< 2 ദിനവൃത്താന്തം 32 >
1 ൧ യെഹിസ്കീയാവിന്റെ ഈവിധമായ വിശ്വസ്തപ്രവൃത്തികൾ പൂർത്തിയായപ്പോൾ അശ്ശൂർ രാജാവായ സൻഹേരീബ് യെഹൂദയിൽ കടന്നു; ഉറപ്പുള്ള പട്ടണങ്ങൾക്കെതിരെ പാളയമിറങ്ങി. അവ ജയിച്ചടക്കാം എന്ന് വിചാരിച്ചു.
After the matters and the faithfulness these he came Sennacherib [the] king of Assyria and he came in Judah and he encamped on the cities fortified and he said to break into them to himself.
2 ൨ സൻഹേരീബ് യെരൂശലേമിനെ ആക്രമിപ്പാൻ ഭാവിക്കുന്നു എന്ന് യെഹിസ്കീയാവ് കണ്ടിട്ട്
And he saw Hezekiah that he had come Sennacherib and face his [was] for war on Jerusalem.
3 ൩ പട്ടണത്തിന് പുറത്തേക്ക് ഒഴുകുന്ന നീരുറവുകളിലെ വെള്ളം തടയേണ്ടതിന് തന്റെ പ്രഭുക്കന്മാരോടും യുദ്ധവീരന്മാരോടും ആലോചിച്ചു; അവർ അവനെ സഹായിച്ചു.
And he took counsel with officials his and mighty [men] his to stop up [the] waters of the springs which [were] from [the] outside of the city and they helped him.
4 ൪ അങ്ങനെ വളരെ ജനം ഒന്നിച്ചുകൂടി; “അശ്ശൂർരാജാക്കന്മാർ വന്ന് ധാരാളം വെള്ളം കാണുന്നത് എന്തിന്” എന്ന് പറഞ്ഞ് എല്ലാ ഉറവുകളും ദേശത്തിന്റെ നടുവിൽകൂടി ഒഴുകിയ തോടും അടച്ചുകളഞ്ഞു.
And they assembled people numerous and they stopped up all the springs and the wadi which flowed in [the] middle of the land saying why? will they come [the] kings of Assyria and they will find waters many.
5 ൫ അവൻ ധൈര്യപ്പെട്ട്, ഇടിഞ്ഞുപോയ മതിലുകൾ ഗോപുരങ്ങളോളം പണിതു. പുറത്ത് വേറൊരു മതിലും കെട്ടിപ്പൊക്കി. ദാവീദിന്റെ നഗരത്തിലെ മില്ലോവിന്റെ കേടുപാടുകൾ പോക്കി, നിരവധി ആയുധങ്ങളും പരിചകളും ഉണ്ടാക്കി.
And he strengthened himself and he rebuilt all the city wall which was broken down and he put up on the towers and to the outside the city wall another and he strengthened the Millo [the] city of David and he made weapon[s] to abundance and shields.
6 ൬ അവൻ ജനത്തിന്മേൽ പടനായകന്മാരെ നിയമിച്ചു. അവരെ നഗരവാതില്‍ക്കലുള്ള വിശാലസ്ഥലത്ത് ഒന്നിച്ചുകൂട്ടി ധൈര്യപ്പെടുത്തി സംസാരിച്ചത്:
And he appointed commanders of wars over the people and he assembled them to himself to [the] open place of [the] gate of the city and he spoke to heart their saying.
7 ൭ “ഉറപ്പും ധൈര്യവും ഉള്ളവരായിരിപ്പിൻ; അശ്ശൂർരാജാവിനെയും അവനോട് കൂടെയുള്ള പുരുഷാരത്തെയും കണ്ട് ഭയപ്പെടുകയോ ഭ്രമിക്കുകയോ ചെയ്യരുത്; അവനോടുകൂടെയുള്ളതിലും വലിയവൻ നമ്മോടുകൂടെ ഉണ്ട്.
Be strong and be courageous may not you be afraid and may not you be dismayed because of [the] king of Assyria and from before all the multitude which [is] with him for [is] with us [one] great more than with him.
