< 2 ദിനവൃത്താന്തം 26 >
1 ൧ യെഹൂദാജനം എല്ലാവരും ചേർന്ന് പതിനാറു വയസ്സു പ്രായമുള്ള ഉസ്സീയാവിനെ അവന്റെ അപ്പനായ അമസ്യാവിന് പകരം രാജാവാക്കി.
१अमस्याचा पुत्र उज्जीया याला यहूदाच्या लोकांनी अमस्याच्या गादीवर बसवले. उज्जीया तेव्हा सोळा वर्षांचा होता.
2 ൨ രാജാവ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചശേഷം ഏലോത്ത് പുതുക്കി പണിതതും അതിനെ യെഹൂദാ ദേശത്തോട് ചേർത്തതും ഉസ്സീയാവ് തന്നെ.
२उज्जीयाने एलोथ नगर पुन्हा बांधून काढले आणि यहूदाच्या स्वाधीन केले. अमस्याच्या मृत्यूनंतरची ही घटना.
3 ൩ വാഴ്ച തുടങ്ങിയപ്പോൾ പതിനാറ് വയസ്സായിരുന്ന ഉസ്സീയാവ് അമ്പത്തിരണ്ട് സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മയുടെ പേർ യെഖൊല്യാ എന്നായിരുന്നു. അവൾ യെരൂശലേംകാരത്തി ആയിരുന്നു.
३उज्जीया सोळा वर्षांचा असताना राजा झाला पुढे त्याने यरूशलेमेवर बावन्न वर्षे राज्य केले. त्याच्या आईचे नाव यखिल्या ती यरूशलेमची होती.
4 ൪ അവൻ തന്റെ അപ്പനായ അമസ്യാവ് തുടക്കത്തിൽ ചെയ്തതുപോലെ യഹോവയ്ക്ക് പ്രസാദമായുള്ളത് ചെയ്തു.
४उज्जीयाचे वर्तन परमेश्वराच्या दृष्टीने योग्य असे होते. आपले पिता अमस्या यांच्याप्रमाणे त्याने देवाचे अनुसरण केले.
5 ൫ ദൈവിക ദർശനം പ്രാപിച്ച സെഖര്യാവിന്റെ ആയുഷ്കാലത്ത് ഉസ്സിയാവിനെ ദൈവത്തെ അന്വേഷിപ്പാന്‍ പഠിപ്പിച്ചു, അവൻ ദൈവത്തെ അന്വേഷിച്ചു: അവൻ യഹോവയെ അന്വേഷിച്ച കാലത്തോളം ദൈവം അവന് അഭിവൃദ്ധി നല്കി.
५जखऱ्याच्या हयातीत उज्जीयाने देवाचे अनुसरण केले. आदरपूर्वक परमेश्वरास मानणे त्यास जखऱ्याने शिकवले, उज्जीया असे वागत असे तोपर्यंत परमेश्वर देवाने उज्जीयाचे कल्याण केले.
6 ൬ അവൻ പുറപ്പെട്ട് ഫെലിസ്ത്യരോട് യുദ്ധം ചെയ്ത് ഗത്തിന്റെയും, യബ്നെയുടെയും, അസ്തോദിന്റെയും മതിലുകൾ ഇടിച്ചുകളഞ്ഞു; അസ്തോദ് ദേശത്തും ഫെലിസ്ത്യരുടെ ഇടയിലും പട്ടണങ്ങൾ പണിതു.
६उज्जीयाने पलिष्ट्यांबरोबर युध्द केले. गथ, यब्ने व अश्दोदचे कोट पाडून टाकले अश्दोद जवळ व पलिष्ट्यांच्या वस्तीत इतरत्र उज्जीयाने नगरे वसवली.
7 ൭ ദൈവം, ഫെലിസ്ത്യർക്കും ഗൂർ-ബാലിൽ പാർത്ത അരാബ്യർക്കും മെയൂന്യർക്കും നേരെ അവന് വിജയം നൽകി.
७पलिष्टे, गुरबालमधले अरब आणि मऊनी यांच्याशी झालेल्या लढायांमध्ये परमेश्वराने उज्जीयाला साहाय्य केले.
