< 2 ദിനവൃത്താന്തം 36 >
1 ൧ ദേശത്തെ ജനം യോശീയാവിന്റെ മകനായ യെഹോവാഹാസിനെ അപ്പന് പകരം യെരൂശലേമിൽ രാജാവാക്കി.
ଏଥିଉତ୍ତାରେ ଦେଶର ଲୋକମାନେ ଯୋଶୀୟଙ୍କର ପୁତ୍ର ଯିହୋୟାହସ୍ଙ୍କୁ ନେଇ ତାଙ୍କର ପିତାଙ୍କ ପଦରେ ତାଙ୍କୁ ଯିରୂଶାଲମରେ ରାଜା କଲେ।
2 ൨ യെഹോവാഹാസ് വാഴ്ച തുടങ്ങിയപ്പോൾ അവന് ഇരുപത്തിമൂന്ന് വയസ്സായിരുന്നു; അവൻ മൂന്നുമാസം യെരൂശലേമിൽ വാണു.
ଯିହୋୟାହସ୍ ରାଜ୍ୟ କରିବାକୁ ଆରମ୍ଭ କରିବା ସମୟରେ ତେଇଶ ବର୍ଷ ବୟସ୍କ ହୋଇଥିଲେ ଓ ସେ ଯିରୂଶାଲମରେ ତିନି ମାସ ରାଜ୍ୟ କଲେ।
3 ൩ ഈജിപ്റ്റിലെ രാജാവ് അവനെ യെരൂശലേമിൽവെച്ച് സ്ഥാനഭ്രഷ്ടനാക്കുകയും യെഹൂദാദേശത്തിന് നൂറു താലന്ത് വെള്ളിയും ഒരു താലന്ത് പൊന്നും കപ്പം ചുമത്തുകയും ചെയ്തു.
ଏଥିଉତ୍ତାରେ ମିସରର ରାଜା ଯିରୂଶାଲମରେ ତାଙ୍କୁ ପଦଚ୍ୟୁତ କରି ଦେଶ ଉପରେ ଏକ ଶହ ତାଳନ୍ତ ରୂପା ଓ ଏକ ତାଳନ୍ତ ସୁନା ଅର୍ଥଦଣ୍ଡ ନିର୍ଦ୍ଧାରଣ କଲା।
4 ൪ ഈജിപ്റ്റിലെ രാജാവ് അവന്റെ സഹോദരനായ എല്യാക്കീമിനെ യെഹൂദെക്കും യെരൂശലേമിനും രാജാവാക്കി; അവന്റെ പേര് യെഹോയാക്കീം എന്നു മാറ്റി. അവന്റെ സഹോദരൻ യെഹോവാഹാസിനെ, നെഖോ, ഈജിപ്റ്റിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
ଆହୁରି, ମିସରର ରାଜା ତାଙ୍କର ଭ୍ରାତା ଇଲିୟାକୀମ୍ଙ୍କୁ ଯିହୁଦା ଓ ଯିରୂଶାଲମ ଉପରେ ରାଜା କଲା ଓ ତାଙ୍କର ନାମ ବଦଳାଇ ଯିହୋୟାକୀମ୍ ରଖିଲା, ପୁଣି ନଖୋ ତାଙ୍କର ଭ୍ରାତା ଯିହୋୟାହସ୍ଙ୍କୁ ଧରି ମିସରକୁ ନେଇଗଲା।
5 ൫ യെഹോയാക്കീം വാഴ്ച തുടങ്ങിയപ്പോൾ അവന് ഇരുപത്തഞ്ച് വയസ്സായിരുന്നു; അവൻ ഏഴ് സംവത്സരം യെരൂശലേമിൽ വാണു; അവൻ തന്റെ ദൈവമായ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു.
