< 1 തിമൊഥെയൊസ് 1 >

1 ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൗലൊസ് നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെയും നമ്മുടെ പ്രത്യാശയായ ക്രിസ്തുയേശുവിന്റെയും കല്പനപ്രകാരം,
अस्माकं त्राणकर्त्तुरीश्वरस्यास्माकं प्रत्याशाभूमेः प्रभो र्यीशुख्रीष्टस्य चाज्ञानुसारतो यीशुख्रीष्टस्य प्रेरितः पौलः स्वकीयं सत्यं धर्म्मपुत्रं तीमथियं प्रति पत्रं लिखति।
2 വിശ്വാസത്തിൽ യഥാർത്ഥപുത്രനായ തിമൊഥെയൊസിന് എഴുതുന്നത്: പിതാവായ ദൈവത്തിങ്കൽനിന്നും നമ്മുടെ കർത്താവായ ക്രിസ്തുയേശുവിങ്കൽനിന്നും നിനക്ക് കൃപയും കനിവും സമാധാനവും ഉണ്ടാകട്ടെ.
अस्माकं तात ईश्वरोऽस्माकं प्रभु र्यीशुख्रीष्टश्च त्वयि अनुग्रहं दयां शान्तिञ्च कुर्य्यास्तां।
3 നീ എഫെസൊസിൽ താമസിക്കേണം എന്നു ഞാൻ മക്കെദോന്യെക്കു പോകുമ്പോൾ ഉത്സാഹിപ്പിച്ചതുപോലെ ഇപ്പോഴും ഉത്സാഹിപ്പിക്കുന്നു,
माकिदनियादेशे मम गमनकाले त्वम् इफिषनगरे तिष्ठन् इतरशिक्षा न ग्रहीतव्या, अनन्तेषूपाख्यानेषु वंशावलिषु च युष्माभि र्मनो न निवेशितव्यम्
4 മറ്റു യാതൊരുവിധ ഉപദേശങ്ങളും പഠിപ്പിക്കുകയോ വിശ്വാസത്താലുള്ള ദൈവഹിതത്തേക്കാൾ തർക്കങ്ങൾക്ക് മാത്രം ഉതകുന്ന കെട്ടുകഥകളെയും അന്തമില്ലാത്ത വംശാവലികളെയും ശ്രദ്ധിക്കുകയോ ചെയ്യരുതെന്ന് ചിലരോട് കല്പിക്കേണ്ടതിന്.
इति कांश्चित् लोकान् यद् उपदिशेरेतत् मयादिष्टोऽभवः, यतः सर्व्वैरेतै र्विश्वासयुक्तेश्वरीयनिष्ठा न जायते किन्तु विवादो जायते।
5 കല്പിച്ചതിന്റെ ഉദ്ദേശ്യമോ: ശുദ്ധഹൃദയത്തിൽനിന്നും, നല്ല മനസ്സാക്ഷിയിൽനിന്നും, നിർവ്യാജവിശ്വാസത്തിൽ നിന്നും ഉളവാകുന്ന സ്നേഹം തന്നെ.
उपदेशस्य त्वभिप्रेतं फलं निर्म्मलान्तःकरणेन सत्संवेदेन निष्कपटविश्वासेन च युक्तं प्रेम।
6 ചിലർ ഇവ വിട്ടുമാറി അർത്ഥശൂന്യമായ സംസാരത്തിലേക്ക് തിരിഞ്ഞ്,
केचित् जनाश्च सर्व्वाण्येतानि विहाय निरर्थककथानाम् अनुगमनेन विपथगामिनोऽभवन्,
7 തങ്ങൾ പറയുന്നത് എന്തെന്നോ, സ്ഥാപിക്കുന്നത് ഇന്നതെന്നോ ഗ്രഹിക്കാതെ, ന്യായപ്രമാണത്തിന്റെ ഉപദേഷ്ടാക്കന്മാരായിരിക്കുവാൻ ഇച്ഛിക്കുന്നു.
