞു. എലീശയുടെ അപേക്ഷ പ്രകാരം അവൻ അവരെ അന്ധത പിടിപ്പിച്ചു.
၁၈ရှုရိလူ တို့သည် ရောက် လာသောအခါ ၊ ဧလိရှဲ က၊ အိုထာဝရ ဘုရား ၊ ဤ သူ တို့၏ မျက်စိ မမြင်စေခြင်းငှါ ၊ ဒဏ်ခတ် တော်မူပါဟု ဆုတောင်း သည်အတိုင်း ၊ ဒဏ်ခတ် တော်မူ၏
19 ൧൯ എലീശാ അവരോട്: “ഇതല്ല വഴി; പട്ടണവും ഇതല്ല; എന്റെ പിന്നാലെ വരുവിൻ; നിങ്ങൾ അന്വേഷിക്കുന്ന ആളുടെ അടുക്കൽ ഞാൻ നിങ്ങളെ കൊണ്ടുപോകാം” എന്ന് പറഞ്ഞു. അവൻ അവരെ ശമര്യയിലേക്ക് കൂട്ടിക്കൊണ്ടുപോയി.
၁၉ဧလိရှဲ ကလည်း ၊ ဤ လမ်း မ ဟုတ်။ ဤ မြို့ လည်း မ ဟုတ်။ ငါ့ နောက် သို့လိုက် ကြ။ သင်တို့ရှာ သောသူ ရှိရာသို့ ငါပို့ မည်ဟု ဆို လျက် ရှမာရိ မြို့သို့ ပို့ လေ၏
20 ൨൦ ശമര്യയിൽ എത്തിയപ്പോൾ എലീശാ: “യഹോവേ, കാണത്തക്കവണ്ണം ഇവരുടെ കണ്ണ് തുറക്കേണമേ” എന്ന് പ്രാർത്ഥിച്ചു. യഹോവ അവരുടെ കണ്ണ് തുറന്നു; അവർ നോക്കിയപ്പോൾ തങ്ങൾ ശമര്യയുടെ നടുവിൽ നില്ക്കുന്നത് കണ്ടു.
၂၀မြို့ထဲသို့ ရောက် ပြီးမှ ဧလိရှဲ က၊ အိုထာဝရဘုရား ၊ ဤသူတို့သည် မြင် နိုင်မည်အကြောင်း သူ တို့၏ မျက်စိ ကို ဖွင့် တော်မူပါဟု ဆုတောင်းသည်အတိုင်း၊ သူ တို့၏မျက်စိ ကို ဖွင့် တော်မူသဖြင့် ၊ သူတို့သည် မြင် ၍ ရှမာရိ မြို့ထဲမှာ ရှိ သည်ဟု သိကြ၏
21 ൨൧ യിസ്രായേൽ രാജാവ് അവരെ കണ്ടിട്ട് എലീശയോട്: “എന്റെ പിതാവേ, ഞാൻ ഇവരെ കൊന്നുകളയട്ടെ; ഞാൻ ഇവരെ കൊന്നുകളയട്ടെ?” എന്ന് ചോദിച്ചു.
၂၁ဣသရေလ ရှင်ဘုရင် ကလည်း ၊ အဘ ၊ ထိုသူ တို့ကိုထားနှင့် သတ် ရပါမည်လော ဟု ဧလိရှဲ အား မေး လျှင်၊
22 ൨൨ അതിന് അവൻ: “കൊന്നുകളയരുത്; നിന്റെ വാൾകൊണ്ടും വില്ലുകൊണ്ടും പിടിച്ചവരെ നീ കൊന്നുകളയുമോ? ഇവർ തിന്നുകുടിച്ച് തങ്ങളുടെ യജമാനന്റെ അടുക്കൽ പോകേണ്ടതിന് അപ്പവും വെള്ളവും അവർക്ക് കൊടുക്കുക” എന്നു പറഞ്ഞു.
၂၂မ သတ် ပါနှင့်။ ထား နှင့် ခုတ် လျက် ၊ လေး နှင့် ပစ်လျက်စစ်တိုက်၍ ဘမ်းမိသောသူတို့ကိုသတ် ရမည် လော။ သူတို့ရှေ့မှာ မုန့် နှင့် ရေ ကိုထည့် ၍သူတို့သည် စား သောက် ပြီးမှ ၊ မိမိ တို့သခင် ထံသို့ သွား ပါစေဟု ဆို လျှင်၊
23 ൨൩ അങ്ങനെ അവൻ അവർക്ക് വലിയ ഒരു വിരുന്ന് ഒരുക്കി; അവർ ഭക്ഷിച്ചു പാനം ചെയ്തശേഷം അവൻ അവരെ വിട്ടയച്ചു; അവർ തങ്ങളുടെ യജമാനന്റെ അടുക്കൽ പോയി. അരാമ്യസൈന്യം യിസ്രായേൽദേശത്തേക്ക് പിന്നെ വന്നില്ല.
