< 2 രാജാക്കന്മാർ 16 >

1 രെമല്യാവിന്റെ മകനായ പേക്കഹിന്റെ പതിനേഴാം ആണ്ടിൽ യെഹൂദാ രാജാവായ യോഥാമിന്റെ മകൻ ആഹാസ് രാജാവായി.
בִּשְׁנַת֙ שְׁבַֽע־עֶשְׂרֵ֣ה שָׁנָ֔ה לְפֶ֖קַח בֶּן־רְמַלְיָ֑הוּ מָלַ֛ךְ אָחָ֥ז בֶּן־יֹותָ֖ם מֶ֥לֶךְ יְהוּדָֽה׃
2 ആഹാസ് വാഴ്ച തുടങ്ങിയപ്പോൾ അവന് ഇരുപത് വയസ്സായിരുന്നു; അവൻ യെരൂശലേമിൽ പതിനാറ് സംവത്സരം വാണു; തന്റെ പിതാവായ ദാവീദിനെപ്പോലെ തന്റെ ദൈവമായ യഹോവയ്ക്ക് പ്രസാദമുള്ളത് ചെയ്തില്ല.
בֶּן־עֶשְׂרִ֤ים שָׁנָה֙ אָחָ֣ז בְּמָלְכֹ֔ו וְשֵׁשׁ־עֶשְׂרֵ֣ה שָׁנָ֔ה מָלַ֖ךְ בִּירוּשָׁלָ֑͏ִם וְלֹא־עָשָׂ֣ה הַיָּשָׁ֗ר בְּעֵינֵ֛י יְהוָ֥ה אֱלֹהָ֖יו כְּדָוִ֥ד אָבִֽיו׃
3 അവൻ യിസ്രായേൽ രാജാക്കന്മാരുടെ വഴിയിൽ നടന്നു; യഹോവ യിസ്രായേൽ മക്കളുടെ മുമ്പിൽനിന്ന് നീക്കിക്കളഞ്ഞ ജാതികളുടെ മ്ലേച്ഛതകൾക്കൊത്തവണ്ണം തന്റെ മകനെ അഗ്നിപ്രവേശവും ചെയ്യിച്ചു.
וַיֵּ֕לֶךְ בְּדֶ֖רֶךְ מַלְכֵ֣י יִשְׂרָאֵ֑ל וְגַ֤ם אֶת־בְּנֹו֙ הֶעֱבִ֣יר בָּאֵ֔שׁ כְּתֹֽעֲבֹות֙ הַגֹּויִ֔ם אֲשֶׁ֨ר הֹורִ֤ישׁ יְהוָה֙ אֹתָ֔ם מִפְּנֵ֖י בְּנֵ֥י יִשְׂרָאֵֽל׃
4 അവൻ പൂജാഗിരികളിലും കുന്നുകളിലും ഓരോ പച്ചവൃക്ഷത്തിന്റെ കീഴിലും ബലി കഴിച്ചും ധൂപം കാട്ടിയും പോന്നു.
וַיְזַבֵּ֧חַ וַיְקַטֵּ֛ר בַּבָּמֹ֖ות וְעַל־הַגְּבָעֹ֑ות וְתַ֖חַת כָּל־עֵ֥ץ רַעֲנָֽן׃
5 അക്കാലത്ത് അരാം രാജാവായ രെസീനും യിസ്രായേൽ രാജാവായ രെമല്യാവിന്റെ മകൻ പേക്കഹും യെരൂശലേമിന് നേരെ യുദ്ധത്തിന് പുറപ്പെട്ടുവന്ന് ആഹാസിനെ നിരോധിച്ചു; എന്നാൽ അവനെ ജയിക്കുവാൻ അവർക്ക് കഴിഞ്ഞില്ല.
אָ֣ז יַעֲלֶ֣ה רְצִ֣ין מֶֽלֶךְ־אֲ֠רָם וּפֶ֨קַח בֶּן־רְמַלְיָ֧הוּ מֶֽלֶךְ־יִשְׂרָאֵ֛ל יְרוּשָׁלַ֖͏ִם לַמִּלְחָמָ֑ה וַיָּצֻ֙רוּ֙ עַל־אָחָ֔ז וְלֹ֥א יָכְל֖וּ לְהִלָּחֵֽם׃
6 അന്ന് അരാം രാജാവായ രെസീൻ ഏലത്ത് പിടിച്ചെടുത്ത് അരാമിനോട് ചേർക്കുകയും യെഹൂദന്മാരെ ഏലത്തിൽ നിന്ന് നീക്കിക്കളയുകയും ചെയ്തു; പകരം അരാമ്യർ ഏലത്തിൽ വന്നു; ഇന്നുവരെയും അവർ അവിടെ പാർക്കുന്നു.
