< 2 കൊരിന്ത്യർ 8 >
1 ൧ സഹോദരന്മാരേ, മക്കെദോന്യ സഭകൾക്ക് ലഭിച്ച ദൈവകൃപയെക്കുറിച്ച് നിങ്ങൾ അറിയണം എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.
హే భ్రాతరః, మాకిదనియాదేశస్థాసు సమితిషు ప్రకాశితో య ఈశ్వరస్యానుగ్రహస్తమహం యుష్మాన్ జ్ఞాపయామి|
2 ൨ കഷ്ടതയുടെ കഠിന ശോധനയിലും അവരുടെ സന്തോഷബഹുത്വവും മഹാദാരിദ്ര്യവും ഔദാര്യതയുടെ സമൃദ്ധിയിൽ കവിഞ്ഞൊഴുകി.
వస్తుతో బహుక్లేశపరీక్షాసమయే తేషాం మహానన్దోఽతీవదీనతా చ వదాన్యతాయాః ప్రచురఫలమ్ అఫలయతాం|
3 ൩ അവർ പ്രാപ്തിപോലെയും പ്രാപ്തിക്കു മീതെയും സ്വമനസ്സാലെ കൊടുത്തു എന്നതിന് ഞാൻ സാക്ഷി.
తే స్వేచ్ఛయా యథాశక్తి కిఞ్చాతిశక్తి దాన ఉద్యుక్తా అభవన్ ఇతి మయా ప్రమాణీక్రియతే|
4 ൪ വിശുദ്ധന്മാരുടെ ശുശ്രൂഷാസഹായത്തിനായുള്ള കൂട്ടായ്മയിൽ അവസരം ലഭിക്കേണ്ടതിന് അവർ വളരെ താല്പര്യത്തോടെ ഞങ്ങളോട് അപേക്ഷിച്ചു.
వయఞ్చ యత్ పవిత్రలోకేభ్యస్తేషాం దానమ్ ఉపకారార్థకమ్ అంశనఞ్చ గృహ్లామస్తద్ బహునునయేనాస్మాన్ ప్రార్థితవన్తః|
5 ൫ അതും ഞങ്ങൾ പ്രതീക്ഷിച്ചതുപോലെയല്ല; അവർ മുമ്പെ തങ്ങളെത്തന്നെ കർത്താവിനും പിന്നെ ദൈവഹിതത്തിനൊത്തവണ്ണം ഞങ്ങൾക്കും ഏല്പിച്ചു.
వయం యాదృక్ ప్రత్యైక్షామహి తాదృగ్ అకృత్వా తేఽగ్రే ప్రభవే తతః పరమ్ ఈశ్వరస్యేచ్ఛయాస్మభ్యమపి స్వాన్ న్యవేదయన్|
6 ൬ അങ്ങനെ തീത്തൊസ് ആരംഭിച്ചതുപോലെ, നിങ്ങളുടെ ഇടയിൽ ഈ കൃപയുടെ പ്രവൃത്തി നിവർത്തിക്കേണം എന്ന് ഞങ്ങൾ അവനെ പ്രോത്സാഹിപ്പിച്ചു.
అతో హేతోస్త్వం యథారబ్ధవాన్ తథైవ కరిన్థినాం మధ్యేఽపి తద్ దానగ్రహణం సాధయేతి యుష్మాన్ అధి వయం తీతం ప్రార్థయామహి|
7 ൭ എന്നാൽ വിശ്വാസത്തിലും, വാക്കിലും, അറിവിലും, സകല ഉത്സാഹത്തിലും, ഞങ്ങളോടുള്ള സ്നേഹത്തിലും ഇങ്ങനെ എല്ലാറ്റിലും നിങ്ങൾ ശ്രേഷ്ഠരായിരിക്കുന്നതുപോലെ ഈ കൃപയുടെ പ്രവൃത്തിയിലും ശ്രേഷ്ഠരാകുവിൻ.