ଯିହୋୟାକୀମ୍ ରାଜ୍ୟ କରିବାକୁ ଆରମ୍ଭ କରିବା ସମୟରେ ପଚିଶ ବର୍ଷ ବୟସ୍କ ହୋଇଥିଲେ ଓ ସେ ଯିରୂଶାଲମରେ ଏଗାର ବର୍ଷ ରାଜ୍ୟ କଲେ; ପୁଣି, ସେ ସଦାପ୍ରଭୁ ଆପଣା ପରମେଶ୍ୱରଙ୍କ ଦୃଷ୍ଟିରେ କୁକର୍ମ କଲେ।
6 ൬ അവന്റെനേരെ ബാബേൽരാജാവായ നെബൂഖദ്നേസർ വന്ന് അവനെ പിത്തളചങ്ങല കൊണ്ട് ബന്ധിച്ച് ബാബിലോണിലേക്ക് കൊണ്ടുപോയി,
ତାଙ୍କ ବିରୁଦ୍ଧରେ ବାବିଲର ରାଜା ନବୂଖଦ୍ନିତ୍ସର ଆସି ବାବିଲକୁ ନେଇଯିବା ନିମନ୍ତେ ତାଙ୍କୁ ଶିକୁଳିରେ ବାନ୍ଧିଲା।
7 ൭ നെബൂഖദ്നേസർ യഹോവയുടെ ആലയത്തിലെ ചില ഉപകരണങ്ങളും ബാബിലോണിലേക്ക് കൊണ്ടുപോയി, തന്റെ ദേവന്റെ ക്ഷേത്രത്തിൽ സൂക്ഷിച്ചു.
ନବୂଖଦ୍ନିତ୍ସର ମଧ୍ୟ ସଦାପ୍ରଭୁଙ୍କ ଗୃହର କେତେକ ପାତ୍ର ବାବିଲକୁ ନେଇଯାଇ ବାବିଲସ୍ଥିତ ଆପଣା ମନ୍ଦିରରେ ରଖିଲା।
8 ൮ യെഹോയാക്കീമിന്റെ മറ്റ് വൃത്താന്തങ്ങളും, അവൻ ചെയ്തതും അവനിൽ കണ്ടതുമായ മ്ലേച്ഛതകളും, യിസ്രായേലിലെയും യെഹൂദയിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. അവന്റെ മകനായ യെഹോയാഖീൻ അവന് പകരം രാജാവായി.
ଏହି ଯିହୋୟାକୀମ୍ଙ୍କର ଅବଶିଷ୍ଟ ବୃତ୍ତାନ୍ତ ଓ ତାଙ୍କର କୃତ ଓ ତାଙ୍କ ମଧ୍ୟରେ ପ୍ରାପ୍ତ ଘୃଣାଯୋଗ୍ୟ କ୍ରିୟାସକଳ, ଦେଖ, ଇସ୍ରାଏଲର ଓ ଯିହୁଦାର ରାଜାମାନଙ୍କ ଇତିହାସ ପୁସ୍ତକରେ ଲିଖିତ ଅଛି; ଏଉତ୍ତାରେ ତାଙ୍କର ପୁତ୍ର ଯିହୋୟାଖୀନ୍ ତାଙ୍କର ପଦରେ ରାଜ୍ୟ କଲେ।
9 ൯ യെഹോയാഖീൻ വാഴ്ച തുടങ്ങിയപ്പോൾ അവന് എട്ട് വയസ്സായിരുന്നു: അവൻ മൂന്നു മാസവും പത്തു ദിവസവും യെരൂശലേമിൽ വാണു; അവൻ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു.
ଯିହୋୟାଖୀନ୍ ରାଜ୍ୟ କରିବାକୁ ଆରମ୍ଭ କରିବା ସମୟରେ ଆଠ ବର୍ଷ ବୟସ୍କ ହୋଇଥିଲେ ଓ ସେ ଯିରୂଶାଲମରେ ତିନି ମାସ ଦଶ ଦିନ ରାଜ୍ୟ କଲେ; ଆଉ, ସେ ସଦାପ୍ରଭୁଙ୍କ ଦୃଷ୍ଟିରେ କୁକର୍ମ କଲେ।
10 ൧൦ എന്നാൽ പിറ്റേയാണ്ടിൽ നെബൂഖദ്നേസർ രാജാവ് ആളയച്ച് അവനെ ബാബിലോണിലേക്ക് വരുത്തി. യഹോവയുടെ ആലയത്തിലെ വിലയേറിയ ഉപകരണങ്ങളും ബാബിലോണിലേക്ക് കൊണ്ടുപോയി. അവന്റെ ഇളയപ്പനായ സിദെക്കീയാവിനെ യെഹൂദെക്കും യെരൂശലേമിനും രാജാവാക്കി.