၂၃များ စွာသော စားစရာ ကို ပြင်ဆင် ၍ စား သောက် စေပြီးမှ လွှတ် လိုက်သဖြင့် ၊ သူတို့သည် မိမိ တို့ သခင် ထံသို့ ပြန် သွားကြ၏။ ထိုနောက်မှရှုရိ လူ တို့သည် အလို အလျောက်တပ်ဖွဲ့၍ ဣသရေလ ပြည် သို့ မ လာ ကြ
24 ൨൪ അതിന്‍റെശേഷം അരാം രാജാവായ ബെൻ-ഹദദ് തന്റെ സൈന്യവുമായി പുറപ്പെട്ടു ചെന്ന് ശമര്യയെ വളഞ്ഞു.
၂၄နောက် တဖန်ရှုရိ ရှင်ဘုရင် ဗင်္ဟာဒဒ် သည် ဗိုလ်ခြေ အပေါင်း ကို စုဝေး စေသဖြင့် စစ်ချီ ၍ ရှမာရိ မြို့ကို ဝိုင်း ထား၏
25 ൨൫ അവർ ശമര്യയെ വളഞ്ഞിരിക്കുമ്പോൾ അവിടെ മഹാക്ഷാമം ഉണ്ടായി; ഒരു കഴുതത്തലെക്ക് എൺപത് വെള്ളിക്കാശും കാൽകബ് പ്രാക്കാഷ്ഠത്തിന് അഞ്ച് വെള്ളിക്കാശും വരെ വിലകയറി.
၂၅ကြာမြင့်စွာဝိုင်း ထားသောကြောင့် ၊ ရှမာရိ မြို့၌ အလွန် အစာခေါင်းပါး ၍ ၊ မြည်း ခေါင်း တလုံးကို ငွေ ရှစ် ဆယ်နှင့် ၎င်း၊ ပဲကြမ်း တ ပြည်ကို ငွေ ငါး ကျပ်နှင့် ၎င်း ရောင်းရ ၏
26 ൨൬ ഒരിക്കൽ യിസ്രായേൽ രാജാവ് മതിലിന്മേൽ നടക്കുമ്പോൾ ഒരു സ്ത്രീ അവനോട്: “യജമാനനായ രാജാവേ, രക്ഷിക്കണമേ” എന്ന് നിലവിളിച്ചു.
၂၆ဣသရေလ ရှင် ဘုရင်သည် မြို့ရိုး ပေါ် မှာ ရှောက်သွား စဉ်၊ မိန်းမ တယောက်ကအရှင် မင်းကြီး ၊ ကယ်မ တော်မူပါဟု အော်ဟစ် ၏
27 ൨൭ അതിന് അവൻ: “യഹോവ നിന്നെ രക്ഷിക്കുന്നില്ലെങ്കിൽ ഞാൻ എവിടെനിന്ന് നിനക്ക് രക്ഷ കണ്ടെത്തും? മെതിക്കളത്തിൽ നിന്നോ, മുന്തിരിച്ചക്കിൽനിന്നോ?” എന്ന് ചോദിച്ചു.
၂၇ရှင်ဘုရင်က၊ ထာဝရဘုရား ကယ်မ တော်မ မူလျှင် ၊ ငါသည် အဘယ်သို့ ကယ်မ နိုင်မည်နည်း။ စပါး နယ်ရာတလင်း၊ စပျစ်သီး နယ်ရာ ကျင်းထဲက ကယ်မရမည်လော ဟူ၍၎င်း၊”
28 ൨൮ രാജാവ് പിന്നെയും അവളോട്: “നിന്റെ സങ്കടം എന്ത്” എന്ന് ചോദിച്ചതിന് അവൾ: “ഈ സ്ത്രീ എന്നോട്: ‘നിന്റെ മകനെ കൊണ്ടുവാ; ഇന്ന് നമുക്ക് അവനെ തിന്നാം; നാളെ എന്റെ മകനെ തിന്നാം’ എന്ന് പറഞ്ഞു.
၂၈သင် ၌ အဘယ် သို့ဖြစ်သနည်းဟူ၍၎င်း မေး လျှင်၊ မိန်းမက၊ ဤ မိန်းမ သည်ကျွန်မ ဆီ သို့လာ၍၊ သင့် သား ကို ယနေ့ ငါတို့စား ဘို့အပ် ပါ။ နက်ဖြန် နေ့၌ ငါ့ သား ကို စား ရမည်ဟုဆို သည်အတိုင်း၊”
29 ൨൯ അങ്ങനെ ഞങ്ങൾ എന്റെ മകനെ പുഴുങ്ങിത്തിന്നു; പിറ്റെന്നാൾ ഞാൻ അവളോട്: ‘നിന്റെ മകനെ കൊണ്ടുവാ; നമുക്ക് അവനെയും തിന്നാം’ എന്ന് പറഞ്ഞപ്പോൾ അവൾ തന്റെ മകനെ ഒളിപ്പിച്ചുകളഞ്ഞു” എന്ന് പറഞ്ഞു.
