< 2 ദിനവൃത്താന്തം 35 >
1 ൧ അനന്തരം യോശീയാവ് യെരൂശലേമിൽ യഹോവയ്ക്ക് ഒരു പെസഹ ആചരിച്ചു. ഒന്നാം മാസം പതിനാലാം തീയതി അവർ പെസഹ അറുത്തു.
I praznova Josija u Jerusalimu pashu Gospodu; i klaše pashu èetrnaestoga dana prvoga mjeseca.
2 ൨ അവൻ പുരോഹിതന്മാരെ അവരുടെ ശുശ്രൂഷകൾക്കായി നിയോഗിച്ചു. യഹോവയുടെ ആലയത്തിലെ ശുശ്രൂഷയ്ക്കായി അവരെ ഉത്സാഹിപ്പിച്ചു.
I postavi sveštenike u službe njihove, i utvrdi ih da služe u domu Gospodnjem.
3 ൩ അവൻ യിസ്രായേൽ ജനത്തിന്റെ ഉപദേഷ്ടാക്കന്മാരും യഹോവയ്ക്ക് വിശുദ്ധരുമായ ലേവ്യരോട് പറഞ്ഞത്: “യിസ്രായേൽ രാജാവായ ദാവീദിന്റെ മകൻ ശലോമോൻ പണിത ആലയത്തിൽ വിശുദ്ധപെട്ടകം വെക്കുക; ഇനി അത് നിങ്ങളുടെ ചുമലുകൾക്ക് ഭാരമായിരിക്കരുത്; നിങ്ങളുടെ ദൈവമായ യഹോവയെയും അവന്റെ ജനമായ യിസ്രായേലിനെയും സേവിക്കുന്നതിൽ ശ്രദ്ധവെക്കുക.
I reèe Levitima, koji uèahu vas narod Izrailjev i bijahu posveæeni Gospodu: namjestite sveti kovèeg u domu koji je sazidao Solomun sin Davidov car Izrailjev, ne treba više da ga nosite na ramenima; sada služite Gospodu Bogu svojemu i narodu njegovu Izrailju.
4 ൪ യിസ്രായേൽ രാജാവായ ദാവീദിന്റെയും അവന്റെ മകനായ ശലോമോന്റെയും രേഖകളിൽ നിർദേശിച്ചിരിക്കും പോലെ പിതൃഭവനം പിതൃഭവനമായും ഗണം ഗണമായും നിങ്ങളെത്തന്നെ ഒരുക്കുവിൻ.
I pripravite se po domovima otaca svojih po redovima svojim kako je naredio David car Izrailjev i Solomun sin njegov.
5 ൫ നിങ്ങളുടെ സഹോദരന്മാരായ ജനത്തിന്റെ പിതൃഭവനവിഭാഗം അനുസരിച്ച് ഓരോ വിഭാഗത്തിനും ലേവ്യരുടെ ഓരോ പിതൃഭവനഭാഗത്തിന്റെ ശുശ്രൂഷ ലഭിക്കത്തക്കവണ്ണം വിശുദ്ധമന്ദിരത്തിൽ നിൽക്കേണം.
I stojte u svetinji po redovima domova otaèkih braæe svoje, sinova narodnijeh, i po redovima domova otaèkih meðu Levitima.
6 ൬ ഇങ്ങനെ നിങ്ങൾ പെസഹ അറുത്ത് നിങ്ങളെത്തന്നെ വിശുദ്ധീകരിക്കയും മോശെമുഖാന്തരം നൽകപ്പെട്ട യഹോവയുടെ അരുളപ്പാടുകൾ നിങ്ങളുടെ സഹോദരന്മാർ അനുസരിക്കേണ്ടതിന് അവരെ ഒരുക്കുകയും ചെയ്വീൻ”.
I tako zakoljite pashu, i osveštajte se i pripravite braæu svoju da bi èinili kako je rekao Gospod preko Mojsija.
7 ൭ യോശീയാവ് അവിടെ ഉണ്ടായിരുന്ന എല്ലാവർക്കുംവേണ്ടി പെസഹ യാഗങ്ങൾക്കായി രാജാവിന്റെ ആട്ടിൻകൂട്ടത്തിൽനിന്ന് മുപ്പതിനായിരം കുഞ്ഞാടുകളെയും, വെള്ളാട്ടിൻകുട്ടികളെയും, മൂവായിരം കാളകളെയും കൊടുത്തു.