ପୁଣି, ବର୍ଷର ପରିବର୍ତ୍ତନ ସମୟରେ ନବୂଖଦ୍ନିତ୍ସର ରାଜା ଲୋକ ପଠାଇ ତାଙ୍କୁ ଓ ତାଙ୍କ ସଙ୍ଗେ ସଦାପ୍ରଭୁଙ୍କ ଗୃହର ମନୋହର ପାତ୍ରସବୁ ବାବିଲକୁ ଆଣିଲା ଓ ତାଙ୍କର ଭାଇ ସିଦିକୀୟଙ୍କୁ ଯିହୁଦା ଓ ଯିରୂଶାଲମ ଉପରେ ରାଜା କଲା।
11 ൧൧ സിദെക്കീയാവ് വാഴ്ച തുടങ്ങിയപ്പോൾ അവന് ഇരുപത്തൊന്ന് വയസ്സായിരുന്നു; അവൻ പതിനൊന്ന് സംവത്സരം യെരൂശലേമിൽ വാണു.
ସିଦିକୀୟ ରାଜ୍ୟ କରିବାକୁ ଆରମ୍ଭ କରିବା ସମୟରେ ଏକୋଇଶ ବର୍ଷ ବୟସ୍କ ହୋଇଥିଲେ ଓ ସେ ଯିରୂଶାଲମରେ ଏଗାର ବର୍ଷ ରାଜ୍ୟ କଲେ;
12 ൧൨ അവൻ തന്റെ ദൈവമായ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു; യഹോവയുടെ വായിൽനിന്നുള്ള വചനം പ്രസ്താവിച്ച യിരെമ്യാപ്രവാചകന്റെ മുമ്പിൽ തന്നെത്താൻ താഴ്ത്തിയില്ല.
ପୁଣି, ସେ ସଦାପ୍ରଭୁ ଆପଣା ପରମେଶ୍ୱରଙ୍କ ଦୃଷ୍ଟିରେ କୁକର୍ମ କଲେ; ସେ ସଦାପ୍ରଭୁଙ୍କ ମୁଖନିର୍ଗତ ବାକ୍ୟର ପ୍ରକାଶକ ଯିରିମୀୟ ଭବିଷ୍ୟଦ୍ବକ୍ତା ସମ୍ମୁଖରେ ଆପଣାକୁ ନମ୍ର କଲେ ନାହିଁ।
13 ൧൩ അവനെക്കൊണ്ട് ദൈവനാമത്തിൽ സത്യം ചെയ്യിച്ചിരുന്ന നെബൂഖദ്നേസർരാജാവിനോട് അവൻ മത്സരിച്ച് ശാഠ്യം കാണിക്കുകയും യിസ്രായേലിന്റെ ദൈവമായ യഹോവയിലേക്ക് മുഖം തിരിക്കാതെ ഹൃദയം കഠിനമാക്കുകയും ചെയ്തു.
ମଧ୍ୟ ଯେଉଁ ନବୂଖଦ୍ନିତ୍ସର ରାଜା ତାଙ୍କୁ ପରମେଶ୍ୱରଙ୍କ ନାମରେ ଶପଥ କରାଇଥିଲା, ସେ ତାହାର ବିଦ୍ରୋହୀ ହେଲେ; ଆଉ ସେ ଆପଣା ଗ୍ରୀବା ଶକ୍ତ କଲେ ଓ ସଦାପ୍ରଭୁ ଇସ୍ରାଏଲର ପରମେଶ୍ୱରଙ୍କ ପ୍ରତି ଫେରିବାକୁ ଆପଣା ହୃଦୟ କଠିନ କଲେ।
14 ൧൪ പുരോഹിതന്മാരിൽ പ്രധാനികളും ജനവും അന്യജാതികളുടെ സകലമ്ലേച്ഛതകളും പ്രവർത്തിച്ച് വളരെ അകൃത്യം ചെയ്തു; അവർ യെരൂശലേമിൽ യഹോവ വിശുദ്ധീകരിച്ച അവന്റെ ആലയത്തെ അശുദ്ധമാക്കി.
