< 2 ദിനവൃത്താന്തം 26 >

1 യെഹൂദാജനം എല്ലാവരും ചേർന്ന് പതിനാറു വയസ്സു പ്രായമുള്ള ഉസ്സീയാവിനെ അവന്റെ അപ്പനായ അമസ്യാവിന് പകരം രാജാവാക്കി.
A LAILA, lalau na kanaka a pau o Iuda, ia Uzia, he umikumamaono makahiki ona, a hoalii iho la ia ia ma ka hakahaka o kona makuakane o Amazia.
2 രാജാവ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചശേഷം ഏലോത്ത് പുതുക്കി പണിതതും അതിനെ യെഹൂദാ ദേശത്തോട് ചേർത്തതും ഉസ്സീയാവ് തന്നെ.
Ua kukulu oia ia Elota, a hui hou ia me Iuda, a mahope iho, hiamoe iho la ke alii me kona mau makua.
3 വാഴ്ച തുടങ്ങിയപ്പോൾ പതിനാറ് വയസ്സായിരുന്ന ഉസ്സീയാവ് അമ്പത്തിരണ്ട് സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മയുടെ പേർ യെഖൊല്യാ എന്നായിരുന്നു. അവൾ യെരൂശലേംകാരത്തി ആയിരുന്നു.
He umikumamaono makahiki ko Uzia i kona wa i alii ai, a noho alii iho la ia i na makahiki ke kanalimakumamalua ma Ierusalema; a o ka inoa o kona makuwahine o Iekolia no Ierusalema.
4 അവൻ തന്റെ അപ്പനായ അമസ്യാവ് തുടക്കത്തിൽ ചെയ്തതുപോലെ യഹോവയ്ക്ക് പ്രസാദമായുള്ളത് ചെയ്തു.
Ua hana oia i ka pono imua o Iehova, e like me ka mea a kona makuakane a Amazia i hana'i.
5 ദൈവിക ദർശനം പ്രാപിച്ച സെഖര്യാവിന്റെ ആയുഷ്കാലത്ത് ഉസ്സിയാവിനെ ദൈവത്തെ അന്വേഷിപ്പാന്‍ പഠിപ്പിച്ചു, അവൻ ദൈവത്തെ അന്വേഷിച്ചു: അവൻ യഹോവയെ അന്വേഷിച്ച കാലത്തോളം ദൈവം അവന് അഭിവൃദ്ധി നല്കി.
A ua imi oia i ke Akua i na la o Zekaria, ka mea ike i na akaku no ke Akua mai; a i kona wa i imi at ia Iehova, ua hoomaikai mai ke Akua ia ia.
6 അവൻ പുറപ്പെട്ട് ഫെലിസ്ത്യരോട് യുദ്ധം ചെയ്ത് ഗത്തിന്റെയും, യബ്നെയുടെയും, അസ്തോദിന്റെയും മതിലുകൾ ഇടിച്ചുകളഞ്ഞു; അസ്തോദ് ദേശത്തും ഫെലിസ്ത്യരുടെ ഇടയിലും പട്ടണങ്ങൾ പണിതു.
A hele aku la ia a kaua aku i ko Pilisetia, a wawahi ia i ka pa o Gata, a me ka pa o Iabena, a me ka pa o Asedoda, a kukulu iho la ia i na kulanakauhale ma Asedoda, a ma Pilisetia.
7 ദൈവം, ഫെലിസ്ത്യർക്കും ഗൂർ-ബാലിൽ പാർത്ത അരാബ്യർക്കും മെയൂന്യർക്കും നേരെ അവന് വിജയം നൽകി.
A kokua mai ke Akua ia ia e ku e i ko Pilisetia a me ko Arabia, ka poe i noho ma Gurebaala, a me ka Mehuna.