I Josija dade narodu od stoke jaganjaca i jariæa, sve za pashu, svjema koji bijahu ondje, na broj dvije tisuæe i šest stotina, i tri tisuæe goveda, sve od careva blaga.
8 ൮ അവന്റെ പ്രഭുക്കന്മാർ, ജനത്തിനും, പുരോഹിതന്മാർക്കും, ലേവ്യർക്കും ഔദാര്യമായി കൊടുത്തു; ദൈവാലയ പ്രമാണികളായ ഹില്ക്കീയാവും സെഖര്യാവും യെഹീയേലും പുരോഹിതന്മാർക്ക് പെസഹ യാഗങ്ങൾക്കായി രണ്ടായിരത്തറുനൂറ് കുഞ്ഞാടുകളെയും മുന്നൂറ് കാളകളെയും കൊടുത്തു.
I knezovi njegovi dadoše dragovoljno narodu, sveštenicima i Levitima: Helkija i Zaharija i Jehilo starješine u domu Božijem dadoše sveštenicima za pashu dvije tisuæe i šest stotina jaganjaca i jariæa i tri stotine goveda.
9 ൯ കോനന്യാവും അവന്റെ സഹോദരന്മാരായ ശെമയ്യാവും നെഥനയേലും ലേവ്യരുടെ പ്രഭുക്കന്മാരായ ഹസബ്യാവും യെഹീയേലും യോസാബാദും പെസഹ യാഗങ്ങൾക്കായി അയ്യായിരം കുഞ്ഞാടുകളെയും അഞ്ഞൂറ് കാളകളെയും ലേവ്യർക്ക് കൊടുത്തു.
A Honanija i Semaja i Natanailo braæa njegova, i Asavija i Jeilo i Jozavad, poglavari Levitski dadoše Levitima za pashu pet tisuæa jaganjaca i jariæa, i pet stotina goveda.
10 ൧൦ ഇങ്ങനെ ശുശ്രൂഷക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. രാജകല്പനപ്രകാരം പുരോഹിതന്മാർ തങ്ങളുടെ സ്ഥാനത്തും ലേവ്യർ ഗണം ഗണമായും നിന്നു.
I kad bi spremljeno za službu, stadoše sveštenici na svoje mjesto i Leviti u redovima svojim po zapovijesti carevoj.
11 ൧൧ അവർ പെസഹ അറുത്തു; പുരോഹിതന്മാർ അവരുടെ കയ്യിൽനിന്ന് രക്തം വാങ്ങി തളിക്കയും ലേവ്യർ മൃഗങ്ങളുടെ തോലുരിക്കയും ചെയ്തു.
I klahu pashu, i sveštenici kropljahu krvlju primajuæi iz njihovijeh ruku, a Leviti derahu.
12 ൧൨ പിന്നെ മോശെയുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നത് പോലെ യഹോവയ്ക്ക് അർപ്പിക്കേണ്ടതിന്, ജനത്തിന്റെ പിതൃഭവനവിഭാഗം അനുസരിച്ച് വിഭജിച്ച് കൊടുക്കുവാൻ തക്കവണ്ണം ഹോമയാഗത്തെയും കാളകളെയും നീക്കി വെച്ചു.
I odvojiše žrtvu paljenicu da dadu narodu po redovima domova otaèkih da se prinese Gospodu, kako je napisano u knjizi Mojsijevoj. Tako uèiniše i s govedima.
13 ൧൩ അവർ ചട്ടപ്രകാരം പെസഹ കുഞ്ഞാടുകളെ തീയിൽ ചുട്ടെടുത്തു; മറ്റ് നിവേദിത വസ്തുക്കൾ കലങ്ങളിലും കുട്ടകങ്ങളിലും ചട്ടികളിലും വേവിച്ച് സർവ്വജനത്തിനും വേഗത്തിൽ വിളമ്പിക്കൊടുത്തു.
I pekoše pashu na ognju po obièaju; a druge posveæene stvari kuhaše u loncima i u kotlovima i u tavama, i razdavaše brzo svemu narodu.
14 ൧൪ പിന്നെ ലേവ്യർ തങ്ങൾക്കും പുരോഹിതന്മാർക്കും വേണ്ടി ഒരുക്കി; അഹരോന്യ പുരോഹിതന്മാർ ഹോമയാഗങ്ങളും മേദസ്സും അർപ്പിക്കുന്നതിൽ രാത്രിവരെ അദ്ധ്വാനിച്ചിരുന്നു. അതുകൊണ്ട് ലേവ്യർ അഹരോന്യ പുരോഹിതന്മാർക്കു വേണ്ടി കൂടെ ഒരുക്കേണ്ടിവന്നു.