ଆହୁରି, ଯାଜକମାନଙ୍କର ପ୍ରଧାନ ସମସ୍ତେ ଓ ଲୋକମାନେ ଅନ୍ୟ ଦେଶୀୟମାନଙ୍କ ସକଳ ଘୃଣାଯୋଗ୍ୟ କ୍ରିୟାନୁସାରେ ଅତିଶୟ ଅପରାଧ କଲେ; ପୁଣି, ସଦାପ୍ରଭୁ ଯିରୂଶାଲମରେ ଯେଉଁ ଗୃହ ପବିତ୍ର କରିଥିଲେ, ତାହାଙ୍କର ସେହି ଗୃହ ଅଶୁଚି କଲେ।
15 ൧൫ അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയ്ക്ക് തന്റെ ജനത്തോടും തന്റെ തിരുനിവാസത്തോടും സഹതാപം തോന്നി മുന്നറിയിപ്പ് നൽകാൻ തന്റെ ദൂതന്മാരെ തുടർച്ചയായി അവരുടെ അടുക്കൽ അയച്ചു.
ତଥାପି ସଦାପ୍ରଭୁ ସେମାନଙ୍କ ପୂର୍ବପୁରୁଷଗଣର ପରମେଶ୍ୱର ଆପଣା ଦୂତଗଣ ଦ୍ୱାରା ସେମାନଙ୍କ ନିକଟକୁ କହି ପଠାଇଲେ, ସେ ଆପଣା ଲୋକମାନଙ୍କ ପ୍ରତି ଓ ଆପଣା ନିବାସ ସ୍ଥାନ ପ୍ରତି ଦୟା ବହିବାରୁ ପ୍ରତ୍ୟୁଷରେ ଉଠି ପଠାଇଲେ;
16 ൧൬ അവരോ ദൈവത്തിന്റെ ദൂതന്മാരെ പരിഹസിച്ച് അവന്റെ വാക്കുകളെ നിരസിച്ച് പ്രതിവിധിയില്ലാതെ ദൈവകോപം തന്റെ ജനത്തിന് നേരെ ജ്വലിക്കുവോളം അവന്റെ പ്രവാചകന്മാരെ നിന്ദിച്ചുകൊണ്ടിരുന്നു.
ମାତ୍ର ସେମାନେ ପରମେଶ୍ୱରଙ୍କ ଦୂତଗଣକୁ ପରିହାସ କଲେ, ତାହାଙ୍କର ବାକ୍ୟ ତୁଚ୍ଛ କଲେ ଓ ତାହାଙ୍କ ଭବିଷ୍ୟଦ୍ବକ୍ତାଗଣକୁ ବିଦ୍ରୂପ କଲେ; ଏଣୁ ଆପଣା ଲୋକମାନଙ୍କ ଉପରେ ସଦାପ୍ରଭୁଙ୍କ କୋପ ଉତ୍ଥିତ ହେଲା, ଶେଷରେ ଆଉ ପ୍ରତିକାର ନୋହିଲା।
17 ൧൭ അതുകൊണ്ട് അവൻ കൽദയരുടെ രാജാവിനെ അവരുടെ നേരെ വരുത്തി; അവൻ അവരുടെ യൗവനക്കാരെ അവരുടെ വിശുദ്ധമന്ദിരത്തിൽ വച്ച് വാൾകൊണ്ട് കൊന്നു; അവൻ യൗവനക്കാരോടോ, കന്യകമാരോടോ വൃദ്ധരോടോ, ബലഹീനരോടോ കരുണ കാണിക്കാതെ അവരെ അവന്റെ കയ്യിൽ ഏല്പിച്ചുകൊടുത്തു.
