< 2 ദിനവൃത്താന്തം 3 >

1 അനന്തരം ശലോമോൻ യെരൂശലേമിൽ തന്റെ അപ്പനായ ദാവീദിന് യഹോവ പ്രത്യക്ഷനായ മോറിയാപർവ്വതത്തിൽ, യെബൂസ്യനായ ഒർന്നാന്റെ മെതിക്കളത്തിൽ ദാവീദ് തയാറാക്കിയിരുന്ന സ്ഥലത്ത് യഹോവയുടെ ആലയം പണിവാൻ തുടങ്ങി.
سلیمان کار ساختن خانهٔ خداوند را شروع کرد. محل آن در اورشلیم روی کوه موریا بود، یعنی همان زمین خرمنکوبی ارونهٔ یبوسی که در آن خداوند به داوود پادشاه، پدر سلیمان، ظاهر شد و داوود آنجا را برای خانهٔ خدا در نظر گرفت.
2 തന്റെ വാഴ്ചയുടെ നാലാം ആണ്ടിൽ രണ്ടാം മാസം രണ്ടാം ദിവസമായിരുന്നു അവൻ പണി തുടങ്ങിയത്.
کار ساختمان خانهٔ خدا در روز دوم ماه دوم از سال چهارم سلطنت سلیمان پادشاه آغاز شد.
3 ദൈവാലയം പണിയേണ്ടതിന് ശലോമോൻ ഇട്ട അടിസ്ഥാനത്തിന്റെ അളവുകൾ പഴയ കണക്കനുസരിച്ച് നീളം അറുപതു മുഴം, വീതി ഇരുപതു മുഴം.
زیربنای خانهٔ خدا به طول شصت و به عرض بیست ذراع بود.
4 മുൻഭാഗത്തുള്ള മണ്ഡപത്തിന് ആലയത്തിന്റെ വീതിക്കൊത്തവണ്ണം ഇരുപതു മുഴം നീളവും നൂറ്റിരുപത് മുഴം ഉയരവും ഉണ്ടായിരുന്നു; അതിന്റെ അകം അവൻ തങ്കംകൊണ്ടു പൊതിഞ്ഞു.
ایوان جلوی ساختمان نیز به پهنای بیست ذراع و به بلندی صد و بیست ذراع ساخته شد. دیوارهای داخل آن روکش طلا داشت.
5 ആലയത്തിന് അവൻ സരളമരംകൊണ്ട് മച്ചിട്ടു, അത് തങ്കംകൊണ്ടു പൊതിഞ്ഞു, അതിന്മേൽ ഈന്തപ്പനയുടെയും ചങ്ങലയുടെയും രൂപം കൊത്തിച്ചു.
تالار اصلی خانهٔ خدا را با چوب صنوبر پوشاندند، سپس روی آن طلا کشیده، بر آن نقشهای درختان خرما و حلقه‌های زنجیر منبت‌کاری کردند.
6 അവൻ ആലയത്തെ രത്നംകൊണ്ട് മനോഹരമായി അലങ്കരിച്ചു; സ്വർണം പർവ്വയീമിൽ നിന്നുള്ളത് ആയിരുന്നു.
سنگهای قیمتی زیبا روی دیوارها کار گذاشته شد تا بر شکوه و زیبایی آن بیفزاید. طلای به کار رفته از بهترین طلای فروایم بود.
7 അവൻ ആലയവും തുലാങ്ങളും കട്ടിളക്കാലുകളും ചുവരുകളും കതകുകളും പൊന്നുകൊണ്ടു പൊതിഞ്ഞു, ചുവരിന്മേൽ കെരൂബുകളുടെ രൂപം കൊത്തിച്ചു.
تمام دیوارها، تیرهای سقف، درها، و آستانه‌های خانهٔ خدا را با طلا پوشانیدند و روی دیوارها تصاویر کروبیان حکاکی کردند.
8 അവൻ അതിവിശുദ്ധസ്ഥലവും ഉണ്ടാക്കി; അതിന്റെ നീളവും വീതിയും ആലയത്തിന്റെ വീതിക്കൊത്തവണ്ണം ഇരുപതു മുഴം ആയിരുന്നു; അവൻ അറുനൂറു താലന്ത് തങ്കംകൊണ്ട് അത് പൊതിഞ്ഞു.
در داخل خانهٔ خدا، اتاقی برای قدس‌الاقداس ساخته شد. طول و عرض این اتاق هر کدام بیست ذراع بود. بیش از بیست تن طلای ناب برای پوشاندن دیوارهای آن به کار رفت.
9 അതിന്റെ ആണികളുടെ തൂക്കം അമ്പത് ശേക്കെൽ പൊന്ന് ആയിരുന്നു: മാളികമുറികളും പൊന്നുകൊണ്ടു പൊതിഞ്ഞു.