Potom gotoviše sebi i sveštenicima; jer sveštenici sinovi Aronovi imahu posla oko žrtava paljenica i pretilina do noæi; zato Leviti gotoviše i sebi i sveštenicima sinovima Aronovijem.
15 ൧൫ ആസാഫിന്റെ മക്കളായ സംഗീതക്കാർ ദാവീദിന്റെയും ആസാഫിന്റെയും ഹേമാന്റെയും രാജാവിന്റെ ദർശകനായ യെദൂഥൂന്റെയും കല്പനപ്രകാരം തങ്ങളുടെ സ്ഥാനത്തും, വാതിൽകാവല്ക്കാർ അതത് വാതില്ക്കലും നിന്നു; അവരുടെ സഹോദരന്മാരായ ലേവ്യർ അവർക്കുവേണ്ടി ഒരുക്കിയിരുന്നതിനാൽ അവർക്ക് തങ്ങളുടെ ശുശ്രൂഷയുടെ സ്ഥാനങ്ങൾ വിട്ടുപോകേണ്ട ആവശ്യമില്ലായിരുന്നു;
I pjevaèi sinovi Asafovi stajahu na svom mjestu po zapovijesti Davidovoj i Asafovoj i Emanovoj i Jedutuna vidioca careva; i vratari na svakim vratima; ne micahu se od službe svoje, nego braæa njihova, ostali Leviti, gotoviše im.
16 ൧൬ ഇങ്ങനെ യോശീയാരാജാവിന്റെ കല്പനപ്രകാരം പെസഹ ആചരിപ്പാനും യഹോവയുടെ യാഗപീഠത്തിന്മേൽ ഹോമയാഗങ്ങൾ അർപ്പിപ്പാനും വേണ്ട സകലശുശ്രൂഷയും അന്ന് ക്രമത്തിലായി.
Tako bi ureðena sva služba Gospodnja u onaj dan da se proslavi pasha i prinesu žrtve paljenice na oltaru Gospodnjem po zapovijesti cara Josije.
17 ൧൭ ആ സമയത്ത് അവിടെ ഉണ്ടായിരുന്ന യിസ്രായേൽ മക്കൾ പെസഹയും പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവവും ഏഴു ദിവസം ആചരിച്ചു.
I praznovaše sinovi Izrailjevi koji se naðoše ondje pashu u to vrijeme i praznik prijesnijeh hljebova sedam dana.
18 ൧൮ ശമൂവേൽപ്രവാചകന്റെ കാലത്തിന് ശേഷം യിസ്രായേലിൽ ഇതുപോലെ ഒരു പെസഹ ആചരിച്ചിട്ടില്ല; യോശീയാവും പുരോഹിതന്മാരും ലേവ്യരും അവിടെ ഉണ്ടായിരുന്ന എല്ലാ യെഹൂദാജനങ്ങളും യിസ്രായേലും യെരൂശലേം നിവാസികളും ആചരിച്ച ഈ പെസഹപോലെ യിസ്രായേൽരാജാക്കന്മാരാരും ആചരിച്ചിട്ടില്ല.
I ne bi pasha praznovana kao ova u Izrailju od vremena Samuila proroka, niti koji careva Izrailjevijeh praznova pashu kao što je praznova Josija sa sveštenicima i Levitima i sa svijem Judom i Izrailjem što ga se naðe, i s Jerusalimljanima.
19 ൧൯ യോശീയാവിന്റെ വാഴ്ചയുടെ പതിനെട്ടാം ആണ്ടിൽ ഈ പെസഹ ആചരിച്ചു.
Osamnaeste godine carovanja Josijina praznovana bi ta pasha.
20 ൨൦ യോശീയാവ് ദൈവാലയം യഥാസ്ഥാനത്താക്കിയശേഷം ഈജിപ്റ്റിലെ രാജാവായ നെഖോ, ഫ്രാത്ത് നദിയുടെ സമീപത്തുള്ള കർക്കെമീശ് ആക്രമിപ്പാൻ ഒരുങ്ങിയപ്പോൾ യോശീയാവ് അവന്റെനേരെ പുറപ്പെട്ടു.
Poslije svega toga, kad Josija uredi dom, doðe Nehaon car Misirski da bije Harkemis na Efratu, i Josija izide preda nj.
