< 2 ദിനവൃത്താന്തം 16 >
1 ൧ ആസ വാഴ്ചതുടങ്ങി മുപ്പത്താറാം ആണ്ടിൽ യിസ്രായേൽ രാജാവായ ബയെശാ യെഹൂദക്കെതിരെ പുറപ്പെട്ടു; ആസയുടെ അടുക്കൽ വരുകയോ പോകയോ ചെയ്യാൻ ആരെയും സമ്മതിക്കാതെ രാമയെ ഉറപ്പായി പണിതു.
И в лето тридесять осмое царства Асина, взыде Вааса царь Израилев на Иуду и стенами укрепи Раму, да не даст входа и исхода Асе царю Иудину.
2 ൨ അപ്പോൾ ആസ, യഹോവയുടെ ആലയത്തിലെയും രാജധാനിയിലെയും ഭണ്ഡാരങ്ങളിൽനിന്ന് വെള്ളിയും പൊന്നും എടുത്ത് ദമ്മേശെക്കിൽ വസിച്ച അരാം രാജാവായ ബെൻ-ഹദദിന് കൊടുത്തയച്ചു:
И взя Аса сребро и злато от сокровищ дому Господня и дому царева, и посла ко (Венададу) сыну Адера царя Сирска, живущему в Дамасце, глаголя:
3 ൩ എന്റെ അപ്പനും നിന്റെ അപ്പനും തമ്മിൽ സഖ്യതയുണ്ടായിരുന്നതുപോലെ നമുക്കു തമ്മിൽ സഖ്യതയിൽ ഏർപ്പെടാം; ഇതാ, ഞാൻ നിനക്ക് വെള്ളിയും പൊന്നും കൊടുത്തയക്കുന്നു; യിസ്രായേൽ രാജാവായ ബയെശാ എന്നെവിട്ടു പോകേണ്ടതിന് നീ അവനോടുള്ള നിന്റെ സഖ്യത ത്യജിക്കേണം എന്ന് പറഞ്ഞു.
положи завет между мною и тобою и между отцем моим и отцем твоим: се послах тебе сребро и злато: прииди и отжени от мене Ваасу царя Израилева, и да отидет от мене.
4 ൪ ബെൻ-ഹദദ് ആസാരാജാവിന്റെ വാക്കുകേട്ട് തന്റെ സേനാധിപതിമാരെ യിസ്രായേൽ പട്ടണങ്ങൾക്കു നേരെ അയച്ചു; അവർ ഈയോനും ദാനും ആബേൽ-മയീമും നഫ്താലിയുടെ സകല സംഭരണ നഗരങ്ങളും പിടിച്ചടക്കി.
И послуша сын Адеров царя Асы и посла началники воев своих на грады Израилевы, и порази Аинона и Дана, и Авелмаина и вся окрестная Неффалимля.
5 ൫ ബയെശാ അത് കേട്ടപ്പോൾ രാമയെ പണിയുന്നത് നിർത്തി വെച്ചു.
И бысть егда услыша Вааса царь Израилев, остави ктому созидати Раму и остави дело свое.
6 ൬ അപ്പോൾ ആസാ രാജാവ് എല്ലാ യെഹൂദ്യരെയും കൂട്ടി, ബയെശാ പണിത രാമയുടെ കല്ലും മരവും എടുത്തുകൊണ്ടുപോയി; അവൻ അവ കൊണ്ട് ഗിബ, മിസ്പ, എന്നീ പട്ടണങ്ങൾ പണിതു.
Аса же царь взя всего Иуду и взя камение от Рамы и лес ея, яже на создание уготова Вааса, и созда из них Гаваю и Масфу.
7 ൭ ആ കാലത്ത് ദർശകനായ ഹനാനി യെഹൂദാ രാജാവായ ആസയുടെ അടുക്കൽവന്ന് അവനോട് പറഞ്ഞത് എന്തെന്നാൽ: “നീ നിന്റെ ദൈവമായ യഹോവയിൽ ആശ്രയിക്കാതെ അരാം രാജാവിൽ ആശ്രയിക്ക കൊണ്ട് അരാം രാജാവിന്റെ സൈന്യം നിന്റെ കയ്യിൽനിന്ന് രക്ഷപെട്ടിരിക്കുന്നു.
