< 2 ദിനവൃത്താന്തം 12 >
1 ൧ എന്നാൽ രെഹബെയാമിന്റെ രാജത്വം ഉറച്ച് അവൻ ശക്തനായ ശേഷം അവനും യിസ്രായേൽ ജനവും യഹോവയുടെ ന്യായപ്രമാണം ഉപേക്ഷിച്ചു.
Rehoboam ahenni timii, na ɔyɛɛ den no, ɔne Israel nyinaa gyaw Awurade mmara.
2 ൨ അവർ യഹോവയോട് ദ്രോഹം ചെയ്കകൊണ്ട് രെഹബെയാം രാജാവിന്റെ വാഴ്ചയുടെ അഞ്ചാം ആണ്ടിൽ
Esiane sɛ na wonni Awurade nokware no nti, afe a ɛto so anum wɔ ɔhene Rehoboam adedi mu no, Misraimhene Sisak kɔtow hyɛɛ Yerusalem so.
3 ൩ ഈജിപ്റ്റിലെ രാജാവായ ശീശക്ക് ആയിരത്തി ഇരുനൂറ് രഥങ്ങളോടും അറുപതിനായിരം കുതിരപ്പടയാളികളോടുംകൂടെ യെരൂശലേമിന്റെ നേരെ വന്നു; അവനോടുകൂടെ ഈജിപ്റ്റിൽ നിന്ന് ലൂബ്യർ, സൂക്യർ, കൂശ്യർ, എന്നിങ്ങനെ അസംഖ്യം പടയാളികളും വന്നിരുന്നു.
Ɔde nteaseɛnam apem ahannu, apɔnkɔsotefo mpem aduosia ne anammɔnmufo asraafo a wontumi nkan wɔn dodow a Libiafo, Sukifo ne Etiopiafo ka ho na wɔbae.
4 ൪ അവൻ യെഹൂദാ ദേശത്തെ ഉറപ്പുള്ള പട്ടണങ്ങൾ പിടിച്ചു, യെരൂശലേംവരെ വന്നു.
Sisak dii Yudafo nkurow a wɔabɔ ho ban no so nkonim, na otu teɛɛ sɛ ɔrekɔtow ahyɛ Yerusalem so nso.
5 ൫ അപ്പോൾ ശെമയ്യാപ്രവാചകൻ രെഹബെയാമിന്റെയും, ശീശക്ക് നിമിത്തം യെരൂശലേമിൽ കൂടിയിരുന്ന യെഹൂദാപ്രഭുക്കന്മാരുടെയും അടുക്കൽവന്ന് അവരോട്, യഹോവയുടെ അരുളപ്പാടായി പറഞ്ഞത്: “നിങ്ങൾ എന്നെ ഉപേക്ഷിച്ചതുകൊണ്ട് ഞാനും നിങ്ങളെ ശീശക്കിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു”.
Odiyifo Semaia hyiaa Rehoboam ne Yuda mpanyimfo a Sisak nti, wɔaguan aba Yerusalem. Semaia ka kyerɛɛ wɔn se, “Sɛnea Awurade se ni! Moagyaw me nti, me nso meregyaw mo ama Sisak.”
6 ൬ അപ്പോൾ യിസ്രായേൽ പ്രഭുക്കന്മാരും രാജാവും തങ്ങളെത്തന്നെ താഴ്ത്തി: “യഹോവ നീതിമാൻ ആകുന്നു” എന്ന് പറഞ്ഞു.
Ɔhene no ne Israel mpanyimfo brɛɛ wɔn ho ase, kae se, “Awurade di bem sɛ ɔyɛɛ yɛn saa!”
7 ൭ അവർ തങ്ങളെത്തന്നെ താഴ്ത്തി എന്ന് യഹോവ കണ്ടപ്പോൾ യഹോവയുടെ അരുളപ്പാട് ശെമയ്യാവിന് ഉണ്ടായത് എന്തെന്നാൽ: “അവർ തങ്ങളെത്തന്നെ താഴ്ത്തിയിരിക്കയാൽ ഞാൻ അവരെ നശിപ്പിക്കാതെ അവർക്ക് അല്പം വിടുതൽ നല്കും; എന്റെ കോപം ശീശക്ക് മുഖാന്തരം യെരൂശലേമിന്മേൽ ചൊരികയുമില്ല.
Awurade huu sɛ wɔanu wɔn ho no, ɔde saa nkra yi somaa Semaia: “Esiane sɛ nnipa no abrɛ wɔn ho ase nti, merensɛe wɔn korakora na ɛrenkyɛ, mɛma wɔn ahomegye. Meremfa Sisak so nna mʼabufuw adi wɔ Yerusalem so.
8 ൮ എങ്കിലും അവർ എന്നെ സേവിക്കുന്നതും ഭൂമിയിലെ രാജാക്കന്മാരെ സേവിക്കുന്നതും തമ്മിലുള്ള അന്തരം തിരിച്ചറിയേണ്ടതിന് അവർ അവന് ദാസന്മാരായിത്തീരും”.
Nanso wɔbɛyɛ nʼasomfo sɛnea ɛbɛkyerɛ wɔn sɛ, ɛsɛ sɛ wɔsom me sen sɛ wɔbɛsom wiase ahemfo.”
