< 2 ദിനവൃത്താന്തം 23 >
1 ൧ ഏഴാം വർഷം യെഹോയാദാ പുരോഹിതൻ ധൈര്യപ്പെട്ട്, യെഹോരാമിന്റെ മകൻ അസര്യാവ് യെഹോഹാനാന്റെ മകൻ യിശ്മായേൽ, ഓബേദിന്റെ മകൻ അസര്യാവ്, അദായാവിന്റെ മകൻ മയശേയാ, സിക്രിയുടെ മകൻ എലീശാഫാത്ത് എന്നീ ശതാധിപന്മാരോട് സഖ്യത ചെയ്തു.
A kum sarinae dawk Jehoiada teh, amahoima a thakâla teh, ransa 100 touh kahrawikungnaw Jehoram capa Azariah, Jehohanan capa Ishmael Obed capa Azariah, Adai capa Maaseiah,
2 ൨ അവർ യെഹൂദയിൽ ചുറ്റി സഞ്ചരിച്ച് സകലയെഹൂദാ നഗരങ്ങളിൽ നിന്നും ലേവ്യരേയും യിസ്രായേലിന്റെ പിതൃഭവനത്തലവന്മാരെയും കൂട്ടി യെരൂശലേമിൽ വന്നു.
hahoi, Judah ram a lawngven awh teh, Judah ram kho tangkuem e Levihnaw hoi Isarel imthung kahrawikungnaw a pâkhueng awh teh, Jerusalem lah bout a tho awh.
3 ൩ സർവ്വസഭയും ദൈവാലയത്തിൽവച്ച് രാജകുമാരനോട് ഉടമ്പടിചെയ്തു; അവൻ അവരോട് പറഞ്ഞത്: “ദാവീദിന്റെ പുത്രന്മാരെക്കുറിച്ച് യഹോവ അരുളിച്ചെയ്തതുപോലെ രാജാവിന്റെ പുത്രൻ തന്നേ രാജാവാകേണം.
Kamkhuengnaw pueng ni Cathut im dawk siangpahrang hoi lawkkamnae a sak awh. Hahoi Jehoiada ni ahnimouh koevah, khenhaw! BAWIPA ni Devit capanaw e kong dawk a dei tangcoung e patetlah, a uknaeram bawitungkhung dawk siangpahrang lah ao hanelah ao.
4 ൪ നിങ്ങൾ ഇപ്രകാരം ചെയ്യേണം: പുരോഹിതന്മാരും ലേവ്യരുമായ നിങ്ങളിൽ ശബ്ബത്തിൽ തവണമാറി വരുന്ന മൂന്നിൽ ഒരു ഭാഗം വാതിൽകാവല്ക്കാരായിരിക്കേണം.
Nangmouh ni na sak awh hane teh, sabbath hnin vah ka tho e vaihmanaw hoi Levihnaw thung dawk hu thum touh dawk hu touh ni longkha a ring awh han.
5 ൫ മൂന്നിൽ ഒരു ഭാഗം രാജധാനിയിലും മൂന്നിൽ ഒരു ഭാഗം അടിസ്ഥാനവാതിൽക്കലും നിൽക്കേണം; ജനമെല്ലാം യഹോവയുടെ ആലയത്തിന്റെ പ്രാകാരങ്ങളിൽ ഉണ്ടായിരിക്കേണം.
Hu touh teh siangpahrang im dawk ao awh vaiteh, hu touh teh longkha koe, alouknaw pueng teh BAWIPA im thongma dawk na o awh han.
6 ൬ എങ്കിലും പുരോഹിതന്മാരും ലേവ്യരിൽവെച്ച് ശുശ്രൂഷ ചെയ്യുന്നവരും അല്ലാതെ ആരും യഹോവയുടെ ആലയത്തിൽ കടക്കരുത്; അവർ ശുദ്ധീകരിക്കപ്പെട്ടരിക്കയാൽ അവർക്ക് ആലയത്തിൽ കടക്കാം; എന്നാൽ ജനം എല്ലാം യഹോവയുടെ പ്രമാണം സൂക്ഷിക്കേണം.
