< 1 തിമൊഥെയൊസ് 1 >
1 ൧ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൗലൊസ് നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെയും നമ്മുടെ പ്രത്യാശയായ ക്രിസ്തുയേശുവിന്റെയും കല്പനപ്രകാരം,
Ja, Paweł, powołany na apostoła Chrystusa Jezusa przez samego Boga, naszego Zbawiciela, i Chrystusa Jezusa, który jest naszą nadzieją,
2 ൨ വിശ്വാസത്തിൽ യഥാർത്ഥപുത്രനായ തിമൊഥെയൊസിന് എഴുതുന്നത്: പിതാവായ ദൈവത്തിങ്കൽനിന്നും നമ്മുടെ കർത്താവായ ക്രിസ്തുയേശുവിങ്കൽനിന്നും നിനക്ക് കൃപയും കനിവും സമാധാനവും ഉണ്ടാകട്ടെ.
piszę do ciebie, Tymoteuszu, mój prawdziwy synu w wierze. Niech Bóg Ojciec, i Chrystus Jezus, nasz Pan, obdarzają cię swoją łaską, miłością i pokojem!
3 ൩ നീ എഫെസൊസിൽ താമസിക്കേണം എന്നു ഞാൻ മക്കെദോന്യെക്കു പോകുമ്പോൾ ഉത്സാഹിപ്പിച്ചതുപോലെ ഇപ്പോഴും ഉത്സാഹിപ്പിക്കുന്നു,
Udając się do Macedonii, poleciłem ci zostać w Efezie, abyś zabronił pewnym ludziom głoszenia błędnych nauk
4 ൪ മറ്റു യാതൊരുവിധ ഉപദേശങ്ങളും പഠിപ്പിക്കുകയോ വിശ്വാസത്താലുള്ള ദൈവഹിതത്തേക്കാൾ തർക്കങ്ങൾക്ക് മാത്രം ഉതകുന്ന കെട്ടുകഥകളെയും അന്തമില്ലാത്ത വംശാവലികളെയും ശ്രദ്ധിക്കുകയോ ചെയ്യരുതെന്ന് ചിലരോട് കല്പിക്കേണ്ടതിന്.
oraz zajmowania się legendami i niekończącymi się rodowodami. Prowadzi to bowiem tylko do bezwartościowych spekulacji, a nie pomaga ludziom w poznaniu Bożego zbawienia, które przyjmuje się wiarą.
5 ൫ കല്പിച്ചതിന്റെ ഉദ്ദേശ്യമോ: ശുദ്ധഹൃദയത്തിൽനിന്നും, നല്ല മനസ്സാക്ഷിയിൽനിന്നും, നിർവ്യാജവിശ്വാസത്തിൽ നിന്നും ഉളവാകുന്ന സ്നേഹം തന്നെ.
Ty zaś pobudzaj wierzących do miłości—płynącej z czystego serca, prawego sumienia i autentycznej wiary.
6 ൬ ചിലർ ഇവ വിട്ടുമാറി അർത്ഥശൂന്യമായ സംസാരത്തിലേക്ക് തിരിഞ്ഞ്,
Niektórzy bowiem nie pojęli tych spraw i wciąż tracą czas na bezsensowne dyskusje.
7 ൭ തങ്ങൾ പറയുന്നത് എന്തെന്നോ, സ്ഥാപിക്കുന്നത് ഇന്നതെന്നോ ഗ്രഹിക്കാതെ, ന്യായപ്രമാണത്തിന്റെ ഉപദേഷ്ടാക്കന്മാരായിരിക്കുവാൻ ഇച്ഛിക്കുന്നു.
Chcą być nauczycielami Prawa Mojżesza, a nie mają zielonego pojęcia o tym, czego próbują nauczać ludzi.
8 ൮ ആരോഗ്യകരമായ ഉപദേശത്തിന് വിപരീതമായ മറ്റേതിനും അത്രേ വച്ചിരിക്കുന്നത് എന്നു ഗ്രഹിച്ചുകൊണ്ട് ന്യായപ്രമാണത്തെ കൃത്യമായി ആചരിച്ചാൽ ന്യായപ്രമാണം നല്ലതു തന്നെ എന്നു നാം അറിയുന്നു,
My wiemy, że Prawo jest dobre—jeśli się je prawidłowo stosuje.
9 ൯ ന്യായപ്രമാണമോ നീതിമാനു വേണ്ടിയല്ല, പ്രത്യുത, അധർമ്മികൾ, അനുസരണംകെട്ടവർ, അഭക്തർ, പാപികൾ, അശുദ്ധർ, ലൗകികർ, മാതാപിതാക്കളെ കൊല്ലുന്നവർ, കൊലപാതകർ,
Wiemy też, że zostało ono ustanowione nie dla ludzi prawych, lecz dla tych, którzy łamią wszelkie zasady: dla zbuntowanych, bezbożnych, grzeszników, gardzących świętością, bluźnierców, morderców—posuwających się nawet do zabójstwa rodziców,
10 ൧൦ ദുർന്നടപ്പുകാർ, സ്വവർഗഭോഗികൾ, മനുഷ്യക്കടത്തുകാർ, ഭോഷ്കുപറയുന്നവർ, കള്ളസാക്ഷികൾ എന്നീ വകക്കാർക്കും.
ludzi prowadzących rozwiązłe życie, homoseksualistów, handlarzy żywym towarem, kłamców oraz tych, którzy fałszywie przysięgają. Prawo to zostało ustanowione dla wszystkich, których czyny przeciwstawiają się zdrowym zasadom
11 ൧൧ എങ്കൽ ഭരമേല്പിച്ചിരിക്കുന്ന, ധന്യനായ ദൈവത്തിന്റെ മഹത്വമുള്ള സുവിശേഷത്തിന് അനുസൃതമായതാണ് ഈ ആരോഗ്യകരമായ ഉപദേശം.
dobrej nowiny, przekazanej mi przez godnego chwały, wspaniałego Boga.