అతో విశ్వాసో వాక్పటుతా జ్ఞానం సర్వ్వోత్సాహో ఽస్మాసు ప్రేమ చైతై ర్గుణై ర్యూయం యథాపరాన్ అతిశేధ్వే తథైవైతేన గుణేనాప్యతిశేధ్వం|
8 ൮ ഞാൻ ഇത് കല്പനയായിട്ടല്ല, നിങ്ങളുടെ സ്നേഹത്തിന്റെ പരമാർത്ഥത, മറ്റുള്ളവരുടെ ഉത്സാഹത്താൽ തെളിയിക്കപ്പെടേണ്ടതിനത്രേ പറയുന്നത്.
ఏతద్ అహమ్ ఆజ్ఞయా కథయామీతి నహి కిన్త్వన్యేషామ్ ఉత్సాహకారణాద్ యుష్మాకమపి ప్రేమ్నః సారల్యం పరీక్షితుమిచ్ఛతా మయైతత్ కథ్యతే|
9 ൯ നമ്മുടെ കർത്താവായ യേശുക്രിസ്തു സമ്പന്നൻ ആയിരുന്നിട്ടും, അവന്റെ ദാരിദ്ര്യത്താൽ നിങ്ങൾ സമ്പന്നർ ആകേണ്ടതിന്, നിങ്ങൾ നിമിത്തം ദരിദ്രനായിത്തീർന്ന കൃപ നിങ്ങൾ അറിയുന്നുവല്ലോ.
యూయఞ్చాస్మత్ప్రభో ర్యీశుఖ్రీష్టస్యానుగ్రహం జానీథ యతస్తస్య నిర్ధనత్వేన యూయం యద్ ధనినో భవథ తదర్థం స ధనీ సన్నపి యుష్మత్కృతే నిర్ధనోఽభవత్|
10 ൧൦ ഞാൻ ഇതിൽ എന്റെ അഭിപ്രായം പറയുന്നു; പ്രവർത്തിക്കുവാൻ മാത്രമല്ല, താൽപ്പര്യപ്പെടുവാനും കൂടെ ഒരു വർഷം മുമ്പെ തന്നെ ആദ്യമായി തുടങ്ങിയ നിങ്ങൾക്ക് അത് പ്രയോജനകരം.
ఏతస్మిన్ అహం యుష్మాన్ స్వవిచారం జ్ఞాపయామి| గతం సంవత్సరమ్ ఆరభ్య యూయం కేవలం కర్మ్మ కర్త్తం తన్నహి కిన్త్విచ్ఛుకతాం ప్రకాశయితుమప్యుపాక్రాభ్యధ్వం తతో హేతో ర్యుష్మత్కృతే మమ మన్త్రణా భద్రా|
11 ൧൧ എന്നാൽ താല്‍പര്യപ്പെടുവാൻ മനസ്സൊരുക്കം ഉണ്ടായതുപോലെ നിങ്ങളുടെ പ്രാപ്തിക്കു ഒത്തവണ്ണം പൂർത്തീകരണം ഉണ്ടാകേണ്ടതിന് ഇപ്പോൾ ഇത് പ്രവൃത്തിക്കുവിൻ.
అతో ఽధునా తత్కర్మ్మసాధనం యుష్మాభిః క్రియతాం తేన యద్వద్ ఇచ్ఛుకతాయామ్ ఉత్సాహస్తద్వద్ ఏకైకస్య సమ్పదనుసారేణ కర్మ్మసాధనమ్ అపి జనిష్యతే|
12 ൧൨ ഒരുവന് മനസ്സൊരുക്കം ഉണ്ടെങ്കിൽ തനിക്ക് ഇല്ലാത്തതനുസരിച്ചല്ല, തനിക്കുള്ളതനുസരിച്ച് കൊടുത്താൽ അത് പ്രസാദകരം ആയിരിക്കും.
