< 2 രാജാക്കന്മാർ 11 >

1 അഹസ്യാവിന്റെ അമ്മയായ അഥല്യാ തന്റെ മകൻ മരിച്ചുപോയി എന്ന് കണ്ടപ്പോൾ എഴുന്നേറ്റ് രാജകുമാരന്മാരെ ഒക്കെയും നശിപ്പിച്ചു.
Khi A-tha-li, mẹ Vua A-cha-xia, thấy con mình đã chết, vội ra tay giết hết các hoàng tử.
2 എന്നാൽ യെഹോരാം രാജാവിന്റെ മകളും അഹസ്യാവിന്റെ സഹോദരിയുമായ യെഹോശേബ കൊല്ലപ്പെടുന്ന രാജകുമാരന്മാരുടെ ഇടയിൽനിന്ന് അഹസ്യാവിന്റെ മകനായ യോവാശിനെ മോഷ്ടിച്ചെടുത്ത് അവനെയും അവന്റെ ധാത്രിയെയും അഥല്യാ കാണാതെ ഒരു ശയനഗൃഹത്തിൽ കൊണ്ടുപോയി ഒളിപ്പിച്ചു; അതുകൊണ്ട് അവനെ കൊല്ലുവാൻ ഇടയായില്ല.
Nhưng chị của A-cha-xia là Giô-sê-ba, con gái vua Giô-ram, đem giấu Giô-ách, con A-cha-xia, và cứu cậu thoát khỏi số phận dành cho các hoàng tử. Nàng giấu Giô-ách và người vú nuôi vào trong phòng ngủ. Bằng cách này, Giô-sê-bết, vợ Thầy Tế lễ Giê-hô-gia-đa và là chị của A-cha-xia giấu được Giô-ách, nên đứa trẻ không bị giết.
3 അഥല്യാ വാഴ്ച നടത്തിയ ആറ് സംവൽസരം അവനെ ധാത്രിയോടുകൂടെ യഹോവയുടെ ആലയത്തിൽ ഒളിപ്പിച്ചിരുന്നു.
Giô-ách trốn trong đền thờ Chúa sáu năm trong khi A-tha-li cai trị Giu-đa.
4 ഏഴാം ആണ്ടിൽ യെഹോയാദാ ആളയച്ച് അംഗരക്ഷകരുടെയും അകമ്പടികളുടെയും ശതാധിപന്മാരെ വിളിപ്പിച്ച് തന്റെ അടുക്കൽ യഹോവയുടെ ആലയത്തിൽ വരുത്തി അവരോട് സഖ്യത ചെയ്തു; അവൻ അവരെക്കൊണ്ട് യഹോവയുടെ ആലയത്തിൽവെച്ച് സത്യം ചെയ്യിച്ചിട്ട് രാജകുമാരനെ അവരെ കാണിച്ച് അവരോട് കല്പിച്ചത് എന്തെന്നാൽ:
Qua năm thứ bảy, Thầy Tế lễ Giê-hô-gia-đa mời các tướng chỉ huy, quân đội Ca-rít và các cận vệ vào gặp mình trong Đền Thờ Chúa Hằng Hữu, bắt họ thề giữ bí mật, rồi cho họ gặp con của vua.
5 “നിങ്ങൾ ചെയ്യേണ്ട കാര്യം ഇതാകുന്നു: ശബ്ബത്തിൽ തവണമാറി വരുന്ന നിങ്ങളിൽ മൂന്നിൽ ഒരു ഭാഗം രാജധാനിക്കും
Giê-hô-gia-đa truyền chỉ thị cho các quan: “Một phần ba của lính cận vệ không có phận sự trong ngày Sa-bát sẽ đi gác cung vua,
6 മൂന്നിൽ ഒരു ഭാഗം സൂർപടിവാതില്ക്കലും മൂന്നിൽ ഒരു ഭാഗം അകമ്പടികളുടെ സ്ഥലത്തിന്റെ പിന്നിലുള്ള പടിവാതില്‍ക്കലും കാവൽ നില്‍ക്കണം; ഇങ്ങനെ നിങ്ങൾ രാജധാനിക്ക് കിടങ്ങുപോലെ കാവലായിരിക്കേണം.
một phần ba sẽ canh cổng Su-rơ, và một phần ba sẽ giữ cổng ở phía sau trụ sở cận vệ. Như vậy cung vua sẽ được canh gác cẩn mật.
7 ശബ്ബത്തിൽ തവണ മാറിപോകുന്ന നിങ്ങളിൽ രണ്ടുകൂട്ടം രാജാവിനുവേണ്ടി യഹോവയുടെ ആലയത്തിന് കാവലായിരിക്കേണം.
