< 2 രാജാക്കന്മാർ 14 >
1 ൧ യിസ്രായേൽ രാജാവായ യെഹോവാഹാസിന്റെ മകനായ യോവാശിന്റെ വാഴ്ചയുടെ രണ്ടാം ആണ്ടിൽ യെഹൂദാ രാജാവായ യോവാശിന്റെ മകൻ അമസ്യാവ് രാജാവായി.
En el segundo año de Joás, hijo de Joacaz, rey de Israel, Amasías, hijo de Joás, se convirtió en rey de Judá.
2 ൨ അവൻ വാഴ്ച തുടങ്ങിയപ്പോൾ അവന് ഇരുപത്തഞ്ച് വയസ്സായിരുന്നു; അവൻ യെരൂശലേമിൽ ഇരുപത്തൊമ്പത് സംവത്സരം വാണു. യെരൂശലേംകാരിയായ അവന്റെ അമ്മക്ക് യെഹോവദ്ദാൻ എന്ന് പേരായിരുന്നു.
Tenía veinticinco años cuando llegó a ser rey; y reinó en Jerusalén veintinueve años; El nombre de su madre fue Joadan de Jerusalén.
3 ൩ അവൻ യഹോവയ്ക്ക് പ്രസാദമായത് ചെയ്തു. തന്റെ പിതാവായ ദാവീദിനെപ്പോലെ അല്ലതാനും; തന്റെ അപ്പനായ യോവാശ് ചെയ്തതുപോലെ അവൻ ചെയ്തു.
Hizo lo correcto ante los ojos del Señor, aunque no como David su padre; hizo conforme a todas las cosas que Joás su padre había hecho.
4 ൪ എങ്കിലും പൂജാഗിരികൾക്ക് നീക്കംവന്നില്ല; ജനം പൂജാഗിരികളിൽ യാഗം കഴിച്ചും ധൂപം കാട്ടിയും പോന്നു.
Pero aún los lugares altos no fueron quitados; La gente siguió haciendo sacrificios quemando incienso en los lugares altos.
5 ൫ രാജത്വം അവന് സ്ഥിരമായപ്പോൾ തന്റെ അപ്പനായ രാജാവിനെ കൊന്ന ഭൃത്യന്മാരെ അവൻ കൊന്നുകളഞ്ഞു.
Y cuando se hizo fuerte en el reino, enseguida dio muerte a aquellos siervos que habían tomado la vida del rey, su padre;
6 ൬ എന്നാൽ ‘പുത്രന്മാർക്കു പകരം പിതാക്കന്മാരും പിതാക്കന്മാർക്കു പകരം പുത്രന്മാരും മരണശിക്ഷ അനുഭവിക്കരുത്; താന്താന്റെ പാപത്തിന് താന്താൻ മരണശിക്ഷ അനുഭവിക്കേണം’ എന്നുള്ള യഹോവയുടെ കൽപ്പന മോശെയുടെ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നത് അനുസരിച്ച് അവൻ ആ കൊലപാതകന്മാരുടെ മക്കളെ കൊല്ലാതിരുന്നു.
Pero él no mató a sus hijos; porque las órdenes del Señor registradas en el libro de la ley de Moisés dicen: Los padres no deben ser condenados a muerte por los hijos, o los hijos por sus padres; pero un hombre debe ser muerto por el pecado que él mismo ha hecho.
7 ൭ അവൻ ഉപ്പുതാഴ്വരയിൽവച്ച് പതിനായിരം ഏദോമ്യരെ കൊന്നു; സേല പട്ടണം യുദ്ധം ചെയ്ത് പിടിച്ച് അതിന് യൊക്തെയേൽ എന്ന് പേർവിളിച്ചു; ആ പേര് ഇന്നുവരെയും നിലനിൽക്കുന്നു.
Puso a la espada a doce mil hombres de Edom en el Valle de la Sal, y tomó a Sela en guerra, llamándola Jocteel, como lo es hasta hoy.