בָּעֵ֣ת הַהִ֗יא הֵ֠שִׁיב רְצִ֨ין מֶֽלֶךְ־אֲרָ֤ם אֶת־אֵילַת֙ לַֽאֲרָ֔ם וַיְנַשֵּׁ֥ל אֶת־הַיְהוּדִ֖ים מֵֽאֵילֹ֑ות וַאֲרַמִּים (וַֽאֲדֹומִים֙) בָּ֣אוּ אֵילַ֔ת וַיֵּ֣שְׁבוּ שָׁ֔ם עַ֖ד הַיֹּ֥ום הַזֶּֽה׃ פ
7 ആഹാസ് അശ്ശൂർ രാജാവായ തിഗ്ലത്ത്-പിലേസരിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: “ഞാൻ നിന്റെ ദാസനും നിന്റെ പുത്രനും ആകുന്നു; നീ വന്ന് എന്നോട് എതിർത്തിരിക്കുന്ന അരാംരാജാവിന്റെയും യിസ്രായേൽരാജാവിന്റെയും കയ്യിൽനിന്ന് എന്നെ രക്ഷിക്കേണം” എന്ന് പറയിച്ചു.
וַיִּשְׁלַ֨ח אָחָ֜ז מַלְאָכִ֗ים אֶל־תִּ֠גְלַת פְּלֶ֤סֶר מֶֽלֶךְ־אַשּׁוּר֙ לֵאמֹ֔ר עַבְדְּךָ֥ וּבִנְךָ֖ אָ֑נִי עֲלֵ֨ה וְהֹושִׁעֵ֜נִי מִכַּ֣ף מֶֽלֶךְ־אֲרָ֗ם וּמִכַּף֙ מֶ֣לֶךְ יִשְׂרָאֵ֔ל הַקֹּומִ֖ים עָלָֽי׃
8 അതിനായി ആഹാസ് യഹോവയുടെ ആലയത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലും ഉണ്ടായിരുന്ന വെള്ളിയും പൊന്നും എടുത്ത് അശ്ശൂർ രാജാവിന് സമ്മാനമായി കൊടുത്തയച്ചു.
וַיִּקַּ֨ח אָחָ֜ז אֶת־הַכֶּ֣סֶף וְאֶת־הַזָּהָ֗ב הַנִּמְצָא֙ בֵּ֣ית יְהוָ֔ה וּבְאֹֽצְרֹ֖ות בֵּ֣ית הַמֶּ֑לֶךְ וַיִּשְׁלַ֥ח לְמֶֽלֶךְ־אַשּׁ֖וּר שֹֽׁחַד׃
9 അശ്ശൂർ രാജാവ് അവന്റെ അപേക്ഷ കേട്ട് ദമ്മേശെക്കിലേക്ക് ചെന്ന് അതിനെ പിടിച്ചടക്കി അതിലെ നിവാസികളെ കീരിലേക്ക് ബദ്ധരായി കൊണ്ടുപോയി, രെസീനെ കൊന്നുകളഞ്ഞു.
וַיִּשְׁמַ֤ע אֵלָיו֙ מֶ֣לֶךְ אַשּׁ֔וּר וַיַּעַל֩ מֶ֨לֶךְ אַשּׁ֤וּר אֶל־דַּמֶּ֙שֶׂק֙ וַֽיִּתְפְּשֶׂ֔הָ וַיַּגְלֶ֖הָ קִ֑ירָה וְאֶת־רְצִ֖ין הֵמִֽית׃
10 ൧൦ ആഹാസ് രാജാവ് അശ്ശൂർ രാജാവായ തിഗ്ലത്ത്-പിലേസരിനെ എതിരേൽക്കുവാൻ ദമ്മേശെക്കിൽ ചെന്നപ്പോൾ, ദമ്മേശെക്കിലെ ബലിപീഠം കണ്ടു; ആഹാസ് രാജാവ് ആ ബലിപീഠത്തിന്റെ ഒരു പ്രതിമയും അതിന്റെ എല്ലാപണികളുടെയും ഒരു മാതൃകയും ഊരീയാപുരോഹിതന് കൊടുത്തയച്ചു.
וַיֵּ֣לֶךְ הַמֶּ֣לֶךְ אָחָ֡ז לִ֠קְרַאת תִּגְלַ֨ת פִּלְאֶ֤סֶר מֶֽלֶךְ־אַשּׁוּר֙ דּוּמֶּ֔שֶׂק וַיַּ֥רְא אֶת־הַמִּזְבֵּ֖חַ אֲשֶׁ֣ר בְּדַמָּ֑שֶׂק וַיִּשְׁלַח֩ הַמֶּ֨לֶךְ אָחָ֜ז אֶל־אוּרִיָּ֣ה הַכֹּהֵ֗ן אֶת־דְּמ֧וּת הַמִּזְבֵּ֛חַ וְאֶת־תַּבְנִיתֹ֖ו לְכָֽל־מַעֲשֵֽׂהוּ׃
11 ൧൧ ഊരീയാപുരോഹിതൻ ഒരു യാഗപീഠം പണിതു; ആഹാസ് രാജാവ് ദമ്മേശെക്കിൽനിന്ന് അയച്ച മാതൃകപ്രകാരം രാജാവ് ദമ്മേശെക്കിൽനിന്ന് മടങ്ങി വരുമ്പോഴെക്ക് ഊരീയാപുരോഹിതൻ അത് പണിതിരുന്നു.
