< 2 ദിനവൃത്താന്തം 13 >

1 യൊരോബെയാംരാജാവിന്റെ പതിനെട്ടാം ആണ്ടിൽ അബീയാവ് യെഹൂദയിൽ രാജാവായി.
Osamnaeste godine Jeroboamova kraljevanja zakralji se Abija nad Judejom.
2 അവൻ മൂന്നു സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മക്ക് മീഖായാ എന്നു പേർ; അവൾ ഗിബെയക്കാരനായ ഊരീയേലിന്റെ മകൾ. അബീയാവിനും യൊരോബെയാമിനും തമ്മിൽ യുദ്ധം ഉണ്ടായി.
Tri je godine kraljevao u Jeruzalemu. Materi mu je bilo ime Mikaja, Urielova kći iz Gabe. Tada izbi rat između Abije i Jeroboama.
3 അബീയാവ് നാല് ലക്ഷം യുദ്ധവീരന്മാരുള്ളോരു സൈന്യത്തെ അണിനിരത്തി; യൊരോബെയാം അവന്റെനേരെ എട്ടുലക്ഷം യുദ്ധവീരന്മാരെ അണിനിരത്തി.
Abija je izašao u boj s hrabrim ratnicima, sa četiri stotine tisuća izabranih junaka; Jeroboam je svrstao u bojni red protiv njega osam stotina tisuća ljudi, sve biranih junaka.
4 എന്നാൽ അബീയാവ് എഫ്രയീംമലനാട്ടിലെ സെമറയീം മലമുകളിൽ നിന്നുകൊണ്ട് പറഞ്ഞത്: “യൊരോബെയാമും എല്ലാ യിസ്രായേലും ആയുള്ളോരേ, എന്റെ വാക്കു കേൾക്കുവിൻ.
Abija je stao na vrh Semarajimske gore u Efrajimovu gorju i rekao: “Čujte me, Jeroboame i sav Izraele!
5 യിസ്രായേലിന്റെ ദൈവമായ യഹോവ യിസ്രായേലിലെ രാജത്വം ഒരു ലവണനിയമത്താൽ ദാവീദിനും, അവന്റെ പുത്രന്മാർക്കും, സദാകാലത്തേക്കു നല്കിയിരിക്കുന്നു എന്നു നിങ്ങൾ അറിയേണ്ടതല്ലയോ?
Ne znate li da je Jahve, Bog Izraelov, predao Davidu kraljevstvo nad Izraelom zauvijek, njemu i njegovim sinovima, osoljenim savezom?
6 എന്നാൽ ദാവീദിന്റെ മകനായ ശലോമോന്റെ ദാസനും നെബാത്തിന്റെ മകനുമായ യൊരോബെയാം എഴുന്നേറ്റ് തന്റെ യജമാനനോടു മത്സരിച്ചു.
Ali se podigao Nebatov sin Jeroboam, sluga Davidova sina Salomona, i pobunio se protiv gospodara.
7 നിസ്സാരന്മാരായ ചില നീചന്മാർ അവന്റെ അടുക്കൽ വന്നുകൂടി, ശലോമോന്റെ മകനായ രെഹബെയാമിനോടു ധാർഷ്ട്യം കാണിച്ചു; രെഹബെയാം യൗവനക്കാരനും പക്വതയില്ലാത്തവനും ആയിരുന്നതിനാൽ അവരോട് എതിർത്തുനില്ക്കുവാൻ അവന് കഴിഞ്ഞില്ല.
Skupili su se oko njega ljudi praznovi i nevaljalci i stali prkositi Salomonovu sinu Roboamu, koji je bio mlad i strašljiva srca te se nije umio hrabro braniti od njih.
8 നിങ്ങൾ ഇപ്പോൾ ദാവീദിന്റെ പുത്രന്മാരുടെ കൈവശമുള്ള യഹോവയുടെ രാജത്വത്തോട് എതിർത്തുനില്ക്കുവാൻ വിചാരിക്കുന്നു; നിങ്ങൾ വലിയോരു സമൂഹം തന്നേ; യൊരോബെയാം നിങ്ങൾക്ക് ദൈവമായി ഉണ്ടാക്കിയ പൊൻകാളക്കുട്ടികളും നിങ്ങളോടുകൂടെ ഉണ്ടല്ലോ.