8 ൮ ആ കാലത്ത് അമസ്യാവ് യേഹൂവിന്റെ മകനായ യെഹോവാഹാസിന്റെ മകൻ യെഹോവാശ് എന്ന യിസ്രായേൽ രാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ച്: “വരിക, നാം തമ്മിൽ യുദ്ധത്തിൽ ഒന്ന് നോക്കാം” എന്ന് പറയിച്ചു.
Entonces Amasías envió representantes a Joás, hijo de Joacaz, hijo de Jehú, rey de Israel, y le dijo: Vamos, tengamos una reunión cara a cara.
9 ൯ അതിന് യിസ്രായേൽ രാജാവായ യെഹോവാശ് യെഹൂദാ രാജാവായ അമസ്യാവിന് മറുപടി പറഞ്ഞയച്ചത്: “ലെബാനോനിലെ മുൾപ്പടർപ്പ് ദേവദാരുവിനോട്, ‘നിന്റെ മകളെ എന്റെ മകന് ഭാര്യയായി തരുക’ എന്ന് ആളയച്ച് പറയിച്ചു; എന്നാൽ ലെബാനോനിലെ ഒരു കാട്ടുമൃഗം കടന്നുപോകുന്ന വഴിയിൽ മുൾപ്പടർപ്പിനെ ചവിട്ടിക്കളഞ്ഞു.
Y Joás, rey de Israel, envió a Amasías, rey de Judá, diciendo: Él cardo en el Líbano envió al cedro del Líbano, diciendo: Da tu hija a mi hijo por esposa, pero una bestia desde el bosque en el Líbano pasó, aplastando al cardo bajo sus pies.
10 ൧൦ ഏദോമ്യരെ തോല്പിച്ചതുകൊണ്ട് നീ നിഗളിച്ചിരിക്കുന്നു; പ്രശംസിച്ചുകൊണ്ട് നിന്റെ വീട്ടിൽ ഇരുന്നുകൊള്ളുക; നീയും നിന്നോടുകൂടെ യെഹൂദയും വീഴുവാൻ തക്കവണ്ണം അനർത്ഥത്തിൽ ചെന്നു ചാടുന്നത് എന്തിന്?” എന്നാൽ അമസ്യാവ് അവന്റെ വാക്ക് കേട്ടില്ല.
Es cierto que has vencido a Edom y tu corazón se ha elevado; deja que esa gloria sea suficiente para ti, y guárdala en tu país; ¿Por qué causas problemas al ponerte a ti y a Judá en peligro de caída?
11 ൧൧ ആകയാൽ യിസ്രായേൽ രാജാവായ യെഹോവാശ് യുദ്ധത്തിന് പുറപ്പെട്ടു. യെഹൂദയിലുള്ള ബേത്ത്-ശേമെശിൽവെച്ച് അവനും യെഹൂദാ രാജാവായ അമസ്യാവും തമ്മിൽ നേരിട്ടു.
Pero Amasías no le prestó atención. Entonces subió Joás, rey de Israel, y él y Amasías, rey de Judá, se encontraron cara a cara en Bet-semes, que está en Judá.
12 ൧൨ യെഹൂദാ യിസ്രായേലിനോട് തോറ്റ് ഓരോരുത്തൻ അവനവന്റെ കൂടാരത്തിലേക്ക് ഓടിപ്പോയി.
Y Judá fue vencido delante de Israel, y salieron huyendo, cada uno a su tienda.
13 ൧൩ അഹസ്യാവിന്റെ മകനായ യെഹോവാശിന്റെ മകൻ അമസ്യാവ് എന്ന യെഹൂദാരാജാവിനെ യിസ്രായേൽ രാജാവായ യെഹോവാശ് ബേത്ത്-ശേമെശിൽവച്ച് തടവുകാരനായി പിടിച്ച് യെരൂശലേമിലേക്ക് കൊണ്ടുവന്നു. യെരൂശലേമിന്റെ മതിൽ എഫ്രയീംപടിവാതിൽമുതൽ കോൺപടിവാതിൽവരെ നാനൂറ് മുഴം അവൻ ഇടിച്ചുകളഞ്ഞു.