8 ൮ അമ്മോന്യരും ഉസ്സീയാവിന് കാഴ്ച കൊണ്ടുവന്നു; അവൻ അത്യന്തം പ്രബലനായിത്തീർന്നതുകൊണ്ട് അവന്റെ ശ്രുതി ഈജിപ്റ്റ് വരെ പരന്നു.
८अम्मोनी लोक उज्जीयाला कर देत असत. उज्जीयाचे सामर्थ्य इतके वाढले की त्याची कीर्ती मिसरच्या सीमेपर्यंत पोहोचली.
9 ൯ ഉസ്സീയാവ് യെരൂശലേമിൽ കോൺ വാതില്‍ക്കലും താഴ്വരവാതില്ക്കലും മതിൽ തിരിവിങ്കലും ഗോപുരങ്ങൾ പണിത് സുരക്ഷിതമാക്കി.
९यरूशलेमामध्ये कोपऱ्यातली वेस, खोऱ्याची वेस आणि कोट वळसा घेतो तेथे उज्जीयाने बुरुज बांधून तटबंदीला बळकटी आणली.
10 ൧൦ താഴ്വരയിലും സമഭൂമിയിലും വളരെ കന്നുകാലികൾ ഉണ്ടായിരുന്നതുകൊണ്ട്, അവൻ മരുഭൂമിയിൽ ഗോപുരങ്ങൾ പണിതു, അനേകം കിണറുകളും കുഴിപ്പിച്ചു; കൃഷിയിൽ തൽപ്പരനായിരുന്നതിനാൽ അവന് മലകളിലും കർമ്മേലിലും കൃഷിക്കാരും മുന്തിരിത്തോട്ടക്കാരും ഉണ്ടായിരുന്നു.
१०वाळवंटातही त्याने टेहळणी बुरुज बांधले. अनेक विहिरी खणल्या. डोंगराळ भागात आणि सपाटीवर त्याची बरीच गुरेढोरे होती. तसेच तेथील सुपीक भागात शेतकरी होते. द्राक्षबागांच्या देखरेखेसाठी देखील त्याची माणसे होती. उज्जीयाला शेतीची आवड होती.
11 ൧൧ കൂടാതെ ഉസ്സീയാവിന് പടയാളികളുടെ ഒരു സൈന്യവും ഉണ്ടായിരുന്നു; അവർ കാര്യവിചാരകനായ യെയീയേലും പ്രമാണിയായ മയശേയാവും എടുത്ത എണ്ണപ്രകാരം ഗണംഗണമായി രാജാവിന്റെ സേനാപതികളിൽ ഒരുവനായ ഹനന്യാവിന്റെ നേതൃത്വത്തിൽ യുദ്ധത്തിന് പുറപ്പെടും.
११उज्जीयाच्या सैन्यात चांगले लढवय्ये होते. ईयेल हा चिटणीस आणि मासेया हा कारभारी हे दोघे त्यांची गटागटात विभागणी करत. हनन्या या एका सेनानायकच्या हाताखाली हे दोघेजण होते. ईयेल आणि मासेया यांनी केलेल्या गणतीप्रमाणे सैन्य टोळी टोळीने लढाईवर जाई.
12 ൧൨ യുദ്ധവീരന്മാരായ തലവന്മാർ ആകെ രണ്ടായിരത്തി അറുനൂറ്.
१२सैन्यात एकंदर दोन हजार सहाशे प्रमुख लढवय्ये नेतृत्व करीत.
13 ൧൩ അവരുടെ അധികാരത്തിൻ കീഴിൽ ശത്രുക്കളുടെ നേരെ രാജാവിനെ സഹായിക്കുവാൻ മഹാവീര്യത്തോടെ യുദ്ധം ചെയ്യുന്നവരായി മൂന്നുലക്ഷത്തി ഏഴായിരത്തി അഞ്ഞൂറ് പേരുള്ള ഒരു സൈന്യം ഉണ്ടായിരുന്നു.
१३शत्रूवर तुटून पडणाऱ्या तीन लाख सात हजार पाचशे वीरांच्या सैन्याचे ते प्रमुख होते. राजाच्या बाजूने ते शत्रूवर चालून जात.
14 ൧൪ ഉസ്സീയാവ് സർവ്വസൈന്യത്തിനും, പരിച, കുന്തം, തലക്കോരിക, കവചം, വില്ല്, കവിണക്കല്ല്, എന്നിവ ഉണ്ടാക്കിക്കൊടുത്തു.
