< 2 ദിനവൃത്താന്തം 3 >
1 ൧ അനന്തരം ശലോമോൻ യെരൂശലേമിൽ തന്റെ അപ്പനായ ദാവീദിന് യഹോവ പ്രത്യക്ഷനായ മോറിയാപർവ്വതത്തിൽ, യെബൂസ്യനായ ഒർന്നാന്റെ മെതിക്കളത്തിൽ ദാവീദ് തയാറാക്കിയിരുന്ന സ്ഥലത്ത് യഹോവയുടെ ആലയം പണിവാൻ തുടങ്ങി.
Ainsi Salomon commença à bâtir la maison du Seigneur à Jérusalem, sur la montagne de Moria, qui avait été montrée à David, son père, au lieu qu’avait préparé David dans l’aire d’Ornan, le Jébuséen.
2 ൨ തന്റെ വാഴ്ചയുടെ നാലാം ആണ്ടിൽ രണ്ടാം മാസം രണ്ടാം ദിവസമായിരുന്നു അവൻ പണി തുടങ്ങിയത്.
Or il commença à bâtir au second mois, à la quatrième année de son règne.
3 ൩ ദൈവാലയം പണിയേണ്ടതിന് ശലോമോൻ ഇട്ട അടിസ്ഥാനത്തിന്റെ അളവുകൾ പഴയ കണക്കനുസരിച്ച് നീളം അറുപതു മുഴം, വീതി ഇരുപതു മുഴം.
Et voici les fondements que jeta Salomon pour bâtir la maison du Seigneur: il lui donna soixante coudées de longueur, suivant la première mesure, et vingt coudées de largeur.
4 ൪ മുൻഭാഗത്തുള്ള മണ്ഡപത്തിന് ആലയത്തിന്റെ വീതിക്കൊത്തവണ്ണം ഇരുപതു മുഴം നീളവും നൂറ്റിരുപത് മുഴം ഉയരവും ഉണ്ടായിരുന്നു; അതിന്റെ അകം അവൻ തങ്കംകൊണ്ടു പൊതിഞ്ഞു.
De plus, il bâtit, devant la façade, le portique qui s’étendait selon la mesure de la largeur de la maison, à la longueur de vingt coudées; mais sa hauteur était de cent vingt coudées; et Salomon le fit dorer en dedans d’un or très pur.
5 ൫ ആലയത്തിന് അവൻ സരളമരംകൊണ്ട് മച്ചിട്ടു, അത് തങ്കംകൊണ്ടു പൊതിഞ്ഞു, അതിന്മേൽ ഈന്തപ്പനയുടെയും ചങ്ങലയുടെയും രൂപം കൊത്തിച്ചു.
Il lambrissa aussi la partie de la maison la plus grande d’ais de bois de sapin, et il attacha sur le tout des lames de l’or le plus fin; et il y grava des palmes et comme de petites chaînes entrelacées les unes dans les autres.
6 ൬ അവൻ ആലയത്തെ രത്നംകൊണ്ട് മനോഹരമായി അലങ്കരിച്ചു; സ്വർണം പർവ്വയീമിൽ നിന്നുള്ളത് ആയിരുന്നു.
Il fit aussi le pavé du temple d’un marbre très précieux, avec beaucoup de décorations,
7 ൭ അവൻ ആലയവും തുലാങ്ങളും കട്ടിളക്കാലുകളും ചുവരുകളും കതകുകളും പൊന്നുകൊണ്ടു പൊതിഞ്ഞു, ചുവരിന്മേൽ കെരൂബുകളുടെ രൂപം കൊത്തിച്ചു.
L’or des lames dont il couvrit la maison, les poutres, les poteaux, les murailles et les portes, était très fin; et il grava des chérubins sur les murailles.
8 ൮ അവൻ അതിവിശുദ്ധസ്ഥലവും ഉണ്ടാക്കി; അതിന്റെ നീളവും വീതിയും ആലയത്തിന്റെ വീതിക്കൊത്തവണ്ണം ഇരുപതു മുഴം ആയിരുന്നു; അവൻ അറുനൂറു താലന്ത് തങ്കംകൊണ്ട് അത് പൊതിഞ്ഞു.
Il fit aussi la maison du Saint des saints, lui donnant une longueur selon la largeur de la maison, de vingt coudées, et une largeur également de vingt coudées; et il la couvrit de lames d’or, d’environ six cents talents.
9 ൯ അതിന്റെ ആണികളുടെ തൂക്കം അമ്പത് ശേക്കെൽ പൊന്ന് ആയിരുന്നു: മാളികമുറികളും പൊന്നുകൊണ്ടു പൊതിഞ്ഞു.