21 ൨൧ എന്നാൽ നെഖോ അവന്റെ അടുക്കൽ ദൂതന്മാരെ അയച്ച്: “യെഹൂദാരാജാവേ, നാം തമ്മിൽ എന്തിന് പോരാടണം? ഞാൻ ഇന്ന് നിന്റെനേരെ അല്ല, എനിക്ക് യുദ്ധമുള്ള ഗൃഹത്തിന്റെ നേരെയത്രേ പുറപ്പെട്ടിരിക്കുന്നത്; ദൈവം എന്നോട് തിടുക്കത്തിൽ ഈ കാര്യം ചെയ്യാൻ കല്പിച്ചിരിക്കുന്നു; എന്റെ പക്ഷത്തുള്ള ദൈവം നിന്നെ നശിപ്പിക്കാതിരിക്കേണ്ടതിന് അവനോട് ഇടപെടരുത്” എന്ന് പറയിച്ചു.
A on posla k njemu poslanike i poruèi: šta ja imam s tobom, care Judin? ne idem ja danas na tebe, nego na dom koji vojuje na mene, i Bog mi je zapovjedio da pohitam. Proði se Boga koji je sa mnom, da te ne ubije.
22 ൨൨ എങ്കിലും യോശീയാവ് പിൻതിരിയാതെ അവനോട് യുദ്ധം ചെയ്യേണ്ടതിന് വേഷംമാറി; നെഖോ പറഞ്ഞ ദൈവവചനങ്ങൾ കേൾക്കാതെ അവൻ മെഗിദ്ദോ താഴ്വരയിൽ യുദ്ധം ചെയ്വാൻ ചെന്നു.
Ali se Josija ne odvrati od njega, nego se preobuèe da se bije s njim, i ne posluša rijeèi Nehaonovijeh iz usta Božjih, nego doðe da se pobije u polju Megidonskom.
23 ൨൩ വില്ലാളികൾ യോശീയാരാജാവിനെ എയ്തു; രാജാവ് തന്റെ ഭൃത്യന്മാരോട്: “എന്നെ ഇവിടെനിന്ന് കൊണ്ടുപോകുവിൻ; ഞാൻ കഠിനമായി മുറിവേറ്റിരിക്കുന്നു” എന്ന് പറഞ്ഞു.
I strijelci ustrijeliše cara Josiju, i car reèe slugama svojim: izvezite me odavde, jer sam ljuto ranjen.
24 ൨൪ അങ്ങനെ അവന്റെ ഭൃത്യന്മാർ അവനെ രഥത്തിൽനിന്നിറക്കി അവന്റെ രണ്ടാം രഥത്തിൽ കയറ്റി യെരൂശലേമിൽ കൊണ്ടുവന്നു; അവൻ മരിച്ചു; അവന്റെ പിതാക്കന്മാരുടെ ഒരു കല്ലറയിൽ അവനെ അടക്കം ചെയ്തു. എല്ലാ യെഹൂദയും യെരൂശലേമും യോശീയാവെക്കുറിച്ച് വിലപിച്ചു.
I skidoše ga sluge njegove s kola, i metnuše na druga kola koja imaše, i odvezoše ga u Jerusalim; i umrije, i bi pogreben u groblju otaca svojih. I sav Juda i Jerusalim plaka za Josijom.
25 ൨൫ യിരെമ്യാവും യോശീയാവെക്കുറിച്ച് വിലപിച്ചു; സംഗീതക്കാരും സംഗീതക്കാരത്തികളും ഇന്നുവരെ അവരുടെ വിലാപഗീതങ്ങളിൽ യോശീയാവെക്കുറിച്ച് പ്രസ്താവിക്കുന്നു. യിസ്രായേലിൽ അത് ഒരു ആചാരമായിരിക്കുന്നു; അവ വിലാപങ്ങളിൽ എഴുതിയിരിക്കുന്നുവല്ലോ.
I prorok Jeremija narica za Josijom. I svi pjevaèi i pjevaèice spominjaše u tužbalicama svojim Josiju do današnjega dana, i uvedoše ih u obièaj u Izrailju, i eto napisane su u plaèu.
26 ൨൬ യോശീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും യഹോവയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നപ്രകാരമുള്ള അവന്റെ സൽപ്രവൃത്തികളും
A ostala djela Josijina i milostinje njegove, kako piše u zakonu Gospodnjem,
27 ൨൭ ആദ്യവസാനം അവന്റെ ചരിത്രവും യിസ്രായേലിലെയും യെഹൂദയിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
Djela njegova prva i pošljednja, eto zapisana su u knjizi o carevima Izrailjevijem i Judinijem.