< 2 രാജാക്കന്മാർ 20 >

1 ആ കാലത്ത് ഹിസ്കീയാവിന് മാരകമായ രോഗം പിടിച്ചു; ആമോസിന്റെ മകനായ യെശയ്യാപ്രവാചകൻ അവന്റെ അടുക്കൽവന്ന് അവനോട്: “നിന്റെ ഗൃഹകാര്യം ക്രമത്തിൽ ആക്കുക; ‘നീ മരിച്ചുപോകും, ജീവിച്ചിരിക്കയില്ല’ എന്ന് യഹോവ അരുളിച്ചെയ്യുന്നു” എന്ന് പറഞ്ഞു.
Ama napokban Chizkíjáhú halálosan megbetegedett; bement hozzá Jesájáhú, Ámóc fia, a próféta és szólt hozzá: Így szól az Örökkévaló: rendelkezzél házad felől, mert meg fogsz halni és nem gyógyulsz meg.
2 അപ്പോൾ ഹിസ്കീയാവ് മുഖം ചുവരിന്റെ നേരെ തിരിച്ച് യഹോവയോട് പ്രാർത്ഥിച്ചു:
Ekkor a fal felé fordította arcát és imádkozott az Örökkévalóhoz, mondván:
3 “അയ്യോ യഹോവേ, ഞാൻ വിശ്വസ്തതയോടും ഏകാഗ്രഹൃദയത്തോടുംകൂടെ തിരുമുമ്പിൽ നടന്ന് നിനക്ക് പ്രസാദമുള്ളത് ചെയ്തിരിക്കുന്നു എന്ന് ഓർക്കേണമേ” എന്ന് പറഞ്ഞു. ഹിസ്കീയാവ് ഏറ്റവും അധികം കരഞ്ഞു.
Oh Örökkévaló, emlékezzél csak meg arról, hogy jártam előtted igazsággal és őszinte szívvel és ami jó a szemeidben, azt cselekedtem! És sírt Chizkíjáhú nagy sírással.
4 എന്നാൽ യെശയ്യാവ് നടുമുറ്റം വിട്ടുപോകുംമുമ്പെ അവന് യഹോവയുടെ അരുളപ്പാട് ഉണ്ടായതെന്തെന്നാൽ:
Még nem ért ki Jesájáhú a középső udvarra, lett hozzá az Örökkévaló igéje, mondván:
5 നീ മടങ്ങിച്ചെന്ന് എന്റെ ജനത്തിന്റെ പ്രഭുവായ ഹിസ്കീയാവിനോട് പറയേണ്ടത്: “നിന്റെ പിതാവായ ദാവീദിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ നിന്റെ പ്രാർത്ഥന കേട്ടു; നിന്റെ കണ്ണുനീർ കണ്ടിരിക്കുന്നു; ഞാൻ നിന്നെ സൗഖ്യമാക്കും; മൂന്നാംദിവസം നീ യഹോവയുടെ ആലയത്തിൽ പോകും.
Menj vissza és szólj Chizkijáhúhoz, népem fejedelméhez: így szól az Örökkévaló, Dávid ősödnek Istene: hallottam az imádságodat, láttam könnyűdet; íme, én meggyógyítlak, harmadnapra fölmész majd az Örökkévaló házába.
6 ഞാൻ നിന്റെ ആയുസ്സിനോട് പതിനഞ്ച് സംവത്സരം കൂട്ടും; ഞാൻ നിന്നെയും ഈ നഗരത്തെയും അശ്ശൂർരാജാവിന്റെ കയ്യിൽനിന്ന് വിടുവിക്കും. എന്റെ നിമിത്തവും എന്റെ ദാസനായ ദാവീദിന്റെ നിമിത്തവും ഈ നഗരം ഞാൻ കാത്തുരക്ഷിക്കും”.
És hozzáteszek napjaidhoz tizenöt évet és Assúr királyának markából megmentlek téged meg e várost, és megvédem e várost a magam kedvéért és Dávid szolgám kedvéért.
7 പിന്നെ യെശയ്യാവ്: “ഒരു അത്തിപ്പഴക്കട്ട കൊണ്ടുവരുവിൻ” എന്ന് പറഞ്ഞു. അവർ അത് കൊണ്ടുവന്ന് ഹിസ്കീയാവിന്റെ പരുവിന്മേൽ ഇട്ടു; അവന് സൗഖ്യമായി.
És mondta Jesájáhú: Hozzatok egy darab füge-lepényt. Elhozták és rátették a fekélyre és meggyógyult.
