< 1 തിമൊഥെയൊസ് 3 >

1 ഒരുവൻ അദ്ധ്യക്ഷസ്ഥാനം കാംക്ഷിക്കുന്നു എങ്കിൽ നല്ലപ്രവൃത്തി ആഗ്രഹിക്കുന്നു എന്നുള്ളത് വിശ്വാസയോഗ്യം ആകുന്നു.
yadi kashchid adhyakShapadam AkA NkShate tarhi sa uttamaM karmma lipsata iti satyaM|
2 അതുകൊണ്ട് അദ്ധ്യക്ഷൻ കുറ്റമില്ലാത്തവനും ഏകഭാര്യയുടെ ഭർത്താവും സമചിത്തനും സുബോധശീലനും ആദരണീയനും അതിഥിപ്രിയനും ഉപദേശിക്കുവാൻ സമർത്ഥനും ആയിരിക്കണം;
ato. adhyakSheNAninditenaikasyA yoShito bhartrA parimitabhogena saMyatamanasA sabhyenAtithisevakena shikShaNe nipuNena
3 മദ്യപാനിയും കലഹക്കാരനും അരുത്; എന്നാൽ, ശാന്തനും സമാധാനകാംക്ഷിയും ദ്രവ്യാഗ്രഹമില്ലാത്തവനും
na madyapena na prahArakeNa kintu mR^idubhAvena nirvvivAdena nirlobhena
4 സ്വന്തകുടുംബത്തെ നന്നായി നിയന്ത്രിക്കുന്നവനും, മക്കൾ പൂർണ്ണബഹുമാനത്തോടെ അനുസരിക്കുന്നവരും ആയിരിക്കണം.
svaparivArANAm uttamashAsakena pUrNavinItatvAd vashyAnAM santAnAnAM niyantrA cha bhavitavyaM|
5 സ്വന്തകുടുംബത്തെ നിയന്ത്രിക്കുവാൻ അറിയാത്തവൻ ദൈവസഭയെ എങ്ങനെ പരിപാലിക്കും?
yata AtmaparivArAn shAsituM yo na shaknoti teneshvarasya samitestattvAvadhAraNaM kathaM kAriShyate?
6 നിഗളിയായി തീർന്ന്, പിശാചിന് വന്നുഭവിച്ചതുപോലെ ശിക്ഷാവിധിയിൽ അകപ്പെടാതിരിക്കുവാൻ പുതിയ ശിഷ്യനും അരുത്.
aparaM sa garvvito bhUtvA yat shayatAna iva daNDayogyo na bhavet tadarthaM tena navashiShyeNa na bhavitavyaM|
7 കൂടാതെ, നിന്ദയിലും പിശാചിന്റെ കെണിയിലും അകപ്പെടാതിരിക്കുവാൻ പുറമേയുള്ളവരാൽ നല്ല സാക്ഷ്യം പ്രാപിച്ചവനും ആയിരിക്കണം.
yachcha nindAyAM shayatAnasya jAle cha na patet tadarthaM tena bahiHsthalokAnAmapi madhye sukhyAtiyuktena bhavitavyaM|
8 അപ്രകാരം ശുശ്രൂഷകന്മാർ ആദരണീയർ ആയിരിക്കണം; ഇരുവാക്കുകാരും മദ്യപന്മാരും ദുർല്ലാഭമോഹികളും ആകരുത്.
tadvat parichArakairapi vinItai rdvividhavAkyarahitai rbahumadyapAne. anAsaktai rnirlobhaishcha bhavitavyaM,
9 അവർ വിശ്വാസത്തിന്റെ മർമ്മം ശുദ്ധമനസ്സാക്ഷിയോടെ സൂക്ഷിക്കുന്നവർ ആയിരിക്കണം.
nirmmalasaMvedena cha vishvAsasya nigUDhavAkyaM dhAtivya ncha|
10 ൧൦ അവരും ആദ്യം പരിശോധിക്കപ്പെടട്ടെ; കുറ്റമില്ലാത്തവരായി തെളിഞ്ഞാൽ അവർ ശുശ്രൂഷ ഏല്ക്കട്ടെ.
agre teShAM parIkShA kriyatAM tataH param aninditA bhUtvA te paricharyyAM kurvvantu|
11 ൧൧ അപ്രകാരം സ്ത്രീകളും ആദരണീയരും ഏഷണി പറയാത്തവരും എന്നാൽ സമചിത്തരും സകലത്തിലും വിശ്വസ്തമാരുമായിരിക്കണം.
aparaM yoShidbhirapi vinItAbhiranapavAdikAbhiH satarkAbhiH sarvvatra vishvAsyAbhishcha bhavitavyaM|
12 ൧൨ ശുശ്രൂഷകന്മാർ ഏകഭാര്യയുള്ള ഭർത്താക്കന്മാരും മക്കളെയും സ്വന്തകുടുംബകാര്യങ്ങളെയും നന്നായി നിയന്ത്രിക്കുന്നവരും ആയിരിക്കണം.
parichArakA ekaikayoShito bharttAro bhaveyuH, nijasantAnAnAM parijanAnA ncha sushAsanaM kuryyushcha|
13 ൧൩ എന്തെന്നാൽ നന്നായി ശുശ്രൂഷ ചെയ്തിട്ടുള്ളവർ തങ്ങൾക്കുതന്നെ നല്ല നിലയും ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്തിൽ വളരെ പ്രാഗത്ഭ്യവും സമ്പാദിക്കുന്നു.
yataH sA paricharyyA yai rbhadrarUpeNa sAdhyate te shreShThapadaM prApnuvanti khrIShTe yIshau vishvAsena mahotsukA bhavanti cha|
14 ൧൪ ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരുവാൻ ആശിക്കുന്നു എങ്കിലും,
tvAM pratyetatpatralekhanasamaye shIghraM tvatsamIpagamanasya pratyAshA mama vidyate|
15 ൧൫ താമസിച്ചുപോയാലോ, തൂണും സത്യത്തിന്റെ അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ പെരുമാറേണ്ടത് എങ്ങനെയെന്ന് നീ അറിയുവാനായി എഴുതുന്നു.
yadi vA vilambeya tarhIshvarasya gR^ihe. arthataH satyadharmmasya stambhabhittimUlasvarUpAyAm amareshvarasya samitau tvayA kIdR^isha AchAraH karttavyastat j nAtuM shakShyate|
16 ൧൬ അവൻ ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിനാൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്ക് പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മർമ്മം വലിയതാകുന്നു എന്ന് സമ്മതമാംവണ്ണം അംഗീകരിക്കുന്നു.
aparaM yasya mahattvaM sarvvasvIkR^itam Ishvarabhaktestat nigUDhavAkyamidam Ishvaro mAnavadehe prakAshita AtmanA sapuNyIkR^ito dUtaiH sandR^iShTaH sarvvajAtIyAnAM nikaTe ghoShito jagato vishvAsapAtrIbhUtastejaHprAptaye svargaM nItashcheti|

< 1 തിമൊഥെയൊസ് 3 >