حدود ششصد گرم میخ طلا در آن مصرف شد. بالاخانه‌ها نیز با طلا پوشانده شد.
10 ൧൦ അതിവിശുദ്ധസ്ഥലത്ത് അവൻ കൊത്തുപണിയായി രണ്ട് കെരൂബുകളെ ഉണ്ടാക്കി പൊന്നുകൊണ്ട് പൊതിഞ്ഞു.
سلیمان در قدس‌الاقداس، دو مجسمهٔ کروبی ساخت و آنها را با طلا پوشاند.
11 ൧൧ കെരൂബുകളുടെ ചിറകുകളുടെ നീളം ആകെ ഇരുപതു മുഴം ആയിരുന്നു. ഓരോ ചിറകും അഞ്ച് മുഴം വീതം നീളം, ഒന്നാമത്തെ കെരൂബിന്റെ ഒരു ചിറക് മറ്റേ കെരൂബിന്റെ ചിറകിനോട് തൊട്ടിരിക്കയും മറ്റേ ചിറക് ആലയത്തിന്റെ ചുവരോടു തൊട്ടിരിക്കയും ചെയ്തു.
آنها با بالهای گسترده ایستاده بودند و صورتشان به طرف بیرون بود و نوک دو بال آنها به هم می‌رسید و نوک بالهای دیگرشان تا دیوارهای دو طرف قدس‌الاقداس کشیده می‌شد. طول هر یک از بالهای کروبیان پنج ذراع و مجموع طول بالهای آنها بیست ذراع بود.
12 ൧൨ രണ്ടാമത്തെ കെരൂബിന്റെ ഒരു ചിറകു ആലയത്തിന്റെ ചുവരോടു തൊട്ടിരിക്കയും മറ്റെ ചിറക് ആദ്യത്തെ കെരൂബിന്റെ ചിറകോടു തൊട്ടിരിക്കയും ആയിരുന്നു.
13 ൧൩ അങ്ങനെ കെരൂബുകളുടെ ചിറകുകൾ ഇരുപതു മുഴം നീളത്തിൽ വിടർന്നിരുന്നു. അവ കാലുകൾ നിലത്തുറപ്പിച്ച് മുഖം തിരുനിവാസത്തിലേക്ക് തിരിഞ്ഞും നിന്നിരുന്നു.
14 ൧൪ നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, ചണനൂൽ എന്നിവകൊണ്ടു തിരശ്ശീല ഉണ്ടാക്കി അതിന്മേൽ കെരൂബുകളെ നെയ്തുണ്ടാക്കി.
پردهٔ قدس‌الاقداس از کتان نازک به رنگهای آبی، ارغوانی و قرمز تهیه شده و با نقش کروبیان تزیین شده بود.
15 ൧൫ അവൻ ആലയത്തിന്റെ മുമ്പിൽ മുപ്പത്തഞ്ചു മുഴം ഉയരമുള്ള രണ്ടു സ്തംഭങ്ങളുണ്ടാക്കി; അവയുടെ മുകളിൽ അഞ്ച് മുഴം ഉയരമുള്ള മകുടങ്ങളും നിർമ്മിച്ചു.
سلیمان جلوی خانۀ خدا دو ستون ساخت، که طول آنها سی و پنج ذراع بود و روی هر کدام یک سر ستون به طول پنج ذراع قرار داشت.
16 ൧൬ അന്തർമ്മന്ദിരത്തിൽ ഉള്ളതുപോലെ മാലകൾ ഉണ്ടാക്കി സ്തംഭങ്ങളുടെ മുകൾഭാഗത്തു വച്ചു; നൂറു മാതളപ്പഴവും ഉണ്ടാക്കി മാലകളിൽ കോർത്തിട്ടു.
او رشته‌هایی از زنجیر، مانند زنجیرهایی که در قدس‌الاقداس بود، ساخت و آنها را با صد انار مفرغین که به زنجیرها متصل شده بودند، بر سر ستونها گذاشت.
17 ൧൭ അവൻ സ്തംഭങ്ങളെ മന്ദിരത്തിന്റെ മുമ്പിൽ വലത്തും ഇടത്തുമായി സ്ഥാപിച്ചു. വലത്തേതിന്നു യാഖീൻ എന്നും ഇടത്തേതിന്നു ബോവസ് എന്നും പേർവിളിച്ചു.
سپس ستونها را جلوی خانهٔ خدا، یکی در طرف راست و دیگری در سمت چپ بر پا نمود. نام ستون طرف راست را یاکین و ستون سمت چپ را بوعز گذاشت.

< 2 ദിനവൃത്താന്തം 3 >