Hatei, vaihmanaw hoi Levihnaw hoeh laipateh, apihai BAWIPA im dawk kâen mahoeh. Ahnimouh teh a kâen thai awh. Bangkongtetpawiteh, ahnimouh teh a thoung awh. Taminaw pueng teh BAWIPA hah ring awh naseh.
7 ൭ ലേവ്യരോ, ഓരോരുത്തൻ താന്താന്റെ ആയുധം ധരിച്ചുകൊണ്ട് രാജാവിന് ചുറ്റും നില്‍ക്കണം; മറ്റാരെങ്കിലും ആലയത്തിൽ കടന്നാൽ അവൻ മരണശിക്ഷ അനുഭവിക്കേണം; രാജാവ് അകത്ത് വരുമ്പോഴും പുറത്തു പോകുമ്പോഴും നിങ്ങൾ അവനോടുകൂടെ ഉണ്ടായിരിക്കേണം.
Levihnaw ni senehmaica patuep laihoi siangpahrang kalup awh naseh. Hahoi imthung kâennaw pueng teh thei lah ao han. Siangpahrang a tâco, a kâen nah pou awm sin awh telah lawk a thui.
8 ൮ ലേവ്യരും എല്ലാ യെഹൂദയും യെഹോയാദാ പുരോഹിതൻ കല്പിച്ചതുപോലെ ചെയ്തു; ഓരോരുത്തൻ താന്താന്റെ ആളുകളെ ശബ്ബത്തിൽ തവണമാറിപ്പോകുന്നവരെയും തവണമാറി വരുന്നവരെയും, കൂട്ടിക്കൊണ്ട് വന്നു; യെഹോയാദാ പുരോഹിതൻ ഗണങ്ങളെ ശുശ്രൂഷക്കുശേഷം വിട്ടയച്ചിരുന്നില്ല.
Hottelah Judahnaw hoi Levihnaw pueng ni vaihma Jehoiada e kâpoelawk patetlah a sak awh. Lengkaleng a uk awh e patetlah sabbath hnin vah ka tho hane hoi sabbath hnin vah ka ban hane naw hah a ceikhai awh. Bangkongtetpawiteh, vaihma Jehoiada ni ka ban hane naw ban sak hoeh rah.
9 ൯ യെഹോയാദാ പുരോഹിതൻ, ദൈവാലയത്തിൽ ഉണ്ടായിരുന്ന ദാവീദ് രാജാവിന്റെ കുന്തങ്ങളും ചെറുപരിചകളും വൻ പരിചകളും ശതാധിപന്മാർക്ക് കൊടുത്തു.
Vaihma Jehoiada ni Cathut im dawk e Devit e tahroenaw, bahling kathoungnaw hoi kalennaw a la teh ransa 100 touh kauknaw koe a poe.
10 ൧൦ അവൻ സകലജനത്തെയും താന്താന്റെ കയ്യിൽ ആയുധവുമായി ആലയത്തിന്റെ വലത്തുവശം മുതൽ ഇടത്തുവശംവരെ യാഗപീഠത്തിനും ആലയത്തിനും നേരെ രാജാവിന്റെ ചുറ്റും നിർത്തി;
Senehmaica ka patuem e tami pueng teh, siangpahrang petkâkalup lah avoilae im takin koehoi aranglae im takin totouh thuengnae khoungroe hoi im takin totouh a hruek awh.
11 ൧൧ അവർ രാജകുമാരനെ പുറത്ത് കൊണ്ടുവന്ന് കിരീടം ധരിപ്പിച്ച് സാക്ഷ്യപുസ്തകവും കൊടുത്ത് അവനെ രാജാവാക്കി. യെഹോയാദയും പുത്രന്മാരും അവനെ രാജാവായി അഭിഷേകം ചെയ്തു: “രാജാവേ, ജയജയ” എന്ന് ആർത്തുവിളിച്ചു.