8 ൮ അവനോടുകൂടെ മാനുഷ ഭുജമേയുള്ളു; നമ്മോടുകൂടെയോ നമ്മെ സഹായിപ്പാനും നമുക്കുവേണ്ടി യുദ്ധങ്ങൾ നടത്തുവാനും നമ്മുടെ ദൈവമായ യഹോവ ഉണ്ട്” എന്ന് പറഞ്ഞു; യെഹൂദാ രാജാവായ യെഹിസ്കീയാവിന്റെ വാക്കുകൾ ജനത്തെ ധൈര്യപ്പെടുത്തി.
[is] with Him an arm of flesh and [is] with us Yahweh God our to help us and to fight battles our and they supported themselves the people on [the] words of Hezekiah [the] king of Judah.
9 ൯ അനന്തരം അശ്ശൂർ രാജാവായ സൻഹേരീബ് - അവനും അവന്റെ സൈന്യവും ലാഖീശ് പട്ടണം നിരോധിച്ചിരുന്നു - തന്റെ ദാസന്മാരെ യെഹൂദാ രാജാവായ യെഹിസ്കീയാവിന്റെയും യെരൂശലേമിലെ സകലയെഹൂദ്യരുടെയും അടുക്കൽ അയച്ച് പറയിച്ചത് എന്തെന്നാൽ:
After this he sent Sennacherib [the] king of Assyria servants his Jerusalem towards and he [was] at Lachish and all imperial might his [was] with him to Hezekiah [the] king of Judah and to all Judah which [was] in Jerusalem saying.
10 ൧൦ “അശ്ശൂർ രാജാവായ സൻഹേരീബ് ഇപ്രകാരം പറയുന്നു: ‘യെരൂശലേം നഗരം നിരോധിക്കപ്പെട്ടിരിക്കെ നിങ്ങൾ എന്തൊന്നിൽ ആശ്രയിക്കുന്നു?
Thus he says Sennacherib [the] king of Assyria on what? [are] you relying and remaining in siege in Jerusalem.
11 ൧൧ ‘നമ്മുടെ ദൈവമായ യഹോവ നമ്മെ അശ്ശൂർരാജാവിന്റെ കയ്യിൽനിന്ന് വിടുവിക്കും’ എന്ന് പറഞ്ഞ് വിശപ്പും ദാഹവും കൊണ്ട് മരിക്കേണ്ടതിന് യെഹിസ്കീയാവ് നിങ്ങളെ വശീകരിക്കുന്നില്ലയോ?
¿ Not [is] Hezekiah misleading you to give you to die by hunger and by thirst saying Yahweh God our he will deliver us from [the] hand of [the] king of Assyria.
12 ൧൨ അശൂർരാജാവിന്റെ പൂജാഗിരികളും യാഗപീഠങ്ങളും നീക്കിക്കളകയും യെഹൂദയോടും യെരൂശലേമിനോടും നിങ്ങൾ ഒരേ പീഠത്തിന് മുമ്പിൽ നമസ്കരിച്ച് അതിന്മേൽ ധൂപം കാട്ടണം എന്ന് കല്പിക്കയും ചെയ്തത് ഈ യെഹിസ്കീയാവ് തന്നെയല്ലെ?
¿ Not that Hezekiah did he remove high places his and altars his and did he say? to Judah and to Jerusalem saying before an altar one you will bow down and on it you will make smoke.
13 ൧൩ ഞാനും എന്റെ പിതാക്കന്മാരും മറ്റ് ദേശങ്ങളിലെ സകലജനതകളോടും എന്ത് ചെയ്തുവെന്ന് നിങ്ങൾ അറിയുന്നില്ലയോ? ആ ദേശങ്ങളിലെ ജനതകളുടെ ദേവന്മാർക്ക് തങ്ങളുടെ ദേശങ്ങളെ എന്റെ കയ്യിൽനിന്ന് വിടുവിപ്പാൻ കഴിഞ്ഞുവോ?
¿ Not do you know what? have I done I and fathers my to all [the] peoples of the lands ¿ really were they able [the] gods of [the] nations of the lands to deliver land their from hand my.
14 ൧൪ എന്റെ പിതാക്കന്മാർ ഉന്മൂലനാശം വരുത്തിയ ജനതകളുടെ ദേവന്മാരിൽ ഒരുവനും തന്റെ ജനത്തെ എന്റെ കയ്യിൽനിന്ന് വിടുവിപ്പാൻ കഴിയാതിരിക്കെ നിങ്ങളുടെ ദൈവത്തിന് നിങ്ങളെ എന്റെ കയ്യിൽനിന്ന് വിടുവിപ്പാൻ കഴിയുമോ?