यद् भाषन्ते यच्च निश्चिन्वन्ति तन्न बुध्यमाना व्यवस्थोपदेष्टारो भवितुम् इच्छन्ति।
8 ആരോഗ്യകരമായ ഉപദേശത്തിന് വിപരീതമായ മറ്റേതിനും അത്രേ വച്ചിരിക്കുന്നത് എന്നു ഗ്രഹിച്ചുകൊണ്ട് ന്യായപ്രമാണത്തെ കൃത്യമായി ആചരിച്ചാൽ ന്യായപ്രമാണം നല്ലതു തന്നെ എന്നു നാം അറിയുന്നു,
सा व्यवस्था यदि योग्यरूपेण गृह्यते तर्ह्युत्तमा भवतीति वयं जानीमः।
9 ന്യായപ്രമാണമോ നീതിമാനു വേണ്ടിയല്ല, പ്രത്യുത, അധർമ്മികൾ, അനുസരണംകെട്ടവർ, അഭക്തർ, പാപികൾ, അശുദ്ധർ, ലൗകികർ, മാതാപിതാക്കളെ കൊല്ലുന്നവർ, കൊലപാതകർ,
अपरं सा व्यवस्था धार्म्मिकस्य विरुद्धा न भवति किन्त्वधार्म्मिको ऽवाध्यो दुष्टः पापिष्ठो ऽपवित्रो ऽशुचिः पितृहन्ता मातृहन्ता नरहन्ता
10 ൧൦ ദുർന്നടപ്പുകാർ, സ്വവർഗഭോഗികൾ, മനുഷ്യക്കടത്തുകാർ, ഭോഷ്കുപറയുന്നവർ, കള്ളസാക്ഷികൾ എന്നീ വകക്കാർക്കും.
वेश्यागामी पुंमैथुनी मनुष्यविक्रेता मिथ्यावादी मिथ्याशपथकारी च सर्व्वेषामेतेषां विरुद्धा,
11 ൧൧ എങ്കൽ ഭരമേല്പിച്ചിരിക്കുന്ന, ധന്യനായ ദൈവത്തിന്റെ മഹത്വമുള്ള സുവിശേഷത്തിന് അനുസൃതമായതാണ് ഈ ആരോഗ്യകരമായ ഉപദേശം.
तथा सच्चिदानन्देश्वरस्य यो विभवयुक्तः सुसंवादो मयि समर्पितस्तदनुयायिहितोपदेशस्य विपरीतं यत् किञ्चिद् भवति तद्विरुद्धा सा व्यवस्थेति तद्ग्राहिणा ज्ञातव्यं।
12 ൧൨ എനിക്ക് ശക്തി നല്കിയ ക്രിസ്തുയേശു എന്ന നമ്മുടെ കർത്താവ് എന്നെ വിശ്വസ്തൻ എന്നെണ്ണി ശുശ്രൂഷയ്ക്ക് ആക്കിയതുകൊണ്ട് ഞാൻ അവനെ സ്തുതിക്കുന്നു.
मह्यं शक्तिदाता योऽस्माकं प्रभुः ख्रीष्टयीशुस्तमहं धन्यं वदामि।
13 ൧൩ മുമ്പെ ഞാൻ ദൂഷകനും ഉപദ്രവിയും ധിക്കാരിയും ആയിരുന്നു; എങ്കിലും അവിശ്വാസത്തിൽ അറിവില്ലാതെ ചെയ്തതാകകൊണ്ട് എനിക്ക് കരുണ ലഭിച്ചു;
यतः पुरा निन्दक उपद्रावी हिंसकश्च भूत्वाप्यहं तेन विश्वास्यो ऽमन्ये परिचारकत्वे न्ययुज्ये च। तद् अविश्वासाचरणम् अज्ञानेन मया कृतमिति हेतोरहं तेनानुकम्पितोऽभवं।
14 ൧൪ നമ്മുടെ കർത്താവിന്റെ കൃപ ക്രിസ്തുയേശുവിലുള്ള വിശ്വാസത്തോടും സ്നേഹത്തോടുംകൂടെ അത്യന്തം വർദ്ധിച്ചു കവിഞ്ഞുമിരിക്കുന്നു.