12 ൧൨ എനിക്ക് ശക്തി നല്കിയ ക്രിസ്തുയേശു എന്ന നമ്മുടെ കർത്താവ് എന്നെ വിശ്വസ്തൻ എന്നെണ്ണി ശുശ്രൂഷയ്ക്ക് ആക്കിയതുകൊണ്ട് ഞാൻ അവനെ സ്തുതിക്കുന്നു.
Jestem niezmiernie wdzięczny Temu, który dodaje mi sił—Jezusowi Chrystusowi, naszemu Panu—za to, że zaufał mi i powierzył mi misję głoszenia dobrej nowiny.
13 ൧൩ മുമ്പെ ഞാൻ ദൂഷകനും ഉപദ്രവിയും ധിക്കാരിയും ആയിരുന്നു; എങ്കിലും അവിശ്വാസത്തിൽ അറിവില്ലാതെ ചെയ്തതാകകൊണ്ട് എനിക്ക് കരുണ ലഭിച്ചു;
Dawniej obrażałem Go i prześladowałem oraz gnębiłem Jego wyznawców. On jednak okazał mi miłość, ponieważ byłem wtedy niewierzący i nawet nie zdawałem sobie sprawy z tego, co czyniłem.
14 ൧൪ നമ്മുടെ കർത്താവിന്റെ കൃപ ക്രിസ്തുയേശുവിലുള്ള വിശ്വാസത്തോടും സ്നേഹത്തോടുംകൂടെ അത്യന്തം വർദ്ധിച്ചു കവിഞ്ഞുമിരിക്കുന്നു.
Pan okazał mi wielką łaskę i wlał w moje serce wiarę i miłość samego Jezusa Chrystusa.
15 ൧൫ ക്രിസ്തുയേശു പാപികളെ രക്ഷിക്കുവാൻ ലോകത്തിൽ വന്നു എന്നുള്ളത് വിശ്വാസ്യവും എല്ലാവരും അംഗീകരിക്കുവാൻ യോഗ്യവുമായ വചനം തന്നെ; ആ പാപികളിൽ ഒന്നാമൻ ഞാൻ തന്നെ.
Prawdą, której w pełni można zaufać, jest to, że Jezus Chrystus przyszedł na ten świat, aby zbawić grzeszników—a ja byłem największym z nich!
16 ൧൬ എന്നിട്ടും, നിത്യജീവനായി തന്നിൽ വിശ്വസിക്കുവാനുള്ളവർക്ക് ദൃഷ്ടാന്തത്തിനായി യേശുക്രിസ്തു സകലദീർഘക്ഷമയും ഒന്നാമനായ എന്നിൽ കാണിക്കേണ്ടതിന് എനിക്ക് കരുണ ലഭിച്ചു. (aiōnios )
Ale Bóg okazał mi miłość, aby na mnie pierwszym pokazać ludziom, jak wielka jest cierpliwość Chrystusa. Przez mój przykład Bóg zachęcił innych, aby również uwierzyli Jezusowi i otrzymali życie wieczne. (aiōnios )
17 ൧൭ നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന് എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ. (aiōn )
Niech więc jedyny Bóg, który jest nieśmiertelnym i niewidzialnym Królem wieków, będzie otoczony wieczną chwałą. Amen! (aiōn )
18 ൧൮ മകനേ, തിമൊഥെയൊസേ, നിന്നെക്കുറിച്ച് മുമ്പുണ്ടായ പ്രവചനങ്ങൾക്ക് ഒത്തവണ്ണം ഞാൻ ഈ കല്പന നിന്നെ ഏല്പിക്കുന്നു; നീ വിശ്വാസവും നല്ല മനസ്സാക്ഷിയും ഉള്ളവനായി അവയാൽ നല്ല യുദ്ധസേവ ചെയ്യുക.
Tymoteuszu, jesteś mi jak rodzony syn! Zgodnie z wcześniejszymi proroctwami, nakazuję ci więc, abyś jako żołnierz Pana dzielnie walczył w tej służbie,
19 ൧൯ ചിലർ ഈ വിശ്വാസവും നല്ല മനസ്സാക്ഷിയും തള്ളിക്കളഞ്ഞതു നിമിത്തം കപ്പൽഛേതം സംഭവിച്ചതുപോലെ അവരുടെ വിശ്വാസം തകർന്നുപോയി;
zachowując wiarę i czyste sumienie. Niektórzy bowiem zatracili je i stali się rozbitkami w wierze.
20 ൨൦ ഹുമനയൊസും അലെക്സന്തരും ഈ കൂട്ടത്തിൽ ഉള്ളവർ ആകുന്നു; അവർ ദൈവദുഷണം പറയാതിരിക്കുവാൻ പഠിക്കേണ്ടതിന് ഞാൻ അവരെ സാത്താന് ഏല്പിച്ചിരിക്കുന്നു.
Przykładem takich ludzi są Hymenajos i Aleksander, których oddałem w ręce szatana, aby przestali obrażać Boga.