Hottelah siangpahrang capa a tâcokhai awh teh, bawilukhung a kâmuk sak hnukkhu, lawkpanuesaknae a poe awh teh, siangpahrang a tawk sak awh. Jehoiada hoi a capanaw ni satui a awi awh teh, siangpahrang hringsaw seh, telah ati awh.
12 ൧൨ ജനം ഓടി വരികയും രാജാവിനെ കീർത്തിക്കയും ചെയ്യുന്ന ഘോഷം അഥല്യാ കേട്ടിട്ട് യഹോവയുടെ ആലയത്തിൽ ജനത്തിന്റെ അടുക്കൽ വന്നു.
Taminaw a yawng awh e pawlawk hoi siangpahrang a pholen awh e Athaliah ni a thai toteh, BAWIPA im dawk e taminaw koe a cei.
13 ൧൩ പ്രവേശനകവാടത്തിൽ രാജാവ് തന്റെ തൂണിന്റെ അരികെ നില്ക്കുന്നതും അടുക്കൽ പ്രഭുക്കന്മാരും കാഹളക്കാരും നില്ക്കുന്നതും ദേശത്തെ ജനമെല്ലാം സന്തോഷിച്ച് കാഹളം ഊതുന്നതും സംഗീതക്കാർ വാദ്യങ്ങളാൽ പാടുന്നതും സ്തോത്രഗാനം നയിക്കുന്നതും കണ്ടപ്പോൾ അഥല്യാ വസ്ത്രം കീറി: “ദ്രോഹം, ദ്രോഹം!” എന്ന് പറഞ്ഞു.
A khet navah, im takhang koe e khomkung koe siangpahrang a kangdue teh, ateng e ransabawinaw hoi mongka kauengkungnaw, hote ram dawk e taminaw pueng teh, a lung thouk ahawi awh. Mongka thouk a ueng awh teh, la kasaknaw ni tumkhawng khawng laihoi pholen la a sak awh. Hahoi Athaliah ni a khohna a phi teh, youknae taran doeh, youknae taran doeh, telah a hram.
14 ൧൪ യെഹോയാദാ പുരോഹിതൻ പടനായകന്മാരായ ശതാധിപന്മാരെ പുറത്ത് വരുത്തി അവരോട്: “അവളെ കാവലോടുകൂടി പുറത്തു കൊണ്ടുപോകുക; ആരെങ്കിലും അവളെ അനുഗമിച്ചാൽ അവൻ വാളാൽ മരിക്കേണം” എന്ന് കല്പിച്ചു. അവളെ യഹോവയുടെ ആലയത്തിൽവെച്ച് കൊല്ലരുത് എന്ന് പുരോഹിതൻ കല്പിച്ചിരുന്നു.
Vaihma Jehoiada ni BAWIPA e im thung thet awh hanh. Alawilah hrawi awh. Ahni koelah kampang e tami teh tahloi hoi thet awh telah ransa 100 touh ka uk e ransabawi koe lawk a thui tangcoung e patetlah.
15 ൧൫ അങ്ങനെ അവർ അവളെ പിടിച്ചു; അവൾ രാജധാനിക്കു സമീപം കുതിരവാതിലിന്റെ പ്രവേശനകവാടത്തിൽ എത്തിയപ്പോൾ അവിടെവെച്ച് അവർ അവളെ കൊന്നുകളഞ്ഞു.
Athaliah a man awh teh, siangpahrang im ceinae marang kâennae lamthung koe a pha awh navah a thei awh.
16 ൧൬ അനന്തരം യെഹോയാദാ, തങ്ങൾ യഹോവയുടെ ജനം ആയിരിക്കും എന്ന് താനും സർവ്വജനവും രാജാവും തമ്മിൽ ഒരു ഉടമ്പടിചെയ്തു.
Hahoi Jehoiada ni ama hoi a taminaw pueng hoi siangpahrang rahak vah BAWIPA e tami lah ao thai nahanelah lawkkamnae a sak.
