< 2 ദിനവൃത്താന്തം 28 >

1 ആഹാസ് വാഴ്ച തുടങ്ങിയപ്പോൾ അവന് ഇരുപത് വയസ്സായിരുന്നു; അവൻ പതിനാറ് സംവത്സരം യെരൂശലേമിൽ വാണു; എന്നാൽ അവൻ തന്റെ പിതാവായ ദാവീദിനെപ്പോലെ യഹോവയ്ക്ക് പ്രസാദമുള്ളത് ചെയ്തില്ല.
Аха́з був віку двадцяти літ, коли він зацарював, і шістнадцять літ царював в Єрусалимі.
2 അവൻ യിസ്രായേൽ രാജാക്കന്മാരുടെ തെറ്റായ വഴികളിൽ നടന്ന് ബാല്‍ വിഗ്രഹങ്ങളെ വാർത്തുണ്ടാക്കി.
І ходив він доро́гами Ізра́їлевих царів, а також робив литих бовванів Ваалів.
3 അവൻ ബെൻ-ഹിന്നോം താഴ്വരയിൽ ധൂപം കാട്ടുകയും, യിസ്രായേൽ മക്കളുടെ മുമ്പിൽനിന്ന് യഹോവ നീക്കിക്കളഞ്ഞ ജാതികളുടെ മ്ലേച്ഛാചാരപ്രകാരം തന്റെ പുത്രന്മാരെ അഗ്നിപ്രവേശം ചെയ്യിക്കയും ചെയ്തു.
І він кадив у долині Бен-Гіннома, і палив своїх синів огнем за гидо́тами тих народів, що Господь повиганяв їх перед Ізраїлевими синами.
4 അവൻ പൂജാഗിരികളിലും ഓരോ പച്ചവൃക്ഷത്തിൻ കീഴിലും ബലികഴിക്കയും ധൂപം കാട്ടുകയും ചെയ്തു.
І він прино́сив же́ртви та кадив на па́гірках і на висо́тах, та під кожним зеленим деревом.
5 ആകയാൽ അവന്റെ ദൈവമായ യഹോവ അവനെ അരാം രാജാവിന്റെ കയ്യിൽ ഏല്പിച്ചു; അവർ അവനെ തോല്പിച്ച് അസംഖ്യംപേരെ തടവുകാരായി ദമ്മേശെക്കിലേക്ക് കൊണ്ടുപോയി. അവൻ യിസ്രായേൽ രാജാവിന്റെ കയ്യിലും ഏല്പിക്കപ്പെട്ടു; അവനും അവനെ അതികഠിനമായി തോല്പിച്ചു.
І дав його Господь, Бог його, в руку сирійського царя, і вони повбивали з його війська та взяли́ до неволі від нього багатьох полоне́них, і спровадили до Дама́ску. Крім то́го, він був ви́даний і в руку Ізраїлевого царя, і той ура́зив його великою пора́зою.
6 അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചതുകൊണ്ട് രെമല്യാവിന്റെ മകനായ പേക്കഹ് യെഹൂദയിൽ പരാക്രമശാലികളായ ഒരുലക്ഷത്തി ഇരുപതിനായിരം പേരെ ഒരു ദിവസം സംഹരിച്ചു.
І побив Пеках, син Ремалії, в Юді сто й двадцять тисяч одного дня, все мужів хоро́брих, за те, що залишили вони Господа, Бога їхніх батьків.
7 എഫ്രയീമ്യവീരനായ സിക്രി രാജകുമാരനായ മയശേയാവിനെയും, രാജധാനിവിചാരകനായ അസ്രീക്കാമിനെയും രാജാവിനു ശേഷം രണ്ടാമനായിരുന്ന എല്ക്കാനയെയും കൊന്നുകളഞ്ഞു.
А Зіхрі, лицар Єфремів, забив Маасею, царсько́го сина, й Азрікама, володаря дому, й Елкану, другого по царі.
8 യിസ്രായേല്യർ തങ്ങളുടെ സഹോദര ജനത്തിൽനിന്ന് സ്ത്രീകളും പുത്രന്മാരും പുത്രിമാരുമായി രണ്ടുലക്ഷം പേരെ തടവുകാരായി പിടിച്ചു കൊണ്ടുപോയി. വളരെയധികം കൊള്ളയിട്ടു; കൊള്ളമുതൽ ശമര്യയിലേക്ക് കൊണ്ടുപോയി.
