< 2 ദിനവൃത്താന്തം 17 >

1 അവന്റെ മകൻ യെഹോശാഫാത്ത് അവന് പകരം രാജാവായി; അവൻ യിസ്രായേലിനെതിരെ പ്രബലനായിത്തീർന്നു.
וַיִּמְלֹ֛ךְ יְהֹושָׁפָ֥ט בְּנֹ֖ו תַּחְתָּ֑יו וַיִּתְחַזֵּ֖ק עַל־יִשְׂרָאֵֽל׃
2 അവൻ യെഹൂദയിലെ ഉറപ്പുള്ള പട്ടണങ്ങളിലെല്ലാം സൈന്യങ്ങളെ ആക്കി; യെഹൂദാ ദേശത്തും തന്റെ അപ്പനായ ആസാ പിടിച്ചടക്കിയ എഫ്രയീം പട്ടണങ്ങളിലും കാവൽ പട്ടാളങ്ങളെയും നിർത്തി.
וַיִּ֨תֶּן־חַ֔יִל בְּכָל־עָרֵ֥י יְהוּדָ֖ה הַבְּצֻרֹ֑ות וַיִּתֵּ֤ן נְצִיבִים֙ בְּאֶ֣רֶץ יְהוּדָ֔ה וּבְעָרֵ֣י אֶפְרַ֔יִם אֲשֶׁ֥ר לָכַ֖ד אָסָ֥א אָבִֽיו׃
3 യെഹോശാഫാത്ത് തന്റെ പൂർവപിതാവായ ദാവീദിന്റെ ആദ്യകാലത്തെ വഴികളിൽ നടക്കയും ബാല്‍ വിഗ്രഹങ്ങളെ ആശ്രയിക്കാതെ
וַיְהִ֥י יְהוָ֖ה עִם־יְהֹושָׁפָ֑ט כִּ֣י הָלַ֗ךְ בְּדַרְכֵ֞י דָּוִ֤יד אָבִיו֙ הָרִ֣אשֹׁנִ֔ים וְלֹ֥א דָרַ֖שׁ לַבְּעָלִֽים׃
4 തന്റെ പിതാവിന്റെ ദൈവത്തെ അന്വേഷിക്കുകയും യിസ്രായേലിന്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിന്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ട് യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു.
כִּ֠י לֽ͏ֵאלֹהֵ֤י אָבִיו֙ דָּרָ֔שׁ וּבְמִצְוֹתָ֖יו הָלָ֑ךְ וְלֹ֖א כְּמַעֲשֵׂ֥ה יִשְׂרָאֵֽל׃
5 യഹോവ അവന് രാജത്വം ഉറപ്പിച്ചുകൊടുത്തു; യെഹൂദാ ജനമെല്ലാം യെഹോശാഫാത്തിന് കാഴ്ച കൊണ്ട് വന്നു; അവന് വളരെ ധനവും ബഹുമാനവും ഉണ്ടായി.
וַיָּ֨כֶן יְהוָ֤ה אֶת־הַמַּמְלָכָה֙ בְּיָדֹ֔ו וַיִּתְּנ֧וּ כָל־יְהוּדָ֛ה מִנְחָ֖ה לִיהֹושָׁפָ֑ט וַֽיְהִי־לֹ֥ו עֹֽשֶׁר־וְכָבֹ֖וד לָרֹֽב׃
6 അവന്റെ ഹൃദയം യഹോവയുടെ വഴികളിൽ സന്തോഷിക്കയും അവൻ പൂജാഗിരികളും അശേരാപ്രതിഷ്ഠകളും യെഹൂദയിൽനിന്ന് നീക്കിക്കളയുകയും ചെയ്തു.
וַיִּגְבַּ֥הּ לִבֹּ֖ו בְּדַרְכֵ֣י יְהוָ֑ה וְעֹ֗וד הֵסִ֛יר אֶת־הַבָּמֹ֥ות וְאֶת־הָאֲשֵׁרִ֖ים מִיהוּדָֽה׃ פ
7 അവൻ തന്റെ വാഴ്ചയുടെ മൂന്നാം ആണ്ടിൽ യെഹൂദാ നഗരങ്ങളിൽ ഉപദേശിപ്പാനായി ബെൻ-ഹയീൽ, ഓബദ്യാവ്, സെഖര്യാവ്, നെഥനയേൽ, മീഖാ എന്നീ തന്റെ പ്രഭുക്കന്മാരെയും
וּבִשְׁנַ֨ת שָׁלֹ֜ושׁ לְמָלְכֹ֗ו שָׁלַ֤ח לְשָׂרָיו֙ לְבֶן־חַ֙יִל֙ וּלְעֹבַדְיָ֣ה וְלִזְכַרְיָ֔ה וְלִנְתַנְאֵ֖ל וּלְמִיכָיָ֑הוּ לְלַמֵּ֖ד בְּעָרֵ֥י יְהוּדָֽה׃
8 അവരോടുകൂടെ ശെമയ്യാവ്, നെഥന്യാവ്, സെബദ്യാവ്, അസായേൽ, ശെമീരാമോത്ത്, യെഹോനാഥാൻ, അദോനീയാവ്, തോബീയാവ്, തോബ്-അദോനീയാവ് എന്നീ ലേവ്യരെയും അവരോടുകൂടെ എലീശാമാ, യെഹോരാം എന്നീ പുരോഹിതന്മാരെയും അയച്ചു.