Who? among all [the] gods of the nations these which they totally destroyed fathers my [is one] which it was able to deliver people its from hand my that he will be able God your to deliver you from hand my.
15 ൧൫ ആകയാൽ യെഹിസ്കീയാവ് നിങ്ങളെ ചതിക്കയും, വശീകരിക്കയും ചെയ്യരുത്; നിങ്ങൾ അവനെ വിശ്വസിക്കയും അരുത്; ഏതെങ്കിലും ജനതയുടെയോ രാജ്യത്തിന്റെയോ ദേവന് തന്റെ ജനത്തെ എന്റെയൊ, എന്റെ പിതാക്കന്മാരുടെയൊ കയ്യിൽനിന്ന് വിടുവിപ്പാൻ കഴിഞ്ഞിട്ടില്ല; പിന്നെ നിങ്ങളുടെ ദൈവം നിങ്ങളെ എന്റെ കയ്യിൽനിന്ന് വിടുവിക്കുന്നത് എങ്ങനെ?”
And therefore may not he deceive you Hezekiah and may not he mislead you like this and may not you believe him for not it has been able any god of any nation and kingdom to deliver people its from hand my and from [the] hand of fathers my indeed? for gods your not they will deliver you from hand my.
16 ൧൬ കൂടാതെ അവന്റെ ദാസന്മാർ യഹോവയായ ദൈവത്തിനും അവന്റെ ദാസനായ യെഹിസ്കീയാവിനും വിരോധമായി സംസാരിച്ചു.
And again they spoke servants his on Yahweh God and on Hezekiah servant his.
17 ൧൭ “മറ്റു ദേശങ്ങളിലെ ജനതകളുടെ ദേവന്മാർ തങ്ങളുടെ ജനത്തെ എന്റെ കയ്യിൽനിന്ന് വിടുവിക്കാതിരുന്നതുപോലെ യെഹിസ്കീയാവിന്റെ ദൈവവും തന്റെ ജനത്തെ എന്റെ കയ്യിൽനിന്ന് വിടുവിക്കയില്ല” എന്നിങ്ങനെ അവൻ യിസ്രായേലിന്റെ ദൈവമായ യഹോവയെ നിന്ദിച്ച് അവന് വിരോധമായി കത്തുകളും എഴുതി അയച്ചു.
And letters he wrote to taunt Yahweh [the] God of Israel and to say on him saying like [the] gods of [the] nations of the lands which not they delivered people their from hand my so not he will deliver [the] God of Hezekiah people his from hand my.
18 ൧൮ പട്ടണം പിടിക്കേണ്ടതിന് അവർ യെരൂശലേമിൽ മതിലിന്മേൽ പാർത്ത ജനത്തെ പേടിപ്പിച്ച് ഭ്രമിപ്പിക്കുവാൻ യെഹൂദ്യഭാഷയിൽ അവരോട് ഉറച്ച ശബ്ബത്തിൽ വിളിച്ച്,
And they called out with a voice great [in] Judean to [the] people of Jerusalem which [was] on the wall to make afraid them and to terrify them so that they may capture the city.
19 ൧൯ മനുഷ്യരുടെ കൈപ്പണിയായ ജാതികളുടെ ദേവന്മാരെക്കുറിച്ചെന്നപോലെ യെരൂശലേമിന്റെ ദൈവത്തെക്കുറിച്ച് സംസാരിച്ചു.
And they spoke concerning [the] God of Jerusalem as on [the] gods of [the] peoples of the land [the] work of [the] hands of humankind.
20 ൨൦ ഇതു നിമിത്തം യെഹിസ്കീയാ രാജാവും ആമോസിന്റെ മകനായ യെശയ്യാ പ്രവാചകനും പ്രാർത്ഥിച്ച് സ്വർഗ്ഗത്തിലേക്ക് നോക്കി നിലവിളിച്ചു.
And he prayed Hezekiah the king and Isaiah [the] son of Amoz the prophet on this and they cried out the heavens.