І Ізраїлеві сини взяли́ до неволі зо своїх братів двісті тисяч жіно́к, синів та дочо́к, а також пограбува́ли від них велику здо́бич, і спрова́дили ту здобич до Самарії.
9 എന്നാൽ യഹോവയുടെ പ്രവാചകനായ ഓദേദ്, ശമര്യയിലേക്ക് മടങ്ങിവന്ന സൈന്യത്തെ എതിരേറ്റ് ചെന്ന് അവരോട് പറഞ്ഞത്: “നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ യെഹൂദയോട് കോപിച്ച് അവരെ നിങ്ങളുടെ കയ്യിൽ ഏല്പിച്ചു; നിങ്ങൾ അവരെ ആകാശത്തോളം എത്തുന്ന ക്രോധത്തോടെ സംഹരിച്ചിരിക്കുന്നു.
А там був Господній пророк, Одед ім'я́ йому. І він вийшов перед ві́йсько, що вхо́дило до Самарії, та й сказав їм: „Ось Господь, Бог ваших батькі́в, у гніві на Юду, віддав їх у вашу руку, а ви повибива́ли між ними з лютістю, яка досягла́ аж до небе́с.
10 ൧൦ ഇപ്പോഴോ നിങ്ങൾ യെഹൂദ്യരെയും യെരൂശലേമ്യരെയും ദാസീദാസന്മാരായി കീഴടക്കുവാൻ ഭാവിക്കുന്നു; നിങ്ങളും ദൈവമായ യഹോവയുടെ മുമ്പാകെ കുറ്റക്കാർ അല്ലയോ?
А тепер ви заду́муєте здобути собі за рабів та за неві́льниць дітей Юди та Єрусалиму. Чи ж за вами самими нема провин проти Господа, Бога вашого?
11 ൧൧ ആകയാൽ ഞാൻ പറയുന്നത് കേട്ട്, നിങ്ങളുടെ സഹോദരന്മാരിൽനിന്ന് നിങ്ങൾ പിടിച്ചു കൊണ്ടുവന്ന തടവുകാരെ വിട്ടയക്കുക; അല്ലെങ്കിൽ യഹോവയുടെ ഉഗ്രകോപം നിങ്ങളുടെമേൽ ഇരിയ്ക്കും”.
Отож, послухайте мене тепер, і верніть тих полоне́них, яких взяли́ ви до неволі з ваших братів, бо на вас ре́вність Господнього гніву!“
12 ൧൨ അപ്പോൾ യോഹാനാന്റെ മകൻ അസര്യാവ്, മെശില്ലേമോത്തിന്റെ മകൻ ബേരെഖ്യാവ്, ശല്ലൂമിന്റെ മകൻ യെഹിസ്കീയാവ്, ഹദ്ലായിയുടെ മകൻ അമാസാ എന്നിങ്ങനെ എഫ്രയീമ്യ തലവന്മാരിൽ ചിലർ യുദ്ധത്തിൽ നിന്ന് മടങ്ങി വന്നവരോട് എതിർത്തുനിന്ന്, അവരോട്:
І встали дехто з голів Єфремових синів: Азарія, син Єгоханана, Берехія, син Мешіллемотів, і Єхізкійя, син Шаллумів, і Амаса, син Хадлаїв, проти тих, що прихо́дили з ві́йська,
13 ൧൩ “നിങ്ങൾ തടവുകാരെ ഇവിടെ കൊണ്ടുവരരുത്; നാം തന്നേ യഹോവയോട് അകൃത്യം ചെയ്തിരിക്കെ നമ്മുടെ പാപങ്ങളോടും അകൃത്യത്തോടും ഇനിയും കൂട്ടുവാൻ നിങ്ങൾ ഭാവിക്കുന്നു; നമ്മുടെ അകൃത്യം വലിയത്. യഹോവയുടെ ഉഗ്രകോപം യിസ്രായേലിന്മേൽ ഇരിക്കുന്നുവല്ലോ” എന്ന് പറഞ്ഞു.