ଏନିମନ୍ତେ ସେ କଲ୍ଦୀୟମାନଙ୍କ ରାଜାକୁ ସେମାନଙ୍କ ପ୍ରତିକୂଳରେ ଆଣନ୍ତେ, ସେ ସେମାନଙ୍କ ଯୁବାମାନଙ୍କୁ ସେମାନଙ୍କ ଧର୍ମଧାମରେ ଖଡ୍ଗ ଦ୍ୱାରା ବଧ କଲା, ପୁଣି ଯୁବା କି ଯୁବତୀ, ବୃଦ୍ଧ କି ଜରାଜୀର୍ଣ୍ଣ, କାହାରିକୁ ଦୟା କଲା ନାହିଁ; ପରମେଶ୍ୱର ତାହା ହସ୍ତରେ ସମସ୍ତଙ୍କୁ ସମର୍ପି ଦେଲେ।
18 ൧൮ ദൈവാലയത്തിലെ ചെറിയതും വലിയതുമായ ഉപകരണങ്ങളും, ആലയത്തിലെയും, രാജാവിന്റെയും, അവന്റെ പ്രഭുക്കന്മാരുടെയും നിക്ഷേപങ്ങളും അവൻ ബാബിലോണിലേക്ക് കൊണ്ടുപോയി.
ଆଉ, ପରମେଶ୍ୱରଙ୍କ ଗୃହର ବଡ଼ ସାନ ସମସ୍ତ ପାତ୍ର ଓ ସଦାପ୍ରଭୁଙ୍କ ଗୃହର ଧନ, ପୁଣି ରାଜାଙ୍କର ଓ ତାଙ୍କ ଅଧିପତିମାନଙ୍କ ଧନ, ଏହିସବୁ ବାବିଲକୁ ନେଇଗଲା।
19 ൧൯ അവർ ദൈവാലയം തീകൊണ്ട് ചുട്ടുകളയുകയും, യെരൂശലേമിന്റെ മതിൽ ഇടിച്ച്കളയുകയും, അതിലെ കൊട്ടാരങ്ങൾ തീക്കിരയാക്കുകയും അതിലെ വിലയേറിയ വസ്തുക്കൾ നശിപ്പിച്ചുകളയുകയും ചെയ്തു.
ପୁଣି, ସେମାନେ ପରମେଶ୍ୱରଙ୍କ ଗୃହ ଦଗ୍ଧ କଲେ ଓ ଯିରୂଶାଲମର ପ୍ରାଚୀର ଭଗ୍ନ କଲେ ଓ ତହିଁର ଅଟ୍ଟାଳିକାସବୁ ଅଗ୍ନିରେ ଦଗ୍ଧ କରି ସେଠାରେ ଥିବା ମନୋହର ପାତ୍ରସବୁ ବିନାଶ କଲେ।
20 ൨൦ വാളുകൊണ്ട് കൊല്ലപ്പെടാതെ ശേഷിച്ചവരെ അവൻ ബാബിലോണിലേക്ക് കൊണ്ടുപോയി; പേർഷ്യൻ ആധിപത്യം വരുന്നത് വരെ അവർ അവിടെ അവനും അവന്റെ പുത്രന്മാർക്കും അടിമകളായിരുന്നു.
ପୁଣି, ସେ ଖଡ୍ଗରୁ ବଞ୍ଚିବା ଲୋକମାନଙ୍କୁ ବାବିଲକୁ ନେଇଗଲା; ତହିଁରେ ପାରସିକ ରାଜ୍ୟ ସ୍ଥାପନ ପର୍ଯ୍ୟନ୍ତ ସେମାନେ ତାହାର ଓ ତାହାର ସନ୍ତାନଗଣର ଦାସ ହୋଇ ରହିଲେ;
21 ൨൧ യിരെമ്യാപ്രവാചകൻ മുഖാന്തരം ഉണ്ടായ യഹോവയുടെ വചനം നിവൃത്തിയാകേണ്ടതിന് ഇത് സംഭവിച്ചു. എഴുപത് സംവത്സരം തികയുവോളം ദേശം ശൂന്യമായി കിടന്ന് ശബ്ബത്ത് അനുഭവിച്ചു.