Entonces Joás, rey de Israel, hizo a Amasías, rey de Judá, hijo de Joás, hijo de Ocozías, preso en Bet-semes, y vino a Jerusalén, y derribó el muro de Jerusalén de la puerta de Efraín a la puerta de la esquina, cuatrocientos codos.
14 ൧൪ അവൻ യഹോവയുടെ ആലയത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലും കണ്ട പൊന്നും വെള്ളിയും സകല ഉപകരണങ്ങളും എടുത്ത് തടവുകാരെയും പിടിച്ചുകൊണ്ട് ശമര്യയിലേക്ക് മടങ്ങിപ്പോയി.
Tomó todo el oro, la plata y todas las vasijas que estaban en la casa del Señor y en el almacén del rey, junto con aquellos que tomó como rehenes, y se fue de vuelta a Samaria.
15 ൧൫ യെഹോവാശ് ചെയ്ത മറ്റ് വൃത്താന്തങ്ങളും അവന്റെ പരാക്രമപ്രവൃത്തികളും അവൻ യെഹൂദാ രാജാവായ അമസ്യാവിനോട് യുദ്ധം ചെയ്തതും യിസ്രായേൽ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
Los demás hechos de Joás y su poder, y cómo fue a la guerra con Amasías, rey de Judá, ¿no están registrados en el libro de las crónicas de los reyes de Israel?
16 ൧൬ യെഹോവാശ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു. അവനെ ശമര്യയിൽ യിസ്രായേൽരാജാക്കന്മാരോടൊപ്പം അടക്കം ചെയ്തു; അവന്റെ മകനായ യൊരോബെയാം അവന് പകരം രാജാവായി.
Y Joás durmió con sus padres, y fue enterrado en Samaria con los reyes de Israel; y Jeroboam su hijo se hizo rey en su lugar.
17 ൧൭ യിസ്രായേൽ രാജാവായ യെഹോവാഹാസിന്റെ മകനായ യെഹോവാശിന്റെ മരണശേഷം യെഹൂദാ രാജാവായ യോവാശിന്റെ മകൻ അമസ്യാവ് പതിനഞ്ച് സംവത്സരം ജീവിച്ചിരുന്നു.
Amasías, hijo de Joás, rey de Judá, siguió viviendo durante quince años después de la muerte de Joás, hijo de Joacaz, rey de Israel.
18 ൧൮ അമസ്യാവിന്റെ മറ്റ് വൃത്താന്തങ്ങൾ യെഹൂദാ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
Y los demás hechos de Amasías, ¿no están registrados en el libro de las crónicas de los reyes de Judá?
19 ൧൯ യെരൂശലേമിൽ അവന് വിരോധമായി ഒരു ഗൂഢാലോചന ഉണ്ടായതിനാൽ അവൻ ലാഖീശിലേക്ക് ഓടിപ്പോയി; എന്നാൽ അവർ അവന്റെ പിന്നാലെ ലാഖീശിലേക്ക് ആളയച്ച് അവിടെവെച്ച് അവനെ കൊന്നുകളഞ്ഞു.
Entonces hicieron un plan secreto contra él en Jerusalén; y se fue a huir a Laquis, pero lo enviaron a Laquis y lo mataron allí.
20 ൨൦ അവന്റെ ജഡം കുതിരപ്പുറത്ത് കൊണ്ടുവന്ന് യെരൂശലേമിൽ ദാവീദിന്റെ നഗരത്തിൽ തന്റെ പിതാക്കന്മാരുടെ അടുക്കൽ അടക്കം ചെയ്തു.
Y tomaron su cuerpo a caballo y lo enterraron con sus padres en Jerusalén, la ciudad de David.
21 ൨൧ യെഹൂദാജനം പതിനാറു വയസ്സ് പ്രായമുള്ള അസര്യാവിനെ കൊണ്ടുവന്ന് അവന്റെ അപ്പനായ അമസ്യാവിന് പകരം രാജാവാക്കി.
Entonces todo el pueblo de Judá tomó a Azarías, que tenía dieciséis años, y lo hizo rey en lugar de su padre Amasías.