8 അമ്മോന്യരും ഉസ്സീയാവിന് കാഴ്ച കൊണ്ടുവന്നു; അവൻ അത്യന്തം പ്രബലനായിത്തീർന്നതുകൊണ്ട് അവന്റെ ശ്രുതി ഈജിപ്റ്റ് വരെ പരന്നു.
A haawi mai ka Amona i na makana na Uzia, a kaulana loa kona inoa a hiki i kahi e komo ai iloko o Aigupita; no ka mea, ua hooikaika nui loa iho la no ia.
9 ഉസ്സീയാവ് യെരൂശലേമിൽ കോൺ വാതില്‍ക്കലും താഴ്വരവാതില്ക്കലും മതിൽ തിരിവിങ്കലും ഗോപുരങ്ങൾ പണിത് സുരക്ഷിതമാക്കി.
A ua kukulu o Uzia i mau hale kiai ma Ierusalema ma ka puka kihi, a ma ka puka awawa, a ma ka popoiwi o ka pa, hana oia ia mau mea a pau loa.
10 ൧൦ താഴ്വരയിലും സമഭൂമിയിലും വളരെ കന്നുകാലികൾ ഉണ്ടായിരുന്നതുകൊണ്ട്, അവൻ മരുഭൂമിയിൽ ഗോപുരങ്ങൾ പണിതു, അനേകം കിണറുകളും കുഴിപ്പിച്ചു; കൃഷിയിൽ തൽപ്പരനായിരുന്നതിനാൽ അവന് മലകളിലും കർമ്മേലിലും കൃഷിക്കാരും മുന്തിരിത്തോട്ടക്കാരും ഉണ്ടായിരുന്നു.
A kukulu no hoi ia i na hale kiai ma ka waonahele, a eli iho la i na punawai he nui loa; no ka mea, nui kana poe holoholona ma ke awawa, a me ka papu; he poe mahiai no hoi kekahi, a he poe malama i ka laau waina ma na mauna, a ma Karemela; no ka mea, ua makemake oia i ka aina.
11 ൧൧ കൂടാതെ ഉസ്സീയാവിന് പടയാളികളുടെ ഒരു സൈന്യവും ഉണ്ടായിരുന്നു; അവർ കാര്യവിചാരകനായ യെയീയേലും പ്രമാണിയായ മയശേയാവും എടുത്ത എണ്ണപ്രകാരം ഗണംഗണമായി രാജാവിന്റെ സേനാപതികളിൽ ഒരുവനായ ഹനന്യാവിന്റെ നേതൃത്വത്തിൽ യുദ്ധത്തിന് പുറപ്പെടും.
Aia hoi ia Uzia he poe koa, ia lakou ke kaua, a hele aku la lakou i ke kaua ma na papa malalo o Hanania kekahi luna o ke alii, e like me ka helu ana o ko lakou poe luna e Ieiela, ka mea nana e helu, a me Maaseia ka luna.
12 ൧൨ യുദ്ധവീരന്മാരായ തലവന്മാർ ആകെ രണ്ടായിരത്തി അറുനൂറ്.
O ka helu ana o ka poe koikoi a pau o na makua, ka poe koa ikaika, elua tausani a me na haneri eono.
13 ൧൩ അവരുടെ അധികാരത്തിൻ കീഴിൽ ശത്രുക്കളുടെ നേരെ രാജാവിനെ സഹായിക്കുവാൻ മഹാവീര്യത്തോടെ യുദ്ധം ചെയ്യുന്നവരായി മൂന്നുലക്ഷത്തി ഏഴായിരത്തി അഞ്ഞൂറ് പേരുള്ള ഒരു സൈന്യം ഉണ്ടായിരുന്നു.
Malalo iho o lakou he poe koa ekolu haneri tausani. a ehiku tausani elima haneri, he poe kaua ikaika loa e kokua i ke alii i ke ku e ana i ka enemi.
14 ൧൪ ഉസ്സീയാവ് സർവ്വസൈന്യത്തിനും, പരിച, കുന്തം, തലക്കോരിക, കവചം, വില്ല്, കവിണക്കല്ല്, എന്നിവ ഉണ്ടാക്കിക്കൊടുത്തു.