וְעִמָּהֶ֣ם הַלְוִיִּ֗ם שְֽׁמַֽעְיָ֡הוּ וּנְתַנְיָ֡הוּ וּזְבַדְיָ֡הוּ וַעֲשָׂהאֵ֡ל וּשְׁמִרִימֹות (וּשְׁמִֽירָמֹ֡ות) וִֽיהֹונָתָן֩ וַאֲדֹ֨נִיָּ֧הוּ וְטֹֽובִיָּ֛הוּ וְטֹ֥וב אֲדֹונִיָּ֖ה הַלְוִיִּ֑ם וְעִמָּהֶ֛ם אֱלִישָׁמָ֥ע וִֽיהֹורָ֖ם הַכֹּהֲנִֽים׃
9 അവർ യെഹൂദയിൽ ഉപദേശിച്ചു; യഹോവയുടെ ന്യായപ്രമാണപുസ്തകവും അവരുടെ കയ്യിൽ ഉണ്ടായിരുന്നു; അവർ യെഹൂദാനഗരങ്ങളിലെല്ലാം സഞ്ചരിച്ച് ജനത്തെ ഉപദേശിച്ചു.
וַֽיְלַמְּדוּ֙ בִּֽיהוּדָ֔ה וְעִ֨מָּהֶ֔ם סֵ֖פֶר תֹּורַ֣ת יְהוָ֑ה וַיָּסֹ֙בּוּ֙ בְּכָל־עָרֵ֣י יְהוּדָ֔ה וַֽיְלַמְּד֖וּ בָּעָֽם׃
10 ൧൦ യഹോവയിൽ നിന്നുള്ള ഭീതി യെഹൂദെക്കു ചുറ്റുമുള്ള സകലരാജ്യങ്ങളിന്മേലും വീണിരുന്നതു കൊണ്ട് അവർ യെഹോശാഫാത്തിനോട് യുദ്ധം ചെയ്തില്ല.
וַיְהִ֣י ׀ פַּ֣חַד יְהוָ֗ה עַ֚ל כָּל־מַמְלְכֹ֣ות הֽ͏ָאֲרָצֹ֔ות אֲשֶׁ֖ר סְבִיבֹ֣ות יְהוּדָ֑ה וְלֹ֥א נִלְחֲמ֖וּ עִם־יְהֹושָׁפָֽט׃
11 ൧൧ ഫെലിസ്ത്യരിൽ ചിലർ യെഹോശാഫാത്തിന് കാഴ്ചയും, കരമായി വെള്ളിയും കൊണ്ടുവന്നു; അരാബരും അവന് ഏഴായിരത്തെഴുനൂറ് ആട്ടുകൊറ്റന്മാരും ഏഴായിരത്തെഴുനൂറ് വെള്ളാട്ടുകൊറ്റന്മാരുമുള്ള ആട്ടിൻകൂട്ടത്തെ കൊണ്ടുവന്നു.
וּמִן־פְּלִשְׁתִּ֗ים מְבִיאִ֧ים לִֽיהֹושָׁפָ֛ט מִנְחָ֖ה וְכֶ֣סֶף מַשָּׂ֑א גַּ֣ם הָֽעַרְבִיאִ֗ים מְבִיאִ֥ים לֹו֙ צֹ֕אן אֵילִ֔ים שִׁבְעַ֤ת אֲלָפִים֙ וּשְׁבַ֣ע מֵאֹ֔ות וּתְיָשִׁ֕ים שִׁבְעַ֥ת אֲלָפִ֖ים וּשְׁבַ֥ע מֵאֹֽות׃ פ
12 ൧൨ യെഹോശാഫാത്ത് മേല്ക്കുമേൽ പ്രബലനായിത്തീർന്നു; യെഹൂദയിൽ കോട്ടകളും സംഭരണ നഗരങ്ങളും പണിതു.
