< 2 കൊരിന്ത്യർ 1 >
1 ൧ ദൈവഹിതത്താൽ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൗലൊസും, സഹോദരനായ തിമൊഥെയൊസും കൊരിന്തിലെ ദൈവസഭയ്ക്കും അഖായയിൽ എല്ലായിടങ്ങളിലുമുള്ളതായ സകലവിശുദ്ധന്മാർക്കും കൂടെ എഴുതുന്നത്:
Paulus, ved Guds Villie Kristi Jesu Apostel, og Broderen Timotheus til Guds Menighed, som er i Korinth, tillige med alle de hellige, som ere i hele Akaja:
2 ൨ നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ.
Nåde være med eder og Fred fra Gud vor Fader og den Herre Jesus Kristus!
3 ൩ കരുണ നിറഞ്ഞ പിതാവും സർവ്വ ആശ്വാസത്തിന്റെ ദൈവവുമായ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.
Lovet være Gud og vor Herres Jesu Kristi Fader, Barmhjertighedens Fader og al Trøsts Gud,
4 ൪ ദൈവം നമ്മെ ആശ്വസിപ്പിച്ചിരിക്കുന്ന ആശ്വാസത്താൽ ഏതെങ്കിലും കഷ്ടങ്ങളിലായിരിക്കുന്നവരെ ആശ്വസിപ്പിക്കുവാൻ കഴിവുള്ളവരായിത്തീരത്തക്കവണ്ണം നമ്മുടെ കഷ്ടങ്ങളിൽ ഒക്കെയും അവൻ നമ്മെ ആശ്വസിപ്പിച്ചിരിക്കുന്നു.
som trøster os under al vor Trængsel, for at vi må kunne trøste dem, som ere i alle Hånde Trængsel, med den Trøst, hvormed vi selv trøstes af Gud!
5 ൫ എന്തെന്നാൽ ക്രിസ്തുവിന്റെ കഷ്ടങ്ങൾ ഞങ്ങളിൽ പെരുകുന്നതുപോലെ തന്നെ ക്രിസ്തുവിനാൽ ഞങ്ങളുടെ ആശ്വാസവും പെരുകുന്നു.
Thi ligesom Kristi Lidelser komme rigeligt over os, således bliver også vor Trøst rigelig ved Kristus.
6 ൬ ഞങ്ങൾ കഷ്ടം അനുഭവിക്കുന്നു എങ്കിൽ അത് നിങ്ങളുടെ ആശ്വാസത്തിനും രക്ഷയ്ക്കും ആകുന്നു; ഞങ്ങൾക്ക് ആശ്വാസം വരുന്നു എങ്കിൽ അത് ഞങ്ങൾ സഹിക്കുന്ന കഷ്ടങ്ങൾ തന്നെ നിങ്ങളും സഹിക്കുന്നതിൽ നിങ്ങളുടെ ആശ്വാസത്തിനായി ഫലിക്കുന്നു.
Men hvad enten vi lide Trængsel, sker det til eders Trøst og Frelse, eller vi trøstes, sker det til eders Trøst, som viser sin Kraft i, at I udholde de samme Lidelser, som også vi lide; og vort Håb om eder er fast,
7 ൭ നിങ്ങൾ കഷ്ടങ്ങൾക്ക് കൂട്ടാളികൾ ആകുന്നതുപോലെ ആശ്വാസത്തിനും കൂട്ടാളികൾ എന്നറിയുകയാൽ നിങ്ങൾക്ക് വേണ്ടി ഞങ്ങളുടെ പ്രത്യാശ നിശ്ചയമുള്ളത് തന്നെ.
efterdi vi vide, at ligesom I ere delagtige i Lidelserne, således ere I det også i Trøsten.
8 ൮ സഹോദരന്മാരേ, ആസ്യയിൽ ഞങ്ങൾക്ക് ഉണ്ടായ കഷ്ടങ്ങളെക്കുറിച്ച് നിങ്ങൾ അറിവില്ലാത്തവരായിരിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല; ജീവനോടിരിക്കുമോ എന്ന് നിരാശ തോന്നുമാറ്, ഞങ്ങളുടെ ശക്തിക്കുമീതെ അത്യന്തം ഭാരപ്പെട്ടു.
Thi vi ville ikke, Brødre! at I skulle være uvidende om den Trængsel, som kom over os i Asien, at vi bleve overvættes besværede, over Evne, så at vi endog mistvivlede om Livet.