8 ഹിസ്കീയാവ് യെശയ്യാവിനോട്: “യഹോവ എന്നെ സൗഖ്യമാക്കുകയും ഞാൻ മൂന്നാംദിവസം യഹോവയുടെ ആലയത്തിൽ പോകയും ചെയ്യുമെന്നതിന് അടയാളം എന്ത്?” എന്ന് ചോദിച്ചു.
És szólt Chizkíjáhú Jesájáhúhoz: Mi a jele, hogy majd meggyógyít engem az Örökkévaló és hogy felmegyek harmadnapra az Örökkévaló házába?
9 അതിന് യെശയ്യാവ്: “യഹോവ അരുളിച്ചെയ്ത കാര്യം നിവർത്തിക്കുമെന്നുള്ളതിന് യഹോവയിങ്കൽനിന്ന് നിനക്ക് അടയാളം ഇത് ആയിരിക്കും: സൂര്യ ഘടികാരത്തിലെ നിഴൽ പത്ത് പടി മുമ്പോട്ട് പോകണമോ? പത്ത് പടി പിന്നോക്കം തിരിയണമോ?” എന്ന് ചോദിച്ചു.
Mondta Jesájáhú: Ez neked a jel az Örökkévaló részéről, hogy megteszi az Örökkévaló az igét, melyet kimondott: haladjon-e az árnyék tíz fokra, avagy visszamenjen-e tíz fokra?
10 ൧൦ അതിന് ഹിസ്കീയാവ്: “നിഴൽ പത്ത് പടി ഇറങ്ങിപ്പോകുന്നത് എളുപ്പം ആകുന്നു; അതുകൊണ്ട് നിഴൽ പത്ത് പടി പിന്നോക്കം തിരിയട്ടെ” എന്ന് പറഞ്ഞു.
Mondta Chizkíjáhú: Csekélység az árnyéknak, hogy lenyúljon tíz fokra; nem, inkább visszamenjen az árnyék hátrafelé tíz fokkal!
11 ൧൧ അപ്പോൾ യെശയ്യാപ്രവാചകൻ യഹോവയെ വിളിച്ചപേക്ഷിച്ചു; അവൻ ആഹാസിന്റെ സൂര്യഘടികാരത്തിൽ ഇറങ്ങിപ്പോയിരുന്ന നിഴലിനെ പത്തു പടി പിന്നോക്കം തിരിയുമാറാക്കി.
Ekkor kiáltott Jesájáhú próféta az Örökkévalóhoz; és visszamenesztette az árnyékot a fokokon, melyeken lement volt Ácház napóráján hátrafelé tíz fokkal.
12 ൧൨ ആ കാലത്ത് ബലദാന്റെ മകനായ മെരോദാക്-ബലദാൻ എന്ന ബാബേൽരാജാവ് ഹിസ്കീയാവ് രോഗിയായി കിടന്നിരുന്നു എന്ന് കേട്ടിട്ട് അവന് എഴുത്തും സമ്മാനവും കൊടുത്തയച്ചു.
Abban az időben küldött Beródákh-Baladán, Baladán fia, Bábel királya, levelet és ajándékot Chizkíjáhúnak, mert hallotta, hogy beteg volt Chizkíjáhú.
13 ൧൩ ഹിസ്കീയാവ് അവരുടെ വാക്കുകേട്ട്, തന്റെ ഭണ്ഡാരഗൃഹം മുഴുവനും - പൊന്നും വെള്ളിയും സുഗന്ധവർഗ്ഗവും പരിമളതൈലവും തന്റെ ആയുധശാലയും-അങ്ങനെ തന്റെ ഭണ്ഡാരങ്ങളിൽ ഉള്ളതെല്ലാം അവരെ കാണിച്ചു. രാജധാനിയിലും തന്റെ ആധിപത്യത്തിലും ഹിസ്കീയാവ് അവരെ കാണിക്കാത്ത ഒരു വസ്തുവും ഇല്ലായിരുന്നു.
És hallgatott rájuk Chizkíjáhú és megmutatta nekik egész kincses házát, az ezüstöt, az aranyat és az illatszereket és a finom olajat, meg egész fegyveres-házát és mindent, ami találtatott kincstáraiban; nem volt semmi, mit meg nem mutatott volna nekik Chizkíjáhú a házában és egész birodalmában.