Pa sada mislite da se možete oprijeti Jahvinu kraljevstvu što je u ruci Davidovih sinova jer vas je veliko mnoštvo i imate kod sebe zlatnu telad koju vam je napravio Jeroboam da vam budu bogovi.
9 നിങ്ങൾ അഹരോന്റെ പുത്രന്മാരായ യഹോവയുടെ പുരോഹിതന്മാരെയും ലേവ്യരെയും തള്ളിക്കളഞ്ഞ് അന്യദേശങ്ങളിലെ ജനതകളുടെ മര്യാദപ്രകാരം നിങ്ങൾക്ക് പുരോഹിതന്മാരെ നിയമിച്ചിട്ടില്ലയോ? ഒരു കാളക്കുട്ടിയോടും ഏഴു ആട്ടുകൊറ്റന്മാരോടും കൂടെ സ്വയം പ്രതിഷ്ഠിക്കാൻ വരുന്ന ഏവനും ദൈവമല്ലാത്തവയ്ക്ക് പുരോഹിതനായ്തീരുന്നു.
Otjerali ste Jahvine svećenike, Aronove sinove i levite, i postavili sebi svećenike kao drugi zemaljski narodi. Tko je god došao s juncem i sa sedam ovnova, postao je svećenik vašim ništavim bogovima.
10 ൧൦ ഞങ്ങളുടെ ദൈവമോ യഹോവയാകുന്നു; അവനെ ഞങ്ങൾ ഉപേക്ഷിച്ചിട്ടില്ല: യഹോവയ്ക്ക് ശുശ്രൂഷചെയ്യുന്ന പുരോഹിതന്മാരായ അഹരോന്റെ പുത്രന്മാർ ഞങ്ങൾക്കുണ്ട്; ലേവ്യരും തങ്ങളുടെ വേല ചെയ്തുവരുന്നു.
Nama je Bog Jahve, nismo ga ostavili, a svećenici koji služe Jahvi jesu Aronovi sinovi i leviti u svojem poslu.
11 ൧൧ അവർ ദിനംപ്രതി രാവിലെയും വൈകുന്നേരവും യഹോവയ്ക്ക് ഹോമയാഗങ്ങളും പരിമളധൂപവും അർപ്പിക്കുന്നു; കാഴ്ചയപ്പം വിശുദ്ധമേശമേൽ അടുക്കുന്നു; പൊൻനിലവിളക്കും അതിന്റെ ദീപങ്ങളും വൈകുന്നേരംതോറും കത്തിക്കുന്നു; ഇങ്ങനെ ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയുടെ ആജ്ഞ പ്രമാണിക്കുന്നു; നിങ്ങളോ അവനെ ഉപേക്ഷിച്ചിരിക്കുന്നു.
Pale Jahvi na kad paljenice svakoga jutra i svake večeri s mirisnim kadom, postavljaju kruhove na čist stol i upaljuju svake večeri zlatan svijećnjak sa svijećama; jer mi držimo naredbu Jahve, svojega Boga, a vi ste ga ostavili.
12 ൧൨ ഇതാ, ഞങ്ങളോടുകൂടെ ഞങ്ങളുടെ തലവനായി ദൈവവും നിങ്ങളുടെനേരെ യുദ്ധകാഹളം മുഴക്കാൻ അവന്റെ പുരോഹിതന്മാരും ഉണ്ട്; യിസ്രായേല്യരേ, നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോട് നിങ്ങൾ യുദ്ധം ചെയ്യരുത്; നിങ്ങൾ വിജയിക്കുകയില്ല”
Zato je, evo, nama na čelu Bog i njegovi svećenici s glasnim trubama da gromko trube protiv vas. Izraelovi sinovi, ne udarajte na Jahvu, Boga svojih otaca, jer nećete imati sreće!”
13 ൧൩ എന്നാൽ യൊരോബെയാം അവരുടെ പുറകിൽ വളഞ്ഞു ചെല്ലുവാൻ പതിയിരിപ്പുകാരെ അയച്ചു; അങ്ങനെ അവർ യെഹൂദ്യരുടെ മുമ്പിലും പതിയിരിപ്പുകാർ പുറകിലും ആയി.
Ali Jeroboam zavede zasjedu da im dođe za leđa; tako su Judejcima bili jedni sprijeda, a zasjeda straga.