וַיִּ֛בֶן אוּרִיָּ֥ה הַכֹּהֵ֖ן אֶת־הַמִּזְבֵּ֑חַ כְּכֹ֣ל אֲשֶׁר־שָׁלַח֩ הַמֶּ֨לֶךְ אָחָ֜ז מִדַּמֶּ֗שֶׂק כֵּ֤ן עָשָׂה֙ אוּרִיָּ֣ה הַכֹּהֵ֔ן עַד־בֹּ֥וא הַמֶּֽלֶךְ־אָחָ֖ז מִדַּמָּֽשֶׂק׃
12 ൧൨ രാജാവ് വന്നപ്പോൾ ആ യാഗപീഠം കണ്ടു; രാജാവ് യാഗപീഠത്തിങ്കൽ ചെന്ന് അതിന്മേൽ കയറി.
וַיָּבֹ֤א הַמֶּ֙לֶךְ֙ מִדַּמֶּ֔שֶׂק וַיַּ֥רְא הַמֶּ֖לֶךְ אֶת־הַמִּזְבֵּ֑חַ וַיִּקְרַ֥ב הַמֶּ֛לֶךְ עַל־הַמִּזְבֵּ֖חַ וַיַּ֥עַל עָלָֽיו׃
13 ൧൩ ഹോമയാഗവും ഭോജനയാഗവും ദഹിപ്പിച്ച്, പാനീയയാഗവും പകർന്ന്, സമാധാനയാഗങ്ങളുടെ രക്തവും യാഗപീഠത്തിന്മേൽ തളിച്ചു.
וַיַּקְטֵ֤ר אֶת־עֹֽלָתֹו֙ וְאֶת־מִנְחָתֹ֔ו וַיַּסֵּ֖ךְ אֶת־נִסְכֹּ֑ו וַיִּזְרֹ֛ק אֶת־דַּֽם־הַשְּׁלָמִ֥ים אֲשֶׁר־לֹ֖ו עַל־הַמִּזְבֵּֽחַ׃
14 ൧൪ യഹോവയുടെ സന്നിധിയിലെ താമ്രയാഗപീഠം അവൻ ആലയത്തിന്റെ മുൻവശത്ത് തന്റെ യാഗപീഠത്തിനും യഹോവയുടെ ആലയത്തിനും മദ്ധ്യേനിന്ന് നീക്കി, തന്റെ യാഗപീഠത്തിന്റെ വടക്കുവശത്ത് കൊണ്ട് പോയി വെച്ചു.
וְאֵ֨ת הַמִּזְבַּ֣ח הַנְּחֹשֶׁת֮ אֲשֶׁ֣ר לִפְנֵ֣י יְהוָה֒ וַיַּקְרֵ֗ב מֵאֵת֙ פְּנֵ֣י הַבַּ֔יִת מִבֵּין֙ הַמִּזְבֵּ֔חַ וּמִבֵּ֖ין בֵּ֣ית יְהוָ֑ה וַיִּתֵּ֥ן אֹתֹ֛ו עַל־יֶ֥רֶךְ הַמִּזְבֵּ֖חַ צָפֹֽונָה׃
15 ൧൫ ആഹാസ് രാജാവ് ഊരീയാപുരോഹിതനോട് കല്പിച്ചത്: “മഹായാഗപീഠത്തിന്മേൽ നീ രാവിലത്തെ ഹോമയാഗവും വൈകുന്നേരത്തെ ഭോജനയാഗവും രാജാവിന്റെ ഹോമയാഗവും ഭോജനയാഗവും ദേശത്തെ സകലജനത്തിന്റെയും ഹോമയാഗവും ഭോജനയാഗവും ദഹിപ്പിക്കയും അവരുടെ പാനീയയാഗങ്ങൾ കഴിക്കുകയും ഹോമയാഗങ്ങളുടെയും ഹനനയാഗങ്ങളുടെയും രക്തമെല്ലാം തളിക്കയും ചെയ്യേണം; താമ്രയാഗപീഠമോ, എനിക്ക് ദൈവഹിതം അറിയാനായി മാറ്റിവക്കേണം”.