14 ൧൪ എന്നാൽ യെശയ്യാപ്രവാചകൻ ഹിസ്കീയാരാജാവിന്റെ അടുക്കൽവന്ന് അവനോട്: “ഈ പുരുഷന്മാർ എന്ത് പറഞ്ഞു? അവർ എവിടെനിന്ന് നിന്റെ അടുക്കൽ വന്നു?” എന്ന് ചോദിച്ചതിന് ഹിസ്കീയാവ്: “അവർ ദൂരദേശത്തുനിന്ന്, ബാബേലിൽനിന്ന് വന്നു” എന്ന് പറഞ്ഞു.
Ekkor bement Jesájáhú próféta Chizkíjáhú királyhoz és szólt hozzá: Mit mondtak ezek az emberek és honnan jönnek hozzád? Mondta Chizkíjáhú: Távoli országból jöttek, Bábelből.
15 ൧൫ “അവർ രാജധാനിയിൽ എന്തെല്ലാം കണ്ടു?” എന്ന് ചോദിച്ചതിന് ഹിസ്കീയാവ്: “രാജധാനിയിലുള്ളതെല്ലാം അവർ കണ്ടു; എന്റെ ഭണ്ഡാരത്തിൽ ഞാൻ അവരെ കാണിക്കാത്ത ഒരു വസ്തുവും ഇല്ല” എന്ന് പറഞ്ഞു.
És mondta: Mit láttak házadban? Mondta Chizkíjáhú: Mindent láttak, ami házamban van; nem volt semmi, amit meg nem mutattam volna nekik kincstáraimban.
16 ൧൬ യെശയ്യാവ് ഹിസ്കീയാവിനോട് പറഞ്ഞത്: “യഹോവയുടെ വചനം കേൾക്കുക:
Erre szólt Jesájáhú Chizkíjáhúhoz: Halljad az Örökkévaló igéjét!
17 ൧൭ ഇപ്പോൾ രാജധാനിയിലുള്ളതും നിന്റെ പിതാക്കന്മാർ ഇതുവരെ ശേഖരിച്ചുവെച്ചതും ഒട്ടൊഴിയാതെ ബാബേലിലേക്ക് എടുത്തുകൊണ്ട് പോകുന്ന കാലം വരുന്നു.
Íme napok jönnek s elvisznek mindent, ami házadban van és amit őseid gyűjtöttek mind e mai napig Bábelbe; nem marad meg semmi, mondja az Örökkévaló.
18 ൧൮ നീ ജനിപ്പിക്കുന്നവരായ, നിന്നിൽ നിന്നുത്ഭവിക്കുന്ന, നിന്റെ പുത്രന്മാരിൽ ചിലരെയും അവർ ബദ്ധന്മാരായി കൊണ്ടുപോകും; അവർ ബാബേൽരാജാവിന്റെ അരമനയിൽ ഷണ്ഡന്മാരായിരിക്കും” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
Fiaid közül is, kik majd származnak tőled, akiket nemzeni fogsz, elvitetnek, hogy udvari tisztek legyenek Bábel királyának palotájában.
19 ൧൯ അതിന് ഹിസ്കീയാവ് യെശയ്യാവിനോട്: “നീ പറഞ്ഞ യഹോവയുടെ വചനം നല്ലത്; എന്റെ ജീവകാലത്ത് സമാധാനവും സത്യവും ഉണ്ടായിരിക്കുമല്ലോ?” എന്ന് അവൻ പറഞ്ഞു.
Ekkor szólt Chizkíjáhú Jesájáhúhoz: Jó az Örökkévaló igéje, amelyet mondtál, És mondta: Hiszen ha csak béke és biztosság lesz az én napjaimban!
20 ൨൦ ഹിസ്കീയാവിന്റെ മറ്റ് വൃത്താന്തങ്ങളും അവന്റെ സകലപരാക്രമപ്രവൃത്തികളും അവൻ ഒരു കുളവും കല്പാത്തിയും ഉണ്ടാക്കി വെള്ളം നഗരത്തിന്നകത്ത് വരുത്തിയതും യെഹൂദാ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
Chizkíjáhú egyéb dolgai pedig és mind a hőstettei, és hogy készítette a tavat és a vízvezetéket és bevezette a vizet a városba, nemde, meg vannak írva Jehúda királyai történetének könyvében.
21 ൨൧ ഹിസ്കീയാവ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ മനശ്ശെ അവന് പകരം രാജാവായി.
És feküdt Chizkíjáhú ősei mellé és király lett helyette fia Menasse.

< 2 രാജാക്കന്മാർ 20 >