< 1 തിമൊഥെയൊസ് 5 >
1 ൧ പ്രായത്തിൽ മൂത്തവനെ ശകാരിക്കാതെ പിതാവിനെപ്പോലെയും ഇളയവരെ സഹോദരന്മാരെപ്പോലെയും
১ৎৱং প্ৰাচীনং ন ভৰ্ত্সয কিন্তু তং পিতৰমিৱ যূনশ্চ ভ্ৰাতৃনিৱ
2 ൨ പ്രായമായ സ്ത്രീകളെ മാതാക്കളെപ്പോലെയും ഇളയ സ്ത്രീകളെ പൂർണ്ണനിർമ്മലതയോടെ സഹോദരികളെപ്പോലെയും പ്രബോധിപ്പിക്കുക.
২ৱৃদ্ধাঃ স্ত্ৰিযশ্চ মাতৃনিৱ যুৱতীশ্চ পূৰ্ণশুচিৎৱেন ভগিনীৰিৱ ৱিনযস্ৱ|
3 ൩ യഥാർത്ഥ വിധവമാരായിരിക്കുന്നവരെ മാനിയ്ക്കുക.
৩অপৰং সত্যৱিধৱাঃ সম্মন্যস্ৱ|
4 ൪ ഏതെങ്കിലും വിധവയ്ക്ക് മക്കളും കൊച്ചുമക്കളും ഉണ്ടെങ്കിൽ, അവർ മുമ്പെ സ്വന്തകുടുംബത്തിൽ ഭക്തി കാണിക്കുവാനും അമ്മയപ്പന്മാർക്ക് പ്രത്യുപകാരം ചെയ്യുവാനും പഠിക്കട്ടെ; എന്തുകൊണ്ടെന്നാൽ ഇത് ദൈവസന്നിധിയിൽ പ്രസാദകരമാകുന്നു.
৪কস্যাশ্চিদ্ ৱিধৱাযা যদি পুত্ৰাঃ পৌত্ৰা ৱা ৱিদ্যন্তে তৰ্হি তে প্ৰথমতঃ স্ৱীযপৰিজনান্ সেৱিতুং পিত্ৰোঃ প্ৰত্যুপকৰ্ত্তুঞ্চ শিক্ষন্তাং যতস্তদেৱেশ্ৱৰস্য সাক্ষাদ্ উত্তমং গ্ৰাহ্যঞ্চ কৰ্ম্ম|
5 ൫ യഥാർത്ഥ വിധവയും കൈവിടപ്പെട്ടവളുമായവൾ ദൈവത്തിൽ പ്രത്യാശവക്കുകയും രാപ്പകൽ യാചനയിലും പ്രാർത്ഥനയിലും തുടരുകയും ചെയ്യുന്നു.
৫অপৰং যা নাৰী সত্যৱিধৱা নাথহীনা চাস্তি সা ঈশ্ৱৰস্যাশ্ৰযে তিষ্ঠন্তী দিৱানিশং নিৱেদনপ্ৰাৰ্থনাভ্যাং কালং যাপযতি|
6 ൬ എന്നാൽ സുഖഭോഗജീവിതം ആഗ്രഹിക്കുന്നവളോ ജീവിച്ചിരിക്കയിൽ തന്നെ മരിച്ചവൾ ആകുന്നു.
৬কিন্তু যা ৱিধৱা সুখভোগাসক্তা সা জীৱত্যপি মৃতা ভৱতি|
7 ൭ അവർ അപവാദമില്ലാത്തവർ ആയിരിക്കേണ്ടതിന് നീ ഇത് ആജ്ഞാപിക്കുക.
৭অতএৱ তা যদ্ অনিন্দিতা ভৱেযূস্তদৰ্থম্ এতানি ৎৱযা নিদিশ্যন্তাং|
8 ൮ തനിക്കുള്ളവരോടും പ്രത്യേകിച്ച് സ്വന്ത കുടുംബത്തോടും കരുതലില്ലാത്തവൻ, റ്വിശ്വാസം തള്ളിക്കളയുകയും അവിശ്വാസിയെക്കാൾ വഷളനായിത്തീരുകയും ചെയ്യുന്നു.