9 ൯ വാസ്തവമായും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെന്ന് ഞങ്ങൾക്ക് തോന്നിയതുകൊണ്ട്, ഞങ്ങളിൽ തന്നെ അല്ല, മരിച്ചവരെ ഉയിർപ്പിക്കുന്ന ദൈവത്തിൽ തന്നെ ആശ്രയം വച്ചു.
Ja, selv have vi hos os selv fået det Svar: "Døden", for at vi ikke skulde forlade os på os selv, men på Gud, som oprejser de døde,
10 ൧൦ ഇത്ര ഭയങ്കരമായ മരണവിപത്തിൽ നിന്ന് ദൈവം ഞങ്ങളെ വിടുവിച്ചു; വിടുവിക്കുകയും ചെയ്യും; അവൻ മേലാലും വിടുവിക്കും എന്ന് ഞങ്ങൾ അവനിൽ ഉറച്ചുമിരിക്കുന്നു.
han, som friede os ud af så stor en Dødsfare og vil fri os, til hvem vi have sat vort Håb, at han også fremdeles vil fri os,
11 ൧൧ അതിന് നിങ്ങളും ഞങ്ങൾക്കുവേണ്ടിയുള്ള പ്രാർത്ഥനയാൽ തുണയാകുന്നു; അങ്ങനെ പലരുടെ പ്രാർത്ഥന മുഖാന്തരം ഞങ്ങൾക്ക് കിട്ടിയ കൃപയ്ക്ക് വേണ്ടി പലരാലും ഞങ്ങൾനിമിത്തം ദൈവത്തിന് നന്ദി കരേറ്റുവാൻ ഇടവരും.
idet også I komme os til Hjælp med Bøn for os, for at der fra mange Munde må blive rigeligt takket for os, for den Nåde, som er bevist os.
12 ൧൨ ലോകത്തിൽ ഞങ്ങളുടെ പെരുമാറ്റം, വിശേഷാൽ നിങ്ങളോട്, മാനുഷികജ്ഞാനത്തിൽ അല്ല, ദൈവകൃപയിൽ തന്നെ, നിർമ്മലതയിലും ദൈവിക പരമാർത്ഥതയിലും ആയിരുന്നു എന്ന ഞങ്ങളുടെ മനസ്സാക്ഷിയുടെ സാക്ഷ്യമാണ് ഞങ്ങളുടെ അഭിമാനകരമായ പ്രശംസ.
Thi dette er vor Ros, vor Samvittigheds Vidnesbyrd, at i Guds Hellighed og Renhed, ikke i kødelig Visdom, men i Guds Nåde have vi færdedes i Verden, men mest hos eder.
13 ൧൩ നിങ്ങൾക്ക് വായിക്കുവാനും ഗ്രഹിക്കുവാനും കഴിയാത്തതൊന്നും ഞങ്ങൾ എഴുതുന്നില്ല;
Thi vi skrive eder ikke andet til end det, som I læse eller også erkende; men jeg håber, at I indtil Enden skulle erkende,
14 ൧൪ നമ്മുടെ കർത്താവായ യേശുവിന്റെ നാളിൽ നിങ്ങൾ ഞങ്ങൾക്ക് എന്നപോലെ ഞങ്ങൾ നിങ്ങൾക്കും പ്രശംസ ആകുന്നു എന്ന് നിങ്ങൾ ഞങ്ങളെ ഭാഗികമായി മനസ്സിലാക്കിയിരിക്കുന്നതുപോലെ, പൂർണ്ണമായി ഗ്രഹിക്കും എന്ന് ഞാൻ ഉറച്ചിരിക്കുന്നു.
ligesom I også til Dels have erkendt om os, at vi ere eders Ros, ligesom I ere vor, på den Herres Jesu Dag.
15 ൧൫ അതുകൊണ്ട് ഈ ഉറപ്പിൽ രണ്ട് അനുഗ്രഹം നിങ്ങൾക്ക് ഉണ്ടാകേണ്ടതിനായി,
Og i Tillid hertil havde jeg i Sinde at komme først til eder, for at I skulde få Nåde to Gange,
16 ൧൬ മുമ്പെ നിങ്ങളുടെ അടുക്കൽ വരുവാനും അങ്ങനെ ആ വഴിയായി മക്കെദോന്യയ്ക്കു പോയി പിന്നെയും മക്കെദോന്യയിൽനിന്ന് നിങ്ങളുടെ അടുക്കൽ വരുവാനും നിങ്ങളാൽ യെഹൂദ്യയിലേക്ക് യാത്ര അയയ്ക്കപ്പെടുവാനും ഞാൻ വിചാരിച്ചിരുന്നു.
og om ad eder at drage til Makedonien og atter fra Makedonien at komme til eder og blive befordret videre af eder til Judæa.