21 ൨൧ അപ്പോൾ യഹോവ ഒരു ദൂതനെ അയച്ചു; അവൻ അശ്ശൂർരാജാവിന്റെ പാളയത്തിലെ സകല പരാക്രമശാലികളെയും പ്രഭുക്കന്മാരെയും സേനാപതികളെയും സംഹരിച്ചു; അതിനാൽ അവൻ ലജ്ജകൊണ്ട് മുഖം കുനിച്ച് സ്വദേശത്തേക്ക് മടങ്ങിപ്പോകേണ്ടിവന്നു; അവൻ തന്റെ ദേവന്റെ ക്ഷേത്രത്തിൽ ചെന്നപ്പോൾ അവന്റെ പുത്രന്മാരിൽ ചിലർ അവനെ അവിടെവെച്ച് വാൾകൊണ്ട് കൊന്നുകളഞ്ഞു.
And he sent Yahweh an angel and he annihilated every mighty [man] of strength and officer and commander in [the] camp of [the] king of Assyria and he returned with shame of face to own land his and he came [the] house of god his (and some of [the] offspring of *Q(K)*) lower parts his there they made fall him by the sword.
22 ൨൨ ഇങ്ങനെ യഹോവ യെഹിസ്കീയാവെയും യെരൂശലേം നിവാസികളെയും അശ്ശൂർ രാജാവായ സൻഹേരീബിന്റെ കയ്യിൽനിന്നും മറ്റെല്ലാവരുടെയും കയ്യിൽനിന്നും രക്ഷിച്ച് അവർക്ക് ചുറ്റിലും വിശ്രമം നല്കി;
And he saved Yahweh Hezekiah and - [the] inhabitants of Jerusalem from [the] hand of Sennacherib [the] king of Assyria and from [the] hand of everyone and he led them from round about.
23 ൨൩ പലരും യെരൂശലേമിൽ യഹോവയ്ക്ക് കാഴ്ചകളും യെഹൂദാ രാജാവായ യെഹിസ്കീയാവിന് സമ്മാനങ്ങളും കൊണ്ടുവന്നു; അവൻ അന്നുമുതൽ സകലജാതികളുടെയും ദൃഷ്ടിയിൽ ഉന്നതനായിത്തീർന്നു.
And many [people] [were] bringing an offering to Yahweh to Jerusalem and excellent things to Hezekiah [the] king of Judah and he was lifted up to [the] eyes of all the nations from after thus.
24 ൨൪ ആ കാലത്ത് യെഹിസ്കീയാവിന് മരണകരമായ ദീനംപിടിച്ചു; അവൻ യഹോവയോട് പ്രാർത്ഥിച്ചു; അതിന് അവൻ ഉത്തരം അരുളി ഒരു അടയാളവും കൊടുത്തു.
In the days those he was sick Hezekiah until die and he prayed to Yahweh and he spoke to him and a sign he gave to him.
25 ൨൫ എന്നാൽ യെഹിസ്കീയാവ് തനിക്ക് ലഭിച്ച ഉപകാരത്തിന് തക്കവണ്ണം നടക്കാതെ നിഗളിച്ചുപോയി; അതുകൊണ്ട് അവന്റെമേലും യെഹൂദയുടെമേലും യെരൂശലേമിന്മേലും ദൈവകോപം ഉണ്ടായി.
And not according to [the] benefit on him he repaid Hezekiah for it was haughty heart his and it was towards him wrath and towards Judah and Jerusalem.
26 ൨൬ എന്നാൽ തങ്ങളുടെ ഗർവ്വത്തെക്കുറിച്ച് യെഹിസ്കീയാവും യെരൂശലേം നിവാസികളും അനുതപിക്കയും തങ്ങളെത്തന്നെ താഴ്ത്തുകയും ചെയ്തു; അതുകൊണ്ട് യഹോവയുടെ കോപം യെഹിസ്കീയാവിന്റെ കാലത്ത് അവരുടെ മേൽ വന്നില്ല.
And he humbled himself Hezekiah in [the] haughtiness of heart his he and [the] inhabitants of Jerusalem and not it came towards them [the] wrath of Yahweh in [the] days of Hezekiah.