अपरं ख्रीष्टे यीशौ विश्वासप्रेमभ्यां सहितोऽस्मत्प्रभोरनुग्रहो ऽतीव प्रचुरोऽभत्।
15 ൧൫ ക്രിസ്തുയേശു പാപികളെ രക്ഷിക്കുവാൻ ലോകത്തിൽ വന്നു എന്നുള്ളത് വിശ്വാസ്യവും എല്ലാവരും അംഗീകരിക്കുവാൻ യോഗ്യവുമായ വചനം തന്നെ; ആ പാപികളിൽ ഒന്നാമൻ ഞാൻ തന്നെ.
पापिनः परित्रातुं ख्रीष्टो यीशु र्जगति समवतीर्णोऽभवत्, एषा कथा विश्वासनीया सर्व्वै ग्रहणीया च।
16 ൧൬ എന്നിട്ടും, നിത്യജീവനായി തന്നിൽ വിശ്വസിക്കുവാനുള്ളവർക്ക് ദൃഷ്ടാന്തത്തിനായി യേശുക്രിസ്തു സകലദീർഘക്ഷമയും ഒന്നാമനായ എന്നിൽ കാണിക്കേണ്ടതിന് എനിക്ക് കരുണ ലഭിച്ചു. (aiōnios g166)
तेषां पापिनां मध्येऽहं प्रथम आसं किन्तु ये मानवा अनन्तजीवनप्राप्त्यर्थं तस्मिन् विश्वसिष्यन्ति तेषां दृष्टान्ते मयि प्रथमे यीशुना ख्रीष्टेन स्वकीया कृत्स्ना चिरसहिष्णुता यत् प्रकाश्यते तदर्थमेवाहम् अनुकम्पां प्राप्तवान्। (aiōnios g166)
17 ൧൭ നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന് എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ. (aiōn g165)
अनादिरक्षयोऽदृश्यो राजा योऽद्वितीयः सर्व्वज्ञ ईश्वरस्तस्य गौरवं महिमा चानन्तकालं यावद् भूयात्। आमेन्। (aiōn g165)
18 ൧൮ മകനേ, തിമൊഥെയൊസേ, നിന്നെക്കുറിച്ച് മുമ്പുണ്ടായ പ്രവചനങ്ങൾക്ക് ഒത്തവണ്ണം ഞാൻ ഈ കല്പന നിന്നെ ഏല്പിക്കുന്നു; നീ വിശ്വാസവും നല്ല മനസ്സാക്ഷിയും ഉള്ളവനായി അവയാൽ നല്ല യുദ്ധസേവ ചെയ്യുക.
हे पुत्र तीमथिय त्वयि यानि भविष्यद्वाक्यानि पुरा कथितानि तदनुसाराद् अहम् एनमादेशं त्वयि समर्पयामि, तस्याभिप्रायोऽयं यत्त्वं तै र्वाक्यैरुत्तमयुद्धं करोषि
19 ൧൯ ചിലർ ഈ വിശ്വാസവും നല്ല മനസ്സാക്ഷിയും തള്ളിക്കളഞ്ഞതു നിമിത്തം കപ്പൽഛേതം സംഭവിച്ചതുപോലെ അവരുടെ വിശ്വാസം തകർന്നുപോയി;
विश्वासं सत्संवेदञ्च धारयसि च। अनयोः परित्यागात् केषाञ्चिद् विश्वासतरी भग्नाभवत्।
20 ൨൦ ഹുമനയൊസും അലെക്സന്തരും ഈ കൂട്ടത്തിൽ ഉള്ളവർ ആകുന്നു; അവർ ദൈവദുഷണം പറയാതിരിക്കുവാൻ പഠിക്കേണ്ടതിന് ഞാൻ അവരെ സാത്താന് ഏല്പിച്ചിരിക്കുന്നു.
हुमिनायसिकन्दरौ तेषां यौ द्वौ जनौ, तौ यद् धर्म्मनिन्दां पुन र्न कर्त्तुं शिक्षेते तदर्थं मया शयतानस्य करे समर्पितौ।

< 1 തിമൊഥെയൊസ് 1 >