৮যদি কশ্চিৎ স্ৱজাতীযান্ লোকান্ ৱিশেষতঃ স্ৱীযপৰিজনান্ ন পালযতি তৰ্হি স ৱিশ্ৱাসাদ্ ভ্ৰষ্টো ঽপ্যধমশ্চ ভৱতি|
9 ൯ വിധവയായി തിരഞ്ഞെടുക്കപ്പെടേണ്ടവളോ, അറുപതു വയസ്സിന് താഴെയല്ലാത്തവളും ഏകഭർത്താവിന്റെ ഭാര്യയായിരുന്നവളും,
৯ৱিধৱাৱৰ্গে যস্যা গণনা ভৱতি তযা ষষ্টিৱৎসৰেভ্যো ন্যূনৱযস্কযা ন ভৱিতৱ্যং; অপৰং পূৰ্ৱ্ৱম্ একস্ৱামিকা ভূৎৱা
10 ൧൦ മക്കളെ വളർത്തുകയോ അതിഥികളെ സൽക്കരിക്കുകയോ വിശുദ്ധന്മാരുടെ കാലുകളെ കഴുകുകയോ ഞെരുക്കമുള്ളവർക്ക് മുട്ടുതീർക്കുകയോ സർവ്വസൽപ്രവൃത്തിയ്ക്കും സമർപ്പിക്കപ്പെടുകയോ ചെയ്ത് സൽപ്രവൃത്തികളാൽ അറിയപ്പെട്ടവളും ആയിരിക്കണം.
১০সা যৎ শিশুপোষণেনাতিথিসেৱনেন পৱিত্ৰলোকানাং চৰণপ্ৰক্ষালনেন ক্লিষ্টানাম্ উপকাৰেণ সৰ্ৱ্ৱৱিধসৎকৰ্ম্মাচৰণেন চ সৎকৰ্ম্মকৰণাৎ সুখ্যাতিপ্ৰাপ্তা ভৱেৎ তদপ্যাৱশ্যকং|
11 ൧൧ ഇളയ വിധവമാരെ ഒഴിവാക്കുക; എന്തെന്നാൽ ക്രിസ്തുവിന് വിരോധമായി അവരുടെ ശാരീരിക മോഹങ്ങൾ വർദ്ധിച്ചുവരുമ്പോൾ വിവാഹം ചെയ്യുവാൻ ഇച്ഛിക്കും.
১১কিন্তু যুৱতী ৰ্ৱিধৱা ন গৃহাণ যতঃ খ্ৰীষ্টস্য ৱৈপৰীত্যেন তাসাং দৰ্পে জাতে তা ৱিৱাহম্ ইচ্ছন্তি|
12 ൧൨ അവരുടെ ആദ്യ പ്രതിജ്ഞ തള്ളിക്കളയുകയാൽ അവർക്ക് ശിക്ഷാവിധി ഉണ്ട്.
১২তস্মাচ্চ পূৰ্ৱ্ৱধৰ্ম্মং পৰিত্যজ্য দণ্ডনীযা ভৱন্তি|
13 ൧൩ അത്രയുമല്ല അവർ വീടുതോറും നടന്ന് അലസരായിരിക്കുവാനും ശീലിക്കും; അലസരായിരിക്കുക മാത്രമല്ല, അപവാദികളും പരകാര്യത്തിൽ ഇടപെടുന്നവരുമായി അരുതാത്തത് സംസാരിക്കുകയും ചെയ്യും.