27 ൨൭ യെഹിസ്കീയാവിന് വളരെയധികം ധനവും മാനവും ഉണ്ടായിരുന്നു; അവൻ വെള്ളി, പൊന്ന്, രത്നം, സുഗന്ധവർഗ്ഗം, പരിച സകലവിധ മനോഹരമായ ആഭരണങ്ങള്‍ എന്നിവയ്ക്കായി ഭണ്ഡാരഗൃഹങ്ങളും
And it belonged to Hezekiah wealth and honor great exceedingly and treasuries he made for himself for silver and for gold and for stone[s] precious and for spices and for shields and for all articles of preciousness.
28 ൨൮ ധാന്യം, വീഞ്ഞ്, എണ്ണ എന്നിവക്കായി സംഭരണ ശാലകളും, സകലവിധ മൃഗങ്ങൾക്കും ആട്ടിൻ കൂട്ടങ്ങൾക്കും തൊഴുത്തുകളും ഉണ്ടാക്കി.
And storehouses for [the] yield of grain and new wine and fresh oil and stalls for all livestock and livestock and flocks for the stalls.
29 ൨൯ ദൈവം അവന് വളരെ സമ്പത്ത് കൊടുത്തിരുന്നതു കൊണ്ട് അവൻ പട്ടണങ്ങളെയും ആടുമാടുകളെയും വളരെ സമ്പാദിച്ചു.
And cities he made for himself and livestock of flock and herd to abundance for he had given to him God property much very.
30 ൩൦ ഈ യെഹിസ്കീയാവ് തന്നെയത്രെ ഗീഹോൻ വെള്ളത്തിന്റെ മേലത്തെ ഒഴുക്ക് തടഞ്ഞ് ദാവീദിന്റെ നഗരത്തിന്റെ പടിഞ്ഞാറെ ഭാഗത്ത് തുരങ്കത്തിലൂടെ താഴോട്ട് വരുത്തിയത്. അങ്ങനെ യെഹിസ്കീയാവ് തന്റെ സകലപ്രവർത്തികളിലും കൃതാർത്ഥനായിരുന്നു.
And he Hezekiah he stopped up [the] outlet of [the] waters of Gihon upper and he directed them downwards west-ward of [the] city of David and he prospered Hezekiah in every deed his.
31 ൩൧ എങ്കിലും ദേശത്തിൽ സംഭവിച്ചിരുന്ന അതിശയത്തെക്കുറിച്ച് ചോദിക്കേണ്ടതിന് ബാബേൽ പ്രഭുക്കന്മാർ അവന്റെ അടുക്കൽ അയച്ച ദൂതന്മാരുടെ കാര്യത്തിൽ അവന്റെ ഹൃദയ രഹസ്യങ്ങൾ വെളിപ്പെടുത്താൻ തക്കവണ്ണം അവനെ പരീക്ഷിക്കേണ്ടതിന് ദൈവം അവനെ വിട്ടുകൊടുത്തു.
And thus in [the] envoys of - [the] officials of Babylon who sent to him to enquire the sign which it had happened in the land he left him God to put to [the] test him to know everything in heart his.
32 ൩൨ യെഹിസ്കീയാവിന്റെ മറ്റ് വൃത്താന്തങ്ങളും അവന്റെ സൽപ്രവൃത്തികളും ആമോസിന്റെ മകനായ യെശയ്യാപ്രവാചകന്റെ ദർശനത്തിലും യെഹൂദയിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകത്തിലും എഴുതിയിരിക്കുന്നുവല്ലോ.
And [the] rest of [the] matters of Hezekiah and covenant loyalti his there they [are] written in [the] vision of Isaiah [the] son of Amoz the prophet on [the] scroll of [the] kings of Judah and Israel.
33 ൩൩ യെഹിസ്കീയാവ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്റെ പുത്രന്മാരുടെ കല്ലറകളുടെ മേൽ നിരയിൽ അവനെ അടക്കം ചെയ്തു; അവന്റെ മരണസമയത്ത് എല്ലാ യെഹൂദയും യെരൂശലേം നിവാസികളും അവനെ ബഹുമാനിച്ചു. അവന്റെ മകനായ മനശ്ശെ അവന് പകരം രാജാവായി.
And he lay down Hezekiah with ancestors his and people buried him at [the] ascent of [the] graves of [the] descendants of David and honor they did to him at death his all Judah and [the] inhabitants of Jerusalem and he became king Manasseh son his in place of him.