యస్మిన్ ఇచ్ఛుకతా విద్యతే తేన యన్న ధార్య్యతే తస్మాత్ సోఽనుగృహ్యత ఇతి నహి కిన్తు యద్ ధార్య్యతే తస్మాదేవ|
13 ൧൩ മറ്റുള്ളവർ ആശ്വസിക്കേണ്ടതിനും നിങ്ങൾ ഭാരപ്പെടേണ്ടതിനും അല്ല, തുല്യതക്കു വേണ്ടിയത്രേ.
యత ఇతరేషాం విరామేణ యుష్మాకఞ్చ క్లేశేన భవితవ్యం తన్నహి కిన్తు సమతయైవ|
14 ൧൪ തുല്യത ഉണ്ടാകുവാൻ തക്കവണ്ണം, അവരുടെ സമൃദ്ധി നിങ്ങളുടെ ഇല്ലായ്മക്ക് ഉതകേണ്ടതിന്, ഇക്കാലത്തുള്ള നിങ്ങളുടെ സമൃദ്ധി അവരുടെ ഇല്ലായ്മക്ക് ഉതകട്ടെ.
వర్త్తమానసమయే యుష్మాకం ధనాధిక్యేన తేషాం ధనన్యూనతా పూరయితవ్యా తస్మాత్ తేషామప్యాధిక్యేన యుష్మాకం న్యూనతా పూరయిష్యతే తేన సమతా జనిష్యతే|
15 ൧൫ “ഏറെ പെറുക്കിയവന് ഏറെയും കുറച്ചു പെറുക്കിയവന് കുറവും കണ്ടില്ല” എന്ന് എഴുതിയിരിക്കുന്നതുപോലെ തന്നെ.
తదేవ శాస్త్రేఽపి లిఖితమ్ ఆస్తే యథా, యేనాధికం సంగృహీతం తస్యాధికం నాభవత్ యేన చాల్పం సంగృహీతం తస్యాల్పం నాభవత్|
16 ൧൬ നിങ്ങൾക്കുവേണ്ടി തീത്തൊസിന്‍റെ ഹൃദയത്തിലും ഇതേ ഉത്സാഹം നല്കിയ ദൈവത്തിന് സ്തോത്രം.
యుష్మాకం హితాయ తీతస్య మనసి య ఈశ్వర ఇమమ్ ఉద్యోగం జనితవాన్ స ధన్యో భవతు|
17 ൧൭ എന്തെന്നാൽ, അവൻ അപേക്ഷ കൈക്കൊണ്ടു എന്ന് മാത്രമല്ല, അത്യുത്സാഹിയാകയാൽ സ്വമനസ്സാലെ നിങ്ങളുടെ അടുക്കലേക്ക് പുറപ്പെട്ടു.
తీతోఽస్మాకం ప్రార్థనాం గృహీతవాన్ కిఞ్చ స్వయమ్ ఉద్యుక్తః సన్ స్వేచ్ఛయా యుష్మత్సమీపం గతవాన్|
18 ൧൮ ഞങ്ങൾ അവനോടുകൂടെ ഒരു സഹോദരനെയും അയച്ചിരിക്കുന്നു; സുവിശേഷസംബന്ധമായുള്ള അവന്റെ പുകഴ്ച സകലസഭകളിലും വ്യാപിച്ചിരിക്കുന്നു,
తేన సహ యోఽపర ఏకో భ్రాతాస్మాభిః ప్రేషితః సుసంవాదాత్ తస్య సుఖ్యాత్యా సర్వ్వాః సమితయో వ్యాప్తాః|
19 ൧൯ അതുമാത്രമല്ല, കർത്താവിന്റെ മഹത്വത്തിനായും നമ്മുടെ മനസ്സൊരുക്കം കാണിക്കുവാനായും ഞങ്ങളുടെ ശുശ്രൂഷയാൽ നടക്കുന്ന ഈ കൃപയുടെ പ്രവൃത്തിയിൽ അവൻ ഞങ്ങൾക്ക് കൂട്ടുയാത്രക്കാരനായി സഭകളാൽ തിരഞ്ഞെടുക്കപ്പെട്ടവനും ആകുന്നു.