Il fit de plus des clous d’or, de manière que chaque clou pesait cinquante sicles; les chambres d’en haut aussi, il les couvrit d’or.
10 ൧൦ അതിവിശുദ്ധസ്ഥലത്ത് അവൻ കൊത്തുപണിയായി രണ്ട് കെരൂബുകളെ ഉണ്ടാക്കി പൊന്നുകൊണ്ട് പൊതിഞ്ഞു.
Il fit encore dans la maison du Saint des saints deux chérubins, d’un travail de statuaire; et il les couvrit d’or.
11 ൧൧ കെരൂബുകളുടെ ചിറകുകളുടെ നീളം ആകെ ഇരുപതു മുഴം ആയിരുന്നു. ഓരോ ചിറകും അഞ്ച് മുഴം വീതം നീളം, ഒന്നാമത്തെ കെരൂബിന്റെ ഒരു ചിറക് മറ്റേ കെരൂബിന്റെ ചിറകിനോട് തൊട്ടിരിക്കയും മറ്റേ ചിറക് ആലയത്തിന്റെ ചുവരോടു തൊട്ടിരിക്കയും ചെയ്തു.
Les ailes des chérubins avaient vingt coudées d’étendue, en sorte qu’une aile avait cinq coudées et touchait la muraille de la maison, et que l’autre, qui avait cinq coudées, touchait l’aile de l’autre chérubin.
12 ൧൨ രണ്ടാമത്തെ കെരൂബിന്റെ ഒരു ചിറകു ആലയത്തിന്റെ ചുവരോടു തൊട്ടിരിക്കയും മറ്റെ ചിറക് ആദ്യത്തെ കെരൂബിന്റെ ചിറകോടു തൊട്ടിരിക്കയും ആയിരുന്നു.
De même une aile de cet autre chérubin avait cinq coudées, et touchait la muraille; et son autre aile, de cinq coudées, touchait l’aile de l’autre chérubin.
13 ൧൩ അങ്ങനെ കെരൂബുകളുടെ ചിറകുകൾ ഇരുപതു മുഴം നീളത്തിൽ വിടർന്നിരുന്നു. അവ കാലുകൾ നിലത്തുറപ്പിച്ച് മുഖം തിരുനിവാസത്തിലേക്ക് തിരിഞ്ഞും നിന്നിരുന്നു.
Ainsi les ailes des deux chérubins étaient déployées, et avaient vingt coudées d’étendue; et ils étaient eux-mêmes droits sur leurs pieds, et leurs faces étaient tournées vers la maison extérieure.
14 ൧൪ നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, ചണനൂൽ എന്നിവകൊണ്ടു തിരശ്ശീല ഉണ്ടാക്കി അതിന്മേൽ കെരൂബുകളെ നെയ്തുണ്ടാക്കി.
Il fit aussi le voile d’hyacinthe, de pourpre, d’écarlate et de lin fin, et il y tissa des chérubins:
15 ൧൫ അവൻ ആലയത്തിന്റെ മുമ്പിൽ മുപ്പത്തഞ്ചു മുഴം ഉയരമുള്ള രണ്ടു സ്തംഭങ്ങളുണ്ടാക്കി; അവയുടെ മുകളിൽ അഞ്ച് മുഴം ഉയരമുള്ള മകുടങ്ങളും നിർമ്മിച്ചു.
Et de plus, devant la porte du temple, deux colonnes qui avaient trente-cinq coudées de hauteur; et leurs chapiteaux étaient de cinq coudées.
16 ൧൬ അന്തർമ്മന്ദിരത്തിൽ ഉള്ളതുപോലെ മാലകൾ ഉണ്ടാക്കി സ്തംഭങ്ങളുടെ മുകൾഭാഗത്തു വച്ചു; നൂറു മാതളപ്പഴവും ഉണ്ടാക്കി മാലകളിൽ കോർത്തിട്ടു.
Il fit de même comme de petites chaînes dans l’oracle, et il les mit sur les chapiteaux des colonnes, ainsi que cent grenades qu’il entrelaça dans les chaînes.
17 ൧൭ അവൻ സ്തംഭങ്ങളെ മന്ദിരത്തിന്റെ മുമ്പിൽ വലത്തും ഇടത്തുമായി സ്ഥാപിച്ചു. വലത്തേതിന്നു യാഖീൻ എന്നും ഇടത്തേതിന്നു ബോവസ് എന്നും പേർവിളിച്ചു.
Et les colonnes elles-mêmes, il les mit dans le vestibule du temple, l’une à droite, l’autre à gauche: il appela celle qui était à droite, Jachin, et celle qui était à gauche, Booz.