१४या सर्व सेनेला उज्जीयाने ढाली, भाले, शिरस्त्राणे, चिलखते, धनुष्य आणि गोफणगुंडे अशी शस्त्रास्त्रे दिली.
15 ൧൫ അവൻ, അസ്ത്രങ്ങളും വലിയ കല്ലുകളും തൊടുക്കുവാൻ ഗോപുരങ്ങളുടെയും കൊത്തളങ്ങളുടെയും മേൽ കൌശലപ്പണിക്കാർ രൂപകൽപ്പന ചെയ്ത യന്ത്രങ്ങൾ, യെരൂശലേമിൽ സ്ഥാപിച്ചു; അവൻ പ്രബലനായിത്തീരുവാൻ തക്കവണ്ണം അതിശയകരമായി ദൈവിക സഹായം ലഭിച്ചതുകൊണ്ട് അവന്റെ ശ്രുതി എല്ലായിടത്തും പരന്നു.
१५काही हुशार कारागिरांनी शोधून काढलेली यंत्रेही उज्जीयाने यरूशलेमामध्ये बनवून घेतली. ती त्याने बुरुजांवर आणि तटाच्या कोपऱ्यावर बसवली. ही यंत्रे बाण व मोठ्या दगडांचा मारा करीत असत. उज्जीया फार प्रसिध्द झाला. उज्जीयाचे नाव त्यामुळे सर्वदूर पसरले. त्याची कुमक वाढली आणि तो बलवान झाला.
16 ൧൬ എന്നാൽ ബലവാനായപ്പോൾ അവന്റെ ഹൃദയം അവന്റെ നാശത്തിനായി നിഗളിച്ചു; അവൻ തന്റെ ദൈവമായ യഹോവയോട് പാപംചെയ്ത് ധൂപപീഠത്തിൽ ധൂപം കാട്ടുവാൻ യഹോവയുടെ ആലയത്തിൽ കടന്നുചെന്നു.
१६पण सामर्थ्य वाढल्यावर तो गर्विष्ठ झाला आणि त्यामुळे त्याचा नाश ओढवला. परमेश्वरावर त्याची निष्ठा राहिली नाही. धूप जाळण्यासाठी असलेल्या वेदीवर धूप जाळण्यासाठी तो परमेश्वराच्या मंदिरात गेला.
17 ൧൭ അസര്യാ പുരോഹിതനും അവനോടുകൂടെ ധൈര്യശാലികളായ യഹോവയുടെ എൺപത് പുരോഹിതന്മാരും അവന്റെ പിന്നാലെ അകത്ത് ചെന്ന് ഉസ്സീയാ രാജാവിനെ വിലക്കി, അവനോട്:
१७तेव्हा याजक अजऱ्या आणि आणखी परमेश्वराचे ऐंशी धैर्यवान याजक त्याच्यापाठोपाठ तिथे गेले.
18 ൧൮ “ഉസ്സീയാവേ, യഹോവയ്ക്ക് ധൂപം കാട്ടുന്നത് നിനക്ക് അനുവദിച്ചിട്ടില്ല; ധൂപം കാട്ടുവാൻ വിശുദ്ധീകരിക്കപ്പെട്ട, അഹരോന്യരായ പുരോഹിതന്മാർ ഉണ്ടല്ലോ? നീ ലംഘനം ചെയ്തിരിക്കയാൽ വിശുദ്ധമന്ദിരത്തിൽ നിന്ന് പുറത്ത് പോകുക; നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ നീ മാനിക്കപ്പെടുകയില്ല” എന്ന് പറഞ്ഞു.
१८त्यांनी उज्जीयाची चूक दाखवून दिली. ते त्यास म्हणाले, “उज्जीया, परमेश्वरास धूप जाळणे हे तुझे काम नव्हे. तू ते करु नकोस. अहरोनाचे वंशज आणि याजक यांचेच ते काम आहे. धूप जाळण्याच्या या पवित्र कामासाठी ते नेमलेले आहेत. तेव्हा या पवित्र गाभाऱ्यातून तू बाहेर ये. परमेश्वराच्या आज्ञेचे तू उल्लंघन केले आहेस. परमेश्वर देवाकडून तुझा गौरव होणार नाही.”