ప్రభో ర్గౌరవాయ యుష్మాకమ్ ఇచ్ఛుకతాయై చ స సమితిభిరేతస్యై దానసేవాయై అస్మాకం సఙ్గిత్వే న్యయోజ్యత|
20 ൨൦ ഞങ്ങൾ നടത്തിവരുന്ന ഈ ഉദാരമായ സംഭാവനയുടെ കാര്യത്തിൽ, ആരും ഞങ്ങളെ അപവാദം പറയാതിരിക്കുവാൻ,
యతో యా మహోపాయనసేవాస్మాభి ర్విధీయతే తామధి వయం యత్ కేనాపి న నిన్ద్యామహే తదర్థం యతామహే|
21 ൨൧ ഞങ്ങൾ കർത്താവിന്റെ മുമ്പാകെ മാത്രമല്ല മനുഷ്യരുടെ മുമ്പാകെയും യോഗ്യമായത് മുൻകരുതുന്നു.
యతః కేవలం ప్రభోః సాక్షాత్ తన్నహి కిన్తు మానవానామపి సాక్షాత్ సదాచారం కర్త్తుమ్ ఆలోచామహే|
22 ൨൨ ഞങ്ങൾ പലപ്പോഴും ശോധനചെയ്ത്, പലതിലും ഉത്സാഹിയായി കണ്ടും, ഇപ്പോഴോ തനിക്ക് നിങ്ങളിലുള്ള വലിയ ആത്മവിശ്വാസം നിമിത്തം അത്യുത്സാഹിയായുമിരിക്കുന്ന നമ്മുടെ സഹോദരനെയും അവരോടുകൂടെ അയച്ചിരിക്കുന്നു.
తాభ్యాం సహాపర ఏకో యో భ్రాతాస్మాభిః ప్రేషితః సోఽస్మాభి ర్బహువిషయేషు బహవారాన్ పరీక్షిత ఉద్యోగీవ ప్రకాశితశ్చ కిన్త్వధునా యుష్మాసు దృఢవిశ్వాసాత్ తస్యోత్సాహో బహు వవృధే|
23 ൨൩ തീത്തൊസ് എനിക്ക് കൂട്ടാളിയും നിങ്ങൾക്ക് കൂട്ടുവേലക്കാരനും ആകുന്നു; നമ്മുടെ സഹോദരന്മാർ സഭകളുടെ ദൂതന്മാരും ക്രിസ്തുവിന് മഹത്വവും തന്നെ.
యది కశ్చిత్ తీతస్య తత్త్వం జిజ్ఞాసతే తర్హి స మమ సహభాగీ యుష్మన్మధ్యే సహకారీ చ, అపరయో ర్భ్రాత్రోస్తత్త్వం వా యది జిజ్ఞాసతే తర్హి తౌ సమితీనాం దూతౌ ఖ్రీష్టస్య ప్రతిబిమ్బౌ చేతి తేన జ్ఞాయతాం|
24 ൨൪ ആകയാൽ നിങ്ങളുടെ സ്നേഹത്തിനും, നിങ്ങളെച്ചൊല്ലി ഞങ്ങളുടെ പ്രശംസയ്ക്കും ഉള്ള തെളിവ് സഭകൾ കാൺകെ അവർക്ക് കാണിച്ചുകൊടുക്കുവിൻ.
అతో హేతోః సమితీనాం సమక్షం యుష్మత్ప్రేమ్నోఽస్మాకం శ్లాఘాయాశ్చ ప్రామాణ్యం తాన్ ప్రతి యుష్మాభిః ప్రకాశయితవ్యం|