та й сказали до них: „Не приво́дьте цих полоне́них сюди, бо на провину нам проти Господа ви заду́муєте додати це до наших гріхів та до нашої прови́ни. Бо велика наша прови́на та жар гніву Господнього на Ізраїля!“
14 ൧൪ അപ്പോൾ പ്രഭുക്കന്മാരുടെയും സർവ്വസഭയുടെയും മുമ്പാകെ പടയാളികൾ തടവുകാരെ കൊള്ളമുതലോടുകൂടെ വിട്ടയച്ചു.
І озбро́єні покинули тих полоне́них та ту здо́бич перед зверхниками та всім збором.
15 ൧൫ പ്രത്യേകമായി നിയോഗിക്കപ്പെട്ട ആളുകൾ ബദ്ധന്മാരെ കൂട്ടി, അവരിൽ നഗ്നരായവരെ കൊള്ളയിലെ വസ്ത്രം ധരിപ്പിച്ചു; അവരെ ഉടുപ്പിച്ച് ചെരിപ്പ് ധരിപ്പിച്ചശേഷം അവർക്ക് ഭക്ഷിക്കുവാനും കുടിക്കുവാനും കൊടുത്തു; എണ്ണയും തേപ്പിച്ചു. ക്ഷീണമുള്ളവരെ കഴുതപ്പുറത്ത് കയറ്റി, ഈന്തപ്പട്ടണമായ യെരിഹോവിൽ അവരുടെ സഹോദരന്മാരുടെ അടുക്കൽ കൊണ്ടുചെന്നാക്കിയശേഷം ശമര്യയിലേക്ക് മടങ്ങിപ്പോയി.
І встали ті мужі, що були́ озна́чені імена́ми, і взяли́ полоне́них, і всіх їхніх наги́х позодяга́ли зо здо́бичі, і зодягну́ли їх, і обу́ли їх, і нагодува́ли їх, і напоїли їх, і намасти́ли їх, і кожного слабо́го з них пове́зли на ослах. І припрова́дили їх до Єрихо́ну, мі́ста пальм, до їхніх братів, а самі вернулися до Самарії.
16 ൧൬ ആ കാലത്ത് ആഹാസ്‌, തന്നെ സഹായിക്കണം എന്ന് അശ്ശൂർ രാജാക്കന്മാരുടെ അടുക്കൽ ആളയച്ച് അഭ്യർത്ഥിച്ചു.
Того ча́су послав цар Аха́з до асирійських царів, щоб допомогли́ йому.
17 ൧൭ കാരണം, ഏദോമ്യർ പിന്നെയും വന്ന് യെഹൂദ്യരെ തോല്പിക്കയും തടവുകാരെ പിടിച്ചു കൊണ്ടുപോകുകയും ചെയ്തിരുന്നു.
Прийшли ще й едо́мляни, і побили багатьо́х між Юдою, і взяли до неволі полоне́них.
18 ൧൮ ഫെലിസ്ത്യർ താഴ്വരയിലും, യെഹൂദയുടെ തെക്കും ഉള്ള പട്ടണങ്ങൾ ആക്രമിച്ച് ബേത്ത്-ശേമെശും അയ്യാലോനും ഗെദേരോത്തും സോഖോവും അതിനോട് ചേർന്ന ഗ്രാമങ്ങളും, തിമ്നയും അതിനോട് ചേർന്ന ഗ്രാമങ്ങളും, ഗിംസോവും അതിനോട് ചേർന്ന ഗ്രാമങ്ങളും, പിടിച്ച് അവിടെ പാർത്തു.
А филисти́мляни розси́палися по містах Шефелі та Юдиного Неґеву, і здобули́ Бет-Шемеш, і Айялон, і Ґедерот, і Сохо та зале́жні міста його, і Тімну та залежні міста її, і Ґімзо та залежні міста його, й осі́лися там.
19 ൧൯ യിസ്രായേൽ രാജാവായ ആഹാസ് യെഹൂദയിൽ ധാർമിക അധഃപതനത്തിന് ഇടയാക്കി യഹോവയോട് മഹാദ്രോഹം ചെയ്തതുകൊണ്ട് അവന്റെ നിമിത്തം യഹോവ യെഹൂദയെ താഴ്ത്തി.
Бо Господь прини́зив Юду через Ахаза, Ізраїлевого царя, бо завільно поступав він щодо Юди, і спроневі́рився великим гріхом проти Господа.
