< 2 യോഹന്നാൻ 1 >
1 ൧ സത്യത്തെ അറിഞ്ഞിരിക്കുന്നവർ എല്ലാവരും, ഞാൻ സത്യത്തിൽ സ്നേഹിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട വനിതയ്ക്കും അവളുടെ മക്കൾക്കും മൂപ്പനായ ഞാൻ എഴുതുന്നത്:
১হে অভিৰুচিতে কুৰিযে, ৎৱাং তৱ পুত্ৰাংশ্চ প্ৰতি প্ৰাচীনোঽহং পত্ৰং লিখামি|
2 ൨ നമ്മിൽ വസിക്കുന്നതും നമ്മോടുകൂടെ എന്നേക്കും ഇരിക്കുന്നതുമായ സത്യംനിമിത്തം ഞാൻ മാത്രമല്ല, (aiōn )
২সত্যমতাদ্ যুষ্মাসু মম প্ৰেমাস্তি কেৱলং মম নহি কিন্তু সত্যমতজ্ঞানাং সৰ্ৱ্ৱেষামেৱ| যতঃ সত্যমতম্ অস্মাসু তিষ্ঠত্যনন্তকালং যাৱচ্চাস্মাসু স্থাস্যতি| (aiōn )
3 ൩ പിതാവായ ദൈവത്തിങ്കൽനിന്നും പിതാവിന്റെ പുത്രനായ യേശുക്രിസ്തുവിങ്കൽ നിന്നും സ്നേഹത്തിലും സത്യത്തിലും കൃപയും കനിവും സമാധാനവും നമുക്ക് ഉണ്ടാകുമാറാകട്ടെ.
৩পিতুৰীশ্ৱৰাৎ তৎপিতুঃ পুত্ৰাৎ প্ৰভো ৰ্যীশুখ্ৰীষ্টাচ্চ প্ৰাপ্যো ঽনুগ্ৰহঃ কৃপা শান্তিশ্চ সত্যতাপ্ৰেমভ্যাং সাৰ্দ্ধং যুষ্মান্ অধিতিষ্ঠতু|
4 ൪ നമുക്ക് പിതാവിങ്കൽനിന്ന് കല്പന ലഭിച്ചതുപോലെ നിന്റെ മക്കളിൽ ചിലർ സത്യത്തിൽ നടക്കുന്നത് ഞാൻ കണ്ട് അത്യന്തം സന്തോഷിച്ചു.
৪ৱযং পিতৃতো যাম্ আজ্ঞাং প্ৰাপ্তৱন্তস্তদনুসাৰেণ তৱ কেচিদ্ আত্মজাঃ সত্যমতম্ আচৰন্ত্যেতস্য প্ৰমাণং প্ৰাপ্যাহং ভৃশম্ আনন্দিতৱান্|
5 ൫ ഇപ്പോഴോ വനിതയേ, നാം അന്യോന്യം സ്നേഹിക്കേണം എന്ന് ഞാൻ അപേക്ഷിക്കുന്നു; അത് പുതിയ കല്പനയായല്ല, എന്നാൽ ആദിമുതൽ നമുക്ക് ഉണ്ടായിരുന്നതു തന്നെ ഞാൻ നിനക്ക് എഴുതുന്നു.
৫সাম্প্ৰতঞ্চ হে কুৰিযে, নৱীনাং কাঞ্চিদ্ আজ্ঞাং ন লিখন্নহম্ আদিতো লব্ধাম্ আজ্ঞাং লিখন্ ৎৱাম্ ইদং ৱিনযে যদ্ অস্মাভিঃ পৰস্পৰং প্ৰেম কৰ্ত্তৱ্যং|
6 ൬ നാം അവന്റെ കല്പനകളെ അനുസരിച്ചു നടക്കുന്നതു തന്നെ സ്നേഹം ആകുന്നു. നിങ്ങൾ ആദിമുതൽ കേട്ടതുപോലെ സ്നേഹത്തിൽ നടക്കണം എന്നുള്ളതാണ് ഈ കല്പന.
৬অপৰং প্ৰেমৈতেন প্ৰকাশতে যদ্ ৱযং তস্যাজ্ঞা আচৰেম| আদিতো যুষ্মাভি ৰ্যা শ্ৰুতা সেযম্ আজ্ঞা সা চ যুষ্মাভিৰাচৰিতৱ্যা|
7 ൭ യേശുക്രിസ്തുവിനെ ജഡത്തിൽ വന്നവൻ എന്ന് സ്വീകരിക്കാത്ത വഞ്ചകന്മാർ പലരും ലോകത്തിലേക്ക് പുറപ്പെട്ടിരിക്കുന്നുവല്ലോ. വഞ്ചകനും എതിർക്രിസ്തുവും ഇങ്ങനെയുള്ളവൻ ആകുന്നു.