১৩অনন্তৰং তা গৃহাদ্ গৃহং পৰ্য্যটন্ত্য আলস্যং শিক্ষন্তে কেৱলমালস্যং নহি কিন্ত্ৱনৰ্থকালাপং পৰাধিকাৰচৰ্চ্চাঞ্চাপি শিক্ষমাণা অনুচিতানি ৱাক্যানি ভাষন্তে|
14 ൧൪ ആകയാൽ ഇളയ വിധവമാർ വിവാഹിതരായി, പുത്രസമ്പത്തുണ്ടാക്കി, വീട്ടുകാര്യം നോക്കി, വിരോധിക്ക് അപവാദത്തിന് അവസരം ഒന്നും കൊടുക്കാതിരിക്കണം എന്ന് ഞാൻ ഇച്ഛിക്കുന്നു.
১৪অতো মমেচ্ছেযং যুৱত্যো ৱিধৱা ৱিৱাহং কুৰ্ৱ্ৱতাম্ অপত্যৱত্যো ভৱন্তু গৃহকৰ্ম্ম কুৰ্ৱ্ৱতাঞ্চেত্থং ৱিপক্ষায কিমপি নিন্দাদ্ৱাৰং ন দদতু|
15 ൧൫ ഇപ്പോൾതന്നെ ചിലർ സാത്താന്റെ പിന്നാലെ പോയല്ലോ.
১৫যত ইতঃ পূৰ্ৱ্ৱম্ অপি কাশ্চিৎ শযতানস্য পশ্চাদ্গামিন্যো জাতাঃ|
16 ൧൬ ഏതെങ്കിലും വിശ്വാസിനിക്ക് വിധവമാർ ഉണ്ടെങ്കിൽ, അവൾ തന്നെ അവരെ സംരക്ഷിക്കട്ടെ; സഭയ്ക്ക് ഭാരം വരുത്തരുത്; യഥാർത്ഥ വിധവമാരായവരെ സംരക്ഷിക്കാമല്ലോ!
১৬অপৰং ৱিশ্ৱাসিন্যা ৱিশ্ৱাসিনো ৱা কস্যাপি পৰিৱাৰাণাং মধ্যে যদি ৱিধৱা ৱিদ্যন্তে তৰ্হি স তাঃ প্ৰতিপালযতু তস্মাৎ সমিতৌ ভাৰে ঽনাৰোপিতে সত্যৱিধৱানাং প্ৰতিপালনং কৰ্ত্তুং তযা শক্যতে|
17 ൧൭ നന്നായി ഭരിക്കുന്ന മൂപ്പന്മാരെ, പ്രത്യേകാൽ വചനത്തിലും ഉപദേശത്തിലും അദ്ധ്വാനിക്കുന്നവരെ തന്നെ, ഇരട്ടി മാനത്തിന് യോഗ്യരായി പരിഗണിക്കുക.
১৭যে প্ৰাঞ্চঃ সমিতিং সম্যগ্ অধিতিষ্ঠন্তি ৱিশেষত ঈশ্ৱৰৱাক্যেনোপদেশেন চ যে যত্নং ৱিদধতে তে দ্ৱিগুণস্যাদৰস্য যোগ্যা মান্যন্তাং|
18 ൧൮ എന്തെന്നാൽ “മെതിക്കുമ്പോൾ കാളയുടെ വായ് മൂടിക്കെട്ടരുത്” എന്നും; “വേലക്കാരൻ തന്റെ കൂലിക്ക് യോഗ്യൻ” എന്നും തിരുവെഴുത്ത് പറയുന്നുവല്ലോ.
১৮যস্মাৎ শাস্ত্ৰে লিখিতমিদমাস্তে, ৎৱং শস্যমৰ্দ্দকৱৃষস্যাস্যং মা বধানেতি, অপৰমপি কাৰ্য্যকৃদ্ ৱেতনস্য যোগ্যো ভৱতীতি|
19 ൧൯ രണ്ടു മൂന്നു സാക്ഷികളുടെ തെളിവിന്റെ അടിസ്ഥാനത്തിലല്ലാതെ ഒരു മൂപ്പന്റെ നേരെ കുറ്റാരോപണം ഉന്നയിക്കരുത്.