וַיְצַוֵּהוּ (וַיְצַוֶּ֣ה) הַמֶּֽלֶךְ־אָ֠חָז אֶת־אוּרִיָּ֨ה הַכֹּהֵ֜ן לֵאמֹ֗ר עַ֣ל הַמִּזְבֵּ֣חַ הַגָּדֹ֡ול הַקְטֵ֣ר אֶת־עֹֽלַת־הַבֹּקֶר֩ וְאֶת־מִנְחַ֨ת הָעֶ֜רֶב וְֽאֶת־עֹלַ֧ת הַמֶּ֣לֶךְ וְאֶת־מִנְחָתֹ֗ו וְ֠אֵת עֹלַ֞ת כָּל־עַ֤ם הָאָ֙רֶץ֙ וּמִנְחָתָ֣ם וְנִסְכֵּיהֶ֔ם וְכָל־דַּ֥ם עֹלָ֛ה וְכָל־דַּם־זֶ֖בַח עָלָ֣יו תִּזְרֹ֑ק וּמִזְבַּ֧ח הַנְּחֹ֛שֶׁת יִֽהְיֶה־לִּ֖י לְבַקֵּֽר׃
16 ൧൬ ആഹാസ് രാജാവ് കല്പിച്ചതെല്ലാം ഊരീയാപുരോഹിതൻ ചെയ്തു.
וַיַּ֖עַשׂ אוּרִיָּ֣ה הַכֹּהֵ֑ן כְּכֹ֥ל אֲשֶׁר־צִוָּ֖ה הַמֶּ֥לֶךְ אָחָֽז׃
17 ൧൭ ആഹാസ് രാജാവ് പീഠങ്ങളുടെ ചട്ടപ്പലക മുറിച്ച് തൊട്ടികൾ അവയുടെമേൽനിന്ന് നീക്കി; താമ്രക്കടൽ താമ്രക്കാളപ്പുറത്തുനിന്ന് ഇറക്കി ഒരു കല്ത്തളത്തിൽ വെച്ചു.
וַיְקַצֵּץ֩ הַמֶּ֨לֶךְ אָחָ֜ז אֶת־הַמִּסְגְּרֹ֣ות הַמְּכֹנֹ֗ות וַיָּ֤סַר מֵֽעֲלֵיהֶם֙ וְאֶת־ (אֶת)־הַכִּיֹּ֔ר וְאֶת־הַיָּ֣ם הֹורִ֔ד מֵעַ֛ל הַבָּקָ֥ר הַנְּחֹ֖שֶׁת אֲשֶׁ֣ר תַּחְתֶּ֑יהָ וַיִּתֵּ֣ן אֹתֹ֔ו עַ֖ל מַרְצֶ֥פֶת אֲבָנִֽים׃
18 ൧൮ ശബ്ബത്ത് ദിവസം രാജാവിന് പ്രവേശിക്കുവാനുള്ള മേൽക്കൂരയോടുകൂടിയ പുറത്തെ പാതയും അശ്ശൂർ രാജാവിനെ പ്രീതിപ്പെടുത്താനായി യഹോവയുടെ ആലയത്തിൽനിന്ന് മാറ്റിക്കളഞ്ഞു.
וְאֶת־מִיסַךְ (מוּסַ֨ךְ) הַשַּׁבָּ֜ת אֲשֶׁר־בָּנ֣וּ בַבַּ֗יִת וְאֶת־מְבֹ֤וא הַמֶּ֙לֶךְ֙ הֽ͏ַחִיצֹ֔ונָה הֵסֵ֖ב בֵּ֣ית יְהוָ֑ה מִפְּנֵ֖י מֶ֥לֶךְ אַשּֽׁוּר׃
19 ൧൯ ആഹാസ് ചെയ്ത മറ്റുള്ള വൃത്താന്തങ്ങൾ യെഹൂദാ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
וְיֶ֛תֶר דִּבְרֵ֥י אָחָ֖ז אֲשֶׁ֣ר עָשָׂ֑ה הֲלֹא־הֵ֣ם כְּתוּבִ֗ים עַל־סֵ֛פֶר דִּבְרֵ֥י הַיָּמִ֖ים לְמַלְכֵ֥י יְהוּדָֽה׃
20 ൨൦ ആഹാസ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരുടെ അടുക്കൽ അവനെ അടക്കം ചെയ്തു; അവന്റെ മകൻ ഹിസ്കീയാവ് അവന് പകരം രാജാവായി.
וַיִּשְׁכַּ֤ב אָחָז֙ עִם־אֲבֹתָ֔יו וַיִּקָּבֵ֥ר עִם־אֲבֹתָ֖יו בְּעִ֣יר דָּוִ֑ד וַיִּמְלֹ֛ךְ חִזְקִיָּ֥הוּ בְנֹ֖ו תַּחְתָּֽיו׃ פ

< 2 രാജാക്കന്മാർ 16 >