A hoomakaukau o Uzia no lakou, no ka poe koa a pau, i na palekaua, a me na ihe, a me na aahuapoo, a me na pulikikaua, a me na kakaka, a me na maa e maa aku ai i na pohaku.
15 ൧൫ അവൻ, അസ്ത്രങ്ങളും വലിയ കല്ലുകളും തൊടുക്കുവാൻ ഗോപുരങ്ങളുടെയും കൊത്തളങ്ങളുടെയും മേൽ കൌശലപ്പണിക്കാർ രൂപകൽപ്പന ചെയ്ത യന്ത്രങ്ങൾ, യെരൂശലേമിൽ സ്ഥാപിച്ചു; അവൻ പ്രബലനായിത്തീരുവാൻ തക്കവണ്ണം അതിശയകരമായി ദൈവിക സഹായം ലഭിച്ചതുകൊണ്ട് അവന്റെ ശ്രുതി എല്ലായിടത്തും പരന്നു.
Hana iho la oia ma Ierusalema i na mea kaua, i na mea a ka poe noonoo i noonoo ai, i mau mea maluna o na halekiai, a ma na kihi, e hoolele i na pua, a me na pohaku nui. A ua kaulana kona inoa ma kahi loihi aku, no ka mea, ua kokua nui ia mai no ia, a ikaika loa ia.
16 ൧൬ എന്നാൽ ബലവാനായപ്പോൾ അവന്റെ ഹൃദയം അവന്റെ നാശത്തിനായി നിഗളിച്ചു; അവൻ തന്റെ ദൈവമായ യഹോവയോട് പാപംചെയ്ത് ധൂപപീഠത്തിൽ ധൂപം കാട്ടുവാൻ യഹോവയുടെ ആലയത്തിൽ കടന്നുചെന്നു.
A ikaika ia, alaila kiekie kona naau, a malaila ia i make ai. Hana hewa aku oia ia Iehova, i kona Akua, a komo ia iloko o ka luakini o Iehova e kuni i mea ala maluna o ke kuahu kuni mea ala.
17 ൧൭ അസര്യാ പുരോഹിതനും അവനോടുകൂടെ ധൈര്യശാലികളായ യഹോവയുടെ എൺപത് പുരോഹിതന്മാരും അവന്റെ പിന്നാലെ അകത്ത് ചെന്ന് ഉസ്സീയാ രാജാവിനെ വിലക്കി, അവനോട്:
Alaila, komo o Azaria, ke kahuna mahope ona, a o na kahuna o Iehova kekahi pu me ia elua kanaha, he poe ikaika:
18 ൧൮ “ഉസ്സീയാവേ, യഹോവയ്ക്ക് ധൂപം കാട്ടുന്നത് നിനക്ക് അനുവദിച്ചിട്ടില്ല; ധൂപം കാട്ടുവാൻ വിശുദ്ധീകരിക്കപ്പെട്ട, അഹരോന്യരായ പുരോഹിതന്മാർ ഉണ്ടല്ലോ? നീ ലംഘനം ചെയ്തിരിക്കയാൽ വിശുദ്ധമന്ദിരത്തിൽ നിന്ന് പുറത്ത് പോകുക; നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ നീ മാനിക്കപ്പെടുകയില്ല” എന്ന് പറഞ്ഞു.
A ku e lakou ia Uzia i ke alii, olelo aku la lakou ia ia, Aole ia oe, e Uzia, ke kuni i mea ala ia Iehova, na ka poe kahuna no, na ka poe mamo a Aarona, ka poe i hoolaaia e kuni i ka mea ala; e hele oe iwaho o ka luakini, no ka mea, ua hana hewa oe; aole e loaa ia oe ka nani ma keia mea mai o Iehova ke Akua mai.