9 ൯ ഇങ്ങനെ ഈജിപ്റ്റിലെ രാജാവായ ശീശക്ക് യെരൂശലേമിന്റെ നേരെ വന്ന് യഹോവയുടെ ആലയത്തിലെ ഭണ്ഡാരവും രാജധാനിയിലെ ഭണ്ഡാരവും അപഹരിച്ച് എല്ലാ വസ്തുക്കളും എടുത്തുകൊണ്ടുപോയി; ശലോമോൻ ഉണ്ടാക്കിയ പൊൻപരിചകളും അവൻ എടുത്തുകൊണ്ടുപോയി.
Enti Misraimhene Sisak baa Yerusalem bɛsesaw agyapade a ɛwɔ Awurade Asɔredan no mu ne ahemfi hɔ nneɛma a Salomo sikakɔkɔɔ nkatabo no nyinaa ka ho.
10 ൧൦ അവക്കു പകരം രെഹബെയാംരാജാവ് താമ്രംകൊണ്ട് പരിചകൾ ഉണ്ടാക്കി രാജധാനിയുടെ വാതിൽ കാവൽക്കാരായ അകമ്പടിനായകന്മാരുടെ കയ്യിൽ ഏല്പിച്ചു.
Akyiri no, ɔhene Rehoboam de kɔbere akyɛm de sii anan, na ɔde hyɛɛ ahemfi awɛmfo nsa sɛ wɔnhwɛ so.
11 ൧൧ രാജാവ് യഹോവയുടെ ആലയത്തിലേക്കു ചെല്ലുമ്പോൾ കാവൽക്കാർ അവ ധരിച്ചുകൊണ്ട് നിൽക്കയും പിന്നീട് കാവൽപ്പുരയിൽ കൊണ്ടുപോയി വെക്കുകയും ചെയ്യും.
Bere biara a ɔhene no bɛkɔ Awurade Asɔredan no mu no, awɛmfo no soa kɔ hɔ bi, na sɛ owie na ɔreba a, wɔsan de begu awɛmfo dan no mu.
12 ൧൨ അവൻ തന്നെത്താൻ താഴ്ത്തിയപ്പോൾ യഹോവയുടെ കോപം അവനെ മുഴുവനായി നശിപ്പിക്കാതെ വിട്ടുമാറി; യെഹൂദയിൽ ഏതാനും നന്മ ഉണ്ടായിരുന്നു.
Esiane sɛ Rehoboam brɛɛ ne ho ase nti, Awurade abufuw no fii ne so, nti wansɛe no korakora. Ɛmaa yiyedi kɔɔ so wɔ Yuda asase so.
13 ൧൩ ഇങ്ങനെ രെഹബെയാംരാജാവ് യെരൂശലേമിൽ ശക്തനായി വാണു. വാഴ്ച തുടങ്ങിയപ്പോൾ രെഹബെയാമിന് നാല്പത്തൊന്ന് വയസ്സായിരുന്നു; യഹോവ തന്റെ നാമം സ്ഥാപിക്കേണ്ടതിന് യിസ്രായേൽ ഗോത്രങ്ങളിൽനിന്ന് തെരഞ്ഞെടുത്ത നഗരമായ യെരൂശലേമിൽ അവൻ പതിനേഴു സംവത്സരം വാണു. അവന്റെ അമ്മയ്ക്കു നയമാ എന്നു പേർ. അവൾ അമ്മോന്യസ്ത്രീ ആയിരുന്നു.
Ɔhene Rehoboam timii wɔ Yerusalem, na ɔtoaa so dii hene. Bere a odii ade no, na wadi mfirihyia aduanan baako. Na odii ade mfirihyia dunson wɔ Yerusalem, kuropɔn a Awurade ayi afi Israel mmusuakuw nyinaa mu sɛ ɛhɔ na wɔbɛhyɛ ne din anuonyam no. Na Rehoboam na din de Naama a ofi Amon.
14 ൧൪ യഹോവയെ അന്വേഷിക്കേണ്ടതിന് മനസ്സു വെക്കാഞ്ഞതിനാൽ അവൻ ദോഷം ചെയ്തു.
Na ɔyɛ ɔhene bɔne, efisɛ wamfa ne koma nyinaa anhwehwɛ Awurade akyi kwan.
15 ൧൫ രെഹബെയാമിന്റെ വൃത്താന്തങ്ങൾ ആദ്യാവസാനം ശെമയ്യാപ്രവാചകന്റെയും ഇദ്ദോദർശകന്റെയും വൃത്താന്തങ്ങളിൽ വംശാവലിയായി എഴുതിയിരിക്കുന്നുവല്ലോ; രെഹബെയാമിനും യൊരോബെയാമിനും തമ്മിൽ എല്ലാകാലത്തും യുദ്ധം ഉണ്ടായിരുന്നു.
Wɔankyerɛw Rehoboam ahenni ho nsɛm nkae no a efi mfiase kosi awiei no wɔ odiyifo Semaia nhoma ne nhumuni Ido nhoma a ɛyɛ awo ntoatoaso nhoma no fa bi mu ana? Bere biara, na akokoakoko wɔ Rehoboam ne Yeroboam ntam.
16 ൧൬ രെഹബെയാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്റെ നഗരത്തിൽ അവനെ അടക്കം ചെയ്തു; അവന്റെ മകനായ അബീയാവ് അവന് പകരം രാജാവായി.
Bere a Rehoboam wui no, wosiee no wɔ Dawid kurom. Na ne babarima Abia dii nʼade sɛ ɔhene.