৭যতো বহৱঃ প্ৰৱঞ্চকা জগৎ প্ৰৱিশ্য যীশুখ্ৰীষ্টো নৰাৱতাৰো ভূৎৱাগত এতৎ নাঙ্গীকুৰ্ৱ্ৱন্তি স এৱ প্ৰৱঞ্চকঃ খ্ৰীষ্টাৰিশ্চাস্তি|
8 ൮ ഞങ്ങളുടെ പ്രയത്നഫലം നഷ്ടപ്പെടുത്താതെ നിങ്ങൾ പൂർണ്ണപ്രതിഫലം പ്രാപിക്കേണ്ടതിന് നിങ്ങളെത്തന്നെ സൂക്ഷിച്ചുകൊള്ളുവിൻ.
৮অস্মাকং শ্ৰমো যৎ পণ্ডশ্ৰমো ন ভৱেৎ কিন্তু সম্পূৰ্ণং ৱেতনমস্মাভি ৰ্লভ্যেত তদৰ্থং স্ৱানধি সাৱধানা ভৱতঃ|
9 ൯ ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർ കടന്നുപോകുന്നവന് ദൈവം ഇല്ല; ഉപദേശത്തിൽ നിലനില്ക്കുന്നവനോ പിതാവും പുത്രനും ഉണ്ട്.
৯যঃ কশ্চিদ্ ৱিপথগামী ভূৎৱা খ্ৰীষ্টস্য শিক্ষাযাং ন তিষ্ঠতি স ঈশ্ৱৰং ন ধাৰযতি খ্ৰীষ্টস্য শিজ্ঞাযাং যস্তিষ্ঠতি স পিতৰং পুত্ৰঞ্চ ধাৰযতি|
10 ൧൦ ഈ ഉപദേശവും കൊണ്ടല്ലാതെ ആരെങ്കിലും നിങ്ങളുടെ അടുക്കൽ വന്നാൽ അവനെ നിങ്ങളുടെ വീട്ടിൽ സ്വീകരിക്കുകയും വന്ദനം ചെയ്യുകയും അരുത്.
১০যঃ কশ্চিদ্ যুষ্মৎসন্নিধিমাগচ্ছন্ শিক্ষামেনাং নানযতি স যুষ্মাভিঃ স্ৱৱেশ্মনি ন গৃহ্যতাং তৱ মঙ্গলং ভূযাদিতি ৱাগপি তস্মৈ ন কথ্যতাং|
11 ൧൧ അവനെ വന്ദനം ചെയ്യുന്നവൻ അവന്റെ ദുഷ്പ്രവൃത്തികളിൽ പങ്കാളിയല്ലോ.
১১যতস্তৱ মঙ্গলং ভূযাদিতি ৱাচং যঃ কশ্চিৎ তস্মৈ কথযতি স তস্য দুষ্কৰ্ম্মণাম্ অংশী ভৱতি|
12 ൧൨ നിങ്ങൾക്ക് എഴുതുവാൻ പലതും ഉണ്ട്; എങ്കിലും കടലാസ്സിലും മഷികൊണ്ടും എഴുതുവാൻ എനിക്ക് മനസ്സില്ല. എന്നാൽ നമ്മുടെ സന്തോഷം പൂർണ്ണമാകേണ്ടതിന് നിങ്ങളുടെ അടുക്കൽവന്ന് മുഖാമുഖമായി സംസാരിക്കുവാൻ ആശിക്കുന്നു.
১২যুষ্মান্ প্ৰতি মযা বহূনি লেখিতৱ্যানি কিন্তু পত্ৰমসীভ্যাং তৎ কৰ্ত্তুং নেচ্ছামি, যতো ঽস্মাকম্ আনন্দো যথা সম্পূৰ্ণো ভৱিষ্যতি তথা যুষ্মৎসমীপমুপস্থাযাহং সম্মুখীভূয যুষ্মাভিঃ সম্ভাষিষ্য ইতি প্ৰত্যাশা মমাস্তে|
13 ൧൩ നിന്റെ തിരഞ്ഞെടുക്കപ്പെട്ട സഹോദരിയുടെ മക്കൾ നിനക്ക് വന്ദനം ചൊല്ലുന്നു.
১৩তৱাভিৰুচিতাযা ভগিন্যা বালকাস্ত্ৱাং নমস্কাৰং জ্ঞাপযন্তি| আমেন্|