১৯দ্ৱৌ ত্ৰীন্ ৱা সাক্ষিণো ৱিনা কস্যাচিৎ প্ৰাচীনস্য ৱিৰুদ্ধম্ অভিযোগস্ত্ৱযা ন গৃহ্যতাং|
20 ൨൦ പാപത്തിൽ തുടരുന്നവരെ, ശേഷമുള്ളവർക്കും ഭയത്തിനായി എല്ലാവരും കേൾക്കെ ശാസിക്കുക.
২০অপৰং যে পাপমাচৰন্তি তান্ সৰ্ৱ্ৱেষাং সমক্ষং ভৰ্ত্সযস্ৱ তেনাপৰেষামপি ভীতি ৰ্জনিষ্যতে|
21 ൨൧ നീ മുൻവിധിയോടെ പക്ഷപാതപരമായി ഒന്നും ചെയ്യാതെ ഈ നിയമങ്ങളെ പ്രമാണിച്ചുകൊള്ളണം എന്ന് ഞാൻ ദൈവത്തെയും ക്രിസ്തുയേശുവിനെയും തിരഞ്ഞെടുക്കപ്പെട്ട ദൂതന്മാരെയും സാക്ഷിയാക്കി നിന്നോട് കല്പിക്കുന്നു.
২১অহম্ ঈশ্ৱৰস্য প্ৰভো ৰ্যীশুখ্ৰীষ্টস্য মনোনীতদিৱ্যদূতানাঞ্চ গোচৰে ৎৱাম্ ইদম্ আজ্ঞাপযামি ৎৱং কস্যাপ্যনুৰোধেন কিমপি ন কুৰ্ৱ্ৱন ৱিনাপক্ষপাতম্ এতান ৱিধীন্ পালয|
22 ൨൨ യാതൊരുത്തന്റെ മേലും വേഗത്തിൽ കൈ വയ്ക്കുകയോ അന്യന്മാരുടെ പാപങ്ങളിൽ ഓഹരിക്കാരനാകുകയോ അരുത്. നിന്നെത്തന്നെ നിർമ്മലനായി കാത്തുകൊള്ളുക.
২২কস্যাপি মূৰ্দ্ধি হস্তাপৰ্ণং ৎৱৰযা মাকাৰ্ষীঃ| পৰপাপানাঞ্চাংশী মা ভৱ| স্ৱং শুচিং ৰক্ষ|
23 ൨൩ ഇനി വെള്ളം മാത്രം കുടിക്കാതെ, നിന്റെ ദഹനക്കുറവും കൂടെക്കൂടെയുള്ള ക്ഷീണവും നിമിത്തം അല്പം വീഞ്ഞും സേവിച്ചുകൊള്ളുക.
২৩অপৰং তৱোদৰপীডাযাঃ পুনঃ পুন দুৰ্ব্বলতাযাশ্চ নিমিত্তং কেৱলং তোযং ন পিৱন্ কিঞ্চিন্ মদ্যং পিৱ|
24 ൨൪ ചില മനുഷ്യരുടെ പാപങ്ങൾ ന്യായവിധിയ്ക്കു മുമ്പെ തന്നെ വ്യക്തമാകുന്നു; എന്നാൽ ചിലരുടെ പാപങ്ങളോ ക്രമേണയത്രേ.
২৪কেষাঞ্চিৎ মানৱানাং পাপানি ৱিচাৰাৎ পূৰ্ৱ্ৱং কেষাঞ্চিৎ পশ্চাৎ প্ৰকাশন্তে|
25 ൨൫ സൽപ്രവൃത്തികളും അങ്ങനെ തന്നെ വ്യക്തമാകുന്നു; വ്യക്തമാകാത്തവയ്ക്കും മറഞ്ഞിരിക്കുവാൻ കഴിയുകയില്ല.
২৫তথৈৱ সৎকৰ্ম্মাণ্যপি প্ৰকাশন্তে তদন্যথা সতি প্ৰচ্ছন্নানি স্থাতুং ন শক্নুৱন্তি|