17 ൧൭ പിന്നെ ജനമെല്ലാം ബാലിന്റെ ക്ഷേത്രത്തിലേക്കു ചെന്ന് അത് ഇടിച്ച് അവന്റെ ബലിപീഠങ്ങളെയും വിഗ്രഹങ്ങളെയും തകർത്തുകളഞ്ഞു; ബാലിന്റെ പുരോഹിതനായ മത്ഥാനെ ബലിപീഠങ്ങളുടെ മുമ്പിൽവെച്ച് കൊന്നുകളഞ്ഞു.
Taminaw pueng teh Baal im vah a cei awh teh a raphoe awh. Thuengnae khoungroenaw hoi meikaphawknaw reprep a dei awh teh, Baal vaihma Mattan hah thuengnae khoungroenaw e hmalah a thei awh.
18 ൧൮ ദാവീദ് കല്പിച്ചതുപോലെ സന്തോഷത്തോടും സംഗീതത്തോടുംകൂടെ മോശെയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നപ്രകാരം യഹോവയുടെ ഹോമയാഗങ്ങളെ അർപ്പിക്കേണ്ടതിന്, യെഹോയാദാ, യഹോവയുടെ ആലയത്തിന് ദാവീദ് വിഭാഗിച്ചുകൊടുത്തിരുന്ന ലേവ്യരുടെയും പുരോഹിതന്മാരുടെയും കീഴിൽ യഹോവയുടെ ആലയത്തിൽ ഉദ്യോഗസ്ഥരേയും നിയമിച്ചു.
Jehoiada ni Mosi e kâlawk cauk dawk a thut e patetlah lunghawinae la sak laihoi Devit ni, BAWIPA im dawk BAWIPA koe hmaisawi thuengnae thueng sak hanelah, a pouk tangcoung e vaihma, Levihnaw e kut rahim thaw tawk hanelah Devit ni kâ a poe e patetlah BAWIPA im ka khenyawn hanelah a hmoun.
19 ൧൯ ഏതെങ്കിലും വിധത്തിൽ അശുദ്ധനായ ഒരുവനും അകത്ത് കടക്കാതെയിരിക്കേണ്ടതിന് അവൻ യഹോവയുടെ ആലയത്തിന്റെ വാതില്ക്കൽ കാവല്ക്കാരെ നിയമിച്ചു.
Kathounghoehe tami kâen thai hoeh nahanelah, BAWIPA im longkha ka ring hanelah a rawi.
20 ൨൦ അവൻ ശതാധിപന്മാരെയും പ്രഭുക്കന്മാരെയും ജനത്തിന്റെ പ്രമാണികളെയും ദേശത്തിലെ സകലജനത്തെയും കൂട്ടി രാജാവിനെ യഹോവയുടെ ആലയത്തിൽനിന്ന് പുറത്തേക്ക് ആനയിച്ച് മേലത്തെ പടിവാതിൽ വഴിയായി രാജധാനിയിലേക്ക് കൊണ്ടുവന്ന് സിംഹാസനത്തിൽ ഇരുത്തി.
Tami 100 touh kahrawikung hoi tamimaya kahrawikung hanelah, ram thung e taminaw a la teh, ahnimanaw ni BAWIPA im dawk hoi siangpahrang a thokhai awh teh, lathueng lae longkha koe lahoi siangpahrang im dawk a thokhai awh. Hahoi siangpahrang teh bawitungkhung dawk a tahung sak awh.
21 ൨൧ ദേശത്തിലെ സകലജനവും സന്തോഷിച്ചു; അഥല്യയെ അവർ വാൾകൊണ്ട് കൊന്നുകളഞ്ഞതിനാൽ യെരുശലേം നഗരം സ്വസ്ഥമായിരുന്നു.
Hatdawkvah, ram thung e tami pueng teh a lunghawi awh. Tahloi hoi Athaliah a thei awh hnukkhu khopui teh a roum.