19 ൧൯ ധൂപം കാട്ടുവാൻ കയ്യിൽ ധൂപകലശം പിടിച്ചിരിക്കെ ഉസ്സീയാവ് കോപിച്ചു; അവൻ പുരോഹിതന്മാരോട് കോപിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ യഹോവയുടെ ആലയത്തിൽ ധൂപപീഠത്തിന്റെ അരികെ വെച്ച് പുരോഹിതന്മാർ കാൺകെ അവന്റെ നെറ്റിയിൽ കുഷ്ഠം പൊങ്ങി.
A huhu o Uzia; aia hoi ka ipuahi kuni mea ala ma kona lima; a i kona huhu ana i ka poe kahuna, poha mai ka mai lepera ma kona lae imua o na kahuna iloko o ka hale o Iehova ma ka aoao o ke kuahu kuni mea ala.
20 ൨൦ മഹാപുരോഹിതനായ അസര്യാവും സകലപുരോഹിതന്മാരും അവനെ നോക്കി, അവന്റെ നെറ്റിയിൽ കുഷ്ഠം പിടിച്ചിരിക്കുന്നത് കണ്ടിട്ട് അവനെ വേഗത്തിൽ അവിടെനിന്ന് പുറത്താക്കി; യഹോവ അവനെ ശിക്ഷിച്ചതിനാൽ അവൻ തന്നേ പുറത്തു പോകുവാൻ ബദ്ധപ്പെട്ടു.
A nana o Azaria ke kahuna nui, a me na kahuna a pau ia ia, aia hoi, he mai lepera ma kona lae, a kipaku lakou ia ia mailaila aku; wikiwiki no hoi ia e puka iwaho, no ka mea, ua hahau mai o Iehova ia ia.
21 ൨൧ അങ്ങനെ ഉസ്സീയാരാജാവ് മരണപര്യന്തം കുഷ്ഠരോഗിയായിരുന്നു; അവൻ യഹോവയുടെ ആലയത്തിൽനിന്ന് ഭ്രഷ്ടനായിരുന്നതിനാൽ ഒറ്റപ്പെട്ട ഒരു ഭവനത്തിൽ കുഷ്ഠരോഗിയായി താമസിച്ചു. അവന്റെ മകനായ യോഥാം രാജധാനിക്ക് മേൽവിചാരകനായി ദേശത്തിലെ ജനത്തിന് ന്യായപാലനം ചെയ്തുവന്നു.
A he kanaka mai lepera o Uzia, ke alii a hiki i ka la o kona make ana, a noho kaawale iho la ia iloko o ka hale mai lepera, no ka mea, ua okiia oia mai ka hale o Iehova aku; a o Iotama, kana keiki, oia ka mea maluna o ka hale o ke alii e hookolokolo ana i na kanaka o ka aina.
22 ൨൨ ഉസ്സീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങൾ ആദ്യവസാനം ആമോസിന്റെ മകനായ യെശയ്യാപ്രവാചകൻ എഴുതിയിരിക്കുന്നു.
A o ke koena o na hana a Uzia, ka mua a me ka hope, ua kakauia ia mau mea e Isaia, ke keiki a Amosa, ke kaula.
23 ൨൩ ഉസ്സീയാവ് അവന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; “അവൻ കുഷ്ഠരോഗിയല്ലോ” എന്ന് പറഞ്ഞ് അവർ രാജാക്കന്മാർക്കുള്ള ശ്മശാനഭൂമിയിൽ അവന്റെ പിതാക്കന്മാരോടൊപ്പം അവനെ അടക്കം ചെയ്തു; അവന്റെ മകനായ യോഥാം അവന് പകരം രാജാവായി.
Hiamoe iho la o Uzia me kona poe kupuna, a ua kanu lakou ia ia me kona poe kupuna ma ke kula kahi e kanu ai no na'lii, no ka mea, olelo lakou, He lepera ia; a noho alii o Iotama kana keiki ma kona hakahaka.

< 2 ദിനവൃത്താന്തം 26 >