ଦେଶ ଆପଣାର ନାନା ବିଶ୍ରାମ ଭୋଗ କରିବା ପର୍ଯ୍ୟନ୍ତ ଯିରିମୀୟର ମୁଖ ଦ୍ୱାରା ଉକ୍ତ ସଦାପ୍ରଭୁଙ୍କ ବାକ୍ୟ ସଫଳ ହେବା ନିମନ୍ତେ ଏହା ଘଟିଲା; କାରଣ ସତୁରି ବର୍ଷ ପୂର୍ଣ୍ଣକରଣାର୍ଥେ ଦେଶ ଉଚ୍ଛିନ୍ନ ଅବସ୍ଥାରେ ଥିବା ପର୍ଯ୍ୟନ୍ତ ବିଶ୍ରାମ ପାଳନ କଲା।
22 ൨൨ എന്നാൽ യിരെമ്യാവ് മുഖാന്തരം ഉണ്ടായ യഹോവയുടെ വചനം നിവൃത്തിയാകേണ്ടതിന് പേർഷ്യൻ രാജാവായ കോരെശിന്റെ ഒന്നാം ആണ്ടിൽ യഹോവ കോരെശിന്റെ മനസ്സുണർത്തി; അവൻ തന്റെ രാജ്യത്തെല്ലാം ഒരു വിളംബരം രേഖാമൂലം പ്രസിദ്ധമാക്കിയത് ഇപ്രകാരമായിരുന്നു:
ଯିରିମୀୟଙ୍କ ମୁଖ ଦ୍ୱାରା ଉକ୍ତ ସଦାପ୍ରଭୁଙ୍କ ବାକ୍ୟ ସଫଳାର୍ଥେ ପାରସ୍ୟର ରାଜା କୋରସ୍ଙ୍କ ରାଜତ୍ଵର ପ୍ରଥମ ବର୍ଷରେ ସଦାପ୍ରଭୁ ପାରସ୍ୟର ରାଜା କୋରସ୍ର ମନରେ ପ୍ରବୃତ୍ତି ଜନ୍ମାନ୍ତେ, ସେ ଆପଣା ରାଜ୍ୟର ସର୍ବତ୍ର ଘୋଷଣା କରାଇ, ମଧ୍ୟ ଲେଖାଇ ଏହି କଥା ପ୍ରଚାର କରାଇଲା,
23 ൨൩ “പേർഷ്യൻ രാജാവായ കോരെശ് ഇപ്രകാരം കല്പിക്കുന്നു: സ്വർഗ്ഗത്തിലെ ദൈവമായ യഹോവ ഭൂമിയിലെ സകലരാജ്യങ്ങളും എനിക്ക് തന്നിരിക്കുന്നു; യെഹൂദയിലെ യെരൂശലേമിൽ അവന് ഒരു ആലയം പണിവാൻ അവൻ എന്നോട് കല്പിച്ചുമിരിക്കുന്നു; നിങ്ങളിൽ അവന്റെ ജനമായി ആരൊക്കെ ഉണ്ടോ, അവർ യാത്ര പുറപ്പെടട്ടെ. ദൈവമായ യഹോവ അവനോടുകൂടെ ഇരിക്കട്ടെ”.
“ପାରସ୍ୟର ରାଜା କୋରସ୍ ଏହା କହନ୍ତି, ‘ସଦାପ୍ରଭୁ ସ୍ୱର୍ଗର ପରମେଶ୍ୱର ପୃଥିବୀର ସମସ୍ତ ରାଜ୍ୟ ଆମ୍ଭକୁ ପ୍ରଦାନ କରିଅଛନ୍ତି; ଆଉ, ସେ ଯିହୁଦା ଦେଶସ୍ଥ ଯିରୂଶାଲମରେ ତାହାଙ୍କ ପାଇଁ ଏକ ଗୃହ ନିର୍ମାଣ କରିବାକୁ, ଆମ୍ଭକୁ ଆଜ୍ଞା କରିଅଛନ୍ତି। ତାହାଙ୍କର ସମଗ୍ର ଲୋକଙ୍କ ମଧ୍ୟରେ ତୁମ୍ଭମାନଙ୍କର ଯେକେହି ହେଉ, ସଦାପ୍ରଭୁ ତାହାର ପରମେଶ୍ୱର ତାହାର ସହବର୍ତ୍ତୀ ହେଉନ୍ତୁ ଓ ସେ ଯାତ୍ରା କରୁ।’”