22 ൨൨ അമസ്യാരാജാവ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചശേഷം ഏലത്ത് പട്ടണം പണിതതും അതിനെ യെഹൂദക്കായി വീണ്ടെടുത്തതും ഇവൻ തന്നേ.
Fue el constructor de Elat, que regresó para Judá después de la muerte del rey.
23 ൨൩ യെഹൂദാ രാജാവായ യോവാശിന്റെ മകൻ അമസ്യാവിന്റെ പതിനഞ്ചാം ആണ്ടിൽ യിസ്രായേൽ രാജാവായ യോവാശിന്റെ മകൻ യൊരോബെയാം രാജാവായി. അവൻ ശമര്യയിൽ നാല്പത്തൊന്ന് സംവത്സരം വാണു.
En el decimoquinto año del gobierno de Amasías, hijo de Joás, rey de Judá, Jeroboam, hijo de Joás, rey de Israel, se convirtió en rey en Samaria, y reinó durante cuarenta y un años.
24 ൨൪ അവൻ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു; യിസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളൊന്നും വിട്ടുമാറിയില്ല.
Hizo lo malo ante los ojos del Señor, sin apartarse del pecado que hizo Jeroboam, el hijo de Nabat, e hizo pecar a Israel.
25 ൨൫ ഗത്ത്-ഹേഫർകാരനായ അമിത്ഥായിയുടെ മകൻ യോനാപ്രവാചകൻ എന്ന തന്റെ ദാസൻമുഖാന്തരം യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്ത വചനപ്രകാരം അവൻ ഹമാത്തിന്റെ അതിർമുതൽ അരാബയിലെ കടൽവരെ യിസ്രായേൽദേശം വീണ്ടും സ്വാധീനമാക്കി.
Recuperó los viejos límites de Israel desde el camino a Hamat hasta el mar de Araba, como lo había dicho el Señor por su siervo Jonás, el hijo de Amitai, el profeta de Gat-hefer.
26 ൨൬ യിസ്രായേലിന്റെ കഷ്ടത എത്രയും കഠിനമെന്നും, യിസ്രായേലിന് സഹായം ചെയ്യുവാൻ സ്വതന്ത്രനോ ദാസനോ ആയ ആരും ഇല്ല എന്നും യഹോവ കണ്ടിട്ട്,
Porque el Señor vio lo amargo que era el problema de Israel, y que nadie había escapado, y que Israel no tenía ayuda.
27 ൨൭ യിസ്രായേലിന്റെ പേർ ആകാശത്തിൻ കീഴിൽനിന്ന് മായിച്ചുകളയും എന്ന് അരുളിച്ചെയ്യാതെ, യോവാശിന്റെ മകനായ യൊരോബെയാം മുഖാന്തരം അവരെ രക്ഷിച്ചു.
Y el Señor no había dicho que el nombre de Israel debía ser quitado de la tierra; pero él les dio un salvador en Jeroboam, el hijo de Joás.
28 ൨൮ യൊരോബെയാമിന്റെ മറ്റ് വൃത്താന്തങ്ങളും അവൻ ചെയ്ത സകലതും അവൻ യുദ്ധം ചെയ്തതും യെഹൂദയുടെ ഭാഗമായിരുന്ന ദമ്മേശെക്കും ഹമാത്തും യിസ്രായേലിന് വീണ്ടെടുത്തതിൽ അവൻ കാണിച്ച പരാക്രമവും യിസ്രായേൽ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
Ahora, el resto de los actos de Jeroboam, y todo lo que hizo, y su poder, y cómo fue a la guerra y cómo recuperó Damasco, y Hamat para Israel, ¿no están registrados en el libro de las crónicas de los reyes de Israel?
29 ൨൯ യൊരോബെയാം യിസ്രായേൽരാജാക്കന്മാരായ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ സെഖര്യാവ് അവന് പകരം രാജാവായി.
Y Jeroboam durmió fue con sus padres, y fue enterrado con los reyes de Israel; y su hijo Zacarías se convirtió en rey en su lugar.