Còn hai đội cận vệ có nhiệm vụ túc trực trong ngày Sa-bát sẽ canh gác Đền Thờ Chúa Hằng Hữu, vây chung quanh vua,
8 നിങ്ങൾ എല്ലാവരും അവരവരുടെ ആയുധം ധരിച്ച് രാജാവിന്റെ ചുറ്റും നില്‍ക്കണം; സംരക്ഷണവലയത്തിനകത്ത് കടക്കുന്നവനെ കൊന്നുകളയണം; രാജാവ് പോകയും വരികയും ചെയ്യുമ്പോഴൊക്കെയും നിങ്ങൾ അവനോടുകൂടെ ഉണ്ടായിരിക്കേണം”. യെഹോയാദാ പുരോഹിതൻ കല്പിച്ചതുപോലെ ശതാധിപന്മാർ ചെയ്തു;
vũ khí cầm tay, sẵn sàng giết chết những ai muốn xông vào. Họ phải theo sát vua.”
9 അവർ ശബ്ബത്തിൽ തവണമാറി വരുന്നവരിലും തവണമാറി പോകുന്നവരിലും താന്താന്റെ ആളുകളെ യെഹോയാദാ പുരോഹിതന്റെ അടുക്കൽ കൂട്ടിക്കൊണ്ടുവന്നു.
Các tướng chỉ huy làm theo chỉ thị của Thầy Tế lễ Giê-hô-gia-đa. Họ dẫn lính đến trước thầy tế lễ, cả lính không có phận sự trong ngày Sa-bát, cũng như lính trực trong ngày ấy.
10 ൧൦ പുരോഹിതൻ ദാവീദ്‌ രാജാവിന്റെ വക യഹോവയുടെ ആലയത്തിൽ ഉണ്ടായിരുന്ന കുന്തങ്ങളും പരിചകളും ശതാധിപന്മാർക്ക് കൊടുത്തു.
Thầy tế lễ lấy vũ khí trong kho Đền Thờ Chúa Hằng Hữu phát cho họ, gồm những giáo và khiên từ đời Vua Đa-vít.
11 ൧൧ അകമ്പടികൾ കയ്യിൽ ആയുധവുമായി ആലയത്തിന്റെ വലത്തുവശം മുതൽ ഇടത്തുവശംവരെ യാഗപീഠത്തിനും ആലയത്തിനും നേരെ രാജാവിന്റെ ചുറ്റും നിന്നു.
Các cận vệ cầm vũ khí đứng dài từ góc phải sang góc trái Đền Thờ, và chung quanh bàn thờ.
12 ൧൨ പുരോഹിതൻ രാജകുമാരനെ പുറത്തു കൊണ്ടുവന്ന് കിരീടം ധരിപ്പിച്ച് സാക്ഷ്യപുസ്തകം അവന് കൊടുത്തു; അവർ അവനെ രാജാവാക്കി അഭിഷേകം ചെയ്തിട്ട് കൈകൊട്ടി, “രാജാവേ, ജയജയ” എന്ന് ആർത്തു.
Giê-hô-gia-đa rước Giô-ách, con vua ra, đội vương miện lên đầu, và trao bộ luật của Đức Chúa Trời cho người. Họ xức dầu cho người và tuyên bố người là vua, mọi người vỗ tay và cùng tung hô: “Vua vạn tuế!”
13 ൧൩ അഥല്യാ അകമ്പടികളുടെയും ജനത്തിന്റെയും ആരവം കേട്ട് യഹോവയുടെ ആലയത്തിൽ ജനത്തിന്റെ അടുക്കൽ വന്നു.
Nghe tiếng huyên náo của quân lính, A-tha-li chạy vào Đền Thờ Chúa Hằng Hữu xem việc gì đang xảy ra.
14 ൧൪ ആചാരപ്രകാരം തൂണിന്റെ അരികെ രാജാവും രാജാവിന്റെ അടുക്കൽ പ്രഭുക്കന്മാരും കാഹളക്കാരും നില്ക്കുന്നതും ദേശത്തെ ജനം ഉല്ലസിച്ച് കാഹളം ഊതുന്നതും കണ്ടിട്ട് അഥല്യാ വസ്ത്രം കീറി: “ദ്രോഹം, ദ്രോഹം” എന്ന് പറഞ്ഞു.
Khi bà đến, thấy vua đứng bên cột trụ theo nghi thức đăng quang. Các tướng và những người thổi kèn đứng quanh đó, mọi người hân hoan, trổi nhạc. A-tha-li xé áo, la lên: “Phản loạn! Phản loạn!”