19 ൧൯ ധൂപം കാട്ടുവാൻ കയ്യിൽ ധൂപകലശം പിടിച്ചിരിക്കെ ഉസ്സീയാവ് കോപിച്ചു; അവൻ പുരോഹിതന്മാരോട് കോപിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ യഹോവയുടെ ആലയത്തിൽ ധൂപപീഠത്തിന്റെ അരികെ വെച്ച് പുരോഹിതന്മാർ കാൺകെ അവന്റെ നെറ്റിയിൽ കുഷ്ഠം പൊങ്ങി.
१९पण उज्जीयाला या बोलण्याचा राग आला. त्याच्या हाती धूपपात्र होते. याजकांवर तो संतापला असताना पाहता पाहता त्याच्या कपाळावर कोड उठले. परमेश्वराच्या मंदिरात धूप जाळण्याच्या वेदीच्या जवळ याजकांसमक्षच हे घडले.
20 ൨൦ മഹാപുരോഹിതനായ അസര്യാവും സകലപുരോഹിതന്മാരും അവനെ നോക്കി, അവന്റെ നെറ്റിയിൽ കുഷ്ഠം പിടിച്ചിരിക്കുന്നത് കണ്ടിട്ട് അവനെ വേഗത്തിൽ അവിടെനിന്ന് പുറത്താക്കി; യഹോവ അവനെ ശിക്ഷിച്ചതിനാൽ അവൻ തന്നേ പുറത്തു പോകുവാൻ ബദ്ധപ്പെട്ടു.
२०मुख्य याजक अजऱ्या आणि इतर याजक उज्जीयाकडे बघतच राहिले. त्याच्या कपाळावरचे कोड त्यांनी पाहिले. त्याबरोबर त्यांनी उज्जीयाला तातडीने मंदिराबाहेर घालवले. परमेश्वराने शासन केल्यामुळे उज्जीयाही लगेचच चालता झाला.
21 ൨൧ അങ്ങനെ ഉസ്സീയാരാജാവ് മരണപര്യന്തം കുഷ്ഠരോഗിയായിരുന്നു; അവൻ യഹോവയുടെ ആലയത്തിൽനിന്ന് ഭ്രഷ്ടനായിരുന്നതിനാൽ ഒറ്റപ്പെട്ട ഒരു ഭവനത്തിൽ കുഷ്ഠരോഗിയായി താമസിച്ചു. അവന്റെ മകനായ യോഥാം രാജധാനിക്ക് മേൽവിചാരകനായി ദേശത്തിലെ ജനത്തിന് ന്യായപാലനം ചെയ്തുവന്നു.
२१राजा उज्जीया कुष्ठरोगी झाला. परमेश्वराच्या मंदिरात त्यास मज्जाव होता. तो एका स्वतंत्र घरात राहू लागला. त्याचा पुत्र योथाम हा राजघराण्याचा कारभारी बनला आणि लोकांचे शासन करु लागला.
22 ൨൨ ഉസ്സീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങൾ ആദ്യവസാനം ആമോസിന്റെ മകനായ യെശയ്യാപ്രവാചകൻ എഴുതിയിരിക്കുന്നു.
२२उज्जीयाची इतर सर्व कृत्ये आमोजाचा पुत्र यशया संदेष्टा याने अथपासून इथपर्यंत लिहिलेली आहेत.
23 ൨൩ ഉസ്സീയാവ് അവന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; “അവൻ കുഷ്ഠരോഗിയല്ലോ” എന്ന് പറഞ്ഞ് അവർ രാജാക്കന്മാർക്കുള്ള ശ്മശാനഭൂമിയിൽ അവന്റെ പിതാക്കന്മാരോടൊപ്പം അവനെ അടക്കം ചെയ്തു; അവന്റെ മകനായ യോഥാം അവന് പകരം രാജാവായി.
२३उज्जीया मरण पावला आणि त्याच्या पूर्वजांजवळ त्याचे दफन झाले. राजासाठी असलेल्या दफनभूमीच्या शेजारच्या जागेत त्यास पुरले. कारण तो कुष्ठरोगी होता. उज्जीयाच्या नंतर त्याचा पुत्र योथाम राजा झाला.