20 ൨൦ അശ്ശൂർ രാജാവായ തിൽഗത്ത്-പിലേസെർ അവന്റെ അടുക്കൽവന്ന് അവനെ ബുദ്ധിമുട്ടിച്ചതല്ലാതെ ഒട്ടും സഹായിച്ചില്ല.
І прийшов на нього Тіґлат Пілнеесер, цар асирійський, й утискав його, і не допоміг йому.
21 ൨൧ ആഹാസ്, യഹോവയുടെ ആലയത്തിൽനിന്നും രാജധാനിയിൽനിന്നും പ്രഭുക്കന്മാരുടെ പക്കൽനിന്നും കുറെ സമ്പത്ത് കവർന്നെടുത്ത് അശ്ശൂർ രാജാവിന് കൊടുത്തു; എങ്കിലും ഇതിനാൽ അവന് സഹായം ലഭിച്ചില്ല.
Бо Аха́з пограбував був Господній дім, і дім царів, і зверхників, і дав це асирійському царе́ві, та не було це на по́міч йому.
22 ൨൨ ആഹാസ് രാജാവ് തന്റെ കഷ്ടകാലത്തും യഹോവയോട് അധികം അവിശ്വസ്തത കാണിച്ചു.
А в ча́сі утиску його́, то продовжував спроневі́рюватися Господе́ві він, той цар Аха́з.
23 ൨൩ എങ്ങനെയെന്നാൽ: “അരാം രാജാക്കന്മാരുടെ ദേവന്മാർ അവരെ സഹായിച്ചതുകൊണ്ട് അവർ എന്നെയും സഹായിക്കേണ്ടതിന് ഞാൻ അവർക്ക് ബലികഴിക്കും” എന്ന് പറഞ്ഞ് അവൻ തന്നെ തോല്പിച്ച ദമ്മേശെക്കിലെ ദേവന്മാർക്ക് ബലികഴിച്ചു; എന്നാൽ അവ അവനും എല്ലാ യിസ്രായേലിനും നാശകാരണമായി തീർന്നു.
І прино́сив він жертви дама́ським бога́м, що його поби́ли, і говорив: „Через те, що боги сирійських царів допомагають їм, то бу́ду прино́сити їм жертви, і вони будуть допомагати мені!“А вони були йому на те, щоб спотикався він та ввесь Ізраїль!
24 ൨൪ ആഹാസ് ദൈവാലയത്തിലെ ഉപകരണങ്ങളെ ഒരുമിച്ച് കൂട്ടി ഉടച്ചുകളഞ്ഞു; യഹോവയുടെ ആലയത്തിന്റെ വാതിലുകൾ അടച്ച് യെരൂശലേമിന്റെ ഓരോ മൂലയിലും ബലിപീഠങ്ങൾ ഉണ്ടാക്കി.
І Ахаз зібрав по́суд Божого дому, і порубав по́суд Божого дому. І позамикав він двері Господнього дому, і поробив собі же́ртівники в кожному куті́ в Єрусалимі...
25 ൨൫ അന്യദേവന്മാർക്ക് ധൂപം കാട്ടുവാൻ അവൻ യെഹൂദയിലെ ഓരോ പട്ടണത്തിലും പൂജാഗിരികൾ ഉണ്ടാക്കി തന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ കോപിപ്പിച്ചു.
І в кожному місті Юдиному пороби́в він па́гірки, щоб кадити іншим богам, — і розгні́вав Господа, Бога батьків своїх.
26 ൨൬ അവന്റെ മറ്റുള്ള പ്രവൃത്തികളും ജീവിതരീതികളും ആദ്യവസാനം യെഹൂദയിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നു.
А решта його діл та всі доро́ги його, перші й останні, ото вони описані в Книзі Царів Юдиних та Ізраїлевих.
27 ൨൭ ആഹാസ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ യെരൂശലേം നഗരത്തിൽ അടക്കം ചെയ്തു. യിസ്രായേൽ രാജാക്കന്മാരുടെ കല്ലറകളിൽ കൊണ്ടുവന്നില്ലതാനും; അവന്റെ മകനായ യെഹിസ്കീയാവ് അവന് പകരം രാജാവായി.
І спочив Аха́з зо своїми батька́ми, і поховали його в місті, в Єрусалимі, бо не вне́сли його до гробі́в Ізраїлевих царів, а замість нього зацарював син його Єзекі́я.

< 2 ദിനവൃത്താന്തം 28 >