И во время оно прииде Ананий пророк ко Асе царю Иудину и рече ему: понеже имел еси упование на царя Сирска, а не уповал еси на Господа Бога твоего, того ради спасеся сила царя Сирскаго от руку твоею:
8 ൮ എത്യോപ്യരും, ലൂബ്യരും അനവധി രഥങ്ങളോടും കുതിരപ്പടയാളികളോടും കൂടിയ ഒരു മഹാ സൈന്യമായിരുന്നില്ലയോ? എന്നാൽ നീ യഹോവയിൽ ആശ്രയിക്ക കൊണ്ട് യഹോവ അവരെ നിന്റെ കയ്യിൽ ഏല്പിച്ചുതന്നു.
не Ефиопи ли и Ливиане бяху на тя в силе мнозе, в дерзости колесниц и конник во множество зело? И егда уповал еси на Господа, предаде их в руку твою:
9 ൯ യഹോവയുടെ കണ്ണ് തന്നിൽ ഏകാഗ്രചിത്തന്മാരായിരിക്കുന്നവർക്കു വേണ്ടി തന്നേത്തന്നെ ബലവാൻ എന്ന് കാണിക്കേണ്ടതിന് ഭൂമിയിലെല്ലാടവും നോക്കിക്കൊണ്ടിരിക്കുന്നു; ഇക്കാര്യത്തിൽ നീ ഭോഷത്തം പ്രവർത്തിച്ചിരിക്കുന്നു; അതുകൊണ്ട് ഇനി നിനക്ക് യുദ്ധങ്ങൾ ഉണ്ടാകും”.
очи бо Господни назирают всю землю, еже укрепити сущих сердцем совершенным к Нему: буе сотворил еси сие, (сего ради) отныне будет на тя брань.
10 ൧൦ അപ്പോൾ ആസ ദർശകനോട് കോപിച്ച് അവനെ കാരാഗൃഹത്തിൽ ആക്കി; ഈ കാര്യം ആസയെ ഉഗ്രകോപിയാക്കി. ആ നാളുകളിൽ ആസ ജനത്തിൽ ചിലരെ പീഡിപ്പിക്കയും ചെയ്തു.
Разгневася же Аса на пророка и всади его в темницу, понеже прогневася о сем: и уби Аса от людий во время то (многих).
11 ൧൧ ആസയുടെ വൃത്താന്തങ്ങൾ ആദ്യവസാനം യെഹൂദയിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നുവല്ലോ.
И се, словеса Асы, первая и последняя, писана суть в книзе царей Иудиных и Израиля.
12 ൧൨ തന്റെ വാഴ്ചയുടെ മുപ്പത്തൊമ്പതാം ആണ്ടിൽ ആസയുടെ കാലുകളിൽ അതികഠിനമായ രോഗം പിടിച്ചു; എന്നാൽ അവൻ തന്റെ രോഗത്തിൽ യഹോവയെ അല്ല, വൈദ്യന്മാരെ അത്രേ അന്വേഷിച്ചത്.
И разболеся Аса в лето тридесять девятое царства своего ногама, болезнию зелнейшею: и ниже в немощи своей взыска Господа, но врачев.
13 ൧൩ ആസാ തന്റെ വാഴ്ചയുടെ നാൽപ്പത്തൊന്നാം ആണ്ടിൽ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു.
Успе же Аса со отцы своими, и умре в лето четыредесять первое царства своего:
14 ൧൪ അവൻ ദാവീദിന്റെ നഗരത്തിൽ തനിക്കായി ഉണ്ടാക്കിയിരുന്ന കല്ലറയിൽ അവർ അവനെ അടക്കം ചെയ്തു; വൈദ്യന്മാരുടെ വിധിപ്രകാരം ഉണ്ടാക്കിയ സുഗന്ധവർഗ്ഗവും പലതരം പരിമളസാധനങ്ങളും നിറെച്ചിരുന്ന ശയ്യമേൽ അവനെ കിടത്തുകയും അവനുവേണ്ടി വലിയോരു ദഹനം ഉണ്ടാക്കുകയും ചെയ്തു.
и погребоша его во гробе, егоже ископа себе во граде Давидове, и положиша его на одре, и наполниша ароматами и родами миров благоуханных, и сотвориша ему погребение велико зело.