၂၉ကျွန်မ ၏သား ကို ပြုတ် ၍ စား ကြပါ၏။ နက်ဖြန် နေ့၌ ကျွန်မ က ၊ သင် ၏သား ကို ငါတို့စား ဘို့ အပ် ပါဟု တောင်းသော်၊” သူသည် မိမိ” သား ကို ဝှက် ထားပါသည်ဟု လျှောက် လေ၏
30 ൩൦ സ്ത്രീയുടെ വാക്ക് കേട്ടപ്പോൾ രാജാവ് വസ്ത്രം കീറി; അവൻ മതിലിന്മേൽ നടന്നു പോവുകയായിരുന്നു; ജനം അവനെ നോക്കിയപ്പോൾ അവൻ അകമെ ദേഹം മുഴുവൻ രട്ട് ഉടുത്തിരിക്കുന്നത് കണ്ടു.
၃၀ရှင် ဘုရင်သည် ထိုမိန်းမ ၏စကား ကို ကြား လျှင် ၊ မိမိ အဝတ် ကို ဆုတ် လေ၏။ မြို့ရိုး ပေါ် မှာ ရှောက်သွား စဉ် လူ တို့သည်ကြည့် ၍ ၊ အတွင်း ၌ လျှော်တေ အဝတ်ဖြင့် ဝတ်တော်မူကြောင်းကိုသိမြင် ရကြ၏
31 ൩൧ “ശാഫാത്തിന്റെ മകനായ എലീശയുടെ തല ഇന്ന് അവന്റെ ഉടലിന്മേൽ ഇരുന്നാൽ ദൈവം എന്നോട് തക്കവണ്ണവും അധികവും ചെയ്യട്ടെ” എന്ന് അവൻ പറഞ്ഞു.
၃၁ရှင်ဘုရင်ကလည်း၊ ရှာဖတ် သား ဧလိရှဲ ၏ ဦးခေါင်း သည် ယနေ့ သူ့ ကိုယ်နှင့် မ ကွာဘဲနေလျှင် ၊ ထာဝရဘုရား သည် ထိုမျှမက ၊ ငါ ၌ ပြု တော်မူပါစေသော ဟု ဆို ၏
32 ൩൨ എലീശാ തന്റെ വീട്ടിൽ മൂപ്പന്മാരോടുകൂടെ ഇരിക്കുമ്പോൾ രാജാവ് ഒരാളെ തനിക്കുമുമ്പായി അയച്ചു; ദൂതൻ എലീശയുടെ അടുക്കൽ എത്തുന്നതിന് മുമ്പെ അവൻ മൂപ്പന്മാരോട്: “എന്റെ തല എടുത്തുകളയുവാൻ ആകൊലപാതകപുത്രൻ ആളയച്ചിരിക്കുന്നത് നിങ്ങൾ കണ്ടുവോ? നോക്കുവിൻ ദൂതൻ വരുമ്പോൾ നിങ്ങൾ വാതിൽ അടച്ച് വാതില്ക്കൽ അവനെ തടയുക; അവന്റെ യജമാനന്റെ കാലൊച്ച അവന്റെ പിമ്പിൽ കേൾക്കുന്നുണ്ടല്ലോ?” എന്ന് പറഞ്ഞു.
၃၂ဧလိရှဲ သည် မိမိ အိမ် ၌ ထိုင် ၍ အသက် ကြီးသူတို့ သည် သူ နှင့်အတူ ထိုင် ကြစဉ်၊ ရှင်ဘုရင်သည် မိမိ ရှေ့ မှာ လူ တယောက်ကို စေလွှတ် ၏။ ထိုတမန် မ ရောက် မှီ ဧလိရှဲက၊ လူသတ် ၏သား သည် ငါ့ လည်ပင်း ကို ဖြတ် စေခြင်းငှါ ၊ စေလွှတ် သည်ကို သိမြင် ကြသလော။ ထိုတမန်” ရောက် သောအခါ ၊ တံခါး ကိုပိတ် ၍ ၊ တံခါး နား မှာသူ့ ကို ဆီးတား ကြလော့။ သူ့ နောက် မှာသူ့ သခင် ခြေ သံ မ မြည် သလော ဟု၊”
33 ൩൩ അവൻ അവരോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ദൂതൻ അവന്റെ അടുക്കൽ എത്തി; “ഇതാ, ഈ അനർത്ഥം യഹോവയാൽ വരുന്നു; ഞാൻ ഇനി യഹോവയെ കാത്തിരിക്കുന്നത് എന്തിന്?” എന്ന് രാജാവ് പറഞ്ഞു.
၃၃အသက်ကြီး သူတို့အား ပြော စဉ်တွင်၊” ထိုတမန်” သည် ရောက် လာ၏။ ရှင်ဘုရင်ကိုယ်တိုင်ရောက်လျှင်၊ ဤ အမှုသည် ထာဝရဘုရား စီရင်သော အမှုဖြစ်၏။ ထာဝရဘုရား ကျေးဇူးကို အဘယ် ကြောင့်မြော်လင့် ရသေးသနည်းဟုဆို သော်၊ “