וַיְהִ֧י יְהֹושָׁפָ֛ט הֹלֵ֥ךְ וְגָדֵ֖ל עַד־לְמָ֑עְלָה וַיִּ֧בֶן בִּֽיהוּדָ֛ה בִּירָנִיֹּ֖ות וְעָרֵ֥י מִסְכְּנֹֽות׃
13 ൧൩ അവന് യെഹൂദാ നഗരങ്ങളിൽ വളരെ വസ്തുവകകൾ ഉണ്ടായിരുന്നു; പരാക്രമശാലികളായ യോദ്ധാക്കൾ യെരൂശലേമിൽ ഉണ്ടായിരുന്നു.
וּמְלָאכָ֥ה רַבָּ֛ה הָ֥יָה לֹ֖ו בְּעָרֵ֣י יְהוּדָ֑ה וְאַנְשֵׁ֧י מִלְחָמָ֛ה גִּבֹּ֥ורֵי חַ֖יִל בִּירוּשָׁלָֽ͏ִם׃
14 ൧൪ പിതൃഭവനം അനുസരിച്ച് അവരുടെ സംഖ്യ ഇപ്രകാരമായിരുന്നു: യെഹൂദയുടെ സഹസ്രാധിപന്മാർ: അദ്നാപ്രഭു, അവനോടുകൂടെ മൂന്നുലക്ഷം പരാക്രമശാലികൾ;
וְאֵ֥לֶּה פְקֻדָּתָ֖ם לְבֵ֣ית אֲבֹותֵיהֶ֑ם לִֽיהוּדָה֙ שָׂרֵ֣י אֲלָפִ֔ים עַדְנָ֣ה הַשָּׂ֔ר וְעִמֹּו֙ גִּבֹּ֣ורֵי חַ֔יִל שְׁלֹ֥שׁ מֵאֹ֖ות אָֽלֶף׃ ס
15 ൧൫ അവനുശേഷം യെഹോഹാനാൻ പ്രഭു, അവനോടുകൂടെ രണ്ടുലക്ഷത്തി എൺപതിനായിരം (28,0000) പേർ;
וְעַל־יָדֹ֖ו יְהֹוחָנָ֣ן הַשָּׂ֑ר וְעִמֹּ֕ו מָאתַ֥יִם וּשְׁמֹונִ֖ים אָֽלֶף׃ ס
16 ൧൬ അവനുശേഷം മനഃപൂർവ്വമായി യഹോവയ്ക്ക് ഭരമേല്പിച്ചവനായ സിക്രിയുടെ മകൻ അമസ്യാവ്, അവനോടുകൂടെ രണ്ടുലക്ഷം (20,0000) പരാക്രമശാലികൾ;
וְעַל־יָדֹו֙ עֲמַסְיָ֣ה בֶן־זִכְרִ֔י הַמִּתְנַדֵּ֖ב לַיהוָ֑ה וְעִמֹּ֛ו מָאתַ֥יִם אֶ֖לֶף גִּבֹּ֥ור חָֽיִל׃ ס
17 ൧൭ ബെന്യാമീനിൽ നിന്ന് പരാക്രമശാലിയായ എല്യാദാ, അവനോടുകൂടെ വില്ലും പരിചയും ധരിച്ച രണ്ടുലക്ഷംപേർ;
וּמִ֨ן־בִּנְיָמִ֔ן גִּבֹּ֥ור חַ֖יִל אֶלְיָדָ֑ע וְעִמֹּ֛ו נֹֽשְׁקֵי־קֶ֥שֶׁת וּמָגֵ֖ן מָאתַ֥יִם אָֽלֶף׃ ס
18 ൧൮ അവനുശേഷം യെഹോസാബാദ്, അവനോടുകൂടെ യുദ്ധസന്നദ്ധരായ ഒരുലക്ഷത്തി എൺപതിനായിരംപേർ.
וְעַל־יָדֹ֖ו יְהֹוזָבָ֑ד וְעִמֹּ֛ו מֵאָֽה־וּשְׁמֹונִ֥ים אֶ֖לֶף חֲלוּצֵ֥י צָבָֽא׃ ס
19 ൧൯ രാജാവ് യെഹൂദയിലെല്ലായിടത്തും ഉറപ്പുള്ള പട്ടണങ്ങളിൽ ആക്കിയിരുന്നവരെ കൂടാതെ ഇവരും രാജാവിന് സേവ ചെയ്തുവന്നു.
אֵ֖לֶּה הַמְשָׁרְתִ֣ים אֶת־הַמֶּ֑לֶךְ מִלְּבַ֞ד אֲשֶׁר־נָתַ֥ן הַמֶּ֛לֶךְ בְּעָרֵ֥י הַמִּבְצָ֖ר בְּכָל־יְהוּדָֽה׃ פ

< 2 ദിനവൃത്താന്തം 17 >