17 ൧൭ ഇങ്ങനെ വിചാരിച്ചതിൽ ഞാൻ ചാഞ്ചാടുകയായിരുന്നുവോ? അല്ലെങ്കിൽ എന്റെ വാക്ക് ഉവ്വ്, ഉവ്വ് എന്നും; ഇല്ല, ഇല്ല എന്നും ആകേണ്ടതിന് എന്റെ ഉദ്ദേശ്യം മാനുഷികമായിരുന്നുവോ?
Når jeg nu havde dette i Sinde, mon jeg da så handlede i Letsindighed? Eller hvad jeg beslutter, beslutter jeg det efter Kødet, for at der hos mig skal være Ja, Ja og Nej, Nej?
18 ൧൮ ദൈവം വിശ്വസ്തനായിരിക്കുന്നതുപോലെ, നിങ്ങളോടുള്ള ഞങ്ങളുടെ വചനം ഒരിക്കൽ ഉവ്വ് എന്നും മറ്റൊരിക്കൽ ഇല്ല എന്നും ആയിരുന്നില്ല.
Så sandt Gud er trofast, er vor Tale til eder ikke Ja og Nej.
19 ൧൯ എന്തെന്നാൽ, ഞാനും സില്വാനൊസും തിമൊഥെയോസും നിങ്ങളുടെ ഇടയിൽ പ്രസംഗിച്ച ദൈവപുത്രനായ യേശുക്രിസ്തു ഒരിക്കൽ ഉവ്വ് എന്നും മറ്റൊരിക്കൽ ഇല്ല എന്നും ആയിരുന്നില്ല; അവനിൽ ഉവ്വ് എന്ന് മാത്രമേയുള്ളു.
Thi Guds Søn, Kristus Jesus, som blev prædiket iblandt eder ved os, ved mig og Silvanus og Timotheus, han blev ikke Ja og Nej, men Ja er vorden i ham.
20 ൨൦ ദൈവത്തിന്റെ എല്ലാ വാഗ്ദത്തങ്ങളും ക്രിസ്തുവിൽ ഉവ്വ് എന്നത്രേ; അതുകൊണ്ട് ഞങ്ങൾനിമിത്തം ദൈവത്തിന് മഹത്വം ഉണ്ടാകുമാറ് ക്രിസ്തുവിൽ ആമേൻ എന്നും തന്നെ.
Thi så mange, som Guds Forjættelser ere, i ham have de deres Ja; derfor få de også ved ham deres Amen, Gud til Ære ved os.
21 ൨൧ ഞങ്ങളെ നിങ്ങളോടുകൂടെ ക്രിസ്തുവിൽ ഉറപ്പിക്കുന്നതും നമ്മെ നിയോഗിച്ചതും ദൈവമല്ലോ.
Men den, som holder os med eder fast til Kristus og salvede os, er Gud,
22 ൨൨ അവൻ നമ്മെ മുദ്രയിട്ടും നമ്മുടെ ഉറപ്പിനായി ആത്മാവിനെ നമ്മുടെ ഹൃദയങ്ങളിൽ തന്നുമിരിക്കുന്നു.
som også beseglede os og gav os Åndens Pant i vore Hjerter.
23 ൨൩ പക്ഷേ എന്നാണ, നിങ്ങളെ ആദരിച്ചിട്ടത്രേ ഞാൻ പിന്നെയും കൊരിന്തിൽ വരാതിരുന്നത് എന്നതിന് ദൈവം സാക്ഷി.
Men jeg kalder Gud til Vidne over min Sjæl på, at det var for at skåne eder, at jeg ikke igen kom til Korinth.
24 ൨൪ നിങ്ങളുടെ വിശ്വാസത്തിന്മേൽ കർത്തൃത്വം നടത്തുന്നവരായിട്ടല്ല, നിങ്ങളുടെ സന്തോഷത്തിന് ഞങ്ങൾ നിങ്ങളോടുകൂടെ പ്രവർത്തിക്കുന്നവർ എന്നത്രേ; എന്തെന്നാൽ, നിങ്ങളുടെ വിശ്വാസത്തിൽ നിങ്ങൾ ഉറച്ചുനില്ക്കുന്നുവല്ലോ.
Ikke at vi ere Herrer over eders Tro, men vi ere Medarbejdere på eders Glæde; thi i Troen stå I.