15 ൧൫ അപ്പോൾ യെഹോയാദാ പുരോഹിതൻ പടനായകന്മാരായ ശതാധിപന്മാർക്ക് കല്പന കൊടുത്തു: “അവളെ അണികളിൽകൂടി പുറത്ത് കൊണ്ടുപോകുവിൻ; അവളെ അനുഗമിക്കുന്നവനെ വാൾകൊണ്ട് കൊല്ലുവിൻ” എന്ന് അവരോട് പറഞ്ഞു. യഹോവയുടെ ആലയത്തിൽവച്ച് അവളെ കൊല്ലരുത് എന്ന് പുരോഹിതൻ കല്പിച്ചിരുന്നു.
Thầy Tế lễ Giê-hô-gia-đa ra lệnh cho các tướng chỉ huy quân đội: “Hãy giải bà ấy đến những người lính phía ngoài Đền Thờ, và giết ai muốn cứu bà ấy.” Vì thầy tế lễ có nói: “Không thể giết bà ấy trong Đền Thờ của Chúa Hằng Hữu.”
16 ൧൬ അവർ അവൾക്ക് വഴി ഉണ്ടാക്കിക്കൊടുത്തു; അവൾ കുതിരവാതിൽ വഴി രാജധാനിയിൽ എത്തിയപ്പോൾ അവളെ അവിടെവെച്ച് കൊന്നുകളഞ്ഞു.
Người ta lôi bà trở về cung vua theo lối đi của ngựa và giết bà tại đó.
17 ൧൭ അനന്തരം അവർ യഹോവയുടെ ജനമായിരിക്കുമെന്ന്, യെഹോയാദാ രാജാവിനും ജനത്തിനുംവേണ്ടി ഉടമ്പടിചെയ്തു. രാജാവും പ്രജകളും തമ്മിലും നിയമം ചെയ്തു.
Giê-hô-gia-đa lập giao ước giữa Chúa Hằng Hữu, vua và toàn dân, quy định họ là dân của Chúa Hằng Hữu. Ông cũng lập quy ước cho vua với dân.
18 ൧൮ പിന്നെ ദേശത്തെ ജനമെല്ലാം ബാല്‍ ക്ഷേത്രത്തിൽ ചെന്ന് അത് ഇടിച്ച് ബാലിന്റെ ബലിപീഠങ്ങളും വിഗ്രഹങ്ങളും അശേഷം ഉടച്ചുകളഞ്ഞു; ബാലിന്റെ പുരോഹിതനായ മത്ഥാനെ ബലിപീഠങ്ങളുടെ മുമ്പിൽവെച്ച് കൊന്നുകളഞ്ഞു. പുരോഹിതൻ യഹോവയുടെ ആലയത്തിൽ കാര്യവിചാരകന്മാരെ നിയമിച്ചു.
Sau đó, mọi người kéo đến đền Ba-anh, phá đổ đền, đập nát tượng và bàn thờ, giết tế sư của Ba-anh là Ma-than ngay trước bàn thờ. Sau khi đặt lính canh Đền Thờ Chúa Hằng Hữu,
19 ൧൯ അവൻ അംഗരക്ഷകരുടെയും, അകമ്പടികളുടെയും ശതാധിപന്മാരെയും, ദേശത്തെ സകലജനത്തെയും വിളിച്ചുകൂട്ടി രാജാവിനെ യഹോവയുടെ ആലയത്തിൽനിന്ന് പുറത്ത് കൊണ്ടുവന്ന് അകമ്പടികളുടെ പടിവാതിൽവഴി രാജധാനിയിലേക്ക് കൂട്ടിക്കൊണ്ട് പോയി; അവൻ സിംഹാസനത്തിൽ ഇരുന്നു.
Giê-hô-gia-đa cùng các tướng chỉ huy, lính Ca-rít, cận vệ và cả dân chúng rước vua từ Đền Thờ của Chúa Hằng Hữu qua cổng của cận vệ để vào cung vua. Giô-ách lên ngồi trên ngai.
20 ൨൦ ദേശത്തിലെ സകലജനവും സന്തോഷിച്ചു; നഗരം സ്വസ്ഥമായിരുന്നു; അഥല്യയെ അവർ രാജധാനിക്കരികെവെച്ച് വാൾകൊണ്ടു കൊന്നുകളഞ്ഞിരുന്നു.
Dân chúng khắp nơi đều vui mừng, và thành phố trở lại yên tĩnh sau cái chết của A-tha-li.
21 ൨൧ യെഹോവാശ് രാജാവായപ്പോൾ അവന് ഏഴ് വയസ്സായിരുന്നു.
Lúc lên làm vua, Giô-ách mới được bảy tuổi.

< 2 രാജാക്കന്മാർ 11 >