14 ൧൪ യെഹൂദ്യർ തിരിഞ്ഞുനോക്കിയപ്പോൾ പട മുമ്പിലും പുറകിലും കണ്ടു, യഹോവയോട് നിലവിളിച്ചു പുരോഹിതന്മാർ കാഹളം ഊതി, യെഹൂദാപുരുഷന്മാർ ആർത്തുവിളിച്ചു.
Kad se Judejci obazreše, a ono, gle, boj im bješe sprijeda i otraga. Tada zavapiše k Jahvi, a svećenici stadoše trubiti u trube.
15 ൧൫ യെഹൂദാപുരുഷന്മാർ ആർത്തുവിളിച്ചപ്പോൾ ദൈവം യൊരോബെയാമിനെയും എല്ലാ യിസ്രായേലിനെയും അബീയാവിനോടും യെഹൂദ്യരോടും തോല്ക്കുമാറാക്കി.
Uto Judejci snažno povikaše, a kad su počeli vikati, Bog razbi Jeroboama i sav Izrael pred Abijom i Judejcima.
16 ൧൬ യിസ്രായേല്യർ യെഹൂദ്യരുടെ മുമ്പിൽനിന്നു ഓടി, ദൈവം അവരെ അവരുടെ കയ്യിൽ ഏല്പിച്ചു;
Izraelovi sinovi pobjegoše pred Judejcima i Bog ih predade njima u ruke.
17 ൧൭ അബീയാവും അവന്റെ ജനവും അവരെ കഠിനമായി തോല്പിച്ചു; യിസ്രായേലിൽ അഞ്ചുലക്ഷം ശ്രേഷ്ഠയോദ്ധാക്കൾ മരിച്ചുവീണു.
Abija je s narodom učinio velik pokolj među njima te je od Izraela palo pobijenih pet stotina tisuća izabranih ljudi.
18 ൧൮ ഇങ്ങനെ യിസ്രായേല്യർക്ക് ആ കാലത്ത് കീഴടങ്ങേണ്ടിവന്നു; യെഹൂദ്യരോ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയിൽ ആശ്രയിച്ചതുകൊണ്ട് ജയം പ്രാപിച്ചു.
Tako su sinovi Izraelovi bili poniženi u to vrijeme, a Judini su sinovi ojačali, jer su se oslonili na Jahvu, Boga svojih otaca.
19 ൧൯ അബീയാവ് യൊരോബെയാമിനെ പിന്തുടർന്ന് അവന്റെ പട്ടണങ്ങളെ പിടിച്ചു; ബേഥേലും അതിനോട് ചേർന്ന ഗ്രാമങ്ങളും യെശാനയും അതിനോട് ചേർന്ന ഗ്രാമങ്ങളും എഫ്രോനും അതിനോട് ചേർന്ന ഗ്രാമങ്ങളും തന്നേ.
Abija je potjerao Jeroboama i osvojio od njega gradove Betel sa selima, Ješanu sa selima i Efron sa selima.
20 ൨൦ യൊരോബെയാം അബീയാവിന്റെ കാലത്ത് ബലം പ്രാപിച്ചില്ല; യഹോവ അവനെ ശിക്ഷിച്ചു.
Jeroboam se više nije oporavio za Abijina života; Jahve ga je udario tako da je umro.
21 ൨൧ അവൻ മരിച്ചുപോയി. എന്നാൽ അബീയാവ് ബലവാനായത്തീർന്നു; അവൻ പതിനാലു ഭാര്യമാരെ വിവാഹം കഴിച്ചു; ഇരുപത്തിരണ്ടു പുത്രന്മാരെയും പതിനാറു പുത്രിമാരെയും ജനിപ്പിച്ചു.
Abija se utvrdio i uzeo sebi četrnaest žena te je rodio dvadeset i dva sina i šesnaest kćeri.
22 ൨൨ അബീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്റെ നടപ്പും വാക്കുകളും ഇദ്ദോപ്രവാചകന്റെ ചരിത്രപുസ്തകത്തിൽ എഴുതിയിരിക്കുന്നു.
A ostali Abijini doživljaji i njegovi pothvati i besjede zapisani su u tumačenju proroka Adona.

< 2 ദിനവൃത്താന്തം 13 >